കൊച്ചി: ഓട്ടത്തിനിടെ മെട്രോ ട്രെയിൻ പണിമുടക്കിയതിനെത്തുടർന്നു മെട്രോ സർവീസ് പൂർണമായും നിലച്ചു. ഇന്നു രാവിലെ 8.05 ഓടെ അന്പാട്ടുകാവിൽവച്ചാണു മെട്രോ ട്രെയിനിനു തകരാർ സംഭവിച്ചത്. ഇതേത്തുടർന്നു മറ്റ് ട്രെയിനുകളും വിവിധ സ്ഥലങ്ങളിലായി പിടിച്ചിട്ടു. സംഭവത്തെത്തുടർന്നു രാവിലെ മെട്രോയെ ആശ്രയിക്കുന്ന നിരവധിപേർ വിവിധ സ്ഥലങ്ങളിലായി കുടുങ്ങി. പിന്നീട് അര മണിക്കൂറിനുശേഷമാണ് തകരാർമാറ്റി മെട്രോ സർവീസ് പുനരാരംഭിച്ചത്.
Read MoreCategory: Kochi
ഇരയായ തന്നെ കേസിൽ പ്രതിയാക്കി; പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച സംഭവം; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്നിഗ്ധ ഹൈക്കോടതിയിൽ
കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ ഹൈക്കോടതിയിൽ. കേസിൽ താൻ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നതെന്നും കേസിലെ തുടർനടപടിൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്നിഗ്ധ ഹർജി നൽകിയത്. സ്നിഗ്ധയുടെ ഹർജി ഹൈക്കോടിതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്കുശേഷമാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ 14നാണ് സ്നിഗ്ധ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്കർ പോലീസിൽ പരാതി നൽകിയത്. കനകക്കുന്നിൽ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും സ്നിഗ്ധയെയും കൊണ്ടു പോയിരുന്നുവെന്നും അവിടെവച്ച് സ്നിഗ്ധ മർദിച്ചുവെന്നുമാണ് ഗവാസ്കറുടെ പരാതി. ഗവാസ്കറോട് പിതാവ് ജോലിക്കു വരരുതെന്ന് ജൂൺ 13 നിർദേശിച്ചിരുന്നു. എന്നാൽ ജൂൺ 14ന് ഗവാസ്കർ ഔദ്യോഗിക വാഹനവുമായി ജോലിക്കെത്തിയെന്നും തിരികെ ഓഫീലേക്കു പോകുന്ന വഴി തന്നെയും അമ്മയേയും കനകക്കുന്നിൽ വിടാൻ പിതാവ് നിർദേശിച്ചിരുന്നു. തങ്ങളെ കനകക്കുന്നിൽ ഇറക്കിയശേഷം ഗവാസ്കർ മടങ്ങി പോയില്ലെന്നും തന്റെ കാലിലൂടെ…
Read Moreജിദ്ദയിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയത് 32 ലക്ഷത്തിന്റെ സ്വർണം; എൽഇഡി ലൈറ്റിനകത്തു ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണ്ണം
നെടുന്പാശേരി: വിമാനത്താവളത്തിൽ 32.8 ലഷം രൂപയുടെ സ്വർണവേട്ട. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്നും എയർ ഇന്ത്യാ വിമാനത്തിൽവന്ന കണ്ണൂർ സ്വദേശി റഹ്മാനാണു സ്വർണം കൊണ്ടുവന്നത്. എൽഇഡി ലൈറ്റിനകത്തു 13 കഷണങ്ങളാക്കി 1.044 കിലോ ഗ്രാം സ്വർണമാണു കൊണ്ടുവന്നത്. കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണു സ്വർണം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്വർണം കണ്ടുകെട്ടി. സ്വർണകടത്തുമായി ബന്ധപ്പെട്ട് ഈ വർഷം ഇതുവരെയായി നിരവധിപേരെ പിടികൂടിയിട്ടുണ്ട്.
