കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പോലീസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. കേസിൽ പോലീസ് അന്വേഷണം തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു. ശ്രീജിത്തിനു മർദ്ദനമേറ്റത് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടിയാണ് അഖില ഹർജി നൽകിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടിരുന്നു. ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ കേസിൽ പ്രതിചേർക്കാത്തതിൽ ദുരൂഹതയുണ്ടെന്നും അഖില ആരോപിച്ചിരുന്നു. കേസ് അന്വേഷണം തൃപ്തികരമാണെന്നും സിഐ ഉൾപ്പെടെ ഒൻപത് പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പറവൂര്‍ സിഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്ഐ ദീപക്ക്, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, ജിതിന് രാജ്, സുമേഷ്…
Read MoreCategory: Kochi
എസ്ഡിപിഐയുടെ പ്രതിഷേധമാർച്ച് ; കലാപം ഉണ്ടാക്കുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ കേസുകളിൽ അറസ്റ്റുചെയ്ത 132 പേരെ റിമാന്റ് ചെയ്തു
ആലുവ: ജില്ലാ നേതാക്കളെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് എസ്ഡിപിഐ ആലുവയിൽ നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്നു പോലീസ് അറസ്റ്റ് ചെയ്ത 132 പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെയാണു പ്രതിഷേധ മാർച്ച് നടത്തിയത്. ആലുവ ബൈപാസിൽനിന്ന് എസ്പി ഓഫീസിലേക്കു മാർച്ച് നടത്താനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞിനെ തുടർന്നു പ്രവർത്തകർ ഒരു മണിക്കൂറോളം ബാങ്ക് ജംഗ്ഷനിൽ കുത്തിയിരിക്കുകയായിരുന്നു. ഇത് നഗരത്തിൽ ഗതാഗത കുരുക്കിനും കാരണമായിരുന്നു. ഇന്നലെ വൈകിട്ട് നാലിനു പ്രതിഷേധ ജാഥയെന്നായിരുന്നു രാവിലെ നൽകിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ അതിനു വിരുദ്ധമായി രാവിലെ പത്തോടെ സമരം ആരംഭിച്ചു. തുടർന്നു പ്രവർത്തകരെ റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. കലാപം ഉണ്ടാക്കുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ കേസുകളാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
Read Moreമെട്രോ തൂണുകളിൽ തൽക്കാലംപൂക്കൾ വിരിയില്ല; തൂണുകളെല്ലാം പരസ്യം സ്ഥാപിക്കുന്നതിനായി വിറ്റതോടെ വെർട്ടിക്കൽ ഗാർഡൻ പദ്ധതി ഉപേക്ഷിച്ച നിലയിൽ
