ആലുവ: ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കല്ലുവെട്ടിപ്പറന്പ് അൻഷാദിനെ (25) യാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിശാൽ ജോണ്‍സണും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് ഇറങ്ങിയ ശേഷം പ്രതിയുടെ ഓട്ടോയിൽ കയറിയ വിദ്യാർഥിനിയോട് അശ്ലീല ഭാഷയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത് കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പിടികൂടിയത്. പ്രതി ആലുവ ഈസ്റ്റ്, എടത്തല സ്റ്റേഷനുകളിൽ പോത്ത് മോഷണം, ഓട്ടോ മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് ആലുവ എസ്എച്ച്ഒ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Kochi
ഇടവേളയ്ക്ക് ശേഷം ഇടവേളയില്ലാതെ ബാബു പറയുന്നു; രണ്ടു പേരുടെ രാജി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് ആവർത്തിച്ച് ഇടവേള ബാബു
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽനിന്ന് രണ്ട് നടിമാരുടെ രാജി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് ആവർത്തിച്ച് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഫേസ്ബുക്കിലൂടെ അവർ പറയുന്നതിന് ഞങ്ങൾ എന്തു ചെയ്യാനാണ്. ഞങ്ങൾക്ക് കിട്ടിയ രാജിയുടെ കാര്യമാണ് ഞങ്ങൾ പറഞ്ഞതെന്നും ഡബ്ല്യുസിസിയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ ഇടവേള ബാബു വ്യക്തമാക്കി. ഡബ്ല്യുസിസിയിലുള്ളവരും അമ്മയിലെ അംഗങ്ങളാണ്. നിലവിലുള്ള പ്രശ്നങ്ങളിൽ അമ്മയുടെ നിലപാട് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്പിൽ വ്യക്തമായി വിശദീകരിച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചർച്ചയ്ക്ക് തയാറാണ്. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreഎല്ലാം ശരിയാക്കാൻ സർക്കാർ പറയട്ടെ… വിചാരണയ്ക്ക് പ്രത്യേക കോടതി: നടിയുടെ ഹർജിയിൽ സർക്കാരിന്റെ നിലപാട് തേടി
കൊച്ചി: നടൻ ദിലീപ് പ്രതിയായ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ഇരയായ നടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. തൃശൂർ ജില്ലയിലേയ്ക്കു വിചാരണ മാറ്റണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. വനിതാ ജഡ്ജി അധ്യക്ഷയായ കോടതിയിൽ വിചാരണ നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ബുധനാഴ്ച ഹർജി പരിഗണിച്ചപ്പോൾ പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ സർക്കാർ അഭിപ്രായം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. നേരത്തെ ഈ ആവശ്യമുന്നയിച്ച് നടി നൽകിയ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിൽ വനിതാ ജഡ്ജിമാരില്ലെന്ന വസ്തുത പരിഗണിച്ചാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തള്ളിയത്.
Read Moreഅഭിമന്യു വധം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേർ കൂടി അറസ്റ്റിൽ; കേസുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേർ കൂടി അറസ്റ്റിൽ. അരുക്കുറ്റി സ്വദേശികളായ ഷിഹറാസ് സലിം, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽനിന്ന് മതസ്പർധ വളർത്തുന്ന ലഘുലേഖകളും ലാപ്ടോപ്പും മൊബൈൽ ഫോണുകളും സിഡിയും പോലീസ് പിടിച്ചെടുത്തു. കൊലയെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഷാജഹാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നയാളാണെന്നും ഷിഹറാസ് പ്രവർത്തകർക്ക് കായിക പരിശീലനം നൽകുന്നയാളാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം കേസിലെ മുഖ്യപ്രതിയടകം മൂന്ന് പേർ രാജ്യം വിട്ടതായാണ് സൂചന. മുഖ്യപ്രതി ബംഗളൂരു വിമാനത്തവാളം വഴി വിദേശത്തേക്ക് കടന്നതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസ് രാജ്യാന്തര പോലീസ് സംഘടനയായ…
