കൊച്ചി: കൊച്ചി തുറമുഖത്ത് 5000 വിനോദസഞ്ചാരികൾക്ക് വന്നിറങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ നിർമിക്കുന്ന അത്യാധുനിക ക്രൂയിസ് ടെർമിനൽ 2020 ഫെബ്രുവരിയിൽ യാഥാർഥ്യമാകും. എറണാകുളം വാർഫിൽ നിർമിക്കുന്ന പുതിയ ടെർമിനലിന്റെ നിർമാണജോലികൾ ആരംഭിക്കുന്നതിനുള്ള വർക്ക് ഓർഡർ കരാറുകാരായ കൊച്ചിയിലെ കെ.വി.ജോസഫ് ആൻഡ് സണ്സിന് നൽകിയതായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എ.വി.രമണ പത്രക്കുറിപ്പിൽ അറിയിച്ചു. 25.72 കോടി രൂപ ചെലവിട്ടാണ് പുത്തൻ ടെർമിനൽ നിർമിക്കുന്നത്. ഇതിൽ 21.41 കോടി രൂപ കേന്ദ്ര ടൂറിസം മന്ത്രാലയം പ്രത്യേക ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. 2253 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുതിയ ടെർമിനലിൽ പാസഞ്ചർ ലൗഞ്ച്, ക്രൂ ലൗഞ്ച്, 30 എമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്റി ചെക്ക്അപ് കൗണ്ടറുകൾ, വൈഫൈ, ടൂറിസ്റ്റ് ഇൻഫർമേഷൻ കൗണ്ടർ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ഏരിയ, കൗതുകവസ്തുക്കൾ വിൽക്കുന്ന ഷോപ്പുകൾ, വൈദ്യസഹായം, പുസ്തകശാലകൾ, മിനി കോണ്ഫറൻസ്…
Read MoreCategory: Kochi
ഹൃദ്രോഗങ്ങൾക്കു പ്രധാന കാരണം പ്രമേഹമെന്നു ഡോക്ടർമാർ
കൊച്ചി: ഹൃദ്രോഗത്തിനു പ്രധാനകാരണം പ്രമേഹമാണെന്നും കേരളത്തിൽ ഇതിന്റെ തോത് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവിയും പ്രഫസറുമായ ഡോ. കെ.യു. നടരാജൻ. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഹാർട്ട് ഫെയിലർ രജിസ്ട്രിയിലെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഹൃദ്രോഗികളാകുന്നവരുടെ പ്രായം യുഎസ് പോലുളള പാശ്ചാത്യനാടുകളിലേക്കാൾ 12 വയസിനെങ്കിലും ചെറുപ്പമാണ്. ഹൃദയം തകരാറിലാകുന്ന 71 ശതമാനം പേരിലും കുഴപ്പമുണ്ടാക്കുന്നത് കൊറോണറി ആർട്ടറി രോഗമാണ്. ശ്വാസം കിട്ടാതെ വരിക, കണങ്കാലിൽ നീര്, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഹൃദയ പേശികൾ, ഹാർട്ട് വാൽവുകൾ, ഹൃദയ ആവരണം എന്നിവയ്ക്കു തകരാറുണ്ടാകുന്നതാണ് പ്രധാനകാരണം. ഹൃദ്രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു. ഹൈപ്പർടെൻഷൻ, കിഡ്നി രോഗം, പുകവലി തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ടെന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത അമൃത ഇൻസ്റ്റിറ്റ്യൂട്ട്…
Read Moreഒടുവിൽ വനിതാ കമ്മീഷൻ ഇടപെട്ടു; മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനു മെമ്മോ
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അറ്റൻഡറായ ജീവനക്കാരന് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ മെമ്മോ നൽകി. എന്നാൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ മെമ്മോ ഇയാൾ കൈപ്പറ്റിയിട്ടില്ല. വനിതാ ജീവനക്കാരേ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും, ജാതി പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതടക്കം നിരവധി