മരുന്നു തന്നൊരു ശേഖരം! 14 വർഷമായി കഴിക്കുന്ന മരുന്നുകളുടെ കവർ സൂക്ഷിച്ച് എ​ട​വ​ന​ക്കാ​ട് സ്വദേശി ജോ​ഷി.

വൈ​പ്പി​ൻ: പ​തി​ന്നാ​ല് വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഗു​ളി​ക​ക​ളു​ടെ ക​വ​റു​ക​ൾ സൂ​ക്ഷി​ച്ച് വ​ച്ച് എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ത്ത​റ ജോ​ഷി (48) വേ​റി​ട്ടൊ​രു റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് 2004 ൽ ​ആ​ൻ​ജി​യോ പ്ലാ​സ്റ്റി ന​ട​ത്തി​യ​ശേ​ഷം തു​ട​ങ്ങി​യ​താ​ണ് ഈ ​പ്ര​വ​ർ​ത്തി. ത​ന്‍റെ രോ​ഗം ഭേ​ദ​മാ​കു​ന്പോ​ഴേ​ക്കും എ​ത്ര​ത്തോ​ളം മ​രു​ന്നു​ക​ൾ ക​ഴി​ച്ചു​വെ​ന്ന് കൃ​ത്യ​മാ​യി അ​റി​യ​ണം. ഈ ​ചി​ന്ത​യാ​ണ് ജോ​ഷി​യെ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ ക​വ​റു​ക​ൾ ശേ​ഖ​രി​ച്ചു വ​യ്ക്കാ​ൻ ഇ​ട​യാ​ക്കി​യ കാ​ര​ണം. 2010ൽ ​ബൈ​പാ​സ് സ​ർ​ജ്ജ​റി​ക്കു കൂ​ടി വി​ധേ​യ​നാ​യ​തോ​ടെ മ​രു​ന്ന് സേ​വ ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു. അ​പ്പോ​ൾ ക​വ​റു​ക​ളു​ടെ എ​ണ്ണ​വും കൂ​ടി. ഇ​പ്പോ​ൾ പ​തി​ന്നാ​ലു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ മൊ​ത്തം മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്ന് ക​ഴി​ച്ചു. ഇ​തി​ന്‍റെ ക​വ​റു​ക​ളാ​ക​ട്ടെ ര​ണ്ട് മൂ​ന്ന് വ​ലി​യ കി​റ്റു​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞു. ചി​ട്ട​യാ​യ ജീ​വി​ത​വും ഭാ​ര്യ ഷീ​ല​യു​ടെ സ്നേ​ഹ​പൂ​ർ​ണ്ണ​മാ​യ പ​രി​ച​ര​ണ​വും ജോ​ഷി​യു​ടെ രോ​ഗ​ജീ​വി​ത​ത്തി​നു വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഗാ​യ​ക​നാ​യ ജോ​ഷി ഇ​പ്പോ​ൾ…

Read More

പതിനൊന്നു ലക്ഷം രൂപയുടെ  ചെ​ക്ക് കേ​സ്: റി​സ​ബാ​വയ്​ക്ക് മൂ​ന്നു മാ​സം ത​ട​വും പി​ഴ​യും; നടന്‍റെ മകളെ തന്‍റെ മകനെക്കൊണ്ട് വിവാഹം  കഴിപ്പിക്കാമെന്ന വാക്കുള്ളതിനാലാണ്  പണം നൽകിയതെന്ന് സാദിഖ്

