കൊച്ചി: പ്രസവവേദന മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്കു പുറപ്പെട്ട യുവതിക്കു കുതിച്ചുപായുകയായിരുന്ന കാർ പ്രസവമുറിയായി. ആശുപത്രി മുറ്റത്തെത്തിയപ്പോൾ മാലാഖമാരെപ്പോലെ നഴ്സുമാർ ചോരക്കുഞ്ഞിന് അകന്പടിയും പരിചരണവുമായി. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ചാലക്കുടി അന്നനാട് മേലേടത്ത് വിൽസന്റെ ഭാര്യ ജെയ്സിയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തന്റെ രണ്ടാമത്തെ കുഞ്ഞിനു കാറിൽ ജന്മം നൽകിയത്. തലയോലപ്പറന്പിലുള്ള സ്വന്തം വീട്ടിൽനിന്നാണ് അമ്മ മേരിക്കും സഹോദരൻ ജോബിക്കുമൊപ്പമാണു ജെയ്സി എറണാകുളം ലിസി ആശുപത്രിയിലേക്കു പുറപ്പെട്ടത്. എറണാകുളമെത്തുന്നതിനു മുന്പേ വേദന കൂടി. ആശുപത്രിയുടെ മുറ്റമെത്തുന്പോഴേക്കും പ്രസവം നടന്നു. ഗൈനക്കോളജി വിഭാഗത്തിലെ നഴ്സുമാർ പാഞ്ഞെത്തി അമ്മയേയും കുഞ്ഞിനേയും കാറിൽനിന്നു ഞൊടിയിടകൊണ്ടു ലേബർ റൂമിലേക്കു മാറ്റി. ഇതിനിടെ ചാലക്കുടിയിൽനിന്നു ഭർത്താവ് വിൽസനുമെത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Read MoreCategory: Kochi
മരണത്തെ തോൽപ്പിച്ച് ബിനു കൃഷ്ണൻ നാലുപേരിലൂടെ ജീവിക്കും; തങ്ങളുടെ പ്രിയ പ്പെട്ടവൻ ഇനിയും ജീവിക്കുമെന്ന പ്രത്യാശയിൽ ഭാര്യ സിനിയും സഹോദരൻ ബിജുവും
കൊച്ചി: ഒരു കുടുംബത്തിന്റെ തണലായിരുന്ന എറണാകുളം തൈക്കുടം മാമ്പ്രയിൽ ബിനു കൃഷ്ണൻ എന്ന മുപ്പത്തിയഞ്ചുകാരൻ നാലു കുടുംബത്തിനു പ്രതീക്ഷയേകി വിടചൊല്ലി. അപ്രതീക്ഷിതമായുണ്ടായ രോഗത്താൽ മസ്തിഷ്കമരണം സംഭവിച്ച ബിനുവിന്റെ ഹൃദയം, കരൾ, വൃക്കകൾ, പാൻക്രിയാസ് എന്നിവ മരണത്തെ മുഖാമുഖം കണ്ടു കഴിയുകയായിരുന്ന നാലു പേരെ ജീവിതത്തിലേക്കു തിരികെയെത്തിച്ചു. കഴിഞ്ഞ 14നു സുഹൃത്തിനൊപ്പം ബൈക്കോടിച്ചു വരികയായിരുന്ന ബിനുവിനു വൈറ്റില ജംഗ്ഷനിലെത്തിയപ്പോൾ കഠിനമായ തലവേദന അനുഭവപ്പെടുകയും രക്തസമർദം കൂടുകയുമായിരുന്നു. ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവവും മസ്തിഷ്കാഘാതവും കണ്ടെത്തി. വിദഗ്ധ ചികിത്സ നൽകിവരവേ വ്യാഴാഴ്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു. രണ്ടു തവണ ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്കു വരാനുള്ള ഒരു സാഹചര്യവുമില്ലെന്നു ബോധ്യപ്പെട്ടതിനുശേഷം ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങൾ പലരിലൂടെ ജീവിക്കുമെന്ന പ്രത്യാശയിൽ ഭാര്യ സിനിയും സഹോദരൻ ബിജുവും അവയവദാനത്തിനു സമ്മതം മൂളി. കേരള സർക്കാരിന്റെ മരണാനന്തര…
Read Moreആംബുലൻസ് “എസ്കോർട്ടു’കാരന്റെ ലൈസൻസ് റദ്ദാക്കി..! ആംബുലൻസിനെ കടത്തിവിടാതെ തടസം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.
