ഉ​ത്ത​ര​വു​ണ്ട്, നി​യ​ന്ത്ര​ണ​മി​ല്ല; നോ​ക്കുകൂ​ലി​ വാ​ങ്ങുന്നതു തുടരുന്നു; ജ​ന​ത്തി​നും വ്യാ​പാ​രി​ക​ൾ​ക്കും നീ​തി ല​ഭി​ക്കുന്നില്ല 

മൂ​വാ​റ്റു​പു​ഴ: ന​ല്ല​നി​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ​യും സ​മൂ​ഹ​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ക്കാ​നാ​യി ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ യൂ​ണി​യ​നു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും വി​ഷ​മി​ക്കു​ന്പോ​ൾ സാ​ധാ​ര​ണ ജ​ന​ത്തി​നും വ്യാ​പാ​രി​ക​ൾ​ക്കും നീ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കോ​ത​മം​ഗ​ലം പോ​ലു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് നോ​ക്കു​കൂ​ലി കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ന്ന​ത്. ടൗ​ണ്‍ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലും മ​ര​ക്ക​ച്ച​വ​ട മേ​ഖ​ല​യി​ലു​മെ​ല്ലാം നോ​ക്കു​കൂ​ലി ഇ​ട​പാ​ടു​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യാ​ണ് സൂ​ച​ന. വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ത്‌​പ​ന്ന​ങ്ങ​ൾ എ​ത്തു​ന്ന​തു ക​ണ്ടാ​ൽ പി​ന്നാ​ലെ പാ​ഞ്ഞെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ആ​ക്രോ​ശ​വും അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തു​ക പ​തി​വാ​ണെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വ്യാ​പാ​രി​ക​ൾ ത​നി​യെ ത​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്പോ​ൾ പ​ല​വി​ധ ഭീ​ഷ​ണി​യും ഉ​ണ്ടാ​കാ​റു​ണ്ട്. പ​ല​പ്പോ​ഴും ജോ​ലി എ​ടു​ക്കാ​തെ കൂ​ലി വാ​ങ്ങു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. വ്യാ​പാ​രി​ക​ളെ മാ​ത്ര​മ​ല്ല വീ​ട്ടു​കാ​രെ​യും ഇ​വ​ർ വെ​റു​തെ വി​ടാ​റി​ല്ല. പ​ല സാ​ധ​ന​ങ്ങ​ളും ഇ​വ​രെ​ക്കൊ​ണ്ടു ഇ​റ​ക്കു​ന്ന​തി​ൽ വീ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഭ​യ​മാ​ണ്. കൂ​ലി​യു​ടെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ സാ​ധ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​വ​രു​ത്തു​മെ​ന്ന​തു തീ​ർ​ച്ച​യാ​ണ്. പ​ല​പ്പോ​ഴും…

Read More

സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവിനെ അശ്ലീല പരാമര്‍ശം നടത്തി അപമാനിച്ച സിപിഐ നേതാവ് അറസ്റ്റിൽ

കൊച്ചി: സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. രാഷ്ട്രപിതാവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് സിപിഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്‌സലിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. ഗാന്ധിജയന്തി ദിനത്തില്‍ വൈകീട്ടാണ് അഫ്‌സലിന്‍റെ ഫേസ്ബുക്ക് പേജില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Read More

ക​രി​മു​ക​ൾ വാഹനാപ​ക​ടം; ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു; അമിത വേഗത്തിലെത്തിയ ബസ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു; ഡ്രൈവറെ ഇതുവരെ പിടികൂടാനായിട്ടില്ല

കി​ഴ​ക്ക​മ്പ​ലം: അ​മ്പ​ല​മു​ക​ൾ ക​രി​മു​ക​ളി​ൽ സ്വ​കാ​ര്യ ബ​സ് പാ​ഞ്ഞു​ക​യ​റി റി​ഫൈ​ന​റി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ത്തു. ഡ്രൈ​വ​റെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കാ​ൻ കാ​ണി​ച്ച് ഇ​ന്ന് ബ​സ് ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് അ​മ്പ​ല​മേ​ട് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യാ​യ ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​യാ​ൾ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ സം​ഭ​വ​ത്തി​ൽ ദൃ​ക്സാ​ക്ഷി​ക​ളാ​യ നി​ര​വ​ധി നാ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ-​ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ബ​സ് റാ​ഫാ ഇ​ന്ന​ലെ ത​ന്നെ പോ​ലീ​സ് ക​സ്റ്റെ​ഡി​യി​ലെ​ടു​ത്തു. ശനിയാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​രി​മു​ക​ൾ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ച്ച് യാ​ത്രി​ക​നാ​യ പ​ത്ത​നം​തി​ട്ട എ​രു​മ​ക്കാ​ട് കൊ​ച്ചു ക​ള​യി​ൽ കെ.​എ​ച്ച്.​വി​ജി​യാ​ണ് മ​രി​ച്ച​ത്. ഇ​ടി​ച്ച ബ​സ് സ​മീ​പ​ത്തെ…