കൊ​​​ച്ചി: ചെ​​​ക്ക് കേ​​​സി​​​ൽ ന​​​ട​​​ൻ റി​​​സ​​​ബാ​​​വ​​യ്​​​ക്ക് മൂ​​​ന്നു മാ​​​സം ത​​​ട​​​വും 11 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു. എ​​​ള​​​മ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ സാ​​​ദി​​​ഖ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സി​​​ൽ വി​​​ധി പ​​​റ​​​ഞ്ഞ​​​ത്. 11 ല​​​ക്ഷം രൂ​​​പ പി​​​ഴ അ​​​ട​​​ച്ചാ​​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ സാ​​​ദി​​​ഖി​​​നു ന​​​ൽ​​​കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. പ​​​ണം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു മാ​​​സം കൂ​​​ടി അ​​​ധി​​​ക ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം. 2014ൽ ​​​എ​​​ള​​​മ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യി​​ൽ​​​നി​​​ന്നു 11 ല​​​ക്ഷം രൂ​​​പ കൈ​​പ്പ​​റ്റി​​യ ശേ​​​ഷം ക​​​ബ​​​ളി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്. റി​​​സ​​​ബാ​​​വ സാ​​​ദി​​​ഖി​​​ൽ​​​നി​​​ന്ന് 11 ല​​​ക്ഷം രൂ​​​പ ക​​​ടം വാ​​​ങ്ങി​​​യെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. പ​​​ല​​​ത​​​വ​​​ണ തു​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് റി​​​സ​​​ബാ​​​വ​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും കു​​​റ​​​ച്ചു സാ​​​വ​​​കാ​​​ശം ചോ​​​ദി​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. അ​​​വ​​​സാ​​​നം 2015 ജ​​​നു​​​വ​​​രി​​​യി​​​ൽ സാ​​​ദി​​​ഖി​​​ന് ഒ​​​രു ചെ​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ​​​റ​​​ഞ്ഞ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ സാ​​​ദി​​​ഖ് ചെ​​​ക്ക് ബാ​​​ങ്കി​​​ൽ ക​​​ള​​​ക്‌​​ഷ​​​ന് ന​​ൽ​​കി. എ​​​ന്നാ​​​ൽ അ​​​ത് മ​​​ട​​​ങ്ങി.…

Read More

ര​ണ്ട​രരൂ​പ​യു​ടെ കു​റ​വ് വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ  ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂട്ടി; പെ​ട്രോ​ളി​ന് 18 പൈ​സ​യും  ഡീ​സ​ലി​ന് 31 പൈ​സ​യും

കൊ​ച്ചി: ര​ണ്ട​ര രൂ​പ​യു​ടെ കു​റ​വ് വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പിച്ചു. പെ​ട്രോ​ളി​നു 18 പൈ​സ​യു​ടെ​യും ഡീ​സ​ലി​നു 31 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 83.68 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 77.16 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ യ​ഥാ​ക്ര​മം 83.50 രൂ​പ​യും 76.85 രൂ​പ​യു​മാ​യി​രു​ന്നു കൊ​ച്ചി​യി​ലെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 85.01 രൂ​പ​യും ഡീ​സ​ൽ വി​ല 78.42 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 83.93 രൂ​പ​യും ഡീ​സ​ൽ വി​ല 77.42 രൂ​പ​യു​മാ​ണ്. സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് തി​രു​ത്തി കു​തി​ക്കു​ന്ന​തി​നി​ടെ ഇ​ന്ധ​ന​വി​ല​യി​ൽ ര​ണ്ട​ര രൂ​പ​യു​ടെ കു​റ​വ് വ​രു​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തു​പ്ര​കാ​ര​മു​ള്ള പു​തു​ക്കി​യ വി​ല ഇ​ന്ന​ലെ മു​ത​ൽ നി​ല​വി​ൽ​വ​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ഇ​ന്ന് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​ച്ച​ത്.

Read More

“അമ്മ’ എക്സിക്യൂട്ടീവ് യോഗം ഇന്ന്; ദിലീപിനെതിരേ ഡബ്ല്യുസിസി നൽകിയ കത്ത് ചർച്ച ചെയ്തേക്കും

കൊച്ചി: “അമ്മ’ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. വൈകിട്ട് നാലിനാണ് യോഗം. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാർ നൽകിയ കത്ത് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. വിഷയത്തിലെ നിർമാതാക്കളിൽ ചിലരുടെ നിലപാടും ഇന്ന് ചർച്ചയ്ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തിൽപ്പെട്ട സംസ്ഥാനത്തിന്‍റെ പുനർ നിർമാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.

