ജോലിക്കെത്തിയ യുവതികളെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; സ്വ​കാ​ര്യ സ്ഥാ​പ​ന ഉടമ പോലീസിൽ കീഴടങ്ങി

കോ​ത​മം​ഗ​ലം: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്കെ​ടു​ത്ത യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ച് ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ആ​ല​ത്തൂ​രി​ല്‍ താ​മ​സി​ക്കു​ന്ന പാ​ലാ സ്വ​ദേ​ശി ‍ ര​ഞ്ജി​ത്ത് ‍(45)​ആ​ണ് കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: കോ​ത​മം​ഗ​ലം മി​നി​പ്പ​ടി​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ പ​ര​സ്യം ന​ല്‍​കി​യാ​ണ് മ​ല​യി​ന്‍​കീ​ഴ്, ക​ട​വൂ​ര്‍ സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളെ ഇ​യാ​ള്‍ സ്ഥാ​പ​ന​ത്തി​ല്‍ മാ​നേ​ജ​ര്‍ പോ​സ്റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ജോ​ലി​ക്കെ​ടു​ത്ത​ത്.​ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ള്‍ വ​യ​നാ​ട് വെ​റ്റ​ന​റി കോ​ളജി​ല്‍ പു​തി​യ പ​ദ്ധ​തി​ക്ക് പ​രി​ശീ​ല​നം തേ​ടു​ന്ന​തി​ന് എ​ന്ന് തെ​റ്റ​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ യു​വ​തി​ക​ളെ കാ​റി​ല്‍ കൊ​ണ്ട് പോ​യ​ത്. ​പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ല്‍ പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ​സ്റ്റ് ഹൗ​സി​ല്‍ കൊ​ണ്ടു പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ എ​തി​ര്‍​ത്ത് മു​റി​യു​ടെ വാ​തി​ല​ട​ച്ചു.​ പി​റ്റേ​ന്ന് ഇ​യാ​ള്‍ ത​ന്ത്ര​പൂ​ര്‍​വം യു​വ​തി​ക​ളു​ടെ സെ​ല്‍​ഫി​യെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന പീ​ഡ​ന​ത്തി​ന് വീ​ണ്ടും ശ്ര​മി​ച്ച​പ്പോ​ള്‍…

Read More

എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗി​ന്‍റെ പേ​രി​ൽ  രണ്ടുലക്ഷത്തോളം തട്ടിയ കേസ്; വിദ്യാർഥികളുടെ പരാതിയിൽ യു​വാ​വിനെ അറസ്റ്റു ചെയ്തു

അ​ങ്ക​മാ​ലി: മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നു പ​റ​ഞ്ഞ് കോ​ച്ചിം​ഗി​ന്‍റെ പേ​രി​ൽ പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ യു​വാ​വി​നെ അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​റ്റി​ല പൊ​ന്നു​രു​ന്നി മേ​ത്ത​ർ ഫ്ലാ​റ്റി​ൽ താ​മ​സ​ക്കാ​രാ​നാ​യ വ​ട​ക്ക​നോ​ടി​പ​റ​മ്പി‌​ൽ ച​ക്ര​പാ​ണി മ​ക​ൻ ര​തീ​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ല​സ് ടു ​കു​ട്ടി​ക​ൾ​ക്കാ​യി ആ​ർ​ആ​ർ ക​രി​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ വ​ച്ച് ടാ​ല​ന്‍റ് സെ​ർ​ച്ച് എ​ക്സാം ന​ട​ത്തി അ​തി​ൽ പാ​സാ​യ കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും വി​ളി​ച്ച് അ​ങ്ക​മാ​ലി​യി​ലെ പ്ര​മ‌ു​ഖ ഹോ​ട്ട​ലി​ൽ കൗ​ൺ​സി​ലിം​ഗ് ന​ട​ത്തി​യാ​ണ് ഇ​യാ​ൾ കു​ട്ടി​ക​ളെ ചേ​ർ​ത്ത​ത്. മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നു പ​റ​ഞ്ഞു തു​രു​ത്തി​ശേ​രി​യി​ലു​ള്ള സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് 1,52,000 രൂ​പ വാ​ങ്ങി​യ ശേ​ഷം നാ​ല് ക്ലാ​സ് മാ​ത്ര​മാ​ണ​ത്രെ ന​ൽ​കി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ മെ​ഡി​ക്ക​ലി​നും മ​റ്റെ​യാ​ൾ എ​ൻ​ജി​നി​യ​റിം​ഗി​നു​മാ​ണ് കോ​ച്ചിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ര​ണ്ടു​പേ​രെ​യും ഒ​രേ ക്ലാ​സി​ലി​രു​ത്തി​യാ​ണു നാ​ല് ദി​വ​സം ക്ലാ​സ്…

