കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ല; സാമൂഹ്യ മാധ്യമങ്ങളിലെ  പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാ​ജ​മെ​ന്നു സി​യാ​ൽ

നെ​ടു​ന്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു സി​യാ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൻ​റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വെ​ള്ളം ക​യ​റി​യെ​ന്ന ത​ര​ത്തി​ലാ​ണു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വാ​ർ​ത്ത​യും ചി​ത്ര​വും പ്ര​ച​രി​ക്കു​ന്ന​ത്. വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ട്. ഇ​തു ശ​രി​യ​ല്ല. വാ​ർ​ത്ത​യോ​ടൊ​പ്പം പ്ര​ച​രി​ക്കു​ന്ന ചി​ത്രം വേ​റെ​യേ​തോ വി​മാ​ന​ത്താ​വ​ള​ത്തി​ന്േ‍​റ​താ​ണെ​ന്ന് സി​യാ​ൽ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​ഴ​മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ യാ​തൊ​രു ത​ട​സ​വും നേ​രി​ട്ടി​ട്ടി​ല്ലെ​ന്നും ഒ​രു വി​മാ​ന​സ​ർ​വീ​സ് പോ​ലും റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

മൂ​വാ​റ്റു​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞു; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ; മ​ഴ​കനത്താൽ ഇനിയും വെ​ള്ളം പൊങ്ങുമെന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ

മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ മൂ​വാ​റ്റു​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. ന​ഗ​ര​ത്തി​ലെ ഇ​ലാ​ഹി​യ കോ​ള​നി, കൊ​ച്ച​ങ്ങാ​ടി, എ​ട്ട​ങ്ങാ​ടി, ഹോ​മി​യോ ആ​ശു​പ​ത്രി, പെ​രു​മ​റ്റം കൂ​ൾ​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളത്തിലായി. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​ത്. മ​ഴ​യു​ടെ ശ​ക്തി​കൂ​ടി​യാ​ൽ ഇ​നി​യും വെ​ള്ളം ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തേ​യ്ക്ക് വെ​ള്ളം ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ വ്യാ​പാ​രി​ക​ൾ സാ​ധ​ന​ങ്ങ​ൾ എ​ല്ലാം മാ​റ്റി തു​ട​ങ്ങി. ടൗ​ൺ യു​പി സ്കൂ​ൾ, എ​ൻ​എ​സ്എ​സ് സ്കൂ​ൾ, ഇ​ലാ​ഹി​യ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ദു​രി​താ​ശ്വാ​സ ക്യാ​ന്പും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​വി​ടേ​യ്ക്ക് ആ​ളു​ക​ളെ മാ​റ്റി തു​ട​ങ്ങി. പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, റ​വ​ന്യൂ​വ​കു​പ്പ് അ​ധി​കൃ​ത​രെ​ല്ലാം രാ​ത്രി മു​ത​ൽ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കും വെ​ള്ളം ക​യ​റി​രി​ക്കു​ക​യാ​ണ്. റോ​ഡു​ക​ളി​ലെ വെ​ള്ള​കെ​ട്ടു​മൂ​ലം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​കു​രു​ക്കും രൂ​ക്ഷ​മാ​ണ്. വാ​ഴ​പ്പി​ള്ളി, അ​ര​മ​ന ജം​ഗ്ഷ​ൻ, പെ​രു​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം​കെ​ട്ടു​മൂ​ലം കാ​ൽ​ന​ട വ​രെ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. പൊ​തു​വേ യാ​ത്രാ​ക്കു​രു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ…

Read More

ക​ട​ലാ​ക്ര​മ​ണ​വും വെ​ള്ള​ക്കെ​ട്ടും;  വൈ​പ്പി​ൻ തീ​രം ഭീ​തി​യി​ൽ;  തിരഅ​ടി​ച്ചു ക​യ​റി തീ​ദേ​ശ റോ​ഡി​ൽ മണ്ണൽ വീണ് ഗ​താ​ഗ​തം  തടസപ്പെട്ടു