Read Moreപള്ളിപ്പുറം പഞ്ചായത്തിൽ രണ്ടു നീതി ; കെട്ടിട നിർമാണത്തിനു പാവങ്ങൾക്ക് ചട്ടം; സമ്പന്നർക്ക് തോന്നുംപോലെയാകാം
ചെറായി: ദാരിദ്യ്രത്താൽ വാടകവീട്ടിൽ കഴിയുന്ന വയോധികയായ അമ്മയേയും രോഗിയായ മകളേയും തീരദേശ പരിപാലന നിയമത്തിന്റെ പേരു പറഞ്ഞ് ഭവന പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതായി പരാതി. അതേ സമയം എല്ലാ നിയമങ്ങളും ലംഘിച്ച് രക്തേശ്വരി ബീച്ചിൽ സ്വകാര്യ വ്യക്തി കോടികൾ ചെലവിഴിച്ച് കൊട്ടാര സമാനമായ വീട് നിർമിക്കുന്നതിനു പഞ്ചായത്തിനു യാതൊരു വിശദീകരണവുമില്ലെന്ന് പരാതി ഉന്നയിക്കുന്നവർ പറയുന്നു. പള്ളിപ്പുറം പഞ്ചായത്തിൽ 20-ാം വാർഡിൽ ആലിങ്കൽ സരളയേയും മകൾ സംഗീതയേയുമാണ് പഞ്ചായത്ത് വലയ്ക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുന്‍പ് സഹകരണ ബാങ്കിൽനിന്നു ലോണെടുത്ത് വീടിനു അടിത്തറ നിർമിച്ച ഇവർ ലൈഫ് പദ്ധതിപ്രകാരം വീട് വയ്ക്കാൻ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ട് നാളുകളായി. തീരദേശപരിപാലന നിയമത്തിന്റെ കുരുക്ക് പറഞ്ഞ് പഞ്ചായത്ത് ഇവരെ പരിഗണിക്കുന്നില്ല. യാതൊരു സുരക്ഷയും ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് ഇപ്പോൾ വാടക കൊടുക്കാൻ പോലും നിർവാഹമില്ല. ബാങ്കിൽനിന്ന് എടുത്ത ലോണ്‍ തിരിച്ചടക്കാൻ കഴിയാതെ…
Read Moreജിഎസ്ടിയിൽ കരാറുകാരും സർക്കാരും തമ്മിൽ തർക്കം മുറുകുന്നു
സിജോ പൈനാടത്ത് കൊച്ചി: പൊതുമരാമത്തു ജോലികൾ നടത്തുന്നതിലെ ചരക്കു സേവന നികുതി (ജിഎസ്ടി) ഈടാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാരും കരാറുകാരും തമ്മിലുള്ള തർക്കം പരിഹാരമാകാതെ തുടരുന്നു. സർക്കാർ വകുപ്പുകളിലെ മരാമത്തു ജോലികളിൽ ഗുണഭോക്താവും സേവനദാതാവും ആരെന്നതു സംബന്ധിച്ച അവ്യക്തതയാണു തർക്കത്തിനിടയാക്കുന്നത്. നിലവിൽ സർക്കാർ മരാമത്തു ജോലികൾക്കു ജിഎസ്ടി ഇനത്തിൽ വരുന്ന 12 ശതമാനം കരാറുകാർ നൽകണമെന്നതാണു വ്യവസ്ഥ. ജോലികൾക്കാവശ്യമായ സാധനസാമഗ്രികളിലും സേവനങ്ങളിലുമായാണ് ഈ നികുതി ഈടാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിൽ ചെയ്യുന്ന നിർമാണ ജോലികളുടെ ഗുണഭോക്താക്കൾ എന്ന നിലയിൽ സർക്കാരാണു ജിഎസ്ടി നൽകേണ്ടതെന്നു കരാറുകരാർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനായി കരാർ അടിസ്ഥാനത്തിൽ ജോലികൾ ചെയ്തുനൽകുന്ന തങ്ങൾ സേവനദാതാക്കളാണ്. ജിഎസ്ടി തത്വങ്ങളിൽ വ്യക്തമാക്കുന്നതുപോലെ ഗുണഭോക്താക്കളിൽ നിന്നാണു നികുതി ഈടാക്കേണ്ടതെന്ന വ്യവസ്ഥ വിവിധ സർക്കാർ വകുപ്പുകൾ അട്ടിമറിക്കുകയാണെന്നു കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പിള്ളി പറഞ്ഞു. മരാമത്തു…
Read Moreനരഗസഭയുടെ അനുമതിയില്ലാതെ റോഡുകൾ പൊളിക്കുന്നു ; കോർപറേഷൻ കോടതിയെ സമീപിക്കും; പരാതി നൽകിയിട്ടും പോലീസ് അലംഭാവം കാണിക്കുകയാണെന്ന് മേയർ
