കാലടി: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂരിനെ കേന്ദ്ര സർക്കാരിന്റെ തീർഥാടന ടൂറിസം പദ്ധതിയായ പിൽഗ്രിമേജ് റിജുവനേഷൻ ആൻഡ് സ്പിരിച്വൽ ഓഗ്മെന്റേഷൻ ഡ്രൈവ് (പ്രസാദ്) സ്കീമിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഉറപ്പ് നൽകിയതായി റോജി എം. ജോണ് എംഎൽഎ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എംഎൽഎയുടെയും മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ് തേയ്ക്കാനത്തിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മന്ത്രിയെ നേരിൽകണ്ട് ചർച്ച നടത്തിയിരുന്നു. മലയാറ്റൂർ കുരിശുമുടിയും മണപ്പാട്ടുചിറ ഉൾപ്പടെയുള്ള സമീപ പ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. പ്രസാദ് സ്കീമിൽ ഉൾപ്പെടുത്തുന്നതിനായി വിശദമായ പ്രപ്പോസൽ, കണ്സൾട്ടിംഗ് ഏജൻസിയായ ജിറ്റ്പാക്കിന്റെ സഹായത്തോടെ തയാറാക്കി സംസ്ഥാന ടൂറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനായി ജിറ്റ്പാക്കിന്റെ വിദഗ്ധസംഘം മലയാറ്റൂർ കുരിശുമുടിയിലും പള്ളിയിലും മണപ്പാട്ടുചിറയിലും സന്ദർശനം നടത്തിയിരുന്നു. എംഎൽഎ ജിറ്റ്പാക്കുമായി തിരുവനന്തപുരത്ത് വിശദമായ ചർച്ചയും നടത്തുകയുണ്ടായി. സംസ്ഥാന ടൂറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിരിക്കുന്ന…
Read MoreCategory: Kochi
കള്ളക്കടത്ത് കണ്ട് കണ്ണുംതള്ളി ഉദ്യോഗസ്ഥർ; ഒരാഴ്ചയ്ക്കിടെ കൊച്ചി വിമാനത്താവളത്തിൽനിന്നു പിടികൂടിയത് 1.43 കോടി രൂപയുടെ സ്വർണം
നെടുന്പാശേരി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വർണം. വിവിധ കേസുകളിലായി 4.6 കിലോ സ്വർണമാണു പിടികൂടിയത്. 62.66 ലക്ഷം രൂപയുടെ 1999 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശിയായ യുവതി ഇന്നലെ പിടിയിലായതാണ് ഇതിൽ അവസാനത്തേത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽനിന്നാണു യുവതി എത്തിയത്. സ്വർണ മാലകൾ, പാദസരങ്ങൾ, സ്വർണ തകിടുകൾ എന്നിവ വസ്ത്രത്തിനകത്ത് ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. അബുദാബിയിൽനിന്നും ഇത്തിഹാദ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശിയിൽനിന്നും 27.05 ലക്ഷം രൂപ വില വരുന്ന 859 ഗ്രാം സ്വർണവും പിടിച്ചെടുത്തവയിൽ ഉൾപെടും. ഇയാൾ സ്വർണം ഡിസ്ക് രൂപത്തിലാക്കി ഡ്രൈ ഫ്രയറിന്റെ അടിയിൽ പൊളളയായ ഭാഗത്ത് ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെത്തുടർന്നു ഡ്രൈ ഫ്രയർ തുറന്നു പരിശോധിക്കുകയായിരുന്നു. ദുബൈയിൽനിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ…
Read Moreജോലിതേടിപ്പോയ 23 കാരിയേയും പ്രാർഥനയ്ക്ക് പോയ വീട്ടമ്മയേയും കാണാനില്ലെന്ന് പരാതി; ബന്ധുക്കളുടെ പരാതിയിൽ ഞാറയ്ക്കൽ പോലീസ് കേസെടുത്തു