ആലുവ: ആംബുലൻസിനെ കടത്തിവിടാതെ തടസം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ആലുവ പൈനാടത്തുവീട്ടിൽ നിർമൽ ജോസിന്റെ (27)ലൈസൻസാണ് റദ്ദാക്കിയത്. ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരുമ്പാവൂരിലെ ആശുപത്രിയിൽനിന്നും ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി കളമശേരി മെഡിക്കൽ കോളേജിലേക്കു പോവുകയായിരുന്നു ആംബുലൻസ്. എഎം റോഡിൽ ചുണങ്ങംവേലി ഭാഗത്താണ് നിർമൽ ഓടിച്ച കാർ ആംബുലൻസിനെ മറികടന്നു കയറിയത്. പലയിടത്തും വഴി മാറിത്തരാൻ സൗകര്യമുണ്ടായിട്ടും ഇയാൾ കൂട്ടാക്കിയില്ല. സൈറൺ മുഴക്കിയും നിർത്താതെ ഹോണടിച്ചും അംബുലൻസ് ഡ്രൈവർ അടിയന്തരാവശ്യം അറിയിച്ചെങ്കിലും കടത്തിവിട്ടില്ല. ഈ ക്രൂരവിനോദം ആംബുലൻസിലുണ്ടായിരുന്നയാൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. പിന്നീട് ഇത് സാമൂഹ്യമാധ്യ മങ്ങളിൽ ചൂടേറിയ ചർച്ചയായ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ ഉടനെ എടത്തല പോലീസിനോട് സ്വമേ ധയാ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. പ്രതിയുടെ കളിമൂലം അപകടാവസ്ഥയിലായ കുഞ്ഞിനെ…
Read Moreഎനിക്കൊന്നുമറിയില്ലായിരുന്നു..! വധശ്രമ ക്കേസിലെ പ്രതിയുമായി കോൺഗ്രസ് എംഎൽഎ റോജി.എം.ജോൺ കൂടിക്കാഴ്ച നടത്തി; റൈസൺ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്ന് എംഎൽഎ
കൊച്ചി: വധശ്രമക്കേസിലെ പ്രതിയുമായി അങ്കമാലി എംഎൽഎ റോജി.എം.ജോൺ വിദേശത്തുവച്ച് കൂടിക്കാഴ്ച നടത്തിയെന്ന് വിവരം. പോലീസ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന പ്രതിയുമായാണ് എംഎൽഎ കൂടിക്കാഴ്ച നടത്തിയത്. പ്രതിയായായ റൈസണും എംഎൽഎയുമൊത്തുള്ള ചിത്രങ്ങൾ പുറത്തു വന്നു. വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് റൈസൺ. പ്രതിയേ രക്ഷിക്കാൻ എംഎൽഎ ശ്രമിക്കുന്നതായി വെട്ടേറ്റ ജയിൻ ആരോപിച്ചു. എന്നാൽ റൈസൺ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് റോജി.എം.ജോണിന്റെ വിശദീകരണം.
