കോതമംഗലം: പ്രളയം മാറി വെയിൽ തെളിഞ്ഞതോടെ പെരിയാറിൽ മീൻ പിടിത്തക്കാർക്ക് ചാകര. ഇടമലയാർ, ഇടുക്കി ഡാമുകൾ തുറക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പെരിയാറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളൊന്നും ഇപ്പോഴില്ല. ഇതോടെ പെരിയാറിന്റെ വിവിധ ഭാഗങ്ങളിൽ മീൻപിടിത്തക്കാരും സജീവമായിട്ടുണ്ട്. ഭൂതത്താൻകെട്ട് ഡാമും പരിസരവും മീൻ പിടുത്തക്കാരുടെ പ്രധാന കേന്ദ്രമായി മാറി. പ്രളയത്തിനു ശേഷം മീൻ ലഭ്യത വർധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചൂണ്ടയിടുന്നവർക്കും വലവീശുന്നവർക്കുമെല്ലാം ചാകരയാണ്. ഇതുകൊണ്ടുതന്നെ മറ്റ് പ്രദേശങ്ങളിൽനിന്നുള്ളവരും ഭൂതത്താൻകെട്ടിൽ മീൻ പിടിക്കാൻ എത്തുന്നുണ്ട്. പുഴ മത്സ്യങ്ങൾ മാത്രമല്ല വളർത്തു മത്സ്യങ്ങളും ലഭിക്കുന്നുണ്ട്. അഞ്ചു കിലോ വരെയുള്ള മീനുകൾ ലഭിച്ചതായി മീൻ പിടിത്തക്കാർ പറഞ്ഞു. സ്വന്തം ആവശ്യത്തിനും നേരം പോക്കിനും മീൻ പിടിക്കുവാനെത്തുന്നവരെ കൂടാതെ ഉപജീവനത്തിനായും എത്തുന്നവരുമുണ്ടിവിടെ. അത്തരക്കാർക്ക് കിട്ടുന്ന മൽസ്യങ്ങൾ ആവശ്യക്കാർക്ക് വിലയ്ക്ക് ലഭിക്കും. പെരിയാറും മറ്റ് ജലാശയങ്ങളും കരകവിഞ്ഞതോടെ ഒട്ടേറെ മത്സ്യ ഫാമുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെ…
Read MoreCategory: Kochi
പ്രളയത്തിൽ നശിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ക്യാമ്പ്; ഇന്ത്യൻ ബാങ്കിന്റെ ആലുവ, ചെങ്ങമനാട്, നോർത്ത് പറവൂർ ബ്രാഞ്ചുകളിലാണ് സൗകര്യം
കൊച്ചി: പ്രളയക്കെടുതിയിൽ നനഞ്ഞുപോയതും നശിച്ചുപോയതുമായ നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ഇന്ത്യൻ ബാങ്ക് അവസരമൊരുക്കുന്നു. ഇന്ത്യൻ ബാങ്കിന്റെ ആലുവ, ചെങ്ങമനാട്, നോർത്ത് പറവൂർ ബ്രാഞ്ചുകളിലാണ് കറൻസി എക്സ്ചേഞ്ച് ക്യാന്പ് സംഘടിപ്പിക്കുന്നത്. ആലുവ ബ്രാഞ്ചിൽ നാളെയും ചെങ്ങമനാട് ബ്രാഞ്ചിൽ സെപ്റ്റംബർ ഒന്നിനും നോർത്ത് പറവൂർ ബാങ്കിൽ സെപ്റ്റംബർ മൂന്നിനുമാണ് ക്യാന്പ്. ആർബിഐയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് നോട്ടുകൾ മാറി നൽകുകയെന്ന് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഇന്ത്യൻ ബാങ്ക് വിവിധ ക്യാന്പുകളിലേക്കു ഭക്ഷണവും വസ്ത്രങ്ങളും മറ്റു സാധനങ്ങളും വിതരണം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എസ്. രാജീവ് നാല് കോടി രൂപയും സംഭാവന ചെയ്തു.