കൊച്ചി: മെട്രോ തൂണുകളിൽ അലങ്കാരച്ചെടികൾ നട്ടുവളർത്തി സുന്ദരമാക്കാനുള്ള കെഎംആർഎലിന്റെ പദ്ധതി പൂവണിഞ്ഞില്ല. മെട്രോ തൂണുകളെല്ലാം പരസ്യം സ്ഥാപിക്കുന്നതിനായി വിറ്റതോടെ വെർട്ടിക്കൽ ഗാർഡൻ പദ്ധതി തൽക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഓരോ അഞ്ചു തൂണുകൾക്കു ശേഷം വരുന്ന തൂണുകളിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കാനായിരുന്നു പദ്ധതി. ഇടപ്പള്ളി മെട്രോ സ്റ്റേഷനോടു ചേർന്നുള്ള രണ്ടു തൂണുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർട്ടിക്കൽ ഗാർഡൻ നിർമിച്ചിരുന്നു. എന്നാൽ ശരിയായി പരിപാലിക്കാത്തതിനാൽ ഇവ രണ്ടും കരിഞ്ഞുണങ്ങിയ നിലയിലാണ്. ചകിരി കൊണ്ട് നിർമിച്ച കവചത്തിൽ മാലിന്യത്തിൽനിന്നു സംസ്കരിച്ചെടുക്കുന്ന വളവും നിറച്ച് അതിലാണ് ചെടികൾ നടുന്നത്. വളം കിട്ടാനുള്ള മാർഗങ്ങൾ അടഞ്ഞതാണ് വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം തടസപ്പെടാൻ കാരണമെന്ന് അധികൃതർ പറയുന്നു. കൊച്ചി കോർപറേഷനിൽനിന്നു മാലിന്യം വാങ്ങാമെന്ന കണക്കുകൂട്ടലിലാണ് കെഎംആർഎൽ പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിക്കുന്പോൾ കൂടുതൽ മാലിന്യം വേണ്ടിവരുന്നതിനാൽ മാലിന്യം നൽകാനാകില്ലെന്നു…
Read Moreഗോശ്രീ ദ്വീപുകളുടെ നഗരപ്രവേശം: സർക്കാരിനു അനുകൂല നിലപാടെന്ന് കളക്ടർ
വൈപ്പിൻ: ദ്വീപുകളിൽ നിന്നുള്ള ബസുകളുടെ നഗരപ്രവേശത്തിന് അനുകൂലമായി നിലപാടാണ് സർക്കാരിനെന്ന് ജില്ലാ കളക്ടർ കെ. മുഹമ്മദ് സഫീറുള്ള പ്രസ്താവിച്ചു. പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് വൈപ്പിനിൽ ബോട്ട് യാത്രയും ബസ് യാത്രയും നടത്തിയ കളക്ടർ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ സർക്കാർ ഉത്തരവ് ഉണ്ടാകേണ്ടതുണ്ടെന്ന് കളക്ടറോടൊപ്പം യാത്ര ചെയ്ത ആർടിഒ ജോളി പി. ജോസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ ബസുടമകൾ നൽകിയ അന്യായവും കോടതിയിലുണ്ട്. സർക്കാർ തീരുമാനമായാൽ ഇതിനെയൊക്കെ മറികടക്കാനാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് നാട്ടുകാർ ഇന്നലെ ജില്ലാ കളക്ടറുടെ മുൻപിൽ നിരത്തിയത്. ഗോശ്രീ ബസുകളുടെ നഗരപ്രവേശം, ധാരണ പ്രകാരമുള്ള ബസുകൾ ഫോർട്ടു വൈപ്പിൻ ബസ് സ്റ്റാൻഡിലെത്തുക, രാത്രി ഹൈക്കോടതി കവലയിൽ നിന്നുള്ള സർവ്വീസ് ഉറപ്പാക്കുക. ഇക്കാര്യങ്ങളിൽ വേണ്ട നപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്.
Read Moreഅഭിമന്യു വധം: പ്രതികളെ സഹായിച്ച രണ്ട് എസ്ഡിപിഐക്കാര് കൂടി അറസ്റ്റിൽ
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊലപാതകം നടക്കുമ്പോള്‍ നവാസ് കോളജിന് സമീപമെത്തിയിരുന്നതായി സംശയമുണ്ടെന്നും എന്നാല്‍ ഇയാള്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, നവാസ് പ്രതികളെ സഹായിച്ചതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മട്ടാഞ്ചേരി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന ഇയാള്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ്.
