കാ​ർ ത​ട​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്; അഞ്ച് പ്രതികൾ അറസ്റ്റിൽ; കേസിൽ ഇതുവരെ 9പേർ അറസ്റ്റിലായി; കേസ് 5ന് കോടതി പരിഗണിക്കും

പ​റ​വൂ​ർ: കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ പ​റ​വൂ​ർ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ന്നാം പ്ര​തി പ​റ​വൂ​ർ-​വെ​ടി​മ​റ കാ​ഞ്ഞി​ര​പ്പ​റ​മ്പി​ൽ  അ​ബ്ദു​ള്ള (26), ര​ണ്ടാം പ്ര​തി ചേ​ന്ദ​മം​ഗ​ലം കൂ​ട്ടു​കാ​ട് വെ​ള്ളി​മു​ക്കം വി​ഷ്ണു പ്ര​ദീ​പ് (21), അ​ഞ്ചാം പ്ര​തി വെ​ടി​മ​റ തോ​ട്ടും​പ​റ​മ്പി​ൽ സ​ജാ​ദ് സ​ലിം (27), 19-ാം പ്ര​തി ചാ​ത്ത​നാ​ട് ക​ണി​ച്ചാ​ട​ൻ​പ​റ​മ്പി​ൽ വി​നോ​ദ് മോ​ഹ​ന​ൻ (26), 18-ാം പ്ര​തി ചെ​റാ​യി മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പം ക​ബാ​ലി​പ​റ​മ്പി​ൽ ഷെ​മീ​ർ മു​ഹ​മ്മ​ദാ​ലി (26) എ​ന്നി​വ​രെ​യാ​ണ് പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളാ​യ​വ​രി​ൽ ഇ​നി​യും പി​ടി​കി​ട്ടാ​നു​ള്ള പ്ര​തി​ക​ൾ ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് സൂ​ച​ന ന​ൽ​കി. കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളെ കൂ​ടി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​തു​വ​രെ ഒ​ന്പ​ത് പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യ​ട​ക്ക​മു​ള്ള​വ​രാ​ണ് ഒ​ടു​വി​ൽ അ​റ​സ്റ്റി​ലാ​യ​ത്.…

Read More

കനിവ് കാത്ത് ഒരു വൃദ്ധ..! ഈ കാലവർഷ ത്തിലെങ്കിലും നനയാതെ കിടക്കണമെന്ന മോഹവും പാഴായി; വിധവയായ പള്ളിക്കുറു​മ്പയും ആറ് മക്കളും മഴയത്ത് തന്നെ

കി​ഴ​ക്ക​മ്പ​ലം: ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​വ​ർ കൊ​ണ്ടു മൂ​ടി​യ വീ​ട്ടി​ൽ അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്ത് ഒ​രു വൃ​ദ്ധ.  കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മോ​റ​ക്കാ​ല പ​ള്ളി​മു​ക​ള്‍ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ള്ളി​ക്കു​റു​മ്പ​യാ​ണ് നാ​ൽ​പ്പ​ത് വ​ർ​ഷ​മാ​യി വ​ലി​ച്ചു​കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ഷീ​റ്റി​നു​ള്ളി​ൽ ന​ര​ക​ജീ​വി​തം ന​യി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച  കു​റു​മ്പ​ക്ക് നാല് പെ​ൺ​മ​ക്ക​ള​ട​ക്കം ആ​റു മ​ക്ക​ളാ​ണു​ള്ള​ത്. ഏ​ഴ് വ​ർ​ഷം മു​മ്പ് ഉ​ള്ള​തെ​ല്ലാം നു​ള്ളി​പ്പെ​റു​ക്കി​യും  പ​ല​രി​ൽ നി​ന്നും ക​ടം വാ​ങ്ങി​യും  പ​ണി​ത വീ​ടിന്‍റെ ത​റ ഇ​ന്നും ഉ​യ​രാ​തെ നി​ൽ​പ്പാ​ണ്. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നാ​യി പ​ല​ത​വ​ണ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും തു​ച്ഛ​മാ​യി ല​ഭി​ക്കു​ന്ന തു​ക​യു​ടെ ക​ണ​ക്കി​നെ​പ്പ​റ്റി​യാ​ണ്    അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.​ അ​തോ​ടെ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ വീ​ടു​പ​ണി​യാം എ​ന്ന സ്വ​പ്ന​ത്തി​നും തി​ര​ശീ​ല വീ​ണു. നി​ത്യ ചെ​ല​വി​നു പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ പാ​ടു​പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഭ​ർ​ത്താ​വ് മ​രി​ച്ച  മ​ക​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​ത്. കൂ​ടെ താ​മ​സി​ക്കു​ന്ന ര​ണ്ട്  ആ​ൺ​മ​ക്ക​ളു​ടെ ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ്   ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന​ത്.   അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത  വീ​ട്ടി​ൽ യാ​തൊ​രു…