Read Moreസിപിഎം ബ്രാഞ്ച് സെക്രട്ടറിയും എഐടിയുസി പ്രവർത്തകനും തമ്മിലടിച്ചു; സാരമായ പരുക്കുകളോടെ ഇരുവരും ആശുപത്രിയിൽ; അടിപിടിക്കു പിന്നിലെ കാരണം ഇങ്ങനെ
വൈപ്പിൻ: സിപിഎം നേതാവും എഐടിയുസി പ്രവർത്തകനും തമ്മിലടിച്ചു. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം മാലിപ്പുറം വളപ്പ് ബ്രാഞ്ച് സെക്രട്ടറിയും കർത്തേടം സഹകരണ ബാങ്ക് ജീവനക്കാരനുമായ വി.കെ. ലാലനും മാലിപ്പുറം വളപ്പ് സ്റ്റാൻഡിലെ എഐടിയുസി യൂണിയനിൽപെട്ട ഓട്ടോ ഡ്രൈവർ വെളീത്തറ ദിനേശനും തമ്മിലാണ് അടിപിടിയുണ്ടായത്. സിപിഎം ബ്രാഞ്ച്സെക്രട്ടറിയെ ഇരുന്പുവടിക്കടിച്ച് പരിക്കേൽപിച്ചതായാണ് പരാതി. ദിനേശനും പരിക്കുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂട്ടറിൽ ജോലിക്കായി ബാങ്കിലേക്ക് പോകുംവഴി മാലിപ്പുറം അലിയാർ സ്മാരക വായനശാലയ്ക്കടുത്ത് വെച്ചാണ് അടിപിടിയുണ്ടായത്. ഞാറക്കൽ പോലീസ് സ്ഥലത്തെത്തി ദിനേശന്റെ ഓട്ടോയും ഇരുന്പുവടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനേശനെ പ്രതിയാക്കി ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമുദായത്തിന്റെ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട തർക്കമാണ് അടിപടിക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന ദിനേശന്റെ ഇന്റിമേഷൻ വരുന്ന മുറക്ക് കൗണ്ടർ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreപ്രളയ രക്ഷാദൗത്യം: നാടിനു മാതൃകയായി എൻസിസി, റെഡ്ക്രോസ് അംഗങ്ങൾ
മൂവാറ്റുപുഴ: സംസ്ഥാനത്തെ നടുക്കിയ പ്രളയത്തിൽ മൂവാറ്റുപുഴയിൽ രക്ഷാദൗത്യം നടത്തി അനേകരെ രക്ഷിച്ച നിർമല കോളജ് എൻസിസി കേഡറ്റുകളും റെഡ്ക്രോസ് അംഗങ്ങളും നാടിനു മാതൃകയായി. മൂവാറ്റുപുഴയിലെ എല്ലാ ദുരിതാശ്വാസ ക്യാന്പുകളിലും ഭക്ഷണം എത്തിച്ചുകൊണ്ടായിരുന്നു തുടക്കം. രണ്ടു ദിനങ്ങളിലായി 187 രക്ഷാദൗത്യങ്ങളാണ് ഒറ്റയ്ക്കും മറ്റു രക്ഷാപ്രവർത്തകരോടും അഗ്നിശമന, നാവിക സേനാംഗങ്ങളോടും ചേർന്ന് കേഡറ്റുകൾ നടത്തിയത്. നിരവധിപ്പേരെ സ്വന്തം ജീവൻ പണയം വച്ച് നീന്തിയും ബോട്ടുകളിലും ടയർ ട്യൂബുകളിലുമായി രക്ഷപ്പെടുത്തി. അന്നേ ദിവസം രാത്രി കോളജിൽ ദുരിതാശ്വാസ ക്യാന്പും ആരംഭിച്ചു. 131 അംഗങ്ങളുമായി ആരംഭിച്ച ക്യാന്പിൽ സമാപന ദിവസം 197 പേരാണ് ഉണ്ടായിരുന്നത്. പ്രളയജലം മൂലം ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടപ്പോൾ രോഗികളെ തോളിൽ ചുമന്നും ആംബുലൻസിലുമായി ക്യാന്പിൽ എത്തിച്ച് അവരെ പരിചരിച്ചു. അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നവർക്ക് ചികിത്സ ലഭ്യമാക്കി. ആവോലി പഞ്ചായത്തും തൊടുപുഴ ചാഴികാട്ട് ആശുപത്രിയുമായി ചേർന്ന് മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു.…
Read Moreപ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളുടെ അച്ചടി അറുപതു ശതമാനം പൂർത്തിയായി