വൈ​പ്പി​ൻ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ട​ൽ​ക്ഷോ​ഭി​ച്ച​തോ​ടെ വൈ​പ്പി​ൻ തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണം. ഇ​തോ​ടെ തീ​ര​ദേ​ശം ഭീ​തി​യി​ലാ​യി. ക​ഴി​ഞ്ഞ രാ​ത്രി മു​ഴു​വ​ൻ നി​ർ​ത്താ​തെ പെ​യ്ത മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​നി​ടി​യി​ലാ​യി. ഇ​ട​റോ​ഡു​ക​ൾ എ​ല്ലാം ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. മു​ന​ന്പം, ചെ​റാ​യി, എ​ട​വ​ന​ക്കാ​ട്, നാ​യ​ര​ന്പ​ലം മേ​ഖ​ല​ക​ളി​ലാ​ണ് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ന​ന്പം വേ​ളാ​ങ്ക​ണ്ണി​ക്ക​ട​പ്പു​റ​ത്ത് ക​ട​ൽ​ഭി​ത്തി​ക്ക് മു​ക​ളി​ലൂ​ടെ ക​ട​ൽ ഇ​ര​ന്പി​ക്ക​യ​റി. തീ​ര​ദേ​ശ റോ​ഡി​ലേ​ക്കും പ​ള്ളി​യി​ലേ​ക്കും പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലേ​ക്കും ക​ട​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തി. ഈ ​ഭാ​ഗ​ത്ത് ക​ട​ൽ​ഭി​ത്തി​യോ​ട് ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന ഒ​രു റി​സോ​ർ​ട്ടി​നു പി​ന്നി​ലാ​ണ് ക​ട​ൽ തി​ര​ക​ൾ വ​ന്ന​ടി​ക്കു​ന്ന​ത്. ചെ​റാ​യി​ലും കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട് മേ​ഖ​ല​യി​ലും ക​ട​ൽ ഭി​ത്തി​ക്ക് മു​ക​ളി​ലൂ​ടെ വെ​ള്ളം അ​ടി​ച്ചു ക​യ​റി തീ​ര​ദേ​ശ റോ​ഡി​ലേ​ക്ക് ഒ​ഴു​കി. ഈ ​മേ​ഖ​ല​യി​ൽ റോ​ഡി​ൽ മ​ണ​ലും അ​ടി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നാ​ൽ തീ​ര​ദേ​ശ റോ​ഡി​ൽ പ​ല​യി​ട​ത്തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ക​ട​ൽ ഭി​ത്തി ഇ​ല്ലാ​തെ മ​ണ​ൽ ബ​ണ്ട് ഉ​ള്ളി​ട​ങ്ങ​ളി​ലാ​ണ് ക​ട​ൽ​ക​യ​റ്റം…

Read More

അ​ഭി​മ​ന്യു വ​ധം; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്; 21 എ​സ്ഡി​പി​ഐ  പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ആ​ലു​വ: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​തി​ക​ൾ​ക്കാ​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി റൂ​റ​ൽ പോ​ലീ​സ്. ആ​ലു​വ റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 21 എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ക​രു​ത​ൽ ത​ട​ങ്ക​ൽ വ​കു​പ്പു പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച ന​ട​ത്തി​യ കോ​ന്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ലാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ 20 പേ​ർ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും ഒ​രാ​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. അ​തേ​സ​മ​യം അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളാ​യ കാ​ന്പ​സ് ഫ്ര​ണ്ട് നേ​താ​വ് ആ​ലു​വ സ്വ​ദേ​ശി ആ​ദി​ലി​നെ ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു. ക​രു​ത​ൽ ത​ട​ങ്ക​ൽ പ്ര​കാ​രം കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യ​ത് പെ​രു​ന്പാ​വൂ​രി​ലാ​ണ്. അ​ഞ്ച് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​നാ​നി​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു നാ​ലു​പേ​രും കു​ന്ന​ത്തു​നാ​ട്ടി​ൽ മൂ​ന്നു​പേ​രും അ​റ​സ്റ്റി​ലാ​യി. കു​റു​പ്പം​പ​ടി​യി​ൽ ര​ണ്ടു​പേ​രും ആ​ലു​വ ഈ​സ്റ്റ്, വെ​സ്റ്റ്, എ​ട​ത്ത​ല, ഞാ​റ​യ്ക്ക​ൽ, മു​ന​ന്പം, കാ​ല​ടി, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.…