Read More

വീ​ടു​ക​യ​റി ആ​ക്ര​മ​ണം; കഴുത്ത് മുറിച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു;  ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ തി​രി​ച്ച​റി​യാ​നു​ള്ള രേഖ‍യില്ലാത്തത് പോലീസിനെ വലയ്ക്കുന്നു

വാ​ഴ​ക്കു​ളം: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ശേ​ഷം ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച അ​ജ്ഞാ​ത​ന്‍റെ വി​ശ​ദ​വി​വി​ര​ങ്ങ​ള​റി​യാ​തെ പോ​ലീ​സ് കു​ഴ​യു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ ആ​വോ​ലി മു​ള്ള​ത്തു​ക​ണ്ടം​താ​ഴം പ്ര​ദേ​ശ​ത്തെ പേ​ടി​ക്കാ​ട്ടു​കു​ന്നേ​ൽ ജി​മ്മി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വാ​ഹ​ന​ങ്ങ​ളും ജ​നാ​ല​ച്ചി​ല്ലു​ക​ളും ത​ക​ർ​ത്ത അ​ക്ര​മി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​നി​യും അ​റി​യാ​നു​ള്ള​ത്. അ​ക്ര​മ​ത്തി​നു ശേ​ഷം ക​ഴു​ത്തി​ൽ സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു തു​നി​ഞ്ഞ ഇ​യാ​ളെ വാ​ഴ​ക്കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. രാ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ചെ​യ്തെ​ങ്കി​ലും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​യാ​ൾ. ശ​രി​യാ​യ തോ​തി​ൽ ഉ​ച്ചാ​ര​ണം പോ​ലും ന​ട​ത്താ​ത്ത ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സ​വും ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ തി​രി​ച്ച​റി​യാ​നു​ള്ള യാ​തൊ​രു രേ​ഖ​ക​ളും ക​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തും പോ​ലീ​സി​നെ വ​ല​യ്‌​ക്കു​ക​യാ​ണ്. ജി​മ്മി​യു​ടെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പ് ഇ​യാ​ളെ ആ​വോ​ലി പ്ര​ദേ​ശ​ത്തു വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്പി​ൽ ചാ​ടി അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന നി​ല​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ടി​രു​ന്ന​താ​യും…

Read More

വണ്ടിച്ചെക്ക് കേസ്: നടൻ റിസബാവ കുറ്റക്കാരനെന്ന് കോടതി; കേസ് തന്നെ അപകീർത്തിപ്പെടുത്താനാണെന്ന് റിസബാവ

കൊച്ചി: വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എറണാകുളം തർക്കപരിഹാര കോടതിയാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം കേസ് തന്നെ അപകീർത്തിപ്പെടുത്താനാണെന്ന് റിസബാവ ആരോപിച്ചു. കേസിൽ അപ്പീൽ പോകുന്നതിന് കോടതി നടന് ജാമ്യം അനുവദിക്കുകയും ചെയ്തു. എളമക്കര സ്വദേശി സാദിഖിന് 11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകിയെന്നാണ് റിസബാവയ്ക്കെതിരേയുള്ള കേസ്. കടം വാങ്ങിയ പണം സമയത്ത് തിരിച്ചു നൽകാൻ കഴിഞ്ഞില്ലെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതിയുണ്ടായതെന്നും താരം പറഞ്ഞു. കേസിൽ പല തവണ നോട്ടീസ് അയച്ചിട്ടും റിസബാവ ഹാജരായിരുന്നില്ല. ഇതേതുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ താരം കോടതിയിൽ ഹാജരാവുകയായിരുന്നു.

Read More

ചു​ഴ​ലി​ക്കാ​റ്റും പേമാരിയും; കൊ​ച്ചി തീ​രത്ത്‍ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ്;  മു​ന​മ്പം ഹാ​ർ​ബ​റി​ൽ 150 വള്ളങ്ങൾ തിരിച്ചെത്തി