ബിജോ ടോമി കൊച്ചി: പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തക അച്ചടി 60 ശതമാനം പൂർത്തിയായി. ആകെ 65 ലക്ഷം പുസ്തകങ്ങൾ അച്ചടിക്കുന്നതിനാണ് സർക്കാർ എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്ക് (കെബിപിഎസ്) നിർദേശം നൽകിയത്. ഇതിൽ 45 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. സെപ്റ്റംബർ പത്തിനകം മുഴുവൻ വിദ്യാർഥികൾക്കും പുസ്തകം ലഭ്യമാക്കാൻ കഴിയുമെന്ന് കെബിപിഎസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. കാർത്തിക് രാഷ്ട്രദീപികയോടു പറഞ്ഞു. പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികളുടെ ഏകദേശ കണക്കെടുത്താണ് 65 ലക്ഷം പുസ്തകങ്ങൾ അച്ചടിക്കുന്നതിനുള്ള ഓർഡർ വിദ്യാഭ്യാസ വകുപ്പ് കെബിപിഎസിന് നൽകിയത്. ഏതൊക്കെ ജില്ലകളിലും സ്ഥലങ്ങളിലുമാണ് പുസ്തകം വിതരണം ചെയ്യേണ്ടതെന്ന കണക്ക് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ചിട്ടില്ല. പ്രളയക്കെടുതികൾക്കുശേഷം ഇന്നലെയാണ് സംസ്ഥാനത്ത് ക്ലാസുകൾ ആരംഭിച്ചത്. ഇന്നലെ തന്നെ ഭൂരിഭാഗം സ്കൂളുകളിലും നഷ്ടപ്പെട്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് നടന്നു. സെപ്റ്റംബർ രണ്ടിനു…
Read Moreപ്രളയത്തിനുശേഷം വിരുന്നൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ…
കൊച്ചി: പ്രളയക്കെടുതി മൂലം മാറ്റിവച്ചതും അല്ലാത്തതുമായ ധാരാളം വിവാഹങ്ങൾ നടക്കുന്നതിനാൽ സത്കാരങ്ങൾ നടത്തുന്നവരും കാറ്ററിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും വിവാഹ മണ്ഡപ ഉടമകളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രളയാനന്തരം മഞ്ഞപ്പിത്തം, വയറിളക്കം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മാർഗനിർദേശങ്ങൾ ഭക്ഷണം പാചകം ചെയ്യുന്നതിനും വിളന്പുന്നതിനും ഉപയോഗിക്കുന്ന പത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയിരിക്കണം. ക്ലോറിനേറ്റ് ചെയ്ത വെള്ള ഉപയോഗിച്ചു മാത്രമേ പാത്രങ്ങൾ കഴുകാനും ഭക്ഷണം പാചകം ചെയ്യാനും പാടുള്ളൂ. വെൽകം ഡ്രിങ്ക്, ഐസ്, സാലഡുകൾ, മയോനൈസ്, ഐസ്ക്രീമുകൾ തുടങ്ങി വേവിക്കാത്ത വിഭവങ്ങൾ ഈ പ്രത്യേക സാഹചര്യത്തിൽ കർശനമായി ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകുക. നിർവാഹമില്ലെങ്കിൽ മാത്രം വിശ്വസനീയമായ കന്പനികളുടെ ശുദ്ധീകരിച്ച കുപ്പിവെള്ളം മാത്രം നൽകുക. തണുത്ത വെള്ളം ആവശ്യപ്പെടുന്നവർക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം നൽകുക. പാചകത്തിനുപയോഗിക്കുന്ന…
Read Moreപിറവം പോലീസ് സ്റ്റേഷനിലെ പോലീസുകാർ വീട് ശുചിയാക്കി; ലീലയ്ക്ക് ഇനി സ്വന്തം വീട്ടിൽ കിടക്കാം
പിറവം: ഏകയായി കഴിഞ്ഞിരുന്ന ലീലയുടെ വീട് ശുചിയാക്കാൻ പിറവം പോലീസ് സ്റ്റേഷനിലെ പോലീസുകാർ എത്തി. വീടിനുള്ളിലെ മാലിന്യങ്ങൾ കോരിമാറ്റിയും ഫർണിച്ചറുകൾ വൃത്തിയാക്കിയും നിത്യോപയോഗ സാധനങ്ങൾ നൽകിയുമാണ് അവർ മടങ്ങിയത്. നഗരസഭയിലെ പാഴൂർ പടിപ്പുരയ്ക്ക് സമീപമുള്ള മാനഠത്തിൽ ലീല (75) യുടെ വീടാണ് വെള്ളം കയറി താമസയോഗ്യമല്ലാതായത്. അവിവാഹിതയായ ഇവർ ഏകയായാണ് ഇവിടെ കഴിഞ്ഞിരുന്നു. പുഴയിൽ നിന്നുള്ള വെള്ളം വീട്ടിലേക്കു കയറുമെന്ന അവസ്ഥയിൽ സമീപത്ത് ഉയർന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വീട്ടിൽ അഭയം തേടുകയായിരുന്നു. നാല് ദിവസത്തിന് ശേഷമാണ് വീട്ടിൽനിന്നു വെള്ളമിറങ്ങിയത്. താസമിക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി അയൽ വീട്ടിലാണ് കഴിഞ്ഞിരുന്നത്. വാർധക്യകാല പെൻഷനും ചില ബന്ധുക്കളുടെ സഹായത്താലുമാണ് ലീല കഴിഞ്ഞുവരുന്നത്. അഞ്ച് സെന്റിലുള്ള ചെറിയ വീട്ടിലാണ് താമസം. വീട്ടുപകരണങ്ങൾ മിക്കതും നശിച്ചിരുന്നു. വാർഡ് കൗണ്സിലർ ഷൈബി രാജുവിന്റെ അഭ്യർഥന പ്രകാരം പോലീസുകാർ എത്തി വീടിന്റെ ശുചീകരണം നടത്തുകയായിരുന്നു. ലീലയുടെ…