Read Moreകാട്ടുപോത്തിനെ വെടിവച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ആറാം ഊരക്കാടൻ ജോർജ് കുര്യാക്കോസ് പ്രതി അറസ്റ്റിൽ
കോതമംഗലം: തുണ്ടം വനാന്തരത്തിൽ കാട്ടുപോത്തിനെ വെടിവച്ചു കൊന്ന കേസിൽ ഒളിവിലായിരുന്ന ആറാം പ്രതി അറസ്റ്റിൽ. വേങ്ങൂർ പഞ്ചായത്തിലെ കൊന്പനാട് പാലുണ്ണിപാറ ഊരക്കാടൻ ജോർജ് കുര്യാക്കോസ്(53) ആണ് അറസ്റ്റിലായത്. കാട്ടുപോത്തിനെ വേട്ടയാടിയതിൽ ആറു പ്രതികളും വെടിയിറച്ചി വാങ്ങിയതുമായി ബന്ധപ്പെട്ട് 10 പ്രതികളുമുണ്ട്. ഒന്നാം പ്രതി കോമയിൽ പോൾ, മാലിക്കുടി റെജി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുണ്ടം റേഞ്ചിലെ കരിന്പാനി സ്റ്റേഷൻ പരിധിയിലെ വനത്തിലെ മൂഞ്ഞ ഭാഗത്തു വച്ചാണ് പ്രതികൾ 2016 ൽ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽപന നടത്തിയത്. മരത്തിന് മുകളിലിരുന്ന് കോമയിൽ പോളാണ് കാട്ടുപോത്തിനെ വെടിവച്ചുവീഴ്ത്തിയത്. നാലു ദിവസം കാട്ടിൽ സൂക്ഷിച്ച് ഇറച്ചി ഉണക്കിയെടുത്താണ് വിൽപന നടത്തിയത്. പ്രതികൾ പെരിയാറിലൂടെ വഞ്ചിയിലെത്തിയാണ് കൊടുംകാട്ടിൽ പ്രവേശിച്ചത്. കോമയിൽ പോൾ മുന്‍പ് രണ്ട് കാട്ടുപോത്തിനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ്. കൂട്ടുപ്രതികൾ അറസ്റ്റിലായപ്പോൾ മുങ്ങിയ ജോർജ് കഴിഞ്ഞ…
Read Moreആലുവ-ചിത്രപ്പുഴ റോഡിൽ പവർ ഗ്രിഡിനു സമീപത്തെ വീതികുറഞ്ഞ റോഡ് യാത്രക്കാർക്ക് ഭീഷണിയാകുന്നു
കിഴക്കമ്പലം: ആലുവ-ചിത്രപ്പുഴ റോഡിൽ പള്ളിക്കര പവർ ഗ്രിഡിനു സമീപം റോഡിനിന് വീതിയില്ലാത്തത് വാഹനയാത്രികർക്കു ഭീഷണിയാകുന്നു. പവർഗ്രിഡിനു സമീപത്തെ പാലത്തിന് വീതിയില്ലാത്തതിനാൽ കിഴക്കമ്പലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ റോഡിനു ഇടതു വശത്തെ തോട്ടിലേക്ക് വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്. റോഡ് ടാറിംഗ് സമയത്ത് കലുങ്കിന്റെ ഭാഗത്ത് റോഡിന് വീതിയില്ലാത്തതിന്റെ പേരിൽ ഈ ഭാഗം പൊതുമരാമത്ത് അധികൃതർ ഒഴിവാക്കുകയായി രുന്നു. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനങ്ങളടക്കം തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നത് നിത്യസംഭവമായിട്ടുണ്ട്. കൂടാതെ എതിർദിശയിൽനിന്നും വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും പല വാഹനങ്ങളും തോടിലേക്ക് മറിയുന്നുണ്ട്. പവർഗ്രിഡിന്റെ സ്ഥലം അധികൃതർ കരിങ്കല്ലുപയോഗിച്ച് കെട്ടി തിരിച്ചപ്പോൾ ഇതിന്റെ എതിർവശത്തുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പിന്റേതായതിനാൽ പവർ ഗ്രിഡുകാർ ഒഴിവാക്കിയിരുന്നു. ഇതു പിന്നീട് വർഷങ്ങളായി തുറന്നുകിടക്കുന്ന സ്ഥലമായി നിലകൊള്ളുകയായിരുന്നു. പാലത്തിന്റെ വീതി വർധിപ്പിച്ചാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിലും കെഎസ്ടിപിക്കും ഇത്…
Read Moreതോമസ് ചാണ്ടി കേസിലെ ഒളിച്ചുകളി; ഹൈക്കോടതി രജിസ്ട്രിക്ക് രൂക്ഷ വിമർശനം