വൈപ്പിൻ : വൈപ്പിനിൽ ഒരു വീട്ടമ്മയേയും , ഒരു യുവതിയേയും രണ്ട് വ്യത്യസ്ഥ സംഭവങ്ങളിൽ കാണാതായി. മാലിപ്പുറം കർത്തേടം ഭാഗത്തുള്ള 26 കാരിയായ വീട്ടമ്മയെ 11 നാണ് കാണാതായത്. രാവിലെ കർത്തേടം പള്ളിയിൽ കുർബാനയ്ക്കെന്നും പറഞ്ഞ് പോയ വീട്ടമ്മ പിന്നീട് തിരിച്ചു വന്നില്ല. ഇതേ തുടർന്ന് ഭർത്താവ് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഓച്ചന്തുരുത്ത് സ്വദേശിയായ 23 മൂന്ന് കാരിയായ യുവതിയേയും ഇന്നലെ കാണാതായിട്ടുണ്ട്. ഉച്ചക്ക് ജോലി സംബന്ധമായി എന്തോ രജിസ്റ്റർ ചെയ്യാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ല. ഇതേ തുടർന്ന് പിതാവ് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreസിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്റെ മരണം; ദേശീയ പട്ടികജാതി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി
വൈപ്പിൻ: സിപിഎം ലോക്കൽ കമ്മിറ്റിയെ പ്രതിസ്ഥാനത്താക്കി ആത്മഹത്യക്കുറിപ്പെഴുതി കൊച്ചി ഫെറിബോട്ടിൽ നിന്നും ചാടി മരിച്ച സിപിഎം നേതാവും എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി. കെ. കൃഷ്ണൻ ആത്മഹത്യ ചെയ്ത സംന്ധവത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണം തുടങ്ങി. കമ്മീഷനു ലഭിച്ച പരാതിയിൽ ഇന്നലെ വൈസ് ചെയർമാൻ എൽ. മുരുകൻ മാലിപ്പുറത്ത് കൃഷ്ണന്റെ വസതിയിലെത്തി ഭാര്യ ഐഷയിൽ നിന്നും തെളിവെടുത്തു. തങ്ങളുടെ നഷ്ടം ഇനി നികത്താനാവില്ലെന്നും കുടുതൽ അന്വേഷണങ്ങൾക്ക് താല്പര്യമില്ലെന്നും ഇവർ കമ്മീഷൻ മുന്പാകെ അറിയിച്ചു. അതേ സമയം ആത്മഹത്യക്കുറിപ്പടക്കം കേസ് സംബന്ധിച്ച രേഖകൾ ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യപ്പെടുമെന്നും ഇവ ലഭ്യമായ ശേഷം കമ്മീഷന്റെ നിലപാട് വ്യക്തമാക്കുമെന്നും വൈസ് ചെയർമാൻ പറഞ്ഞു.ബിജെപി ജില്ലാ സെക്രട്ടറി കെ. എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് വി. വി. അനിൽ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉണ്ണികൃഷ്ണൻ, അംഗങ്ങളായ ആർ.…
Read Moreപിറവത്തെ മോഷണ സ്ഥലവും തൊണ്ടിമുതലും കണ്ട് മടങ്ങി; ഉറങ്ങി എണീറ്റുവന്നപ്പോഴേക്കും മോഷ്ടാക്കളുടെ പാര പോലീസിന് പാരയായ കഥയിങ്ങനെ…
പിറവം: മോഷ്ടാക്കൾ വീട് കുത്തിത്തുറക്കാനുപയോഗിച്ച പാര പോലീസിന് പാരയാകുന്നു. മോഷണ വിവരമറിഞ്ഞ് ബുധനാഴ്ച രാത്രിയിൽ എത്തിയ പോലീസ് സംഘം അടുക്കള വാതിൽ പൊളിക്കാനുപയോഗിച്ച കന്പി പാര കണ്ടിരുന്നു. വീടിന്റെ പിൻഭാഗത്ത് ചാരിവെച്ചിരുന്ന പാര പോലീസ് എടുത്തുമാറ്റാൻ തയാറായില്ല. കാരണം ഇതിൽ പതിഞ്ഞിരിക്കുന്ന വിരലടയാളം നഷ്ടപ്പെടുമല്ലോയെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. പക്ഷെ പിറ്റേദിവസം പുലർച്ചെ പാര ഇവിടെ നിന്നും അപ്രത്യക്ഷമായതാണ് പോലീസിനെ കുഴയ്ക്കുന്നത്. പഴയ കാലത്ത് തേങ്ങ പൊതിക്കുന്ന രീതിയിലുള്ള ഈ കന്പി പാര ഏറെ പ്രത്യേകത നിറഞ്ഞതാണ്. പാരയുടെ അടിഭാഗത്തായി പ്രത്യേക വളയമുണ്ടാക്കിയിട്ടുണ്ട്. ഇതിൽ കൈകോർത്താണ് വാതിലുകൾ പൊളിക്കുന്നതെന്ന് കരുതുന്നു. ഈ ഭാഗം കല്ലുകൊണ്ടും മറ്റും ഇടിച്ച നിലയിലാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് രാത്രി വൈകി വരെ പോലീസ് സംഘം വീട്ടിലുണ്ടായിരുന്നു. വീട്ടുകാരാണങ്കിലും രാത്രിയിൽ ഉറങ്ങിയിരുന്നില്ല. ഇതിനിടെയാണ് വീടിന് പുറകിൽ നിന്നും പാര മോഷ്്ടാക്കൾതന്നെ കടത്തിക്കൊണ്ടുപോയിരിക്കുന്നത്. പോലീസ് സംഘമെത്തുന്പോഴും…
Read Moreപിറവത്ത് വീട് കുത്തിത്തുറന്നു കവർച്ച; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം; എറണാകുളം വരെ പോയി തിരികെയെത്തിപ്പോഴേക്കും മോഷണം നടന്നതായി വീട്ടുകാർ