Read More

മണികണ്ടംചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി; ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കിയതുമൂലം രോഗി മ​രി​ച്ചു; ​വനം വ​കു​പ്പി​ന്‍റെ പി​ടി​വാ​ശി​യാ​ണ് പാ​ലം പ​ണി​ക്ക് ത​ട​സ്സ​മെ​ന്നു നാ​ട്ടു​കാ​ർ

കോ​ത​മം​ഗ​ലം: മ​ണി​ക​ണ്ടം​ചാ​ലി​ൽ പാ​ല​വും റോ​ഡും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​യ​തു​മൂ​ലം വെ​ള്ളാ​രം​കു​ത്ത് ആ​ദി​വാ​സി കോ​ള​നി നി​വാ​സി​യാ​യ ടോ​മി ( 52 )മ​രി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ടോ​മി​യെ അ​ർ​ധ​രാ​ത്രി​യി​ൽ പു​ഴ ക​ട​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യാ​ത്രാ​മ​ദ്ധ്യേ മ​രി​ക്കു​ക​യാ​യി​യി​രു​ന്നു. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി മ​ണി​ക​ണ്ടം​ചാ​ൽ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ൽ മൂ​ടി​യി​രു​ന്നു. ഇ​ട​യ​ക്ക് ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ മ​ണി​ക​ണ്ടം ചാ​ലി​ലെ റോ​ഡി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. പു​തി​യ പാ​ല​മെ​ന്ന ഇ​ന്നാ​ട്ടു​കാ​രു​ടെ സ്വ​പ്ന​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഓ​രോ മ​ഴ​ക്കാ​ല​ത്തേ​യും പേ​ടി​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ്മ​ക​ൾ ഇ​വ​രെ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്നു. രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ക​ളേ​യും യാ​ത്രാ സാ​ഹ​ച​ര്യ​ങ്ങ​ളേ​യും കു​റി​ച്ച് രാ​ഷ്ട്ര ദീ​പി​ക നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ പി​ടി​വാ​ശി​യാ​ണ് പാ​ലം പ​ണി​ക്ക് ത​ട​സ്സ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​ദു​ര​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ…

Read More

പിടയ്ക്കും മീൻ…! 700 രൂ​പ​യു​ടെ ക​രി​മീ​നി​നു 400, പൂ​മീ​ൻ വി​ല 250 ; സ​ർ​ക്കാ​ർ ഫി​ഷ്ഫാ​മി​ൽ​നി​ന്നു വി‍​ഷ​മി​ല്ലാ മ​ത്സ്യം

പ​ള്ളു​രു​ത്തി: സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളി​ൽ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്ക പ​ര​ത്തു​ന്ന​തി​നി​ടെ ഇ​ട​ക്കൊ​ച്ചി​യി​ലെ സ​ർ​ക്കാ​ർ ഫി​ഷ് ഫാം ​വ​ഴി വി​ല​കു​റ​ച്ചു​നടത്തുന്ന മ​ത്സ്യ​വി​ല്പ​ന ആ​ശ്വാ​സ​മാ​കു​ന്നു. ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള ക​രി​മീ​ന്‍റെ​യും പൂ​മി​ന്‍റെ​യും വി​ല്പ​ന​യാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള മ​ത്സ്യം മാ​ത്ര​മേ നി​ല​വി​ൽ ന​ൽ​കൂ. രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ​യാ​യി​രു​ന്നു മ​ത്സ്യ​വി​ല്പ​ന. ബു​ധ​നും ശ​നി​യും മാ​ത്ര​മാ​യി വി​ല്പ​ന ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ല​ഭ്യ​ത വ​ർ​ധി​ക്കു​ന്ന മു​റ​യ്ക്ക് എ​ല്ലാ ദി​വ​സ​വും ച​ന്ത തു​റ​ക്കു​മെ​ന്നു ഫാം ​ഇ​ൻ​ചാ​ർ​ജ് ജോ​സ​ഫ് പ​റ​ഞ്ഞു. 700 രൂ​പ വി​ല​യു​ള്ള ക​രി​മീ​ൻ 400 രൂ​പ​യ്ക്കും 500 രൂ​പ വി​ല​യു​ള്ള പൂ​മീ​ൻ 250 രൂ​പ​യ്ക്കും ഇ​വി​ടെ​നി​ന്നു ല​ഭി​ക്കും. വി​ഷാം​ശ​മി​ല്ലാ​ത്ത മീ​ൻ മാ​ർ​ക്ക​റ്റു വി​ല​യേ​ക്കാ​ൾ കു​റ​വി​ൽ കി​ട്ടു​ന്ന​തി​നാ​ൽ വ​ൻ​തി​ര​ക്കാ​ണി​വി​ടെ. ഇ​ന്ന​ലെ മാ​ത്രം 150 കി​ലോ​യോ​ളം ക​രി​മീ​നും പൂ​മി​നും വി​റ്റു​തീ​ർ​ന്നു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ 27 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൂ​ടു മ​ത്സ്യ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. വ​കു​പ്പു നേ​രി​ട്ടു ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ…