പരാതികൾ ഇയാൾക്കെതിരേ ഉണ്ട്. മെഡിക്കൽ കോളജ് അധികൃതർ നടപടിയെടുക്കാത്തതിനാൽ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനിലും വനിതാ ജീവനക്കാർ പരാതിയിരുന്നു. കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അദാലത്തു വിളിച്ചതിനെത്തുടർന്നാണ് ഇതുവരെ യാതൊരു നടപടിയെടുക്കാതിരുന്ന മെഡിക്കൽ കോളജ് അധികൃതർ മെമ്മോ നൽകാനെങ്കിലും തയാറായത്. അതിനിടെ വനിതാ കമ്മിഷൻ അദാലത്തിൽ പങ്കെടുത്തത് ഡ്യൂട്ടിയുടെ ഭാഗമാണെന്നു പറഞ്ഞ് അറ്റൻഡർ രജിസ്റ്ററിൽ അന്നേ ദിവസം ഒപ്പിടുകയും ചെയ്തെന്നും ആക്ഷേപമുണ്ട്. കളമശേരി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരേ നിരവധി പരാതികൾ കഴിഞ്ഞ വർഷം നഴ്സുമാരും നൽകിയിട്ടുണ്ട്. ഹോസ്പിറ്റൽ…
Read Moreതോരാ മഴയിലും പച്ചക്കറിക്കു തീവില; ഒരാഴ്ചയ്ക്കിടെ കൂടിയത് പത്തും ഇരുപതും രൂപ വീതം; ലോറി സമരം തുടർന്നാൽ വില വീണ്ടും വർധിക്കും
റോബിൻ ജോർജ് കൊച്ചി: ദിവസങ്ങൾ നീണ്ട മഴക്കെടുതിക്കു പിന്നാലെ കുടുംബ ബജറ്റ് താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ ഒട്ടുമിക്ക പച്ചക്കറികൾക്കും കൂടിയതു പത്തും ഇരുപതും രൂപവീതം. 25 രൂപ മുതൽ 30 രൂപവരെ ലഭിച്ചിരുന്ന പച്ചപയറിന്റെ വില അൻപതു രൂപയിലേക്ക് ഉയർന്നപ്പോൾ കാബേജിന്റെ വില ഇരട്ടിയായി. 40 രൂപയാണ് ഒരു കിലോ കാബേജിന് എറണാകുളം മാർക്കറ്റിലെ ചില്ലറ വില്പന വില. ദിവസങ്ങൾക്കുമുന്പ് 20 രൂപമാത്രമുണ്ടായിരുന്നിടത്താണു വില കുത്തനെ കൂടിയത്. തക്കാളി, വെണ്ടയ്ക്ക, ബീറ്റ്റൂട്ട്, കാരറ്റ്, ബീൻസ്, കോവയ്ക്ക, മുരിങ്ങയ്ക്ക എന്നിവയുടെ വിലയിലെല്ലാം വർധനയുണ്ടായിട്ടുണ്ട്. കാരറ്റിന്റെ വിലയിലും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 40 രൂപയായിരുന്ന കാരറ്റിന്റെ ഇന്നലത്തെ വില 60 രൂപയാണ്. വെണ്ടയ്കക്ക, ബീറ്റ്റൂട്ട്, ബീൻസ്, കോവയ്ക്ക എന്നിവയുടെ വിലയിൽ പത്തു രൂപയുടെ വർധനവാണു രേഖപ്പെടുത്തിയത്. അതേസമയം, ചെറു ഉള്ളിയുടെ വില…
Read Moreമഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘമെത്തി; ആദ്യഘട്ടമായി 80 കോടി അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ് റിജിജു
കൊച്ചി: കേരളത്തിലെ മഴക്കെടുതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ് റിജിജു, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരടങ്ങിയ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. സംഘം ഇന്ന് ആലപ്പുഴ, കോട്ടയം എന്നി ജില്ലകൾ സന്ദർശിക്കും. ദുരിതം നേരിടാൻ ആദ്യ ഘട്ടമായി സംസ്ഥാനത്തിന് 80 കോടി രൂപ അനുവദിച്ചതായി കിരൺ റിജിജു അറിയിച്ചു. ദുരിതം വിലയിരുത്തിയശേഷം ബാക്കി തുക തീരുമാനിക്കുമെന്നും മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തുക അനുവദിക്കുകയെന്നും കിരൺ റിജിജു വ്യക്തമാക്കി. അതേസമയം കാലവർഷക്കെടുതി നേരിടാൻ ആയിരം കോടി രൂപയുടെ പാക്കേജ് വേണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. സുനിൽ കുമാറും കേന്ദ്രസംഘത്തെ അനുഗമിക്കും.