Read More

അ​കാ​ര​ണ​മാ​യി ബാ​ങ്ക് പി​രി​ച്ചുവി​ട്ട ജീ​വ​ന​ക്കാ​ര​നെത്തേ​ടി 21 വ​ർ​ഷ​ത്തിനു ശേഷം നീ​തി​യെ​ത്തി; 35 വ​ർ​ഷ​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ളും 17 വ​ർ​ഷ​ത്തെ മു​ഴു​വ​ൻ ശ​മ്പ​ള​വു​മ​ട​ക്കം ഒ​രു കോ​ടി​യോ​ളം രൂ​പ ന​ഷ്ട പ​രി​ഹാ​ര​ത്തു​ക നൽകണം

കി​ഴ​ക്ക​മ്പ​ലം: അ​കാ​ര​ണ​മാ​യി ബാ​ങ്ക് പി​രി​ച്ചു വി​ട്ട ജീ​വ​ന​ക്കാ​ര​നെ തേ​ടി 21 വ​ർ​ഷ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ നീ​തി​യെ​ത്തി. കി​ഴ​ക്ക​മ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സെ​യി​ൽ​സ്മാ​നാ​യി​രു​ന്ന ക​രി​മു​ക​ൾ കാ​ണി​നാ​ട് മു​ല്ല​യ്ക്ക​ൽ എം.​എ​ൻ ച​ന്ദ്ര​നാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യ​ട​ക്കം തി​രി​ച്ചു ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 1978 കാ​ല ഘ​ട്ട​ത്തി​ലാ​ണ് ച​ന്ദ്ര​ൻ കി​ഴ​ക്ക​മ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സെ​യി​ൽ​സ്മാ​ൻ ത​സ്തി​ക​യി​ൽ നി​യ​മി​ത​നാ​കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​രു​പ​തു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നൊ​ടു​വി​ൽ ബാ​ങ്കി​ൽ ന​ട​ന്ന അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ​ക്കും അ​ഴി​മ​തി നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മെ​തി​രേ സ​ഹ​ക​ര​ണ മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ബാ​ങ്ക് ഭ​ര​ണ സ​മി​തി 1998 ൽ ​ച​ന്ദ്ര​നെ യാ​തൊ​രു വി​ധ മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കാ​തെ 6 മാ​സ​ത്തേ​ക്ക് സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​യി​ൽ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബാങ്കി​ന്‍റെ ഭാ​ഗ​ത്തെ വീ​ഴ്ച്ച ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തി​നു ശേ​ഷം ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് നി​ര​ന്ത​രം പി​രി​ച്ചു വി​ട​ൽ…

Read More

കു​ഞ്ചാ​ക്കോ ബോ​ബ​നുനേ​രേ വ​ധ​ഭീ​ഷ​ണിമുഴക്കിയ ഫോർട്ടു കൊച്ചിക്കാരൻ മാനസിക പ്രശ്നമുള്ളയാളെന്ന് പോലീസ്

കൊ​ച്ചി: ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നു നേരേ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​യാ​യ 76കാ​ര​നെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഷൂ​ട്ടിം​ഗി​ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി മാ​വേ​ലി എ​ക്സ്പ്ര​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ അ​ടു​ത്തേ​ക്ക് ഇ​യാ​ൾ എ​ത്തി​യ​ത്. കു​ഞ്ചാ​ക്കോ ബോ​ബ​നെ അ​സ​ഭ്യം​വി​ളി​ച്ച ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വാ​ളു​യ​ർ​ത്തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ശ​ബ്ദം​കേ​ട്ട് മ​റ്റു യാ​ത്ര​ക്കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​യാ​ൾ ഓ​ടി​പ്പോ​യി. ട്രെ​യി​നി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ ന​ട​ൻ പാ​ല​ക്കാ​ട് റെ​യി​ൽ​വേ പോ​ലീ​സ് ഡി​വി​ഷ​നി​ൽ ഫോ​ണി​ലൂ​ടെ പ​രാ​തി പ​റ​ഞ്ഞു. ക​ണ്ണൂ​ർ റെ​യി​ൽ​വേ എ​സ്ഐ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ൻ ത​ളി​പ്പ​റ​ന്പി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചു​വ​രു​ന്ന ന​ട​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ​നി​ന്ന് എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് അ​ക്ര​മി​യെ തി​രി​ച്ച​റി​യു​ക​യും…