Read More

ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും അ​ഡ്മി​ൻ അജിത് കുമാർ രാ​ജ്യം വി​ട്ട​താ​യി സൂ​ച​ന

കൊ​ച്ചി: ജി​എ​ൻ​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) അ​ഡ്മി​ൻ നേ​മം കാ​ര​യ്ക്ക​മ​ണ്ഡ​പം സ്വ​ദേ​ശി അ​ജി​ത് കു​മാ​ർ രാ​ജ്യം വി​ട്ട​താ​യി സൂ​ച​ന. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സും എ​ക്‌​സൈ​സും എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ജി​എ​ൻ​പി​സി മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​ക്കു​ന്നെ​ന്ന് കാ​ണി​ച്ച് എ​ക്സൈ​സ് അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ജി​എ​ൻ​പി​സി എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക്കെ​തി​രേ എ​ക്സൈ​സ് വ​കു​പ്പ് കേ​സെ​ടു​ത്ത​തോ​ടെ അ​ജി​ത് കു​മാ​ർ ഒ​ളി​വി​ലാ​യി​രു​ന്നു. അ​ജി​ത് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി നേ​ര​ത്തെ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​ജി​ത് കു​മാ​റി​നെ​തി​രെ​യും ഭാ​ര്യ വി​നി​ത​യ്ക്കെ​തി​രെ​യു​മാ​ണ് എ​ക്സൈ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ദ്യ​വി​ൽ​പ്പ​ന​യ്ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ത​ര​ത്തി​ൽ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച​തി​ന് ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് 78, ശ​വ​ക്ക​ല്ല​റ​യു​ടെ പു​റ​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ക വ​ഴി മ​ത​സ്പ​ർ​ധ​യും ല​ഹ​ള​യും ഉ​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച​തി​ന് ഐ​പി​സി 153, പൊ​തു​സ്ഥ​ല​ത്തു​ള്ള മ​ദ്യ​പാ​ന​ത്തി​ന് കേ​ര​ള അ​ബ്കാ​രി വ​കു​പ്പ് എ​ന്നി​വ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Read More

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യതോടെ റോഡുകൾ പൊളിഞ്ഞു തുടങ്ങി; തേവര പാലത്തിലെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടതുമൂലം യാത്ര ദുഷ്കരമായി

മ​ര​ട്: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്പോ​ൾ മി​ക്ക റോ​ഡു​ക​ളു​ടെ കാ​ര്യ​വും പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. മെ​യി​ൻ റോ​ഡു​ക​ളി​ൽ പോ​ലും ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ട​റോ​ഡു​ക​ൾ കാ​ൽ​ന​ട​യാ​ത്ര​യ്ക്കു പോ​ലും പ​റ്റാ​തെ ത​ക​രു​ക​യാ​ണ്. കു​ണ്ട​ന്നൂ​ർ തേ​വ​ര പാ​ല​ത്തി​ലെ ടാ​റിം​ഗ് ഇ​ള​കി​യ​താ​ണ് ഇ​തോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്. പ​ത്തു വ​ർ​ഷ​ത്തെ ഗാ​ര​ണ്ടിയോ​ടെ 2015ൽ ​ന​ട​ത്തി​യ ടാ​റിം​ഗാ​ണു മൂ​ന്നു​വ​ർ​ഷം പോ​ലും തി​ക​യു​ന്ന​തി​നു മു​ന്പു ത​ക​ർ​ന്നു​താ​റു​മാ​റാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പാ​ല​ത്തി​ലൂ​ടെ യാ​ത്ര ദു​രി​ത​മാ​യി​മാ​റി. തേ​വ​ര ഫെ​റി റോ​ഡി​ലെ ശാ​ന്തി​ന​ഗ​ർ ജം​ഗ്ഷ​ൻ മു​ത​ൽ പ​ല​സ്ഥ​ല​ത്തും ഈ​വി​ധം ടാ​റിം​ഗ് ത​ക​ർ​ന്നി​ട്ടു​ണ്ട്. കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​ച്ചാ​ണ് ഇ​വി​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു. പാ​ല​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​ഴി​വി​ള​ക്കു​ക​ൾ കാ​ല​ങ്ങ​ളാ​യി ക​ണ്ണ​ട​ച്ച നി​ല​യി​ലാ​ണ്. രാ​ത്രി​കാ​ല​യാ​ത്ര​ക​ളെ ഇത് അ​പ​ക​ടം​പി​ടി​ച്ച​തുമാ​ക്കു​ന്നു. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള കു​ണ്ട​ന്നൂ​ർ മു​ത​ൽ പേ​ട്ട വ​രെ​യു​ള്ള ഭാ​ഗ​ത്തും റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​ര​ട് ഗാ​ന്ധി സ്ക്വ​യ​ർ ഒ​രു കി​ലോ​മീ​റ്റ​ർ താ​ണ്ടാ​ൻ…

