കൊച്ചി: ചെലവന്നൂർ കായൽ കൈയേറിയുള്ള നടൻ ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ കൊച്ചി കോർപ്പറേഷൻ നടപടി തുടങ്ങി. ബോട്ടുജെട്ടിയും ചുറ്റുമതിലുമാണ് പൊളിക്കുന്നത്. കൈയേറ്റം പൊളിക്കുന്നതിനെതിരായി ജയസൂര്യ നൽകിയ ഹർജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണൽ തള്ളിയിരുന്നു. താരം സ്ഥലം വാങ്ങുന്പോഴും കെട്ടിടം നിർമ്മിക്കുന്നതിന് മുൻപും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിർമ്മിക്കാൻ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്.
Read MoreCategory: Kochi
കണ്ടെയ്നർ ലോറിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു; സഹയാത്രികനായ മധ്യവയസ്കനു പരിക്ക്; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീഹരി മരണപ്പെടുകയായിരുന്നു
കൊച്ചി: കണ്ടെയ്നർ ലോറിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. കുന്പളം ജയന്തി റോഡ് കിഴക്കേചക്കനാട്ട് വീട്ടിൽ ശിവാനന്ദന്റെ മകൻ സി.എസ്. ശ്രീഹരി (20) ആണ് മരിച്ചത്. സഹയാത്രികനായ കുണ്ടന്നൂർ സ്വദേശി കുടുമാന്തറ വീട്ടിൽ പരമേശ്വരൻ (42) പരിക്കേറ്റു. ഇന്നു രാവിലെ 8.45ന് കുണ്ടന്നൂർ പാലത്തിൽവച്ചാണു അപകടമുണ്ടായതെന്നു ഈസ്റ്റ് ട്രാഫിക് പോലീസ് വ്യക്തമാക്കി. ശ്രീഹരി ഓടിച്ചിരുന്ന ബുള്ളറ്റിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നുവെന്നു അധികൃതർ പറഞ്ഞു. അപകടത്തെത്തുടർന്നു റോഡിലേക്കു വീണ ഇരുവരെയും ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീഹരിയെ രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. മേളം കഴിഞ്ഞു വരവേയാണു ഇരുവരും അപകടത്തിൽപ്പെട്ടതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്; ലാഭത്തിലായിരുന്ന കേരളത്തിലെ ഏക യൂണിറ്റും നഷ്ടത്തിൽ
കളമശേരി: ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്എംടി) ന്റെ ആറ് യൂണിറ്റുകളിൽ ലാഭത്തിലായിരുന്ന കേരളത്തിലെ ഏക യൂണിറ്റും കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടരക്കോടി രൂപ നഷ്ടത്തിലായി. ഇതോടെ കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ എച്ച്എംടിയുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർന്നിരിക്കുകയാണ്. 2016-17 സാമ്പത്തിക വര്‍ഷം 35 ലക്ഷം രൂപ ലാഭം നേടിയിടത്താണ് കളമശേരി യൂണിറ്റ് 12 മാസം കൊണ്ട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. യൂണിറ്റിൽ തൊഴിലാളികളെ കൂടുതൽ നിയമിച്ച് ഉത്പാദനം വർധിപ്പിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം നിലനിൽക്കെയാണ് 600 ഓളം ജോലിക്കാരുള്ള യൂണിറ്റ് നഷ്ടം രേഖപ്പെടുത്തിയത്. അതേ സമയം മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് നഷ്ടത്തിന് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. ലഭിക്കുന്ന ഓർഡറുകൾ കൃത്യമായി ഏറ്റെടുത്ത് നിർവഹിക്കാനാകാത്തതാണ് സ്ഥാപനത്തെ നഷ്ടത്തിലാക്കുന്നത്. 50 കോടി രൂപയുടെ ഓർഡർ ഉണ്ടായിട്ടും 45 കോടി രൂപയുടെ ഉത്പാദനം നടത്താനെ യൂണിറ്റിന് കഴിഞ്ഞിട്ടുള്ളൂ. കമ്പോളത്തിലെ ആവശ്യങ്ങൾ മനസിലാക്കി…