Read More

വൈപ്പിനിൽ നിന്നും കാണാതായ പെൺകുട്ടി കളെ മ​ധു​ര​യി​ൽ കണ്ടെത്തി; ഒപ്പം രണ്ട് യുവാക്കളും; കുട്ടികളെ വശീകരിച്ചു കൊണ്ടു പോയ കഥ പോലീസ് പറയുന്നതിങ്ങനെ..!

വൈ​പ്പി​ൻ: ക​ഴി​ഞ്ഞ ആ​ഴ്ച വൈ​പ്പി​ൻ ക​ര​യി​ൽ നി​ന്നും കാ​ണാ​താ​യ ര​ണ്ട് പ​തി​നാ​റു​കാ​രി​ക​ളെ മ​ധു​ര​യി​ലെ ഏ​ർ​വാ​ടി​യി​ൽ​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി ഞാ​റ​ക്ക​ൽ പോ​ലീ​സി​നു കൈ​മാ​റി.  ഇ​രു​വ​രെ​യും കാ​സ​ർ​ഗോ​ഡും ക​ണ്ണൂ​രും ഉ​ള്ള ര​ണ്ട് യു​വാ​ക്ക​ൾ വ​ശീ​ക​രി​ച്ച് ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ലി​ക​മാ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഈ ​യു​വാ​ക്ക​ളെ​യും  പോ​ലീ​സ് ശ​നി​യാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ള​ത്ത് എം​ജി റോ​ഡ് ര​വി​പു​രം ഭാ​ഗ​ത്തു​ള്ള  പ്ര​ശ​സ്ത വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലെ ഒ​രു  സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​ർ ക​ണ്ട​ത്തി​ൽ സു​ഹൈ​ൽ (19), ക​ണ്ണൂ​ർ പേ​രാ​വൂ​ർ തൊ​ണ്ടി​യി​ൽ ചി​റ​യ​ത്ത് ബി​ബി​ൻ ലാ​ൽ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ലി​ക​മാ​രെ വ​ശീ​ക​രി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​താ​ണ്  ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള കു​റ്റം. അ​തേ സ​മ​യം പീ​ഡ​നം ന​ട​ന്ന​ട്ടി​ല്ലെ​ന്ന്  വൈ​ദ്യ​പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: എ​ട​വ​ന​ക്കാ​ട് ഒ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് ബാ​ലി​ക​മാ​ർ. ഒ​രാ​ൾ ഞാ​റ​ക്ക​ൽ…

Read More

വ​ലു​തും ചെ​റു​തു​മാ​യ ന​ല്ല​യി​നം പു​ഴ​മീ​ൻ ! ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാം തു​റ​ന്ന​തോ​ടെ മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്ക് ചാ​ക​ര; ആ​ർ​പ്പും ആ​ര​വ​വു​മാ​യി മീ​ൻ​പി​ടു​ത്ത​ക്കാ​ർ