Read Moreബലക്ഷയ പരിശോധന പൂർത്തിയായി; ജില്ലയിലെ പ്രളയം ബാധിച്ച സ്കൂളുകൾക്ക് ബലക്ഷയമില്ല; നനഞ്ഞ രേഖകൾ ഉണിക്കിയെടുക്കുന്ന തിരക്കിൽ അധികൃതർ
ബിജോ ടോമി കൊച്ചി: ജില്ലയിൽ പ്രളയം ബാധിച്ച സ്കൂളുകളിൽ ബലക്ഷയ പരിശോധന പൂർത്തിയായി. 117 സ്കൂളുകളാണ് വെള്ളത്തിൽ മുങ്ങിയത്. ഇതിൽ 80 സ്കൂളുകളെ പ്രളയം രൂക്ഷമായി ബാധിച്ചിരുന്നു. ക്ലാസുകൾ തുടങ്ങാൻ കഴിയാത്ത വിധത്തിൽ ഒരു സ്കൂളിലും പ്രശ്നങ്ങൾ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ്കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ വെള്ളം കെട്ടി നിന്നതിനെതുടർന്ന് ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. എന്നാൽ അത്തരം പ്രശ്നങ്ങൾ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല. കുടിവെള്ള സൗകര്യം ലഭ്യമാണോ, ശുചിമുറികൾ ഉപയോഗയോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കഴിയാത്ത ഇടങ്ങളിൽ ഇതിനുള്ള ബദൽമാർഗങ്ങൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനയുടെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്നു സമർപ്പിക്കും. അതേസമയം നാളെ തന്നെ ക്ലാസുകൾ…
Read Moreകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നു പുനരാരംഭിക്കും; നഷ്ടം 300 കോടിയിലധികം രൂപയുടേതെന്ന് പ്രാഥമിക കണക്ക്
നെടുന്പാശേരി: വെള്ളപ്പൊക്കത്തെത്തുടർന്നു രണ്ടാഴ്ചയോളം അടച്ചിടേണ്ടിവന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നു പുനരാരംഭിക്കും. ഉച്ചകഴിഞ്ഞു രണ്ടോടെ വിമാന സർവീസ് ആരംഭിക്കും. അന്താരാഷ്ട്ര, അഭ്യന്തര സർവീസുകൾ ഒരുമിച്ച് തുടങ്ങാൻ കഴിയുന്ന വിധത്തിലാണ് സിയാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള സമയക്രമം അനുസരിച്ചാണ് വിമാന കന്പനികൾ സർവീസ് നടത്തുക. പെരിയാർ കരകവിഞ്ഞൊഴുകി വെള്ളത്തിനടിയിലായതോടെ കഴിഞ്ഞ 15നാണു വിമാനത്താവളം താത്കാലികമായി അടച്ചത്. എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇന്നലെ ഉച്ചയോടെ ഓഫീസുകൾ പ്രവർത്തിപ്പിച്ചു തുടങ്ങി. പ്രളയക്കെടുതിയിൽ 300 കോടിയിലധികം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ 20ന് സിയാൽ എംഡി വി.ജെ. കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കാൻ തീരുമാനിച്ചത്. എട്ടു ദിവസം തുടർച്ചയായി വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ആയിരത്തോളം തൊഴിലാളികൾ ജോലിചെയ്താണു വിമാനത്താവളം പ്രവർത്തന സജ്ജമാക്കിയത്. രണ്ടര…
Read Moreനെടുമ്പാശേരിയിൽനിന്ന് നാളെ മുതൽ സർവീസ് പുനരാരംഭിക്കും; 29നു ശേഷമുള്ള ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസുകൾ നാളെ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പുനരാരംഭിക്കുമെന്നു വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചു.വിമാനത്താവളത്തിനുണ്ടായ തകരാറുകൾ പൂർണമായി പരിഹരിച്ചു. 29നു ശേഷമുള്ള ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
Read More