Read More

ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ന്ന​താ​യി ആ​രോ​പ​ണം;   പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്ന് കെ​എ​സ്‌​യു

മൂവാ​റ്റു​പു​ഴ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് അ​നാ​സ്ഥ. ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​മാ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു. ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​ണ് നി​ല​വി​ൽ പോ​ലീ​സ്. ഇ​ത്ത​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ തെ​റ്റു ക​ണ്ടി​ട്ടും അ​ന​ങ്ങാ​പാ​റ ന​യ​ത്തി​നെ​തി​രേ പോ​ലീ​സ് മേ​ധാ​വി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ഹാ​ത്മാ​ഗാ​ന്ധി​യെ അ​പ​മാ​നി​ച്ച അ​ഫ്സ​ൽ തൊ​ങ്ങ​നാ​യി​ലി​ന്‍റെ സ്വ​ത്ത് വി​വ​ര​ങ്ങ​ളെ കു​റി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കെ​എ​സ്‌​യു ആ​വ​ശ്യ​പ്പെ​ട്ടു.

Read More

500 രൂ​പ പോ​ലും വ​രു​മാ​ന​മി​ല്ല; എ​റ​ണാ​കു​ളം-​ഹാ​ർ​ബ​ർ ടെ​ർ​മി​ന​സ് ഡെ​മു സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം-​ഹാ​ർ​ബ​ർ ടെ​ർ​മി​ന​സ് ഡെ​മു സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച​ത്. നാ​ല് സ​ർ​വീ​സു​ക​ളി​ൽ​നി​ന്നു​മാ​യി 500 രൂ​പ പോ​ലും പ്ര​തി​ദി​നം വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​ത്താ​റി​നാ​ണ് ഡെ​മു ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നി​ല്ല.

Read More

ക​ണ​ക്ഷ​നി​ല്ലെ​ങ്കി​ലും പ​ണ​മ​ട​യ്‌​ക്ക​ണം ! ആ​ദി​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ച്ച് കെ​എ​സ്ഇ​ബി

കോ​ത​മം​ഗ​ലം: വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​തെ കെ​എ​സ്ഇ​ബി ആ​ദി​വാ​സി​ക​ളി​ൽ​നി​ന്നു ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ര​യി​ൽ സ​ർ​ക്കാ​ർ പു​ന​ര​ധി​വ​സി​പ്പി​ച്ച 67 ആ​ദി​വാ​സി കു​ടു​ബ​ങ്ങ​ളാ​ണ് വൈ​ദ്യു​തി ചാ​ർ​ജ് ന​ൽ​കാ​ൻ വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ര​ണ്ടേ​ക്ക​ർ വീ​തം ഭൂ​മി പ​തി​ച്ചു ന​ൽ​കി നി​ർ​മി​ച്ച പ​ന്ത​പ്ര​യി​ലെ ഒ​രു വീ​ട്ടി​ലും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടി​ല്ല.​എ​ന്നാ​ൽ നേ​ര​ത്തെ ഇ​വ​ർ കൂ​ട്ട​മാ​യി താ​മ​സി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. വീ​ടു​ക​ൾ പൊ​ളി​ച്ചു ക​ള​ഞ്ഞു സ​ർ​ക്കാ​ർ ന​ൽ​കി​യ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​ണെ​ങ്കി​ലും ഇ​പ്പോ​ഴും പ​ഴ​യ വൈ​ദ്യു​ത ക​ണ​ക്ഷ​ന്‍റെ പേ​രി​ൽ ചാ​ർ​ജ് ഈ​ടാ​ക്കു​ക​യാ​ണ്. പ​ല കു​ടും​ബ​ങ്ങ​ളും മ​ഴ​ക്കെ​ടു​തി​യു​ടെ ദു​രി​ത​ത്തി​ലാ​ണ്. കൂ​ലി​വേ​ല പോ​ലും കു​റ​ഞ്ഞു നി​ത്യ​വൃ​ത്തി​ക്കു ക​ഷ്ട​പ്പെ​ടു​ന്പോ​ഴാ​ണ് കെ​എ​സ്ഇ​ബി​യു​ടെ കൊ​ള്ള. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചു ജീ​വി​ക്കാ​നും ഇ​വ​ർ​ക്കു ക​ഴി​യു​ന്നി​ല്ല. എ​ന്നാ​ൽ കൃ​ത്യ​മാ​യി ബി​ൽ ന​ൽ​കി പ​ണം ഈ​ടാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കെ​എ​സ്ഇ​ബി മു​ട​ക്കം വ​രു​ത്തി​യി​ട്ടി​ല്ല. മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ…