കൊച്ചി: നഗരസഭയുടെ അനുമതിയില്ലാതെ റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ കോർപറേഷൻ പരാതി നൽകിയിട്ടും പോലീസ് കടുത്ത അലംഭാവം കാണിക്കുകയാണെന്ന് മേയർ സൗമിനി ജെയിൻ. പനന്പള്ളിനഗർ ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗത്തും കേബിളുകൾ സ്ഥാപിക്കാനായി സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കളായ ഭാരതി എയർട്ടെൽ കന്പനി റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥലം സന്ദർശിച്ചതല്ലാതെ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നതിനോ മറ്റോ പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ മേയർ അറിയിച്ചു. ഭാരതി എയർടെൽ കന്പനി തന്റെ ഡിവിഷനിലെ റോഡുകൾ കുത്തിപ്പൊളിക്കുന്നുവെന്ന കൗണ്‍സിലർ പി.ഡി. മാർട്ടിന്റെ പരാതിയിലായിരുന്നു മേയറുടെ പ്രതികരണം. മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കുന്നതിന് കോർപറേഷൻ അനുമതി നൽകിയിട്ടില്ലെന്ന് മേയർ വിശദീകരിച്ചു. ഇത് മൂന്നാം തവണയാണ് അനധികൃതമായി കന്പനി റോഡ് കുത്തിപ്പൊളിക്കുന്നത്. ഇതാവർത്തിക്കാനാണ് ശ്രമമെങ്കിൽ…
Read Moreഇടപ്പള്ളിയിലെ ജപ്തി നടക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി; സർക്കാരിന് വിമർശനം
കൊച്ചി: ഇടപ്പള്ളിയിലെ ജപ്തി നടക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഇടപ്പള്ളിയിലെ പ്രീതി ഷാജിയുടെ വീട് ജപ്തി ചെയ്യാതിരുന്ന സർക്കാർ നടപടിയെയാണ് കോടതി വിമർശിച്ചത്. ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ടായിരുന്നു. ഉത്തരവ് നടപ്പാക്കാൻ കഴിയാതെ പോയാൽ നീതിന്യായ വ്യവസ്ഥയുടെ മരണമണിയാകുമെന്നും ഹോക്കോടതി നിരീക്ഷിച്ചു. ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന്. രാജ്യത്തെ നിയമസംവിധാനം തകർക്കരുതെന്നും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം പ്രീത ഷാജിയുടേത് സാമൂഹിക പ്രശ്നമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രീത പാവപ്പെട്ട സ്ത്രീയാണെന്നും പ്രശ്ന പരിഹാരത്തിനായി ഒരു മാസത്തെ സമയം തരണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതേതുടർന്നു പുനരധിവാസം നടപ്പാക്കുന്നതിന് മൂന്ന് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. പുനരധിവാസം നടപ്പാക്കിയാൽ സമരം ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നൽകി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള…
Read Moreസ്വാശ്രയ മെഡിക്കല്‍ കോളജിന്റെ നിര്‍ദേശം നിയമവിരുദ്ധം; മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി ഈടാക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി ഈടാക്കരുതെന്ന് ഹൈക്കോടതി. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന് ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഒന്നാം വര്‍ഷ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ നിര്‍ദേശം നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്‍ട്രന്‍സ് കമ്മിഷണര്‍ നല്കിയ അലോട്ട്മെന്റ് മെമ്മോയിലും സര്‍ക്കാര്‍ ഉത്തരവിലും നാല് വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടതില്ലെന്നാണ് കോടതി നിര്‍ദേശം.
Read Moreകനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രത്യേക നിർദേശങ്ങൾ
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് നിർദേശം നൽകി. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും, മലയോര മേഖലയിലും അതി തീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടര്‍ച്ചയായ മഴ മൂലം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കുറുംവെള്ളിയാഴ്ച വരെ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക.…
Read More