ജി​ല്ല​യി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ റോ​ഡി​ലൂ​ടെ​യോ, വാ​ഹ​ന​ത്തി​ലോ ആനയെ കൊണ്ടുപോകരുത്; ഉ​ത്ത​ര​വ് അ​പ്രാ​യോ​ഗി​കമെന്ന് എ​ലി​ഫെ​ന്‍റ്ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ

വൈ​പ്പി​ൻ: ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ആ​ന​ക​ളെ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ ഉ​ത്ത​ര​വ് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന​ക​ളെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ റോ​ഡി​ലൂ​ടെ​യോ, വാ​ഹ​ന​ത്തി​ലോ കൊ​ണ്ടു​പോ​ക​രു​തെ​ന്ന നി​ർ​ദ്ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ല. ആ​ന​ക​ളെ പ​രി​ശോ​ധി​ക്കാ​നും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നും സ​ർ​ക്കാ​ർ ശ​ന്പ​ളം വാ​ങ്ങു​ന്ന വ​നം വ​കു​പ്പ് ഡോ​ക്ട​ർ​മാ​ർ​ക്ക് ഉ​ട​മ​ക​ൾ പ​ണം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം കൈ​ക്കൂ​ലി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും വ​നം വ​കു​പ്പ് ഡോ​ക്ട​ർ​മാ​ർ മാ​ത്രം ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​വൂ എ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ തീ​രു​മാ​നം നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ളി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് എ​തി​രാ​ണ​ന്നും ഫെ​ഡ​റേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എ​ഴു​ന്ന​ള്ളി​ച്ച ഒ​രാ​ന​യു​ടെ കാ​ലി​ൽ മു​റി​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മു​റി​വ് എ​ങ്ങി​നെ സം​ഭ​വി​ച്ചു എ​ന്ന് വ​നം വ​കു​പ്പ് ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​സോ​സി​യേ​ഷ​നു എ​തി​ർ​പ്പി​ല്ല. നാ​ട്ടാ​ന പ​രി​പാ​ല​ന നി​യ​മം 2012 പ്ര​കാ​രം എ​ല്ലാ ജി​ല്ല​ക​ളി​ലും…

Read More

കൊ​ള്ള​പ്പ​ലി​ശ​യ്ക്കു കോ​ടി​ക​ളു​ടെ പ​ണ​മി​ട​പാ​ട്;  മ​ഹാ​രാ​ജ ഒ​ളി​വി​ൽ​തന്നെ;  പോ​ലീ​സ് സം​ഘം ചെ​ന്നൈ​യി​ൽ തു​ട​രും

കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ള്ള​പ്പ​ലി​ശ​യ്ക്കു കോ​ടി​ക​ളു​ടെ പ​ണ​മി​ട​പാ​ടു ന​ട​ത്തി​വ​ന്ന സം​ഭ​വ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു പ​ലി​ശ​യ്ക്കു​ള്ള പ​ണം ഒ​ഴു​ക്കി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഹാ​രാ​ജ ഒ​ളി​വി​ൽ​ത​ന്നെ. ഇ​യാ​ളെ​ത്തേ​ടി ചെ​ന്നൈ​യി​ലെ​ത്തി​യ പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തു തു​ട​രു​മെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണെ​ന്നും മ​ട്ടാ​ഞ്ചേ​രി എ​സി​പി എ​സ്. വി​ജ​യ​ൻ പ​റ​ഞ്ഞു. ചെ​ന്നൈ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ഡി അ​സോ​സി​യേ​റ്റ്സ് ഉ​ട​മ മ​ഹാ​രാ​ജ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണു ന​ട​ന്നു​വ​രു​ന്ന​ത്. ഇ​യാ​ളാ​ണു കൊ​ള്ള​പ​ലി​ശ​യ്ക്കു ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തേ​ക്കു പ​ണം ഒ​ഴു​ക്കി​യ​തെ​ന്നാ​ണു പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ മ​ഹാ​രാ​ജ സം​ഘം എ​ത്തു​ന്ന​തി​നു​മു​ന്പേ സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും പോ​ലീ​സി​നു ല​ഭി​ക്കു​ന്ന​താ​യാ​ണു സൂ​ച​ന. ത​മി​ഴ്നാ​ട്ടി​ൽ ഇ​യാ​ൾ​ക്കു വ​ലി​യ ഇ​ട​പാ​ടു​ക​ൾ ഒ​ന്നും​ത​ന്നെ​യി​ല്ലെ​ന്നും കേ​ര​ള​ത്തി​ലേ​ക്കാ​ണ് ഇ​യാ​ൾ കൂ​ടു​ത​ലാ​യും പ​ണം ഒ​ഴു​ക്കി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് നേ​ര​ത്തെ​ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും രേ​ഖ​ക​ളും…