Read Moreഅഭിമന്യുവിന്റെ കൊലപാതകം! മുഴുവൻ പ്രതികളെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായി ഡിജിപി
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. കേസിൽ ഇന്നു കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ ഇതുവരെ നാലുപേരെയാണ് അന്വേഷണ സംഘം പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പത്തനംതിട്ട സ്വദേശി ഫാറൂഖ്, കോട്ടയം സ്വദേശി ബിലാൽ, ഫോർട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവർക്കു പുറമെ നെട്ടൂർ പഴയ ജുമമസ്ജിദിന് സമീപ് നെങ്ങ്യാരത്ത് പറന്പ് വീട്ടിൽ സൈഫുദ്ദീനെ (27) സെൻട്രൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസിൽ പങ്കുള്ള ഏതാനുംപേർ കൂടി പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണു വിവരം. ഇതിനിടെ, കേസുമായി ബന്ധപ്പെട്ടുള്ള പ്രിവന്റ്ീവ് അറസ്റ്റ് തുടരുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച പരിശോധനയിൽ ഇതിനോടകം വിവിധ ജില്ലകളിൽനിന്നായി നൂറിലേറെപേരെ പ്രിവൻറീവ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read Moreകൊച്ചി മെട്രോയിൽ സ്ഥിരം യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ചു; കൊച്ചി വണ് കാർഡുള്ളവർക്ക് മാത്രമാണ് ഈ സംവിധാനത്തിന്റെ പ്രയോജനം
കൊച്ചി: സ്ഥിരം യാത്രക്കാർക്കായി കൊച്ചി മെട്രോ ഇളവുകളോടെ പ്രതിമാസ, ദ്വൈമാസ പ്രത്യേക പാസുകൾ പ്രഖ്യാപിച്ചു. കൊച്ചി വണ് കാർഡുള്ളവർക്ക് മാത്രമാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുക. ഈ പാസുകൾ ഉപയോഗിച്ച് രണ്ടു നിശ്ചിത സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാം. പാസുകളുടെ ഔദ്യോഗിക പ്രകാശനം നാളെ രാവിലെ 10.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് നിർവഹിക്കും. 30 ദിവസത്തെ കാലാവധിയുള്ള പ്രതിമാസ പാസിൽ 30 യാത്രകളും ദ്വൈമാസ പാസിൽ 60 ദിവസത്തെ കാലാവധിക്കിടയിൽ 60 യാത്രകളും നടത്താം. പ്രതിമാസ പാസിന് യഥാർഥ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും ദ്വൈമാസ പാസിന് ടിക്കറ്റ് നിരക്കിന്റെ 33 ശതമാനവും ഇളവുണ്ടാവും. പാസെടുക്കുന്പോൾ സ്ഥിരമായി യാത്ര ചെയ്യുന്ന രണ്ടു സ്റ്റേഷനുകൾ യാത്രക്കാർക്ക് തെരഞ്ഞെടുക്കാം. നിശ്ചിത സ്റ്റേഷനുകളിൽ നിന്നല്ലാതെ മറ്റു സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്പോൾ പാസ് ആനുകൂല്യം ലഭിക്കില്ല. എന്നാൽ നിശ്ചയിക്കപ്പെട്ട…
Read Moreഅറസ്റ്റ് കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ; വിചാരണ വൈകിപ്പിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് പോലീസ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപ് ശ്രമിക്കുന്നത് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് പോലീസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി പോലീസിനോട് നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. കേസിൽ ശരിയായ അന്വേഷണം നടന്നില്ലെന്നും തന്നെ കുടുക്കിയെന്നുമുള്ള ദിലീപിന്റെ വാദങ്ങളെല്ലാം പോലീസ് തള്ളിക്കളഞ്ഞു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതും പ്രതി പട്ടികയിൽ ചേർത്തതെന്നും അന്വേഷണ ചുമതലയുണ്ടായിരുന്ന പെരുന്പാവൂർ സിഐ കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ ബോധപൂർവം വൈകിപ്പിക്കാനാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർത്തി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഏത് അന്വേഷണം വേണമെന്ന് പ്രതിക്ക് ആവശ്യപ്പെടാൻ നിയമപരമായി സാധിക്കില്ലെന്നും പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടും വിചാരണ നീട്ടാൻ ദിലീപ്…
Read Moreക്യാപ്റ്റൻ രാജുവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; നടൻ അർധബോധാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ
കൊച്ചി: മസ്തിഷ്കാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഐസിയുവിൽ നിരീക്ഷണത്തിലുള്ള നടൻ അർധബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. വിദേശത്ത് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ രാജുവിനെ തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തിച്ചത്.