Read Moreമൊത്തം ഞങ്ങളാ..! പെരുമ്പാവൂരിലെ കഞ്ചാവ് വേട്ടയിൽ പിടിയിലായത് കഞ്ചാവ് കച്ചവടത്തിന്റെ സംസ്ഥാനത്തെ മൊത്തവിതരണക്കാർ
കൊച്ചി/പെരുന്പാവൂർ: രണ്ടു വാഹനങ്ങളിൽനിന്നായി 120 കിലോ കഞ്ചാവുമായി പെരുന്പാവൂരിൽ പിടിയിലായ മൂന്നംഗ സംഘം കഞ്ചാവ് കച്ചവടത്തിന്റെ സംസ്ഥാനത്തെ മൊത്ത വിതരണക്കാരെന്നു പോലീസ്. എല്ലാ ജില്ലകളിലും ഏജന്റുമാരുള്ള ഇവരുടെ ശൃംഖല അതിവിപുലമാണെന്നു പോലീസ് കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാൻ കഞ്ചാവ് ഒന്നു മുതൽ മൂന്നു കിലോവരെയുളള പാക്കറ്റുകളാക്കി കൊറിയർ പാക്കറ്റുകളിൽ പൊതിഞ്ഞായിരുന്നു വിൽപ്പന. ആന്ധ്രയിൽനിന്ന് നേരിട്ട് കഞ്ചാവ് എത്തിച്ചിരുന്ന സംഘം മുന്പും കിലോ കണക്കിന് കഞ്ചാവ് എത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ആന്ധ്രയിൽനിന്ന് കഞ്ചാവുമായി എത്തവേയാണു സംഘം ഇന്നലെ പിടിയിലായതും. വാഹനത്തിലെത്തി ജംഗ്ഷനിൽ കാത്തുനിൽക്കുന്ന സംഘങ്ങൾക്ക് കഞ്ചാവ് പൊതികൾ കൈമാറിവരികയായിരുന്നു ഇവർ. ഇതിനിടെയാണ് ഇടുക്കി ഉടുന്പൻചോല മൈലാടുംപാറ തേവരോലിയിൽ വീട്ടിൽ വിനോദ്(47), തൃശൂർ മുകുന്ദപുരം മുട്ടിത്തടി കുമാരപ്പിള്ളി വീട്ടിൽ ജോബി(37), കോട്ടയം കാഞ്ഞിരപ്പിള്ളി ചിറക്കടവ് ഇറത്തിൽ വീട്ടിൽ മാത്യു(44) എന്നിവരെ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ എംസി റോഡിൽ വല്ലം ചൂണ്ടിയിൽവച്ച് പെരുന്പാവൂർ പോലീസ്…
Read Moreമുകേഷിന്റെ തന്ത്രപരമായ ഇടപെടൽ..! വീട് കുത്തിത്തുറന്ന് മോഷണം മൂന്നംഗ സംഘം അറസ്റ്റിൽ; പിടിയിലായവർ കൊലപാതകം ഉൾപ്പെടുള്ള കേസുകളിലെ പ്രതികൾ
കടയ്ക്കാവൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘം കടയ്ക്കാവൂർ പോലീസിന്റെ പിടിയിൽ. വക്കം പോസ്റ്റോഫീസിനു സമീപം പുളിമൂട് വീട്ടിൽ ദീപു (40), കവലയൂർ കണ്ണങ്കര വീട്ടിൽ പ്രസാദ് (40), വെയിലൂർ മുരുക്കുംപുഴ മുണ്ടക്കൽ ഖാൻ കോളനിയിൽ വിജയൻ (24) എന്നിവരാണ് പിടിയിലാ യത്. കടയ്ക്കാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട മാല മോഷണക്കേസിലെ പ്രതിയായ ദീപുവാണ് മോഷണങ്ങൾക്ക് നേതൃത്വം നൽകിയത്. പത്ര ഏജന്റ് എന്ന വ്യാജേന ആളില്ലാത്ത വീടുകൾ കണ്ടുവച്ചശേഷം രാത്രി കൂട്ടാളികളുമായി ചേർന്ന് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി. നിലയ്ക്കാമുക്ക് ജെജെ നിവാസിൽ വാസന്തിയുടെ വീട് കുത്തിതുറന്ന് പണവും സ്വർണവും വീട്ടു സാധനങ്ങളും കവർന്ന കേസാണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷ നിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്.കട പൂട്ടി വീട്ടിലേയ്ക്ക് പോവുക യായിരുന്നയാളെ ആക്രമിച്ച് പണം പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് കടയ്ക്കാവൂർ പോലീസ് ഇൻസ്പക്ടർ ജി.ബി. മുകേഷിന് ലഭിച്ച…
Read Moreകളി ഞങ്ങളോടോ? കാഞ്ഞൂരിലെ മലമ്പാമ്പ് ശല്യം; പ്രതീകാത്മക സർപ്പപൂജ നടത്തി പ്രതിഷേധിക്കാനൊരുങ്ങി ബിജെപി
കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിൽ പാറപ്പുറം, പുതിയേടം തുടങ്ങിയ ജനവാസ പ്രദേശങ്ങളിൽ മലന്പാന്പ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട് വെട്ടിതെളിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർ തയാറാവാത്തതിൽ പ്രതിഷേധിച്ച് 21 ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മക സർപ്പപൂജ നടത്തി പ്രതിഷേധിക്കുമെന്ന് ബിജെപി കാഞ്ഞൂർ പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് ബിനു വൈപ്പുമഠം, ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ എന്നിവർ അറിയിച്ചു. പഞ്ചായത്തിന്റെ പല പ്രദേശങ്ങളും പ്രത്യേകിച്ച് കാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗവും കാടുപിടിച്ച് കിടക്കുന്ന നിലയിലാണ്. ഈ ഭാഗത്ത് പാന്പിന്റെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ആറോളം മലന്പാന്പുകളെയാണ് കാടുപിടിച്ച് കിടക്കുന്ന ഇത്തരം പറന്പുകളിൽനിന്നു നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറിയിട്ടുള്ളത്. കാടുപിടിച്ച ഭൂമി കണ്ടെത്തി കൃഷിഭവന്റെ സഹകരണത്തോടെ തൊഴിലുറപ്പു തൊഴിലാളികൾക്കോ, കുടുംബശ്രീ അംഗങ്ങൾക്കോ പാട്ടത്തിനു നൽകി കൃഷി ചെയ്യണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