Read Moreകൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാട് ; മുങ്ങിയ മഹാരാജ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന സംഭവത്തിൽ മുഖ്യപ്രതി മഹാരാജ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചതായി പോലീസ്. ഒളിവിൽ കഴിഞ്ഞുവന്ന പ്രതി ദിവസങ്ങൾക്കുമുന്പാണു ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജി 11ന് ഹൈക്കോടതി പരിഗണിച്ചശേഷംമാത്രമേ തുടർ നടപടികൾ ഉണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ അഭിഭാഷകൻ മുഖേനയാണു മഹാരാജ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നാണു വിവരം. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മഹാരാജ. ഇയാൾ മുഖാന്തിരം കോടികളുടെ പണമിടപാടാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവന്നിരുന്നത്. പള്ളുരുത്തിയിൽനിന്നു കൊള്ളപലിശയ്ക്കു പണം കൈമാറുന്ന സംഘം പിടിയിലായതോടെയാണ് അന്വേഷണം മഹാരാജയിലെത്തിയത്. ഇയാളെ പിടികൂടുന്നതിനായി പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏതാനും നാളുകൾക്കുമുന്നേ ചെന്നൈയിലെത്തിയിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മഹാരാജ സ്ഥലത്തുനിന്നും മുങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്നു സംഘം തിരികെയെത്തി മറ്റ്…
Read Moreമസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യും; ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു ലഭിക്കും
ഗാന്ധിനഗർ: വാഹന അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുന്നു.എറണാകുളം ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ അരുണ്‍ രാജിന്റെ (29) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഞായറാഴ്ചയുണ്ടായ വാഹന അപകടത്തെ തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് അരുണ്‍രാജിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുവാൻ ബന്ധുക്കൾ തീരുമാനിച്ചു. ഹൃദയം, വൃക്കകൾ, കണ്ണുകൾ, കരൾ, ലെൻസ്, കൈകൾ, ശ്വാസകോശം, ചെറുകുടൽ, പാൻക്രിയാസ് തുടങ്ങി മനുഷ്യ ശരീരത്തിലെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുന്ന അപൂർവ സംഭവത്തിനാണ് അരുണ്‍ രാജിന്റെ ബന്ധുക്കൾ അനുമതി നല്‍കിയത്. കോട്ടയം മെഡിക്കൽ കോളജിന് ഒരു വൃക്ക ലഭിക്കും. അതിനായി മൃതസഞ്ജീവനി കോ-ഓർഡിനേറ്റർ ജിമ്മി ജോർജ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 12.30ന് കൊണ്ടുവരുന്ന വൃക്ക തൊടുപുഴ സ്വദേശി രാജീവിന്റെ ശരീരത്തിൽ വച്ച്…
Read Moreകൊച്ചിയിലെ ലഹരിവേട്ടയിൽ യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിലായ സംഭവം; അന്വേഷണം സിനിമാ, സീരിയൽ മേഖലയിലേക്ക്; ചിലർ നിരീക്ഷണത്തിലെന്ന് പോലീസ്
