മൂവാറ്റുപുഴയിൽ മധ്യവയസ്കൻ  കഴുത്തറുത്ത നിലയിൽ; ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​ണ് ഉണ്ണികൃഷ്ണനെ കണ്ടതെന്ന് ബന്ധുക്കൾ

മൂ​വാ​റ്റു​പു​ഴ: മ​ധ്യ​വ​യ​സ്ക​നെ പു​ര​യി​ട​ത്തി​ൽ ക​ഴു​ത്ത് അ​റു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി .മാ​റാ​ടി പു​ൽ​പ​റ​മ്പ് കൊ​ന്ന​യ്ക്ക്കാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ (44) ആ​ണ് ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ വി​ടി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത് മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക​ത്തി​യും സ​മീ​പ​ത്തു​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ര​ക്തം വാ​ർ​ന്ന് അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​ട്ടു​കാ​ർ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് വ​ർ​ഷം മു​മ്പ് ഭാ​ര്യ മ​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​നെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നെ​യും ക​ണ്ടെ​ത്തി​യ​ത്‌. പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ശ്രീ​ജി​ത്തി​നെ മോ​ചി​പ്പി​ക്കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ; ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോൾ ഇടനിലക്കാർ വഴി മടക്കി തന്നെന്ന് ബന്ധുക്കൾ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. സി​ഐ​യു​ടെ ഡ്രൈ​വ​ർ പ്ര​ദീ​പി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ശ്രീ​ജി​ത്തി​നെ മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ദീ​പ് 15,000 രൂ​പ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. 25,000 രൂ​പ​യാ​ണ് പോ​ലീ​സ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. 15,000 രൂ​പ ശ്രീ​ജി​ത്തി​ന്‍റെ ബ​ന്ധു സി​ഐ​യു​ടെ ഡ്രൈ​വ​റു​ടെ കൈ​വ​ശം ന​ൽ​കി. ശ്രീ​ജി​ത്തി​നെ മോ​ചി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണു പ​ണം വാ​ങ്ങി​യ​ത്. ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ശേ​ഷം ഈ ​പ​ണം ഇ​ട​നി​ല​ക്കാ​ർ വ​ഴി പോ​ലീ​സ് തി​രി​കെ ന​ൽ​കി​യെ​ന്നും ആ​രോ​പി​ക്കു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ നാ​ലു പോ​ലീ​സു​കാ​രെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ചേ​ർ​ത്തി​രു​ന്നു. വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ജ​യാ​ന​ന്ദ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ ബേ​ബി, സു​നി​ൽ​കു​മാ​ർ, ശ്രീ​രാ​ജ് എ​ന്നി​വ​രെ​യാ​ണ് പു​തി​യ​താ​യി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ​യും പ്ര​തി ചേ​ർ​ത്ത വി​വ​രം പ​റ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ…

Read More

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം ; അ​ന്വേ​ഷ​ണ സം​ഘം ആ​ലു​വ പോ​ലീ​സ് ക്ല​ബ് വി​ടു​ന്നു; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ക​ള​മ​ശേ​രി എ​ആ​ർ ക്യാമ്പ്​ കേ​ന്ദ്രീ​കരിച്ച്

ആ​ലു​വ: റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് പ​രി​ധി​യി​ലെ പ്ര​മാ​ദ​മാ​യ കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണ​സം​ഘം ആ​സ്ഥാ​ന​മാ​ക്കി​യി​രു​ന്ന ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലെ തി​ര​ക്കൊ​ഴി​യു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ വി​വാ​ദ​മാ​യ വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘം പോ​ലീ​സ് ക്ല​ബ് വി​ട്ടു. വ​രാ​പ്പു​ഴ ക​സ്റ്റ​ഡി​മ​ര​ണ​ക്കേ​സി​ൽ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്ത​ത് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ സേ​ഫ് ഹൗ​സി​ലാ​ണ്. റൂ​റ​ൽ എ​സ്പി​യാ​യി രാ​ഹു​ൽ ആ​ർ.​നാ​യ​ർ ചു​മ​ത​ല​യേ​റ്റ ഉ​ട​നെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പോ​ലീ​സ് ക്ല​ബ് വി​ടു​ന്ന​ത്. ക​ള​മ​ശേ​രി എ​ആ​ർ ക്യാ​ന്പ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പെ​രു​ന്പാ​വൂ​ർ ജി​ഷ​വ​ധ​ക്കേ​സ്, ന​ട​ൻ ദി​ലീ​പ് പ്ര​തി​യാ​യ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് തു​ട​ങ്ങി​യ​വ​യി​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന​തും പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്ത​തും ആ​ലു​വ​യി​ൽ വ​ച്ചാ​യി​രു​ന്നു. ഇ​തോ​ടെ വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രെ പോ​ലീ​സ് ക്ല​ബ് നി​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​ബി വാ​ന​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി…