Read More

കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് അറിഞ്ഞിട്ടില്ല; മത്സ്യ ബന്ധനത്തിന് പോയ ഒ​രു ബോ​ട്ടു​കൂ​ടി തി​രി​കെ​യെ​ത്തി

പ​ള്ളു​രു​ത്തി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി തി​രി​കെ​വ​രാ​നു​ള്ള ബോ​ട്ടു​ക​ൾ ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നും 500 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യെ​ന്ന് വി​വ​രം. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​നോ ചു​ഴ​ലി​ക്കാ​റ്റ് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ൽ​കു​വാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ തി​രി​കെ​യെ​ത്തി​യ ഒ​രു ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം കൈ​മാ​റി​യ​ത്. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നും 500 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന​ത്. ഈ ​സം​ഘ​ങ്ങ​ളു​ടെ​കൂ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു വ​രി​ക​യാ​യി​രു​ന്ന അ​ത്ഭു​ത​മാ​താ എ​ന്ന ബോ​ട്ടാ​ണു തി​രി​കെ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ദ്വീ​പി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചു​ഴ​ലി​ക്കാ​റ്റ് സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​തെ​ന്നു തി​രി​കെ​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഐ​ക്യ​വേ​ദി ക​ണ്‍​വീ​ന​ർ ചാ​ൾ​സ് ജോ​ർ​ജ് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ലി​നോ​ട് ചേ​ർ​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന ബോ​ട്ടു​ക​ളെ അ​ടി​യ​ന്തര​മാ​യി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1500 തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ര​യും ബോ​ട്ടു​ക​ളി​ലാ​യി ഉ​ണ്ടാ​കു​മെ​ന്നാ​ണ്…

Read More

ക​ണ​ക്ക​ൻ​ക്ക​ട​വ് റ​ഗു​ലേ​റ്റ​റി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നു; ചാ​ല​ക്കു​ടി​യാ​റി​ൽ ജലനിരപ്പ് താഴ്ന്നു

പ​റ​വൂ​ർ: ചാ​ല​ക്കു​ടി​യാ​റും പെ​രി​യാ​റും സം​ഗ​മി​ക്കു​ന്ന പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ ക​ണ​ക്ക​ൻ​ക​ട​വ് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ 11 ഷ​ട്ട​റു​ക​ളും തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി​യാ​റി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ള്ള ജ​ല​നി​ര​പ്പ് നി​യ​ന്ത്രണ വിധേയമായി. ഷ​ട്ട​റു​ക​ളി​ലൂ​ടെ വെ​ള്ളം പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​കി അ​റ​ബി​ക്ക​ട​ലി​ൽ പ​തി​ക്കു​ന്ന​തി​നാ​ൽ പു​ത്ത​ൻ​വേ​ലി​ക്ക​ര, കു​ണ്ടൂ​ർ, കു​ഴൂ​ർ, അ​ന്ന​മ​ന്ന​ട തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ളം ഉ​യ​രു​വാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​തെ​യാ​യി​ട്ടു​ണ്ട്. ന്യൂ​ന​മ​ർ​ദ​വും തു​ലാ​വ​ർ​ഷ​മ​ഴ​യും ശ​ക്തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഷോ​ള​യാ​ർ, പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മു​ക​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​ക്കി വി​ട്ട​തി​നാ​ലാ​ണ് ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്ന​ത്. കാ​ർ​ഷി​ക ഗ്രാ​മ​മാ​യ പു​ത്ത​ൻ​വേ​ലി​ക്ക​ര എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി തൃ​ശൂ​ർ ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. ര​ണ്ടു പു​ഴ​ക​ളും സ​ന്ധി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ക്കാ​ല​ത്ത് ഏ​റെ ദു​രി​ത​ങ്ങ​ളു​ണ്ടാ​യ​ത്.

Read More