Read More

അച്ഛനും മകളും ജീവനൊടുക്കിയ സംഭവം: മുൻ എസ്ഐയടക്കം മൂന്നുപേർ കസ്റ്റഡിയിൽ

മൂ​​വാ​​റ്റു​​പു​​ഴ: അ​​ച്ഛ​​നും മ​​ക​​ളും ആ​​ത്മ​​ഹ​​ത്യ ചെ​​യ്യാ​​നി​​ട​​യാ​​യ സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു മു​​ൻ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന​​ട​​ക്കം മൂ​​ന്നു പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. വെ​​ള്ളൂ​​ർ​​ക്കു​​ന്നം പാ​​ല​​കോ​​ട് പു​​ത്ത​​ൻ​​പു​​ര ബാ​​ബു (48), മ​​ക​​ൾ അ​​മൃ​​ത (22) എ​​ന്നി​​വ​​ർ ര​​ണ്ടാ​​ഴ്ച മു​​മ്പ് ദി​​വ​​സ​​ങ്ങ​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് മൂ​​ന്നു പേ​​രെ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ വീ​​ടു​​ക​​ളി​​ൽ​​നി​​ന്നു മൂ​​വാ​​റ്റു​​പു​​ഴ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. റി​​ട്ട. എ​​സ്ഐ മൂ​​വാ​​റ്റു​​പു​​ഴ വെ​​ള്ളൂ​​ർ​​ക്കു​​ന്നം രാ​​ജു​​വി​​ലാ​​സം ഗോ​​പ​​കു​​മാ​​ർ (ക​​ണ്ണ​​ൻ 57), പാ​​ല​​ക്കാ​​ട് നെ​​ന്മാ​​റ ക​​യ​​റാ​​ടി പ​​യ്യം​​കോ​​ട്ട് സു​​ധീ​​ഷ് (31), മൂ​​വാ​​റ്റു​​പു​​ഴ ബാ​​ബ​​ർ ഹൗ​​സി​​ൽ കൈ​​ലാ​​സ് (48) എ​​ന്നി​​വ​​രാ​​ണു പി​​ടി​​യി​​ലാ​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​പ്പോ​​ൾ ക​​സ്റ്റ​​ഡി​​യി​​ലാ​​യ സം​​ഘ​​ത്തി​​ൽ​​നി​​ന്നു ബാ​​ബു പ​​ലി​​ശ​​യ്ക്കു പ​​ണം ക​​ടം വാ​​ങ്ങി​​യി​​രു​​ന്നു. പ​​ണം തി​​രി​​കെ ന​​ൽ​​കാ​​നാ​​കാ​​തെ വ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു സം​​ഘ​​ത്തി​​ന്‍റെ ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ബാ​​ബു ആ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ബാ​​ബു​​വി​​ന്‍റെ മ​​ര​​ണ​​ശേ​​ഷ​​വും സം​​ഘം വീ​​ട്ടി​​ലെ​​ത്തി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് മ​​ക​​ൾ അ​​മൃ​​ത​​യും ജീ​​വ​​നൊ​​ടു​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി സാ​​മൂ​​ഹി​​ക…

Read More

കു​ള​ങ്ങാ​ട്ടു​കു​ഴി​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂരക്ഷമായിട്ടും അ​ധി​കൃ​ത​ർ‌ക്ക് നിസംഗത; ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