Read More

കളമശേരിയിലെ ബാങ്കിൽ മോഷണ ശ്രമം; പ്ര​തി​ക​ളെക്കു​റി​ച്ച് സൂ​ച​ന​യി​ല്ല; ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടില്ലെന്ന് ജീ​വ​ന​ക്കാ​ർ

ക​ള​മ​ശേ​രി: ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ന്‍റെ ഭി​ത്തി തു​ര​ന്ന് അ​ക​ത്തു​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല. ക​ള​മ​ശേ​രി​യി​ൽ ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. എ​ന്നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക് ബാ​ങ്കി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടു​മി​ല്ലെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ബ്രാ​ഞ്ചി​ന്‍റെ മ​തി​ൽ ഒ​രാ​ൾ​ക്ക് ഇ​ഴ​ഞ്ഞ് ക​യ​റാ​വു​ന്ന രീ​തി​യി​ൽ തു​ര​ന്ന​താ​യി ബാ​ങ്ക് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്. താ​ഴെ ശ​ബ്ദം കേ​ട്ടി​ട്ട് പാ​തി വ​ഴി​യി​ൽ മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്. സാ​ധാ​ര​ണ​യാ​യി ഒ​ഴി​വു ദി​വ​സ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​രീ​തി​യി​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ന്നു​പോ​കു​ന്ന മു​റി​യി​ലേ​ക്കാ​ണ് പ്ര​വേ​ശ​ന ദ്വാ​രം ഉ​ണ്ടാ​ക്കി​യ​ത്. അ​തി​നാ​ൽ ശ്ര​മം ന​ട​ത്തി​യ​ത് വ​ൻ മോ​ഷ്ടാ​ക്ക​ള​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.അ​തേ സ​മ​യം തു​ര​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പു​റ​ത്ത് ഇ​ല്ലാ​ത്ത​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ളും…

Read More

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഷ​ണ്ടിംഗി​നി​ടെ എ​ൻ​ജി​നും ഗാ​ർ​ഡ് കോ​ച്ചും പാ​ളം തെ​റ്റി; എ​റ​ണാ​കു​ളം – നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ ഒ​ന്നേമു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം വൈ​കി

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഷ​ണ്ടി​ംഗി​നി​ടെ എ​ൻ​ജി​നും ഗാ​ർ​ഡ് കോ​ച്ചും പാ​ളം തെ​റ്റി. ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം സൗ​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം – നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​നി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഘ​ടി​പ്പി​ക്കാ​നെ​ത്തി​ച്ച​താ​യി​രു​ന്നു ഗാ​ർ​ഡ് കോ​ച്ചെ​ന്നാ​ണു വി​വ​രം. ഇ​തു​മാ​യെ​ത്തി​യ​താ​യി​രു​ന്നു എ​ൻ​ജി​ൻ. ആ​റാം ട്രാ​ക്കി​ൽ​നി​ന്നു ഏ​ഴാം ട്രാ​ക്കി​ലേ​ക്കു എ​ത്ത​വേ​യാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സി​ഗ്ന​ൽ ല​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ലോ​ക്കോ പൈ​ല​റ്റ് എ​ൻ​ജി​ൻ മു​ന്നോ​ട്ടെ​ടു​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നാ​ണു വി​വ​രം. പാ​ളം തെ​റ്റി​യ എ​ൻ​ജി​നും ഗാ​ർ​ഡ് കോ​ച്ചും ഏ​താ​നും ദൂ​രം മു​ന്നോ​ട്ട് നീ​ങ്ങി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു എ​റ​ണാ​കു​ളം – നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ ഒ​ന്നേ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണു യാ​ത്ര ആ​രം​ഭി​ച്ച​ത്. അ​പ​ക​ട​സ​മ​യം, എ​റ​ണാ​കു​ളം-​നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ ആ​റാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു.അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ലോ​ക്കോ പൈ​ല​റ്റി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഏ​താ​നും ദി​വ​സം മു​ന്പാ​ണ് സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച്…