പ​ള്ളു​രു​ത്തി: അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടു​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ച്ചി​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി. ക​ട​ലി​ൽ പോ​യി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് തി​രി​ച്ചെത്താൻ ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ചെ​ല്ലാ​നം, ക​ണ്ണ​മാ​ലി, ഫോ​ർ​ട്ട്കൊ​ച്ചി എ​ന്നി​വി​ട​ങ്ങി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ ബോ​ട്ടു​ക​ൾ ക​ട​ലി​ൽ പോ​യി​ട്ടി​ല്ല. തി​രി​ച്ചെ​ത്തു​വാ​നു​ള്ള ബോ​ട്ടു​ക​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ന് നി​ർ​ദേശം ന​ൽ​കി​യ​താ​യി തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രൊ​ക്കെ ഇ​ന്ന് വൈ​കി​ട്ടോ​ടെ ത​ന്നെ തീ​ര​ത്തെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ക​ട​ൽ​ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ഉ​ച്ച​ക്ക് ഫോ​ർ​ട്ടു​കൊ​ച്ചി ആ​ർഡി​ഒയു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​ന്നു​ണ്ട്. മു​ന​ന്പം ഹാ​ർ​ബ​റി​ൽ 150 വള്ളങ്ങൾ തിരിച്ചെത്തി വൈ​പ്പി​ൻ: ക​ന​ത്ത മ​ഴ​യും ചു​ഴ​ലി​ക്കാ​റ്റു​മു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥ​മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും തീ​ര​ത്ത​ണ​ഞ്ഞു. മു​ന​ന്പം ഹാ​ർ​ബ​റി​ൽ ഇ​ന്ന് രാ​വി​ലെ 150 ബോ​ട്ടു​ക​ളാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. ഇ​വ​യെ​ല്ലാം…

Read More

പേ​മാ​രി​യും ചു​ഴ​ലി​ക്കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശം; ആ​ശ​ങ്ക​യോ​ടെ ആ​ലു​വ

ആ​ലു​വ: പ്ര​ള​യം ത​ള​ർ​ത്തി​യ ആ​ലു​വ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നി​ട​യി​ൽ പേ​മാ​രി​യും ചു​ഴ​ലി​ക്കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശത്തെത്തുട​ർ​ന്ന് വീ​ണ്ടും ആ​ശ​ങ്ക​യി​ൽ. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലാ​യി ആ​ലു​വ താ​ലൂ​ക്കി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ആ​ള​പാ​യ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം പ്ര​ള​യം ആ​ലു​വ​യ്ക്ക് വ​രു​ത്തി​വ​ച്ചു. ഇ​ന്ന​ലെ പെ​യ്ത ഒ​റ്റ​പ്പെ​ട്ട മ​ഴ​യി​ൽ ത​ന്നെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ചു. ന​ഗ​ര​ത്തി​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡിനു മു​ന്നി​ൽ നി​ന്നും അ​ൻ​വ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലും മു​ട്ട​ത്തെ മെ​ട്രോ യാ​ർ​ഡി​ലേ​ക്കു​ള്ള റോ​ഡി​ലു​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച് ഡാ​മു​ക​ൾ തു​റ​ന്ന് തു​ട​ങ്ങി​യെ​ന്ന് അ​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി ഉ​റ​ങ്ങാ​തെ ആ​ളു​ക​ൾ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് നോ​ക്കി കാ​വ​ൽ നി​ന്നു. പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി സു​ര​ക്ഷി​ത​രാ​യി. ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കാ​നു​ള്ള…

Read More

ഇ​ത്ത​രം ന​ട​പ​ടി തെറ്റ്; കേ​സ് തു​ട​ർ​ച്ച​യാ​യി മാ​റ്റി​വ​യ്ക്കു​ന്ന​തി​ൽ കോ​ട​തി​ക്ക് അ​തൃ​പ്തി; ദി​ലീ​പി​ന് പി​ഴ