കോ​ത​മം​ഗ​ലം: കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പി​ണ്ടി​മ​ന-​കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ കു​ള​ങ്ങാ​ട്ടു​കു​ഴി​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ൽ. വീ​ടു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്തു​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യി​രു​ന്നു. ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്നുണ്ട്. നൂ​റു​ക​ണ​ക്കി​നു വാ​ഴ​ക​ളാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. മ​റ്റു കാ​ർ​ഷി​ക​വി​ള​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. തോ​ട്ട​ത്തി​ൽ പ​ത്രോ​സ്, തോ​ട്ട​ത്തി​ൽ മോ​ളി, തോ​ട്ട​ത്തി​ൽ ഐ​സ​ക്, പാ​ണി​ക്കാ​ട്ട് ബേ​ബി, പാ​ല​ത്തി​ങ്ക​ൽ മാ​ത്യു, തോ​ട്ട​ത്തി​ൽ എ​ൽ​ദോ​സ്, പ​റ​യ​രു​കു​ടി​യി​ൽ സൂ​ബൈ​ർ, മേ​പ്പു​റ​ത്ത് ത​ങ്ക​പ്പ​ൻ, മാ​പ്പ​ല​ക​യി​ൽ ജോ​സ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച ആ​ന​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​ത്. കു​ടു​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന കൃ​ഷി​യും ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. കോ​ട്ട​പ്പാ​റ വ​നാ​തി​ർ​ത്തി​യി​ലെ ഫെ​ൻ​സിം​ഗ് മ​റി​ക​ട​ന്നാ​ണ് ആ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച​ശേ​ഷം ഏ​താ​നും മാ​സ​ങ്ങ​ളാ​യി ആ​ന​ക​ൾ കാ​ട്ടി​ൽ ത​ന്നെ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ തീ​റ്റ​തേ​ടി അ​വ നാ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

 ഐഎ യോഗങ്ങൾ ;  ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ നേ​തൃ​മാ​റ്റം; കോൺഗ്രസിൽ ഗ്രൂപ്പ്  യോഗങ്ങൾ സജീവം

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ നേ​തൃ​മാ​റ്റ​ത്തി​നാ​യി ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ എ, ഐ ക്യാ​മ്പു​ക​ൾ ര​ഹ​സ്യ ആ​ലോ​ച​നാ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. എ ​ഗ്രൂ​പ്പ് ക​ള​മ​ശേ​രി​യി​ലെ നേ​താ​ക്ക​ന്മാ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ങ്കി​ൽ ഐ ​ഗ്രൂ​പ്പ് ഒ​രു പ​ടി കൂ​ടി ക​ട​ന്ന് കെപിസിസി​യം​ഗം അ​ജ​യ് ത​റ​യി​ലി​നെ മു​ഖ്യാ​തി​ഥി​യാ​ക്കി​യാ​ണ് ര​ഹ​സ്യ യോ​ഗം കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡന്‍റും ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​നു​മാ​യ എ.​കെ. ബ​ഷീ​ർ ര​ണ്ട് യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ല്ല. ഐ ​ഗ്രൂ​പ്പ് നേ​താ​വാ​ണെ​ങ്കി​ലും കെപിസിസി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് എ ​ഗ്രൂ​പ്പു​കാ​രി​യാ​യ ജെ​സി പീ​റ്റ​ർ ചെ​യ​ർ​പേ​ഴ്സ​ൺ ആ​യ​തോ​ടെ അ​ദ്ദേ​ഹം ഗ്രൂ​പ്പി​ൽ നി​ന്ന് അ​ക​ന്ന് നി​ൽ​ക്കു​ക​യാ​ണ്. മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും ര​ഹ​സ്യ യോ​ഗ​ങ്ങ​ൾ​ക്ക് ബ​ഷീ​റി​നെ പ​ങ്കെ​ടു​പ്പി​ക്കാ​നും ഐ ​ഗ്രൂ​പ്പി​ന് ക​ഴി​യു​ന്നു​മി​ല്ല. ഇ​തി​നി​ട​യി​ൽ രാ​ജി​വ​ച്ച​തോ​ടെ ഒ​ഴി​വു​വ​ന്ന 3 ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​ക​ളി​ൽ നാ​ളെ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് രാ​ജി​വ​ച്ച ഐ ​ഗ്രൂ​പ്പു​കാ​ർ ത​ന്നെ…