Read More

കോതമംഗലത്തെ ബാറിലെ കൊലപാതകം;മു​ഖ്യപ്ര​തി സാ​ജ​ന്‍റെ പേരിൽ നി​ര​വ​ധി കേസുകൾ; സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കോ​ത​മം​ഗ​ലം: ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് കൊ​ല​പ്പെ​ട്ട കേ​സി​ല്‍ അ​ഞ്ച് പ്ര​തി​ക​ളും അ​റ​സ്റ്റി​ല്‍. മു​ഖ്യ​പ്ര​തി സാ​ജ​ൻ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ക്വ​ട്ടേ​ഷ​ൻ സം​ഘാ​ഗ​മെ​ന്ന് പോ​ലീ​സ്. തൊ​ടു​പു​ഴ, പാ​ല സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ​പ്പെ​ട്ടി​ട്ടു​ള്ള ഇ​യാ​ൾ മു​ൻ​പ് ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. സാ​ജ​ൻ അ​ട​ക്കം ര​ണ്ട് പേ​രെ പാ​ലാ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ കോ​ത​മം​ഗ​ലം പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തു. കു​ത്തു​കു​ഴി വലി​യ​പാ​റ പാ​റ​പ്പു​റം ചാ​ക്കോ​യു​ടെ മ​ക​ന്‍ ബി​നു (28) ആ​ണ് ക​ത്തി​കു​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.​ബി​നു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ വ​ലി​യ​പാ​റ നെ​ടും​ഭാ​ഗ​ത്ത് അ​ജേ​ഷ്,ത​ങ്ക​ളം പ​ടി​ക്ക​ക്കു​ടി ഷൈ​ജോ​മോ​ന്‍ എ​ന്നി​വ​ര്‍ കു​ത്തേ​റ്റ് കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​ആ​ണ് സം​ഭ​വം. ഈ​രാ​റ്റു​പേ​ട്ട ഇ​രു​മാ​പ്ര പാ​റ​ശേ​രി​യി​ല്‍ സാ​ജ​ന്‍ സാ​മു​വ​ല്‍(40), തൊ​ടു​പു​ഴ ഏ​ഴ​നെ​ല്ലൂ​ര്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ സ്വ​ദേ​ശി മീ​ന​ച്ചി​ല്‍ പൂ​വ​ര​ണി​യി​ല്‍ ബ​ന്ധു​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ജി​ജോ ജോ​ര്‍​ജ്(32), നേ​ര്യ​മം​ഗ​ലം ത​ല​ക്കോ​ട് അ​ള്ളു​ങ്ക​ല്‍ പോ​ഞ്ഞാ​ശേ​രി മ​ഠ​ത്തും​പ​ടി…

Read More

കേ​ര​ള​ത്തി​ലേ​ക്കു​ള്ള “കൊ​ക്കെയ്ൻ’ ക​ട​ത്തിന്‍റെ പ്ര​ധാ​ന ഉ​റ​വി​ടം ബ്ര​സീ​ൽ;  ടൂറിസ്റ്റു വിസയിലെത്തുന്ന വിദേശികളാണ് ഇവിടെ മയക്കുമരുന്നെത്തിക്കുന്നത്

നെ​ടു​മ്പാ​ശേരി: വി​ദേ​ശി​ക​ൾ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്ന​തി​ന്‍റെ പ്ര​ധാ​ന പ്ര​ഭ​വകേ​ന്ദ്രം ബ്ര​സീ​ൽ ആ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കൊ​ക്കെയ്നു​മാ​യി നെ​ടു​മ്പാ​ശേരി​യി​ൽ പി​ടി​യി​ലാ​യ നാ​ല് വി​ദേ​ശി​ക​ളും ബ്ര​സീ​ലി​ൽ നി​ന്നാ​ണ് മയക്കുമരുന്ന് കൊ​ണ്ടു​വ​ന്ന​ത്. പി​ടി​യി​ലാ​യ വി​ദേ​ശി​ക​ളി​ൽ ഒ​രു വ​നി​ത​യും ഉ​ൾ​പ്പെ​ടു​ന്നു.​ ഇ​ന്ന​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പി​ടി​യി​ലാ​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ എ​ൽ സാ​ൽ​വ​ദോ​ർ സ്വ​ദേ​ശി ജോ​ണി അ​ല​ക്സാ​ണ്ട​റി​ൽ നി​ന്നും 10 കോ​ടി രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് കി​ലോ​ഗ്രാം കൊ​ക്കെയ്നാ​ണ് പി​ടി​കൂ​ടി​യ​ത്.​ കേ​ന്ദ്ര ന​ർ​കോ​ട്ടി​ക് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്.​ വി​ദേ​ശി​ക​ളെ ക​ാരി​യ​ർ​മാ​രാ​ക്കി നെ​ടു​മ്പാ​ശേരി വി​മാ​ന​ത്താ​വ​ളം വ​ഴി വ​ൻതോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് ന​ർ​കോ​ട്ടി​ക് ബ്യൂ​റോ വി​ഭാ​ഗം ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു. ടൂ​റി​സ്റ്റ് വി​സ​യി​ൽ കേ​ര​ളം ചു​റ്റി സ​ഞ്ച​രി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​ത്ത​ര​ക്കാ​ർ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.​…

Read More

സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ്ത്രീ​ക​ൾ​ക്കു​നേ​രേ അതി​ക്ര​മ​ങ്ങ​ൾ​ കൂടുന്നു: വ​നി​താ ക​മ്മീ​ഷ​ൻ