പിറവം: പാഴൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും കവർന്ന സംഭവത്തിൽ പിറവം മേഖലയിലെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ഇവിടെയടുത്തുള്ള കോളനിയിൽ താമസിക്കുന്ന സംഘം സമാനമായ രീതിയിൽ ഇതിനു മുന്പും മോഷണം നടത്തിയിട്ടുണ്ടെന്നുള്ളതാണ് ഇവരെ സംശയിക്കുന്നതിന് കാരണമാകുന്നത്. കോളനിയിലെ മോഷണ സംഘത്തിൽ പ്രായപൂർത്തിയാകാത്തവർ പോലും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയിടെ വീടിന് മുന്നിൽ അലക്കിയ വസ്ത്രങ്ങൾ ഉണങ്ങാനിടുന്നതിനിടെ പെണ്കുട്ടിയുടെ മാല പൊട്ടിച്ചുകൊണ്ടോടിയ സംഭവമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ചെന്നെത്തിയത് കോളനിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത യുവാവിലായിരുന്നു. ഈ സംഘം പിറവത്തുള്ള ചില വീടുകളിലും ഇതിന് മുന്പ് മോഷണം നടത്തിയിട്ടുണ്ട്. സംഘത്തിലുള്ള ചിലർ മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ പോലീസ് ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഈ സംഘത്തിലെ ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവിപ്പടി ജംഗ്ഷന് സമീപം പാഴൂർ ആറ്റുതിരം റോഡിൽ താമസിക്കുന്ന പെരുനിലത്തിൽജേക്കബിന്റെ…
Read Moreഹൈക്കോടതിയുടെ വിമർശനം ഫലിച്ചു തുടങ്ങി; ഇടപ്പള്ളിയിലെ ജപ്തിക്കെതിരായ സമരത്തിൽ പങ്കെടുത്ത മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു
കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ സമരം ചെയ്ത മൂന്ന് പേർ കസ്റ്റഡിയിൽ. പി.ജെ. മാനുവൽ, വി.സി. ജെന്നി, ഷൈജു കണ്ണൻ എന്നിവരെയാണ് കളമശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാഴാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ജപ്തി നടപടികൾ തടഞ്ഞ് സമരം നടത്തിയവരെകുറിച്ച് അറിയുന്നതിനായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് വിവരം. മൂന്നു പേരെയും ചോദ്യം ചെയ്തുവരികയാണ്. ജപ്തി നടപടികൾക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നടപടികൾ നിറുത്തിവച്ചിരുന്നു. സർക്കാരിന്റെ ഈ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. പ്രീത ഷാജിയുടെ 18.5 സെന്റ് വരുന്ന കിടപ്പാടം ജപ്തി ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതേതുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രീത ഷാജിയുടെ കുടുംബം ഒരു സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാനാണ് വസ്തു ജാമ്യം കൊടുത്തതായിരുന്നു.…
Read Moreഎഡിജിപിയുടെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ല; കേസിൽ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടേയെന്നും ഹൈക്കോടതി