Read More

ക​ന​ത്ത​മ​ഴ: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

കൊ​ച്ചി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഏ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ആ​രോ​ഗ്യം). ക​ന​ത്ത മ​ഴ​യി​ൽ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും പ​രി​സ​ര​വും മ​ലി​ന​മാ​കു​വാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ൽ വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ, എ​ലി​പ്പ​നി എ​ന്നി​വ​ക്കെ​തി​രെ പ്ര​ത്യേ​ക മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗാ​ണു​ക്ക​ളാ​ൽ മ​ലി​ന​മാ​ക്ക​പ്പെ​ട്ട ജ​ല​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യു​മാ​ണു വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ പ​ക​രു​ന്ന​ത്. വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വും പാ​ലി​ക്കു​ന്ന​തി​ലൂ​ടെ വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ ക​ഴി​യും. ന​ന്നാ​യി തി​ള​പ്പി​ച്ചാ​റ്റി​യ ജ​ലം മാ​ത്ര​മേ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു. പ​ച്ച​വെ​ള്ള​വും തി​ള​പ്പി​ച്ച വെ​ള്ള​വും കൂ​ട്ടി​ച്ചേ​ർ​ത്തു ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ൻ​പും ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷ​വും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​ക​ണം. സാ​ല​ഡു​ക​ൾ ത​യ്യാ​റാ​ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ ശു​ദ്ധ​ജ​ല​ത്തി​ൽ ന​ന്നാ​യി ക​ഴു​കി​യ​തി​നു​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ മ​റ്റും ഈ​ച്ച ക​യ​റാ​തെ അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം. ഹോ​ട്ട​ലു​ക​ളും ആ​ഹാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും…

Read More

എന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണം; അഭിമന്യു വധക്കേസിൽ അറസ്റ്റിലായ മുഹമ്മദിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ മുഹമ്മദിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പോലീസ്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മുഹമ്മദ് വ്യക്തമാക്കിയെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. തങ്ങൾ ചുവരെഴുതുന്നതിനെ എസ്എഫ്ഐക്കാർ തടഞ്ഞതാണ് സംഘർഷമുണ്ടാകാൻ കാരണമെന്നും തർക്കമുണ്ടായപ്പോൾ കൊച്ചിൻ ഹൗസിൽ തമ്പടിച്ചിരുന്ന സംഘാംഗങ്ങളെ കോളജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞെന്നാണ് വിവരം. എന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണമെന്ന് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്ന് നിർദേശം ലഭിച്ചിരുന്നുവെന്നും മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ആരാണ് നിർദേശം നൽകിയത് എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

Read More

സം​സ്ഥാ​ന​ത്തു ടൂ​റി​സം പ​ദ്ധ​തി​ക​ൾ ഇ​ഴ​യുന്നു: ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​ന്‍റെ 60 ശ​ത​മാ​നം വ​രു​മാ​ന​വും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചെന്ന് അൽഫോൻസ് ക​ണ്ണ​ന്താ​നം

കൊ​ച്ചി: രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ടു ചേ​ർ​ന്ന് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നു കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​ന്‍റെ 60 ശ​ത​മാ​നം വ​രു​മാ​ന​വും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ദേ​ശ് ദ​ർ​ശ​ൻ, പ്ര​സാ​ദ് പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ണ്ണ​ന്താ​നം. ടൂ​റി​സം മേ​ഖ​ല​യു​ടെ പ്ര​ധാ​ന വ​രു​മാ​നം ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​ലൂ​ടെ​യാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ ടൂ​റി​സം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ഗ​ത​യി​ല്ല. ഈ ​സ്ഥി​തി മാ​റ​ണം. പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്തി​നു ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര പ​ദ്ധ​തി​ക​ളാ​യ സ്വ​ദേ​ശ് ദ​ർ​ശ​ൻ, പ്ര​സാ​ദ് എ​ന്നി​വ​യ്ക്കു കീ​ഴി​ലു​ള്ള നാ​ലു പ​ദ്ധ​തി​ക​ളി​ലാ​യി 350 കോ​ടി രൂ​പ​യാ​ണു കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ സ്വ​ദേ​ശ് ദ​ർ​ശ​ന്‍റെ ഭാ​ഗ​മാ​യി 90 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന ഗ​വി, വാ​ഗ​മ​ണ്‍,…

Read More

  ആലപ്പുഴ തീരത്തടിഞ്ഞ ഡോക്ക് ബാ​ർ​ജി​ലെ ഇ​ന്തോ​നേ​ഷ്യ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ലെ​ത്തി​ച്ചു