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ്ത്രീ​ക​ൾ​ക്കു​നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടി​വ​രി​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ. ഇ​ത്ത​രം കേ​സു​ക​ളി​ൽ ഒ​ട്ടും കാ​ല​താ​മ​സ​മി​ല്ലാ​തെ ത​ന്നെ ക​മ്മീ​ഷ​ൻ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കും. വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​നു​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. നി​ല​വാ​ര​മു​ള്ള വ്യ​ക്തി​ക​ൾ​ക്കു ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത്ര നീ​ച​മാ​യ ഭാ​ഷ​യാ​ണു സ്ത്രീ​ക​ൾ​ക്കെ​തി​രേ പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ വി​ക​ലാം​ഗ​യാ​യ സി​വി​ൽ എ​ൻ​ജി​നീ​യ​ർ​ക്കു​നേ​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ന​ട​പ​ടി​യെ​ടു​ത്തു.

Read More

എ​റ​ണാ​കു​ളം, തൃ​ശൂ​ർ സെ​ക്ഷ​നി​ൽ റെ​യി​ൽ​പ്പാ​ള​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി; നാളെമുതൽ ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം

കൊ​ച്ചി: എ​റ​ണാ​കു​ളം, തൃ​ശൂ​ർ സെ​ക്ഷ​നി​ൽ റെ​യി​ൽ​പ്പാ​ള​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ 17 വ​രെ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മി​ല്ല. എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കാ​ണ് ഏ​റെ​യും നി​യ​ന്ത്ര​ണ​മു​ള്ള​ത്. ഓ​ഖ-​എ​റ​ണാ​കു​ളം, വെ​രാ​വ​ൽ-​തി​രു​വ​ന​ന്ത​പു​രം, ബി​ക്കാ​നീ​ർ-​കൊ​ച്ചു​വേ​ളി, ഹൈ​ദ​രാ​ബാ​ദ്-​കൊ​ച്ചു​വേ​ളി സ്പെ​ഷൽ, ഗാ​ന്ധി​ധാം-​നാ​ഗ​ർ​കോ​വി​ൽ, ഭാ​വ്ന​ഗ​ർ-​കൊ​ച്ചു​വേ​ളി, പ​ട്ന-​എ​റ​ണാ​കു​ളം, നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം എ​ന്നീ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ര​ണ്ട​ര​മ​ണി​ക്കൂ​റോ​ളം തൃ​ശൂ​ർ​ഭാ​ഗ​ത്തു പി​ടി​ച്ചി​ടും. മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ഒ​രു​മ​ണി​ക്കൂ​ർ 50 മി​നി​റ്റും തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് 40 മി​നി​റ്റും പി​ടി​ച്ചി​ടും. ചൊ​വ്വ, ബു​ധ​ൻ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഗു​രു​വാ​യൂ​ർ ചെ​ന്നൈ എ​ക്സ്പ്ര​സ് രാ​ത്രി 11.25നാ​കും ഗു​രു​വാ​യൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ടു​ക.

Read More

വ​രാ​പ്പു​ഴയിലെ വീടാക്രമണക്കേസ്; ശ്രീ​ക്കു​ട്ട​ൻ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കും

കൊ​ച്ചി: വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്തെ വീ​ടാ​ക്ര​മ​ണ​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച പ്ര​തി​ക​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം സ്വ​ദേ​ശി​ക​ളാ​യ ത​ല​യോ​ണി​ച്ചി​റ വി​ബി​ൻ, കു​ഞ്ഞാ​ത്തു​പ​റ​ന്പി​ൽ കെ.​ബി. അ​ജി​ത്ത്, മ​ദ്ദ​ള​ക്കാ​ര​ൻ തു​ള​സീ​ദാ​സ് എ​ന്ന ശ്രീ​ജി​ത്ത് എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കു​ക. കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണു ആ​ലു​വ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ​ത്. വീ​ടാ​ക്ര​മ​ണ​ക്കേ​സി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ഇ​വ​രെ 11ന് ​രാ​വി​ലെ 11 ന് ​മു​ന്പാ​യി തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം. ഇ​തി​നു മു​ന്പാ​യി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം, ഇ​ട​തു കാ​ലി​ന്‍റെ സ്വാ​ധീ​നം ന​ഷ്ട​മാ​യ​തി​നെ​ത്തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന വ​രാ​പ്പു​ഴ ചി​റ​യ്ക്ക​കം ഭ​ഗ​വ​തി​പ്പ​റ​ന്പി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ശ്രീ​ക്കു​ട്ട​ൻ (32) ക​സ്റ്റ​ഡി മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രാ​തി…

Read More