Read Moreഅഭിമന്യു വധത്തിൽ ഗൂഢാലോചനയെന്ന് റിമാൻഡ് റിപ്പോർട്ട്; പിന്നിൽ കാമ്പസ്ഫ്രണ്ട് പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പോലീസ്
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ വൻ ഗൂഢാലോചയുണ്ടായിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. കേസിലാകെ 15 പ്രതികളാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർട്ടും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പോലീസ് കോടതിയിൽ സമർപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് കോളജിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘമാളുകൾ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ കാമ്പസ്ഫ്രണ്ട് പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്കമാക്കിയിരുന്നു.
Read Moreമൂവാറ്റുപുഴയില് പിതാവും മകളും ആത്മഹത്യ ചെയ്തത് എന്തിന് ? പിതാവിന്റെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില് അന്വേഷണം തുടങ്ങി
മൂവാറ്റുപുഴ: പിതാവിനു പിന്നാലെ മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവിന്റെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വെള്ളൂർക്കുന്നം പാലക്കോട്ട് പുത്തൻപുര ബാബു(48), മകൾ അമൃത (20) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. ബാബു കഴിഞ്ഞ 27നും മകൾ 29നുമാണ് ആത്മഹത്യ ചെയ്തത്. വെള്ളൂർക്കുന്നത്ത് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. വീടിനു സമീപം കാറിനുള്ളിലാണ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രാവിലെ 10ഓടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് അമൃതയെ കണ്ടെത്തിയത്. കുളിക്കാൻ പോയ മകൾ എത്താൻ താമസിച്ചപ്പോൾ മാതാവ് ബിന്ദു അന്വേഷിച്ചപ്പോഴാണ് മകളെ മുറിക്കുള്ളിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആരോപണങ്ങളും സംശയങ്ങളുമുയർന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങളിൽനിന്നു പോലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreആലുവയിൽ ഫ്ളാറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ; അമ്മയ്ക്കും മകൾക്കും ഗുരുതരപരിക്ക്
ആലുവ: ദേശം സ്വർഗം റോഡിൽ പ്രൈം റോസ് ഫ്ളാറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. ഒൻപതാം നിലയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന അമ്മയേയും മകളേയും ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ഫ്ളാറ്റിൽ താമസിച്ചിരുന്ന ജെറ്റ് എയർവേയ്സ് ജീവനക്കാരി ജാക്ക്വലിൻ മേരി കുര്യൻ (28), മകൾ കാതറിൻ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവം നടന്നയുടൻ അയൽ ഫ്ളാറ്റുകളിൽ താമസിക്കുന്നവർ ഇവരെ ഉടൻ ദേശം സി.എ ആശുപത്രിയിലെത്തിച്ചു. ആലുവയിൽ നിന്നും രണ്ടും അങ്കമാലി, ഏലൂർ എന്നിവിടങ്ങളിൽ നിന്നും ഒന്നുവീതം അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആലുവയിൽ നിന്നും അഗ്നിശമന സേന എത്തിയ ശേഷവും സ്ഫോടനം നടന്നു.ഫ്ളാറ്റ് പൂർണമായും കത്തിച്ചാമ്പലായി. കട്ടില, ജനൽ, വാതിൽ, സോഫ് സെറ്റ്, ഡൈനിംഗ് ടേബിൾ, കസേരകൾ, ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ,…
Read More