കൊച്ചി: ഹാഷിഷ് ഓയിൽ, കൊക്കൈൻ, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിലായ സംഭവത്തിൽ സിനിമ, സീരിയൽ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സിനിമാ രംഗത്തു പ്രവർത്തിക്കുന്ന ചിലർ നിരീക്ഷണത്തിലാണെന്നാണ് അധികൃതർ പറയുന്നത്. സിനിമ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന ചിലർക്കായി എത്തിച്ച ലഹരിവസ്തുക്കളുമായി യുവതി ഉൾപ്പെടെയുള്ള സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നത്. കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാൽ (32), എറണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), കണ്ണൂർ തലശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരെയാണു ഷാഡോ പോലീസ് അറസ്റ്റു ചെയ്തത്. സിനിമ, സീരിയൽ രംഗത്തുള്ളവർക്കു പുറമേ നഗരത്തിലെ ചില പ്രമുഖ റസ്റ്ററന്റുകളുടെയും റെഡിമെയ്ഡ് ഷോപ്പുകളുടെയും ഉടമകളും ഇവരുടെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നുവെന്ന വിവരമാണു പോലീസ് നൽകുന്നത്. പോലീസ് നടത്തിയ റെയ്ഡിൽ ലഹരി വസ്തുക്കളുടെ വിൽപ്പന കൂടാതെ ഉപയോഗിക്കാനുള്ള സൗകര്യവും ഇവരുടെ താമസസ്ഥലത്ത്…
Read Moreതേവരയിൽ എടിഎം തകർക്കാൻ ശ്രമിച്ച സംഭവം; നിരവധി പേരെ ചോദ്യം ചെയ്തു; സിസിടിവി ദൃശ്യം കണ്ട പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: തേവരയിൽ എസ്ബിഐയുടെ എടിഎം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിക്കാതെ പോലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പുറത്തുവിട്ടെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണു അധികൃതർ പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനോടകം നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് സംഭവുമായി ബന്ധമില്ലെന്നു സൗത്ത് എസ്ഐ എസ്. ദ്വിജേഷ് പറഞ്ഞു. അതേസമയം, കൊച്ചി നിവാസിയായ ഒരാളെ സംശയിക്കുന്നതായും ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഇയാൾ നിലവിൽ ഒളിവിലാണെന്ന വിവരമാണു അധികൃതർ നൽകുന്നത്. ഇയാളെ പിടികൂടി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനും ഉച്ചക്കുശേഷം മൂന്നിനും ഇടയിലാണ് തേവര സേക്രഡ് ഹാർട്ട് കോളജിനു സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടിഎം തകർക്കാൻ ശ്രമമുണ്ടായത്. ബാങ്കിലെ മാനേജരാണു വിവരം പോലീസിനെ വിളിച്ചറിയിച്ചത്. സംഭവത്തിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്നാണു പോലീസിന്റെ പരിശോധനയിൽനിന്നു…
Read Moreബസിൽ കുഴഞ്ഞുവീണയാളെ ആശുപത്രിയിൽ എത്തിക്കാതെ സർവീസ് തുടർന്ന സംഭവം; കണ്ടക്ടർക്കെതിരെ കേസെടുക്കും
കൊച്ചി: ബസിൽ കുഴഞ്ഞുവീണയാളെ ആശുപത്രിയിൽ എത്തിക്കാതെ സർവീസ് തുടർന്ന സംഭവത്തിൽ കണ്ടക്ടർക്കെതിരെ കേസെടുക്കാൻ പോലീസ് തീരുമാനം. കണ്ടക്ടറുടെ ഭാഗത്തുണ്ടായ അനാസ്ഥയെത്തുടർന്നാണു യാത്രികൻ മരിക്കാനിടയായതെന്ന കണ്ടെത്തലിനെത്തുടർന്നാണു കേസെടുക്കുന്നതെന്നു പോലീസ് വ്യക്തമാക്കി. 304 എ വകുപ്പ് പ്രകാരമാകും കേസ് രജിസ്റ്റർ ചെയ്യുക. യാത്രികർ ആവശ്യപ്പെട്ടിട്ടും ബസ് നിർത്താത്ത സംഭവത്തിൽ ഡ്രൈവർക്കു പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ ഇയാൾക്കെതിരെ പിന്നീട് കേസെടുക്കുമെന്നും അധികൃതർ പറഞ്ഞു. എംജി റോഡ് പോളക്കുളത്ത് റീജൻസി ജീവനക്കാരനും വയനാട് സ്വദേശിയുമായ ടി.കെ. ലക്ഷ്മണൻ (40) ആണ് ബസിൽ കുഴഞ്ഞു വീണതിനെത്തുടർന്നു ചികിത്സ ലഭിക്കാതെ മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഫോർട്ടുകൊച്ചി-ആലുവ റൂട്ടിലോടുന്ന കെഎൽ 17 സി 1300 ബസിൽ പാലാരിവട്ടത്തേക്കു പോകുന്നതിനായി ഗ്രൗണ്ട് സ്റ്റോപ്പിൽനിന്നു കയറിയ ലക്ഷ്മണൻ ഷേണായീസിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ തോളിലേക്ക് കുഴഞ്ഞു വീണു. തുടർന്ന് ഇടപ്പള്ളി എംഎജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലക്ഷ്മണൻ…