കൊ​ച്ചി: ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജി​ല​ൻ​സ് കേ​സ് റ​ദ്ദാ​ക്കാ​ൻ ന​ട​ൻ ദി​ലീ​പ് ന​ൽ​കി​യ കേ​സ് തു​ട​ർ​ച്ച​യാ​യി മാ​റ്റി​വ​യ്ക്കു​ന്ന​തി​ൽ ഹൈ​ക്കോ​ട​തി​ക്ക് അ​തൃ​പ്തി. ഇ​ത്ത​രം ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ ഹൈ​ക്കോ​ട​തി പ​രാ​തി​ക്കാ​ര​നു ദി​ലീ​പ് 1000 രൂ​പ കോ​ട​തി​ച്ചെ​ല​വ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. ഈ ​തു​ക അ​ടു​ത്ത ത​വ​ണ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ഒ​ക്ടോ​ബ​ർ 23-ന് ​ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വ് പ​റ​യു​ന്നു. ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റി​നു വേ​ണ്ടി തൊ​ട്ട​ടു​ത്ത ക്ഷേ​ത്ര​ത്തി​ന്‍റെ സ്ഥ​ലം കൈ​യേ​റി​യെ​ന്നാ​രോ​പി​ച്ച് തൃ​ശൂ​രി​ലെ പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ പി.​ഡി. ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തു റ​ദ്ദാ​ക്കാ​നാ​ണ് ദി​ലീ​പ് ഹ​ർ​ജി ന​ൽ​കി​യ​ത്. പ​ല കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ഞ്ചു ത​വ​ണ​യോ​ളം കേ​സ് ദി​ലീ​പ് മാ​റ്റി​ക്കൊ​ണ്ടു​പോ​യി. ഈ ​ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം പ​രാ​തി​ക്കാ​ര​ൻ കൃ​ത്യ​മാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നെ​ന്നു നി​രീ​ക്ഷി​ച്ച ഹൈ​ക്കോ​ട​തി കോ​ട​തി​ച്ചെ​ല​വാ​യി ആ​യി​രം രൂ​പ കെ​ട്ടി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Read More

സാ​ല​റി ചാ​ല​ഞ്ചി​നും ബ്രൂ​വ​റി ച​ല​ഞ്ചി​നും ശേ​ഷം  സ​ർ​ക്കാ​ർ വി​ദേ​ശ​യാ​ത്രാ ചല​ഞ്ചി​ന് ഒ​രു​ങ്ങു​ന്നു;  ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള മ​ന്ത്രി​മാ​രു​ടെ യാ​ത്ര വി​നോ​ദ​യാ​ത്ര​യാ​ക്കി മാ​റ്റു​ക​യാണെന്ന് കെ.​വി.​തോ​മ​സ്

കൊ​ച്ചി: സാ​ല​റി ചാ​ല​ഞ്ചി​നും ബ്രൂ​വ​റി ച​ല​ഞ്ചി​നും ശേ​ഷം വി​ദേ​ശ​യാ​ത്രാ ച​ല​ഞ്ചി​ന് സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് കെ.​വി.​തോ​മ​സ് എം​പി. പ്ര​ള​യ​ദു​രി​താ​ശ്വാ​സ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള മ​ന്ത്രി​മാ​രു​ടെ യാ​ത്ര വി​നോ​ദ​യാ​ത്ര​യാ​ക്കി മാ​റ്റു​ക​യാ​ണ്. ഈ ​മാ​സം 18 മു​ത​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും യു​എ​ഇ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ഓ​സ്ട്രേ​ലി​യ, അ​മേ​രി​ക്ക, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര​യ്ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വി​ടേ​ണ്ടി​വ​രും. വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളോ, രൂ​പ​രേ​ഖ​യോ വി​ദേ​ശ​ത്തു​ള്ള സം​ഘ​ട​ന​ക​ളു​മാ​യും എം​ബ​സി​ക​ളു​മാ​യും കൂ​ടി​യാ​ലോ​ച​ന പോ​ലും ന​ട​ത്താ​തെ​യാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രി​ലേ​ക്ക് നി​ല​വി​ൽ ല​ഭി​ച്ചി​ട്ടു​ള്ള സ​ഹാ​യം പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. യാ​തൊ​രു ഗൃ​ഹ​പാ​ഠ​വും ന​ട​ത്താ​തെ​യു​ള്ള വിദേശയാ​ത്ര​യ്ക്ക് പി​ന്നി​ൽ ര​ഹ​സ്യ അ​ജ​ണ്ട​യു​ണ്ട്. മ​ന്ത്രി​മാ​രു​ടെ യാ​ത്രാചെ​ല​വ് അ​വ​ര​വ​ർ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും കെ.​വി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More