Read More

വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദയായി പെരുമാറിയ അമ്പതുകാര​ൻ  അറസ്റ്റിൽ;  വൃദ്ധൻ ബസിൽ കാട്ടിയതിനെക്കുറിച്ച് കണ്ടക്ടർ പറ‍ഞ്ഞതിങ്ങനെ…

പ​റ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​യാ​ൾ ക​സ്റ്റ​ഡി​യി​ൽ. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​നെ പ​റ​വൂ​ർ ഡി​പ്പോ ജീ​വ​ന​ക്കാ​ർ സ്റ്റാ​ൻ​ഡി​ൽ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ജെ​ട്ടി​യി​ൽ​നി​ന്നു പ​റ​വൂ​രി​ലേ​ക്കു വ​രു​ന്ന ബ​സി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​യാ​ളു​ടെ മോ​ശ​മാ​യ പെ​രു​മാ​റ്റം തു​ട​ർ​ന്ന​ത്. വ​നി​താ ക​ണ്ട​ക്ട​റു​ടെ പി​ന്നി​ൽ​നി​ന്നു മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും അ​വ​രു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. ക​സ്റ്റ​ഡി​യി​ലാ​യ​ശേ​ഷം ര​ക്ത​സ​മ്മ​ർ​ദ്ദം വ​ർ​ധി​ച്ച പ്ര​തി​യെ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ട​ക്ട​ർ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു പ്ര​തി​യു​ടെ പേ​രും മ​റ്റും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു; പെ​ട്രോ​ളി​നു 20 പൈ​സ​യു​ടെ​യും ഡീ​സ​ലി​നു 19 പൈ​സ​യു​ടെ​യും വർധന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​നു 20 പൈ​സ​യു​ടെ​യും ഡീ​സ​ലി​നു 19 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​ന്പ​തു ദി​വ​സ​ത്തി​നി​ടെ​മാ​ത്രം പെ​ട്രോ​ളി​നു 1.46 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 1.31 രൂ​പ​യു​മാ​ണു വ​ർ​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഇ​ടി​യു​ന്പോ​ഴാ​ണു ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ വി​പ​ണി​യി​ൽ ബ്രെ​ൻ​ഡ് ക്രൂ​ഡി​ന്‍റെ വി​ല ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴു​ശ​ത​മാ​നം ഇ​ടി​ഞ്ഞി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ശ​രാ​ശ​രി വി​ല 80.07 രൂ​പ​യാ​ണ്. ഡീ​സ​ലി​നാ​ക ട്ടെ ശ​രാ​ശ​രി ലി​റ്റ​റി​നു 73.43 രൂ​പ​യും.ഇ​ന്ന​ലെ​യി​ത് യ​ഥാ​ക്ര​മം 79.87 രൂ​പ​യും 73.24 രൂ​പ​യു​മാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ ശ​രാ​ശ​രി വി​ല 78.83 രൂ​പ​യും ഡീ​സ​ലി​ന് ശ​രാ​ശ​രി 72.27 രൂ​പ​യു​മാ​ണ്.

Read More