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട്ഡാം തു​റ​ന്ന​തോ​ടെ മീ​ൻ​പി​ടു​ത്ത​കാ​ർ​ക്ക് ചാ​ക​ര. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മീ​ൻ​പി​ടി​ക്കാ​ൻ ഭൂ​ത്താ​ൻ​കെ​ട്ടി​ലെ​ത്തു​ന്ന​ത്.​ആ​ഴ​മു​ള്ളി​ട​ത്ത് വ​ല​വീ​ശി​യും വ​ഞ്ചി​യി​ലു​മാ​യും അ​ല്ലാ​ത്തി​ട​ത്ത് മു​ങ്ങി​ത​പ്പി​യും മീ​ൻ​പി​ടി​ക്കാ​ൻ യു​വാ​ക്ക​ളു​ടെ നീ​ണ്ട​നി​ര കാ​ണാം.​ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​വ​രെ ആ​ളു​ക​ളെ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.​വ​ലു​തും ചെ​റു​തു​മാ​യ ന​ല്ല​യി​നം പു​ഴ​മീ​ൻ പി​ടു​ത്തം ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ആ​ർ​പ്പും ആ​ര​വ​വും​ആ​ഘോ​ഷ​മാ​യി മാ​റും.​ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ചാ​ക​ര​കൊ​യ്ത്ത് ന​ട​ത്തു​ന്ന കാ​ഴ്ച​ കാ​ണി​ക​ൾ​ക്കും കൗ​തു​ക​മാ​ണ് .ഇ​ത്ത​വ​ണ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ലാ​യി തു​റ​ന്ന​തോ​ടെ വൃ​ഷ്ടി​പ്ര​ദേ​ശം വ​റ്റി​ത്തുട​ങ്ങി.​ഇ​തോ​ടെ മീ​ൻ പി​ടു​ത്ത​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധിച്ചു.​ വീ​ശു​വ​ല​കൊ​ണ്ട് മീ​ൻ പി​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​മാ​ണ് പ​തി​വു​പോ​ലെ കൂ​ടു​ത​ൽ.​ ഉൗ​ഴ​പ്ര​കാ​രം കാ​ത്തു​നി​ന്നാ​ണ് വീ​ശ​ൽ.​കൈ​ക​ൾ കൊ​ണ്ടും കോ​രു​വ​ല​കൊ​ണ്ടും മീ​ൻ പി​ടി​ക്ക​ന്ന​വ​രു​മു​ണ്ട്.​ചെ​റു​മീ​നു​ക​ളാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.​മീ​ൻ പി​ടു​ത്ത​ക്കാ​രു​ടെ കൂ​ട്ട​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന​ക്കാ​രു​മു​ണ്ട് ഇ​ക്കു​റി ..മ​റ്റ് തൊ​ഴി​ലു​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ ഈ​യൊ​രു പ​രീ​ക്ഷ​ണം കൂ​ടി​യാ​കാം എ​ന്നാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​പാ​ട് വ​രും​ദി​വ​സ​ങ്ങ​ളി​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധിക്കും. ​ഡാം പ​രി​സ​ര​ത്തും അ​തോ​ടൊ​പ്പം വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളും…

Read More

അങ്ങനെ പോകാന്‍ വരട്ടെ! അയല്‍ക്കാരനൊപ്പം ഒളിച്ചോടിയ യുവതി ജയിലില്‍; ഉപേക്ഷിച്ചത് ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും; അവിവാഹിതനായ 28 കാരനൊപ്പമാണ് നാടുവിട്ടത്

തൊ​ടു​പു​ഴ: ഭ​ര്‍​ത്താ​വി​നെ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് അ​യ​ല്‍​ക്കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.ശാ​സ്താം​പാ​റ പു​തി​യേ​ട​ത്തു കു​ന്നേ​ല്‍ ഷെ​മീ​ന(35)​യെ​യാ​ണ് തൊ​ടു​പു​ഴ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡു ചെ​യ്ത​ത്. ഇ​വ​രെ കാ​ക്ക​നാ​ട് വ​നി​ത സ​ബ് ജ​യി​ലി​ലേ​ക്ക​യ​ച്ചു. പ​തി​നേ​ഴും പ​തി​നാ​ലും വ​യ​സു​ള്ള മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നാ​ലാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ എ​ട്ടു​മു​ത​ല്‍ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ഭ​ര്‍​ത്തൃ​പി​താ​വാ​ണ് തൊ​ടു​പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.പി​ന്നീ​ട് ഇ​വ​രെ ചെ​ന്നെ​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ 28 കാ​ര​നൊ​പ്പ​മാ​ണ് യു​വ​തി നാ​ടു​വി​ട്ട​ത്.

Read More

ഈ ഹണി അല്പം എരിയും..! മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​കൾക്ക് പേടിസ്വപ്നമായി എസ്ഐ ഹണി കെ ദാസ് ; ചാ​ർ​ജെ​ടു​ത്ത രണ്ടുമാസം കൊണ്ട് പിടിച്ചത് 60ഓളം കേസുകൾ