Read Moreകടലിൽ മത്സ്യസന്പത്ത് കുറയുന്നു! ചെറുമീൻ വേട്ട വ്യാപകം; സർക്കാർ ഉത്തരവിനു പുല്ലുവില
കൊച്ചി: കടലിൽ മത്സ്യസന്പത്ത് കുറയുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ചെറുമീനുകളെ പിടിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചെങ്കിലും കൊച്ചി തീരത്ത് ഉത്തരവിനു പുല്ലുവില. നിയമം കർശനമാകുന്പോൾ ഫിഷറീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ചെറുമത്സ്യങ്ങളെ തീരത്തെത്തിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. ഭക്ഷ്യ ഉപയോഗത്തിനു പുറമെ വളം, സൗന്ദര്യവസ്തുക്കളുടെ നിർമാണം, മറ്റ് അംസ്കൃത വസ്തുക്കളുടെ നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കായും ചെറുമീനുകളെ പിടികൂടുന്നതിനു ഒരു കുറവും വന്നിട്ടില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. കേരള തീരത്ത് പരിശോധനകൾ ശക്തമാക്കിയതോടെ പിടികൂടിയതിനു ശേഷം ചെറുമീനുകളെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലേക്കാണ് കടത്തുന്നത്. മത്സ്യബന്ധനത്തിനുശേഷം മീൻ തമിഴ്നാട്ടിലെ ഹാർബറുകളിൽ ഇറക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ ഇത്തരം മീനുകളെ പിടികൂടുന്നതിനോ, വിൽക്കുന്നതിനോ നിരോധനമില്ല. സിഎംഎഫ്ആർഐ നടത്തിയ പഠനത്തിൽ കടലിൽ മത്സ്യസന്പത്ത് ഗണ്യമായി കുറയുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ ട്രോളിംഗ് നിരോധത്തിനുശേഷം ചെറുമീൻ പിടിക്കുന്നതിനെതിരേ ഫിഷറീസ് വകുപ്പ് നിലപാടുകൾ കടുപ്പിച്ചത്. വലയിൽ ചെറുമീനുകൾ പെട്ടാൽ അവയെ തീരത്തേക്കു…
Read Moreമുങ്ങിയ മഹാരാജ പൊങ്ങിയില്ല! കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാട് നടത്തിയ സംഭവം; പോലീസ് മടങ്ങി
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന സംഭവത്തിൽ കേരളത്തിലേക്കു പലിശയ്ക്കു പണം ഒഴുക്കിയ മഹാരാജ ഒളിവിൽ പോയതോടെ ചെന്നൈയിലെത്തിയ പോലീസ് സംഘം തിരികെ മടങ്ങി. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജയെ പിടികൂടുന്നതിനായിട്ടാണ് പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞയാഴ്ച ചെന്നൈയിലെത്തിയത്. ഇവിടെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മഹാരാജ സ്ഥലത്തുനിന്നും മുങ്ങിയതായി കണ്ടെത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇയാളെ പിടികൂടുന്നതിനായി പോലീസ് ശ്രമം നടത്തിയെങ്കിലും മഹാരാജയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണു പോലീസ് സംഘം മടങ്ങിയത്. അതേസമയം, പ്രതി തമിഴ്നാട് വിട്ടുപോയതായി കരുതുന്നില്ലെന്നു അധികൃതർ പറഞ്ഞു. തമിഴ്നാട്ടിൽ എവിടെയെങ്കിലും ഒളിവിൽ കഴിഞ്ഞുവരികയായിരിക്കുമെന്നും ഇയാൾക്കായി മറ്റ് രീതികളിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. കേസിൽ ഇടനിലക്കാരൻ ഉൾപ്പെടെ നാലുപേരെയാണു ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി…
Read More