Read Moreമലബാർ സിമന്റ്സ് അഴിമതിയിൽ സിബിഐ അന്വേഷണമില്ല: ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: മലബാർ സിമന്റ്സ് അഴിമതിയിൽ വിജിലൻസ് അന്വേഷിച്ച കേസുകളിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി. മലബാർ സിമന്റ്സ് ജീവനക്കാരനായിരിക്കെ മരിച്ച നിലയിൽ കണ്ടെത്തിയ ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാസ്റ്റർ, ജോയ് കൈതാരം എന്നിവർ സമർപ്പിച്ച ഹർജികളാണ് തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ സമർപ്പിച്ച ഹർജി തള്ളിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ മലബാർ സിമന്റ്സ് അഴിമതിക്കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നൽകിയിട്ടുള്ള ഹർജി ജൂലൈ 30ന് പരിഗണിക്കാനായി മാറ്റി. മലബാർ സിമന്റ്സ് ചെയർമാനായിരുന്ന ജോണ് മത്തായി ഉൾപ്പെടെയുള്ള പ്രതികളാണ് കേസാണ് പിൻവലിക്കാൻ ശ്രമം നടക്കുന്നത്.
Read Moreകെവിൻ വധം; കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ ചാക്കോ; പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കെവിൻ വധക്കേസിൽ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്ക് പണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത് ചാക്കോയാണെന്നും ഇയാൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.
Read Moreപെരുമ്പാവൂർ എംസി റോഡിലെ അപകടം; പരിക്കേറ്റവർ അപകടനില തരണം ചെയ്തു; ആശങ്കവേണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ
കൊച്ചി: എംസി റോഡിൽ പെരുന്പാവൂർ കാരിക്കോട് വളവിൽ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. പെരുന്പാവൂരിലെയും ആലുവയിലെയും സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യ നിലയിൽ ആശങ്കവേണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ കഴിയുന്ന ഇവരെ വരും ദിവസങ്ങളിൽ മുറികളിലേക്കു മാറ്റുമെന്നും അധികൃതർ പറഞ്ഞു. ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ കഴിഞ്ഞ ദിവസം രാത്രി 11.55ന് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരും ഇടുക്കി ഏലപ്പാറ സ്വദേശികളുമായ അഞ്ചു യുവാക്കളാണ് മരിച്ചത്. നെടുന്പാശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറും ആന്ധ്രയിൽനിന്ന് അയ്യപ്പഭക്തരുമായി ശബരിമലയ്ക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. ഏലപ്പാറ ഫെയർഫീൽഡ് എസ്റ്റേറ്റിൽ സ്റ്റീഫന്റെ മകൻ ജിനേഷ് (22), സെബിനിവാരി എസ്റ്റേറ്റിൽ ഹരിയുടെ മകൻ കിരണ് (22), ചെമ്മണ്ണ് എസ്റ്റേറ്റിൽ റോയിയുടെ മകൻ ഉണ്ണി…