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് എ​റ​ണാ​കു​ളം ഷാ​ഡോ എ​സ്ഐ ഹ​ണി.​കെ.​ദാ​സ്. ഷാ​ഡോ എ​സ്ഐ​യാ​യി ചാ​ർ​ജെ​ടു​ത്തി​ട്ട് ര​ണ്ടു മാ​സ​മേ ആ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 60 കേ​സു​ക​ളാ​ണ് ഇ​ദ്ദേ​ഹം പി​ടി​ച്ച​ത്. ഇ​തി​ൽ ഒ​രു കി​ലോ​യ്ക്കു മു​ക​ളി​ൽ ക​ഞ്ചാ​വു​മാ​യി വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് നാ​ലു​പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യു​ണ്ടാ​യി. ഏ​പ്രി​ൽ മാ​സ​ത്തി​ൽ 6 കി​ലോ ക​ഞ്ചാ​വും മേ​യ് മാ​സ​ത്തി​ൽ ഏ​ഴേ മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വും 134 മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ളു​മാ​ണ് എ​സ്ഐ ഹ​ണി.​കെ.​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. എം​എ​സ്‌​സി, എം​ഫി​ൽ ബി​രു​ദ​ധാ​രി​യാ​യ ഹ​ണി കെ.​ദാ​സ് 2009-ലാ​ണ് പോ​ലീ​സ് സ​ർ​വീ​സി​ൽ ചേ​ർ​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പ്പാ​ല​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം. പി​ന്നീ​ട് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ, ക​ള​മ​ശേ​രി, കു​റു​പ്പം​പ​ടി, ക​ട​വ​ന്ത്ര, പെ​രു​ന്പാ​വൂ​ർ, കാ​ല​ടി, ആ​ല​പ്പു​ഴ നോ​ർ​ത്ത്, വൈ​ക്കം, എ​റ​ണാ​കു​ളം നോ​ർ​ത്ത്, ആ​ലു​വ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ജോ​ലി…

Read More

പുലിപ്പേടിയിൽ..! മ​ല​യാ​റ്റൂ​രി​നെ ഭീതിയിലാഴ്ത്തി വീ​ണ്ടും പു​ലി​യു​ടെ കാ​ല്പാ​ടു​ക​ൾ കണ്ടെത്തി; ഒ​ന്നി​ൽ കൂ​ടു​ത​ൽ പു​ലി​ക​ൾ ഉ​ണ്ടാ​കാ​മെ​ന്ന് റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ

മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ മാ​ലി​യി​ൽ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. മ​ണ​പ്പാ​ട്ടു​ചി​റ​യ്ക്കു സ​മീ​പ​മു​ള്ള മം​ഗ​ലി ടോ​മി​ന്‍റെ ഫാ​മി​ലാ​ണ് കാ​ൽ​പാ​ടു​ക​ൾ ക​ണ്ട​ത്.  കാ​ല്പാ​ടു​ക​ൾ പു​ലി​യു​ടേ​തി​നു സ​മാ​ന​മാ​ണെ​ന്ന് മ​ല​യാ​റ്റൂ​ർ പ്ര​കൃ​തി പ​ഠ​ന കേ​ന്ദ്രം റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി.​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. ഒ​ന്നി​ൽ കൂ​ടു​ത​ൽ പു​ലി​ക​ൾ ഉ​ണ്ടാ​കാ​മെ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി ഫാ​മി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന നാ​യ്ക്ക​ൾ തു​ട​ൽ പൊ​ട്ടി​ച്ച് പോ​യ​താ​ണ് സം​ശ​യ​ത്തി​നു ഇ​ട​യാ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഉ​ട​മ ഫാ​മി​ലെ​ത്തി​യ​പ്പോ​ൾ നാ​യ്ക്ക​ളെ പൂ​ട്ടി​യി​ട്ടി​രു​ന്ന സ്ഥ​ല​ത്ത് കാ​ൽ​പാ​ടു​ക​ളും കാ​ഷ്ഠ​വും ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്പാ​ദ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഫാ​മി​ലെ ഉ​ട​മ​സ്ഥ​നും തൊ​ഴി​ലാ​ളി​ക​ളും കാ​വ​ൽ നി​ന്ന​പ്പോ​ൾ പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഒ​രു ദി​വ​സം കൂ​ടി പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം…

Read More

മുന്തിരവള്ളികൾ പൂത്തപ്പോൾ..! മൂവാറ്റു പുഴയിൽ ഷെ​ഫീ​ഖി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ മു​ന്തി​രി കാ​യ്ച്ചു; ഇളം കാറ്റിലാടുന്ന മുന്തിരിക്കുലകൾ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​ക്കാഴ്ചയായി