കൊച്ചി: എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസിൽ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടേയെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്നിഗ്ധ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാരും കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. കേസിൽ സ്നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിൽ സ്നിഗ്ധയ്ക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഗവാസ്കറുടെ ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഗവാസ്കർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്നിഗ്ധ പരാതി നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചത്. ജൂണ് 14ന് കനകക്കുന്നിൽ വച്ചായിരുന്നു ഗവാസ്കർക്കു മർദനമേറ്റത്. അന്ന് രാവിലെ എഡിജിപിയുടെ ഭാര്യയെയും സ്നിഗ്ധയെയും പ്രഭാത നടത്തത്തിനായി ഒൗദ്യോഗിക വാഹനത്തിൽ ഗവാസ്കർ കനകക്കുന്നിൽ…
Read Moreഅഭിമന്യു വധം ; കൊലപാതകത്തിൽ കണ്ണൂരുകാരനും പങ്കുള്ളതായി സൂചന; കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റും ഉടനെന്ന് അന്വേഷണ സംഘം
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യൂ കൊലപ്പെട്ട സംഭവത്തിനു പിന്നിൽ കണ്ണൂരുകാരനും പങ്കുള്ളതായി സൂചന. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണു വിവരം. ഇരുപത്തിയാറ് വയസുകാരനായ യുവാവിനെയാണു കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൃത്യം നടന്ന ദിവസം രാത്രിയിൽ ഇയാൾ കൊച്ചിയിലെത്തിയിരുന്നതായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. യുവാവ് കൊച്ചിയിലെത്തിയത് ആസൂത്രിതമായാണെന്ന വിവരങ്ങളാണു ലഭ്യമാകുന്നത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണു പുറത്തുവരുന്ന സൂചനകൾ. ഇതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽനിന്നു രണ്ട് എസ്ഡിപിഐ പ്രവർത്തകരെകൂടി കസ്റ്റഡിയിലെടുത്തതായാണു വിവരം. ആലപ്പുഴ സ്വദേശികളായ ഇവരിൽ ഒരാൾ ആക്രമണം ആസൂത്രണം ചെയ്യുന്നയാളാണെന്നും ഇരുവർക്കും കൊലപാതകത്തെ സംബന്ധിച്ച് ഇവർക്ക് വിവരങ്ങളുണ്ടായിരുന്നുവെന്നുമാണു പുറത്തുവരുന്ന വിവരങ്ങൾ.
Read More‘കിടപ്പാടം വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി വിധി മനുഷ്യത്വപരമല്ല; ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രീത ഷാജി
കളമശേരി: കിടപ്പാടം വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി വിധി മനുഷ്യത്വപരമല്ലന്നും ജീവൻ നൽകിയും അത് സംരക്ഷിക്കുമെന്നും പ്രീത ഷാജി കോടതി വിധിയോട് പ്രതികരിച്ചു. ചെറിയ തുകയ്ക്ക് കിടപ്പാടം തട്ടിയെടുത്തത് നിരവധി പേരുടെ ഗൂഢാലോചനയുണ്ടെന്നും പ്രീതാ ആരോപിച്ചു. ബാങ്ക് മേധാവികൾ, ഡിആർടി ഉദ്യോഗസ്ഥർ, റിയൽ എസ്റ്റേറ്റ് മാഫിയ എന്നിവരടങ്ങുന്ന ഗൂഢ സംഘമാണ് ഇതിനു പിന്നിൽ. രണ്ടു ലക്ഷം രൂപയുടെ കടമാണ് രണ്ടരക്കോടി രൂപയായി ഉയർന്നത്. എങ്ങിനെയാണ് ഇത്രയധികം തുക വന്നതെന്ന് വ്യക്തമാകുന്നില്ല. പാവങ്ങളെ തെരുവിലേക്ക് ഇറക്കി വിടുന്ന നിയമങ്ങൾക്ക് മാറ്റമുണ്ടാക്കണം. തങ്ങളുടെ ഭൂമി നഷ്ടപ്പെടുത്തി ഒരിക്കലും തന്റെ കുടുംബം തെരുവിലേക്ക് ഇറങ്ങില്ല. തങ്ങളുടെ ഭാഗത്ത് സത്യം ഉള്ളതുകൊണ്ടാണ് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും നേതാക്കളും പിൻതുണക്കുന്നതെന്നും വീടു തട്ടിയെടുക്കാനുള്ള റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ശ്രമം ആദ്യം അന്വേഷിക്കണമെന്നും പ്രീത ഷാജി പറഞ്ഞു.
Read More