Read Moreഒരുകിലോ ബട്ടൻസിന് 28 ലക്ഷം രൂപ..! നെടുമ്പാശേരിയിൽ ബട്ടൻസുകളുടെ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി; മൂന്നു ദിവസത്തിനിടെ സ്വർണം പിടികൂടുന്നത് മൂന്നാം തവണ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ബട്ടൻസുകളുടെ രൂപത്തിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്നു രാവിലെ കോലാലംപൂരിൽനിന്നെത്തിയ എയർ ഏഷ്യ വിമാനത്തിലെ യാത്രികനായ പഞ്ചാബ് സ്വദേശി എസ്. സുധീർസിംങിൽനിന്നുമാണ് സ്വർണം പിടികൂടിയത്. കുട്ടികളുടെ വസ്ത്രങ്ങളിലെയും ഡയപ്പറുകളിലെയും ബട്ടൻസുകളുടെ രൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് അധികൃതർ പിടികൂടിയിട്ടുള്ളത്. മൂന്നു ദിവസത്തിനിടെ സ്വർണം പിടികൂടുന്നത് മൂന്നാം തവണ കൊച്ചി: മൂന്നു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച് വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മൂന്നു യാത്രക്കാരിൽനിന്ന് എയർകസ്റ്റംസ് വിഭാഗം 97.77 ലക്ഷം രൂപ വിലയുള്ള 3.18 കിലോഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. ഇതിൽ സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് എസ് വി 784-ാം നന്പർ…
Read Moreഒടുവിൽ കോടതിയും ചോദിച്ചു തുടങ്ങി.. ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകം; ഒരു ജില്ലയിൽ മാത്രം എന്തേ ഇങ്ങനെയെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി – ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുവെന്ന് ചോദിച്ച കോടതി നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യപ്പെടാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകംവരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി. സത്യസന്ധവും ഉൗർജിതവുമായ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു.അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഹർജിയിൽ സർക്കാർ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് പൊതുതാൽപര്യ…
Read Moreചില തെളിവുകൾ കണ്ടെത്താൻ..! ചാലക്കുടി രാജീവ് വധവുമായി ബന്ധപ്പെട്ട് സി.പി. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ്
കൊച്ചി: ചാലക്കുടി രാജീവ് വധവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ സി.പി. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ്. തൃപ്പൂണിത്തുറ പള്ളിപ്പറന്പ്കാവ് ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലും കൊച്ചി മുല്ലശേരി കനാൽ റോഡിലുള്ള ഓഫീസിലുമാണ് ഇന്നു രാവിലെ പത്തരയ്ക്കുശേഷം അന്വേഷണസംഘം ഒരേ സമയം റെയ്ഡ് നടത്തിയത്. കൊല്ലപ്പെട്ട രാജീവും ഉദയഭാനവും തമ്മിലുള്ള ബന്ധത്തിന്റെയും ഭൂമിയിടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന വി.എ. രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കുമെന്ന് പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഡ്വ. ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പോലീസ് ഇക്കാര്യം ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു. ഉദയഭാനുവിന്റെ ഹർജിയിൽ അറസ്റ്റ് തടഞ്ഞ് സിംഗിൾബെഞ്ച് നിർദേശം നേരത്തെ നൽകിയിരുന്നു. ഇതു കാരണം അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ലെന്നും…
Read More