Read More

കോളജ് വിദ്യാര്‍ഥിനി അനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസ്; പ്രതികളുടെ വധശിക്ഷ 25 വര്‍ഷം കഠിന തടവായി കുറച്ചു ഹൈക്കോടതി

കൊ​​​ച്ചി: വ​​​യ​​​നാ​​​ട്ടി​​​ലെ അ​​​നി​​​ത വ​​​ധ​​​ക്കേ​​​സി​​​ലെ ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ​​​ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച വ​​​ധ​​​ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി 25 വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വാ​​​യി ഇ​​​ള​​​വു​​ചെ​​​യ്തു. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി ചോ​​​ദ്യം ചെ​​​യ്ത് ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളാ​​​യ മാ​​​ന​​​ന്ത​​​വാ​​​ടി പ​​​ടി​​​ഞ്ഞാ​​​റേ​​​ത്ത​​​റ ക​​​ള​​​ത്തി​​​ൽ നാ​​​സ​​​ർ, ചെ​​​ന്നാ​​​ലോ​​​ട് ആ​​​സാ​​​ദ് ന​​​ഗ​​​ർ കോ​​​ള​​​നി​​​യി​​​ൽ ഇ​​​ര​​​ട്ട​​​വീ​​​ട്ടി​​​ൽ അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​ർ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. 2011 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തി​​​നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​ട​​ന്ന​​ത്. മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലെ ഒ​​​രു പാ​​​ര​​​ല​​​ൽ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ അ​​​നി​​​ത​​​യെ പ്ര​​​തി​​​ക​​​ൾ തി​​​രു​​​നെ​​​ല്ലി​​​ക്കാ​​​ട്ടി​​​ലേ​​​ക്ക് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ന്നാ​​​ണ് കേ​​​സ്. 2013 ഫെ​​​ബ്രു​​​വ​​​രി 27 നാ​​​ണ് ക​​​ല്പ​​​റ്റ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി പ്ര​​​തി​​​ക​​​ൾ​​​ക്കു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, അ​​​പൂ​​​ർ​​​വ​​​ങ്ങ​​​ളി​​​ൽ അ​​​പൂ​​​ർ​​​വ​​​മാ​​​യ കേ​​​സു​​​ക​​​ളു​​​ടെ ഗ​​​ണ​​​ത്തി​​​ൽ ഈ ​​​കേ​​​സി​​​നെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ വ​​​ധ​​​ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ള​​​വു ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

മധു കഴിഞ്ഞിരുന്നത് കുടുംബാംഗങ്ങളാൽ ഉപേക്ഷിച്ച നിലയിൽ;  കൊ​ല​പാതകം പ​ട്ടി​ണി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നാ​വി​ല്ലെന്നു സ​ർ​ക്കാ​ർ

കൊ​​​ച്ചി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തെ പ​​​ട്ടി​​​ണി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഈ ​​​സം​​​ഭ​​​വം പ​​​ട്ടി​​​ണി​​​യു​​​ടെ പ​​​രി​​​ണി​​​ത ഫ​​​ല​​​മാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​നു മ​​​ത – രാ​​​ഷ്‌​​ട്രീ​​​യ നി​​​റം ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. മ​​​ധു​​​വി​​​നെ ആ​​​ൾ​​​ക്കൂ​​​ട്ടം അ​​​ടി​​​ച്ചു​​​കൊ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്. മ​​​ധു​​​വി​​​ന്‍റെ അ​​​മ്മ മ​​​ല്ലി അ​​ങ്ക​​ണ​​​വാ​​​ടി​​​യി​​​ൽ ഹെ​​​ൽ​​​പ്പ​​റും ഒ​​​രു സ​​​ഹോ​​​ദ​​​രി അ​​ങ്ക​​ണ​​വാ​​​ടി വ​​​ർ​​​ക്ക​​​റു​​​മാ​​​ണ്. മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. ന്യാ​​​യ​​​മാ​​​യ വ​​​രു​​​മാ​​​ന​​​മു​​​ള്ള കു​​​ടും​​​ബ​​​മാ​​​ണ് മ​​​ല്ലി​​​യു​​​ടേ​​​ത്. 2012 മു​​​ത​​​ൽ 2014 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ത്തു മ​​​ധു​​​വി​​നു വി​​​ഷാ​​​ദ​​രോ​​​ഗ​​​ത്തി​​​നു ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ൾ പി​​​ന്നീ​​​ടു ചി​​​കി​​​ത്സ മു​​​ട​​​ക്കി​​​യെ​​​ന്നും പ​​​ട്ടി​​​ക​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​ പു​​​ക​​​ഴേ​​​ന്തി ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​ത്ത​​​രം വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം ന​​​ൽ​​​കു​​​ന്ന 35 കി​​​ലോ ഗ്രാം ​​​സൗ​​​ജ​​​ന്യ…