കൊച്ചി: തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിൽ ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർക്ക് സിംഗിൾ ബെഞ്ചിന്റെ രൂക്ഷ വിമർശനം. ഹൈക്കോടതി രജിസ്ട്രിക്കും ഡെപ്യൂട്ടി രജിസ്ട്രിക്കും സെക്ഷൻ ഓഫീസർക്കുമാണ് വിമർശനമുണ്ടായിരിക്കുന്നത്. മൂവരോടും ഉച്ചയ്ക്ക് 1.30ന് കോടതിയിൽ ഹാജരാകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. തോമസ് ചാണ്ടിയുടെ പങ്കാളിത്തമുള്ള വാർട്ടർ വേൾഡ് കന്പനി ആലപ്പുഴയിൽ ഭൂമി നികത്തിയ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ നേരത്തെ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ വേൾഡ് കന്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഇന്ന് പരിഗണിക്കുമെന്ന് ജസ്റ്റീസ് സുരീന്ദ്രകുമാർ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ കേസുകൾ പോസ്റ്റ് ചെയ്യേണ്ട രജിസ്ട്രി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഈ ഹർജി മുക്കിയതാണ് സിംഗിൾ ബെഞ്ചിനെ ചൊടിപ്പിച്ചത്. തോമസ് ചാണ്ടിയുടെ ഹർജി ഇന്നത്തേക്ക് പോസ്റ്റ് ചെയ്തിട്ടില്ലെന്ന് എതിർ കക്ഷിയായ സുഭാഷ് കോടതിയൈ അറിയിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥരുടെ ഈ നിലപാട്…
Read Moreമഹാരാജാസ് കോളജിലെ അഭിമന്യു കൊലക്കേസ്; ഒരാൾക്കെതിരേ ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിച്ച് പോലീസ്
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കെതിരേ കൊച്ചി സിറ്റി പോലീസ് ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എന്നാൽ, ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും പോർട്ടിലെയും എമിഗ്രഷൻ വിഭാഗത്തിനാണു പ്രതിയെ സംബന്ധിച്ച വിവരം കൈമാറിയിട്ടുള്ളത്. വിമാനത്താവളംവഴിയോ തുറമുഖങ്ങൾ വഴിയോ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണു ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്.
Read Moreആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളില്ല; തേവര ഫെറി സർവീസ് നടത്തുന്ന ബോട്ടുകളിലെ യാത്ര അപകടകരം
കൊച്ചി: ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളില്ല, തേവര ഫെറി സർവീസ് നടത്തുന്ന ബോട്ടുകളിലെ യാത്ര അപകടകരം. ദിവസവും നൂറുകണക്കിനു വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന ബോട്ടുകളിൽ ആകെയുള്ളത് രണ്ടോ മൂന്നോ ലൈഫ്ബോയകൾ മാത്രം. കുന്പളത്തിനും നെട്ടൂർക്കുമാണു തേവര ഫെറിയിൽനിന്നു സർവീസുള്ളത്. രണ്ടിടങ്ങളിലേക്കും ഒരോ ബോട്ടുകൾവീതമാണുള്ളത്. യാത്രികരുടെ തിരക്കിനനുസരിച്ച് ശരാശരി പത്ത് മിനിട്ട് ഇടവിട്ടാണു സർവീസ്. ഇത്തരത്തിൽ സർവീസ് നടത്തുന്ന രണ്ടു ബോട്ടുകളിലുമായാണു ആകെ വിരലിലെണ്ണാവുന്ന ലൈഫ്ബോയകൾ മാത്രമുള്ളത്. ഇതിൽ ചിലത് കാലപഴക്കത്താൽ നശിച്ച നിലയിലുമാണ്. മരട് നഗരസഭയുടെ നേതൃത്വത്തിലാണു നെട്ടൂർക്കുള്ള ബോട്ട് സർവീസ്. ഈ ബോട്ടിൽ ഏവർക്കും സൗജന്യമായി യാത്രാ ചെയ്യാമെങ്കിലും ജീവൻ പണയംവച്ചാണു യാത്ര. കാലപ്പഴക്കംചെന്ന ബോട്ടാണു നിലവിൽ നെട്ടൂർക്കുള്ള സർവീസിന് ഉപയോഗിക്കുന്നത്. ഇതു പലപ്പോഴും പണിമുടക്കുന്നുണ്ടെന്നും യാത്രികർ പരാതി പറയുന്നു. സർവീസ് നിലച്ചാൽ നെട്ടൂരുകാർ കിലോ മീറ്ററുകൾ റോഡ് മാർഗം സഞ്ചരിച്ചുവേണം നഗരത്തിലെത്താൻ. ബോട്ട് സർവീസാണെങ്കിൽ…
Read More