Read Moreപെരുമഴയിൽ എറണാകുളം ജില്ല ദുരിതക്കയത്തിൽ ; ജില്ലയിൽ ഒരു മരണംകൂടി; കാണാതായ ഒരാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ പെരുമഴയിൽ എറണാകുളം ജില്ല ദുരിതക്കയത്തിൽ. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ പൂർണമായി വെള്ളമിറങ്ങാത്തതിനാൽ ഈ പ്രദേശത്ത് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടെ, മഴക്കെടുതിയെത്തുടർന്ന് ഇന്നലെ കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചേന്ദമംഗലം മുണ്ട്യാത്തോപ്പ് ഭാഗത്തു പുഴയിൽ കാണാതായ പറവൂർ ചേന്ദമംഗലം മുണ്ട്യാത്തോപ്പ് തൈക്കൂടത്തിൽ അയ്യപ്പന്റെ (79) മൃതദേഹം ഇന്നു രാവിലെ ചെറായി ബീച്ചിൽനിന്നുമാണ് കണ്ടെത്തിയത്. പോലീസും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അയ്യപ്പനെ കാണാതായത്. കാലിന് സ്വാധീനക്കുറവുള്ള അയ്യപ്പൻ ഉൗന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. ഉൗന്നുവടി ഇയാൾ താമസിക്കുന്ന സ്ഥലത്തിനു സമീപമുള്ള പാലത്തിൽ കിടപ്പുണ്ടായിരുന്നു. ഉൗന്നുവടിയുടെ സഹായത്തോടെ നടന്നപ്പോൾ കാൽവഴുതി വീണതാണോയെന്നാണു സംശയം. അയ്യപ്പൻ വീട്ടിൽനിന്നു പുറത്തുപോകുന്പോൾ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഗൃഹനാഥൻ വീട്ടിൽനിന്നും പുറത്തേക്കു പോകുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പെരിയാറിന്റെ കൈവഴിയിൽ അതിശക്തമായ ഒഴുക്കും വെള്ളപ്പൊക്കവുമുണ്ട്. ഉൗന്നുവടിയുടെ സഹായത്തോടെ…
Read Moreആഴ്ചയിൽ ഒരപകടമെങ്കിലും;കൊലകൊല്ലിയായി പെരുമ്പാവൂർ കാരിക്കോട് വളവ്; തിരിഞ്ഞുനോക്കാതെ അധികൃതർ
പെരുന്പാവൂർ: കൊലകൊല്ലിയായി കാരിക്കോട് വളവ്, തിരിഞ്ഞു നോക്കാതെ അധികൃതരും. എംസി റോഡിൽ ഇന്നു രാവിലെ കാർ യാത്രികരായ അഞ്ചു യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലം ദുരന്ത മേഖലയെന്നു നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്കുമുന്പ് സ്ഥലത്ത് നിയന്ത്രണംവിട്ട കഐസ്ആർടിസി സ്കാനിയ ബസ് റോഡരികിലെ വീട് ഇടിച്ചു തകർത്ത സംഭവമുണ്ടായി. ഈ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റിരുന്നു. ഇതിന്റെ നടുക്കം മാറുന്നതിനു പിന്നാലെയാണു നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു അപകടം നടന്നത്. എംസി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിലാണു കാരിക്കോട് വളവ്. സ്ഥലത്തെ അപകടപരന്പരയെത്തുടർന്നു നിരവധി തവണ നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും മറ്റും സമീപിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കഐസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടപ്പോഴെങ്കിലും അധികൃതർ കണ്ണു തുറന്നിരുന്നെങ്കിൽ അപകടം ഒഴിവായേനേ എന്നാണ് നാട്ടുകാർ പറയുന്നത്. വീതി കുറഞ്ഞ ഇവിടെ ദിശാബോർഡുകൾ ഒന്നുംതന്നെയില്ല. കൂടാതെ അപകടം നടന്ന റോഡിന്റെ ഒരു…
Read More