Read More

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും..! മ​ക​നോ​ടൊ​പ്പം യാ​ത്ര​ചെ​യ്യ​വേ ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു; സംഭവം കളമശേരിയില്‍

ക​ള​മ​ശേ​രി: മ​ക​നോ​ടൊ​പ്പം യാ​ത്ര​ചെ​യ്യ​വേ ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ക​ള​മ​ശേ​രി കു​സാ​റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മ​ന്നോ​പ്പാ​ളി വീ​ട്ടി​ൽ ലൈ​ല(53)​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു വെ​ളു​പ്പി​ന് ര​ണ്ട​ര​യോ​ടെ മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യ്ക്ക് കു​സാ​റ്റ് കാ​ന്പ​സി​നു​ള്ളി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ക​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ പി​ന്നി​ലി​രു​ന്നു യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​വ​ർ. റോ​ഡി​ലെ ഹ​ബ്ബി​ൽ ക​യ​റ​വേ വീ​ട്ട​മ്മ ബൈ​ക്കി​ൽ​നി​ന്നു റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മേ​ൽ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ന്നു​ത​ന്നെ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​ർ കു​സാ​റ്റി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ്. മ​ക്ക​ൾ: അ​ഷ്റ​ഫ്, മ​ജീ​ദ്.

Read More

കൊച്ചി പഴയ കൊച്ചിയല്ല! പോ​ലീ​സി​ന്‍റെ സി​നി​മാ സ്റ്റൈ​ൽ ചേ​സ്; കാറിൽ പാഞ്ഞ ക​ഞ്ചാ​വു​സംഘം കു​ടു​ങ്ങി

കൊ​​​ച്ചി: കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ സാ​​​ഹ​​​സി​​​ക​​​മാ​​​യി ബൈ​​​ക്കി​​​ൽ പി​​​ന്തു​​​ട​​​ർ​​​ന്നു പി​​​ടി​​​ക്കു​​​ന്ന പോ​​​ലീ​​​സി​​​ന്‍റെ ’ചേ​​​സിം​​​ഗ്’ സ്റ്റൈ​​​ൽ സി​​​നി​​​മ​​​യി​​​ൽ മാ​​​ത്ര​​​മ​​​ല്ലെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് തെ​​​ളി​​​യി​​​ച്ചു. ക​​​ഞ്ചാ​​​വു​​​മാ​​​യെ​​​ത്തി ക​​​ലൂ​​​രി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സി​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ന്ന കാ​​​റി​​​നെ ക​​​ള​​​മ​​​ശേ​​​രി വ​​​രെ പി​​​ന്തു​​​ട​​​ർ​​​ന്ന ശേ​​​ഷ​​​മാ​​​ണു നോ​​​ർ​​​ത്ത് എ​​​സ്ഐ വി​​​ബി​​​ൻ​​​ദാ​​​സ് സാ​​​ഹ​​​സി​​​ക​​​മാ​​​യി പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​ൽ​​​പ​​​ന​​​യ്ക്കാ​​​യി കൊ​​​ണ്ടു​​വ​​​ന്ന ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ടു​​പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പി​​​ടി​​​യി​​​ലാ​​​യ ത​​​ളി​​​പ്പ​​​റ​​​ന്പ് മ​​​ന്ന​​​ദേ​​​ശം സ്വ​​​ദേ​​​ശി സി.​​​കെ. ആ​​​ബി​​​ദ് (28), ത​​​ളി​​​പ്പ​​​റ​​​ന്പ് വീ​​​ന​​​സ് ജം​​​ഗ്ഷ​​​ൻ സ്വ​​​ദേ​​​ശി അ​​​സ്ക്ക​​​ർ (32) എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്നു ര​​​ണ്ടു കി​​​ലോ ക​​​ഞ്ചാ​​​വ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പ് ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​ൽ​​​പ​​​ന​​​യ്ക്കാ​​​യി കോ​​​ഴി​​​ക്കോ​​​ട്നി​​​ന്നു ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ക്കു​​​മെ​​​ന്ന് ര​​​ഹ​​​സ്യ​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് ജാ​​​ഗ​​​രൂ​​​ക​​​രാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​ക​​​ലൂ​​​രി​​​ൽ ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ക്കു​​​മെ​​​ന്ന വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ത്തി​​​യ പോ​​​ലീ​​​സി​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ചു പ്ര​​​തി​​​ക​​​ൾ ക​​​ട​​​ന്നു​​ക​​​ള​​​ഞ്ഞു. ക​​​ലൂ​​​രി​​​ൽ​​​നി​​​ന്ന് ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​ക​​​ൾ ദേ​​​ശീ​​​യ​​പാ​​​ത 17ലൂ​​​ടെ ചേ​​​രാ​​​നെ​​​ല്ലൂ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്ക് എ​​​ത്തി വ​​​ട്ടേ​​​ക്കു​​​ന്നം വ​​​ഴി…