കൊ​ച്ചി: അ​ന്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്നം ക​ട​ൽ​ത്തീ​ര​ത്ത​ടി​ഞ്ഞ അ​ബു​ദാ​ബി അ​ൽ​ഫ​ത്താ​ൻ ഡോ​ക്കി​ന്‍റെ ബാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ജീ​വ​ന​ക്കാ​രെ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഇ​ന്നു രാ​വി​ലെ നാ​വി​ക​സേ​ന ഹെ​ലി​ക്കോ​പ്റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്തോ​നേ​ഷ്യ​ക്കാ​രാ​യ ര​ണ്ടു ജീ​വ​ന​ക്കാ​രെ ര​ക്ഷി​ച്ച​ത്. കാ​ലാ​വ​സ്ഥ മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണു ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​തെ​ന്നും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും നാ​വി​ക​സേ​ന​യു​ടെ​യും സം​യു​ക്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ന്ന​തെ​ന്നും നാ​വി​ക​സേ​ന അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ലെ​ത്തി​ച്ച ഇ​രു​വ​രെ​യും കോ​സ്റ്റ​ൽ പോ​ലീ​സു കൈ​മാ​റി. തു​ട​ർ ന​ട​പ​ടി​ക​ൾ കോ​സ്റ്റ​ൽ പോ​ലീ​സാ​കും സ്വീ​ക​രി​ക്കു​ക. മൂ​ന്നു ദി​വ​സ​മാ​യി പു​റം​ക​ട​ലി​ൽ അ​ല​ഞ്ഞ അ​ബു​ദാ​ബി അ​ൽ​ഫ​ത്താ​ൻ ഡോ​ക്കി​ന്‍റെ ബാ​ർ​ജ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണു നീ​ർ​ക്കു​ന്നം തീ​ര​ത്ത​ടി​ഞ്ഞ​ത്. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു 180 മീ​റ്റ​ർ നീ​ള​മു​ള്ള ക​പ്പ​ലും ഫൈ​ബ​ർ ബോ​ട്ടും ക​യ​റ്റി​വ​ന്ന​താ​യി​രു​ന്നു ബാ​ർ​ജ്. ഇ​റാ​നി​ൽ​നി​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തി​യ ക​പ്പ​ൽ അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ വ​ടം​പൊ​ട്ടി ക​പ്പ​ലും ബാ​ർ​ജും വേ​ർ​പെ​ടു​ക​യാ​യി​രു​ന്നു.

Read More

വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച് പു​തു​വൈ​പ്പ് ക​ട​പ്പു​റ​ത്തെ ആരോഗ്യകേന്ദ്രം അടച്ചു 

വൈ​പ്പി​ൻ: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യും ചോ​ർ​ന്ന് ഒ​ലി​ച്ചും ജീ​ർ​ണാവ​സ്ഥ​യി​ലു​മാ​യ പു​തു​വൈ​പ്പ് ക​ട​പ്പു​റ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി. കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ൽ തൊ​ട്ടാ​ലും മു​റ്റ​ത്തെ വെ​ള്ള​ത്തി​ൽ ച​വി​ട്ടി​യാ​ലും വൈ​ദ്യു​തി ഷോ​ക്കേൽക്കുന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​തോ​ടെ​യാ​ണ് അ​ട​ച്ചു പൂ​ട്ടി​യ​ത്. ഇ​തു​മൂ​ലം നി​ർ​ധ​ന​രാ​യ തീ​ര​ദേ​ശ​ത്തു​കാ​ർ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ സൗ​ക​ര്യം ഇ​ല്ലാ​താ​യി. മാ​ത്ര​മ​ല്ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്താ​നു​ള്ള ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​കേ​ന്ദ്രം ഇ​തോ​ടെ ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​കു​മെ​ന്നും ഉ​റ​പ്പാ​യി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ലും കാലപ്പഴക്കമുള്ള കെട്ടിടം സുരക്ഷിതമല്ല. മ​ഴ​വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ധാ​രാ​ളം മ​രു​ന്നു​ക​ൾ ന​ശി​ച്ചു പോ​യി​ട്ടു​ണ്ട്. കു​റ​ച്ചു​നാ​ൾ മു​ന്പ് ഇ​വി​ടെ ചി​കി​ത്സ​ക്കി​ടെ സീ​ലിം​ഗ് ഫാ​ൻ പൊ​ട്ടി ഡോ​ക്ട​റു​ടെ ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. മൂ​ന്ന് ഫാ​നു​ക​ൾ ഉ​ള്ള ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഏ​ക ഫാ​നാ​ണ് അ​ന്ന് പൊ​ട്ടി​വീ​ണ​ത്. വൈ​ദ്യു​തി വ​യ​റിം​ഗ് എ​ല്ലാം ത​ക​രാ​റി​ലാ​യ​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ഭി​ത്തി​യി​ൽ തൊ​ട്ടാ​ൽ പോ​ലും ഷോ​ക്ക​ടി​ക്കു​ന്ന​ത്. കേ​ന്ദ്രം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക്…

Read More