Read More

ഫേ​സ്ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടൽ:   പെൺകുട്ടിയുടെ പരാതിയിൽ സുബിൻ ബേബിയെ അറസ്റ്റു ചെയ്തു

ആ​ലു​വ: ഫേ​സ്ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത​യാ​ളെ ആ​ലു​വ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ടു​ക്കി ജി​ല്ല​യി​ൽ പു​റ​പ്പു​ഴ വ​ഴി​ത്ത​ല പാ​ലം ജം​ഗ്ഷ​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സു​ബി​ൻ ബേബിയെ (29) യാണ് പി​ടി​കൂ​ടി​യ​ത്. ഫേ​സ്ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട് സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലും മ​റ്റും പ്ര​ച​രി​പ്പി​ക്കും എ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി പി​റ​വം സിഐക്ക് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വേ​റെ​യും പെ​ണ്‍​കു​ട്ടി​ക​ളെ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാണ് അറിയുന്നത്. സൈ​ബ​ർ സെ​ൽ വി​ദ​ഗ്ധ​രാ​യ ബി​നോ​യ്, തെ​ൽ​ഹ​ത്ത്, ബോ​ബി കു​ര്യാ​ക്കോ​സ്, ഷി​റാ​സ്, ഡെ​ൽ​ജി​ത്, രാ​ഹു​ൽ, റി​തേ​ഷ്, കൃ​ഷ്ണേ​ന്ദു എ​ന്നി​വ​രും പി​റ​വം സിഐ പി.​കെ. ശി​വ​ൻ​കു​ട്ടി​യും ചോ​റ്റാ​നി​ക്ക​ര പോ​ലീസും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പിടിച്ച​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഡോ​ക്ട​റി​ൽനി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ  ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ വിജിലൻസ് കുടുക്കി; കോ​ർ​പ​റേ​ഷ​നി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാരെക്കുറിച്ച് വ്യാപക പരാതിയെന്ന് വിജിലൻസ്

കൊ​ച്ചി: ഡോ​ക്ട​റി​ൽ​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ വി​ജി​ല​ൻ​സ് കൈ​യ്യോ​ടെ പി​ടി​കൂ​ടി. കോ​ർ​പ​റേ​ഷ​ൻ എ​ളം​കു​ളം സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി രൂ​പേ​ഷാ​ണ് (38) കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ റേ​ഞ്ച് വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ട​വ​ന്ത്ര മു​ട്ട​ത്തു​ത​റ ലൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ദ​ന്ത​ൽ സെ​പ്ഷാ​ലി​റ്റി ക്ലി​നി​ക്കി​ന്‍റെ ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സി​നാ​യാ​ണ് രൂ​പേ​ഷ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. 2200 രൂ​പ​യാ​ണ് ലൈ​സ​ൻ​സി​ന് ഫീ​സാ​യി ന​ൽ​കേ​ണ്ട​ത്. ആ​യി​രം രൂ​പ ഇ​യാ​ൾ അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ക്ലി​നി​ക്ക് ഉ​ട​മ​യാ​യ ഡോ​ക്ട​ർ വി​വ​രം വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ക്ലി​നി​ക്കി​ലേ​ക്ക് എ​ത്താ​ൻ ഡോ​ക്ട​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റോ​ടു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഫി​നോ​ഫ്ത​ലി​ൻ പു​ര​ട്ടി​യ തു​ക ഡോ​ക്ട​റി​ൽ​നി​ന്നു വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം രൂ​പേ​ഷി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ർ​പ​റേ​ഷ​നി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ടെ​ന്നു വി​ജി​ല​ൻ​സ് പ​റ​ഞ്ഞു. രൂ​പേ​ഷി​നെ കോ​ട​തി​യി​ൽ…

Read More

വാഹനപരിശോധനയ്ക്കിടെ അപകടം; പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച​യി​ല്ലെ​ന്ന്  എ​സ്പി;  മദ്യപിച്ച് വാഹനമോടിച്ചതിന് യാ​ത്രി​ക​നെ​തി​രേ കേ​സ്

കൊ​ച്ചി: ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്ക് യാ​ത്രി​ക​ർ മ​റി​ഞ്ഞു​വീ​ണ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കോ​ഴി​പ്പി​ള്ളി വേ​ങ്ങ​ത്താ​ന​ത്ത് വി​നോ​ദ് (34) മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​താ​യി അ​ദേ​ഹം പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നു വി​നോ​ദി​നെ​തി​രെ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. യാ​ത്രി​ക​രു​ടെ വ​ര​വു​ക​ണ്ട് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കൈ​കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ബൈ​ക്ക് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​റി​ഞ്ഞു​വീ​ണ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ൽ നി​യ​ന്ത്ര​ണം ല​ഭി​ക്കാ​ത്ത​താ​ണു അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ത്താ​ട്ടു​കു​ളം രാ​മ​പു​രം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​മ​പു​രം ജം​ഗ്ഷ​നി​ൽ വീ​തി കു​റ​ഞ്ഞ സ്ഥ​ല​ത്തു തി​ര​ക്കു​ള്ള റോ​ഡി​ലാ​യി​രു​ന്നു ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന.വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നി​ർ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് യാ​ത്രി​ക​രെ വ​ലി​ച്ചു​താ​ഴെ​യി​ട്ടെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ. സം​ഭ​വ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കോ​ഴി​പ്പി​ള്ളി വേ​ങ്ങ​ത്താ​ന​ത്ത് വി​നോ​ദി​ന് (34) കാ​ലി​നു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പി​ന്നി​ലി​രു​ന്ന…

Read More

വിശദമായ വിശദീകരണം വേണം;  ക​ലാ​തി​ല​ക പ​ട്ടം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യും ന​ടി​യു​മാ​യ മ​ഹാ​ല​ക്ഷ്മി നൽകിയ പരാതിയിൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു ഹൈ​ക്കോ​ട​തിയുടെ നോ​ട്ടീ​സ്

കൊ​ച്ചി: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​തി​ല​ക പ​ട്ടം ന​ഷ്ട​പ്പെ​ട്ട കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി​യും ന​ടി​യു​മാ​യ മ​ഹാ​ല​ക്ഷ്മി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ അ​വ​സാ​ന ദി​വ​സ​മാ​ണ് മ​ത്സ​ര​ഫ​ല​ത്തെ ചൊ​ല്ലി വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്. മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യും ന​ടി​യു​മാ​യ മ​ഹാ​ല​ക്ഷ്മി​ക്കു ക​ലാ​തി​ല​ക പ​ട്ടം ല​ഭി​ക്കാ​ൻ വേ​ണ്ടി മ​ത്സ​ര​ഫ​ലം തി​രു​ത്തി​യെ​ന്നാ​യി​രു​ന്നു മ​റ്റു വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. മ​ഹാ​ല​ക്ഷ്മി​യെ ക​ലാ​തി​ല​ക​മാ​ക്കാ​ൻ വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ന​ർ​ഹ​മാ​യി മാ​ർ​ക്ക് ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ക​ലോ​ത്സ​വ​ത്തി​ലെ ക​ലാ​തി​ല​ക പ​ട്ട​ത്തി​ൽ ജൂ​റി തി​രു​ത്ത​ൽ​വ​രു​ത്തി. മ​ഹാ​ല​ക്ഷ്മി​ക്കു​പ​ക​രം മാ​ർ ഇ​വാ​നി​യോ​സി​ലെ ത​ന്നെ രേ​ഷ്മ​യെ​യാ​ണ് പി​ന്നീ​ടു ക​ലാ​തി​ല​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Read More