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തം​ഗം ത​ട്ടു​പ​റ​ന്പ് പേ​ണ്ടാ​ണം ഷെ​ഫീ​ഖി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ മു​ന്തി​രി കാ​യ്ച്ച​ത് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. ഒ​രു വ​ർ​ഷം മു​ന്പ് ഷെ​ഫീ​ക്ക് വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട മു​ന്തി​രി ര​ണ്ടാം ത​വ​ണ​യാ​ണ് കാ​യ്ക്കു​ന്ന​ത്. ഓ​ട​ക്കാ​ലി സ​ർ​ക്കാ​ർ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ചെ​ടി വാ​ങ്ങി​യ​ത്. വേ​പ്പി​ൻ പി​ണ്ണാ​ക്കും എ​ല്ലു പൊ​ടി​യും വ​ള​മാ​യി ന​ൽ​കി​യ ചെ​ടി​യി​ൽ​നി​ന്ന് ന​ല്ല വി​ള​വാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഷെ​ഫീ​ഖ് പ​റ​ഞ്ഞു. ഒ​രാ​ഴ്ച മു​ന്പാ​ണ് മു​ന്തി​രി കാ​യ്ച്ച​ത്. ചു​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് മു​ന്തി​രി കാ​യ്‌​ക്കാ​റു​ള്ള​ത്. ക​ടു​ത്ത വേ​ന​ലി​ൽ വെ​ള്ള​ത്തി​നു പു​റ​മേ ഐ​സും ഉ​പ​യോ​ഗി​ച്ച് ചെ​ടി​യു​ടെ ചു​വ​ട്ടി​ൽ ഈ​ർ​പ്പം നി​ല​നി​ർ​ത്തി​യാ​ണ് പ​രി​പാ​ലി​ച്ച​ത്. മേ​ഖ​ല​യി​ൽ മു​ന്തി​രി ചെ​ടി​ക​ൾ വ​ള​രു​മെ​ങ്കി​ലും കാ​യ്ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​യാ​ണ്. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡം​ഗ​വും സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ര​നു​മാ​യ ഷെ​ഫീ​ഖ് ചെ​റു​പ്പം മു​ത​ൽ കൃ​ഷി​യി​ൽ ത​ൽ​പ​ര​നാ​ണ്.

Read More

ആ”ശ​ങ്ക’ തീ​ർ​ക്കാം മെട്രോ റ്റേ​ഷ​നു​ക​ളി​ൽ..! ‍ സ്ത്രീകൾക്ക് ഇനി ആ’ശങ്ക’കൾക്കായി അല ഞ്ഞ് തിരിയേണ്ട; മെട്രോ സ്റ്റേഷനിലെ ശൗചാല യം വഴിയാത്രക്കാർക്കും ഉപയോഗിക്കാം

കൊ​ച്ചി: ന​ഗ​ര​യാ​ത്ര​ക്കാ​രെ ഏ​റ്റ​വു​മ​ധി​കം വി​ഷ​മി​പ്പി​ക്കു​ന്ന​തു വൃ​ത്തി​യും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ്. സ്ത്രീ​യാ​ത്ര​ക്കാ​രെ​യാ​ണ് ഇ​തേ​റ്റ​വും ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഒ​രു സ്റ്റോ​പ്പി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്കു ശൗ​ചാ​ല​യ​ങ്ങ​ൾ തേ​ടി സ്ത്രീ​ക​ൾ​ക്കു അ​ല​യേ​ണ്ടി​വ​രാ​റു​ണ്ട്. ഇ​വ​ർ​ക്കു വ​ലി​യ ആ​ശ്വാ​സ​മാ​ണ്  മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ ടോ​യ് ല​റ്റു​ക​ൾ. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പൊ​തു​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ശൗ​ചാ​ല​യ​ങ്ങ​ൾ മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും അ​നു​ഗ്ര​ഹ​മാ​കു​ന്നു. ഇ​വി​ടെ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ​ക്കാ​ർ പ​ണം ന​ൽ​കേ​ണ്ട​തി​ല്ല. മെ​ട്രോ​യു​ടെ യാ​ത്രാ ടി​ക്ക​റ്റും വേ​ണ്ട. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മെ​ട്രോ​യു​ടെ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മ​റ്റു പ​ല മെ​ട്രോ​ക​ളി​ലും ടി​ക്ക​റ്റ് എ​ടു​ത്തു പ്ര​വേ​ശ​നം സാ​ധ്യ​മാ​യ മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ്  ടോ​യ് ല​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

പ​തി​നാ​റു​കാ​രി​ക​ളാ​യ ര​ണ്ട് ബാ​ലി​ക​മാ​രെ കാണാതായതായി പ​രാ​തി; കഴിഞ്ഞദിവസം ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു; പിറ്റേന്ന് മുതലാണ് ഇവരേ കാണാതായത്

വൈ​പ്പി​ൻ: പ​തി​നാ​റു​കാ​രി​ക​ളാ​യ ര​ണ്ട് ബാ​ലി​ക​മാ​രെ കാ​ണാ​താ​യ​താ​യി പ​രാ​തി. ഉ​റ്റ കൂ​ട്ടു​കാ​രി​ക​ളാ​യി​രു​ന്ന ര​ണ്ടു പേ​രി​ൽ ഒ​രാ​ൾ എ​ട​വ​ന​ക്കാ​ട്  സ്വ​ദേ​ശി​നി​യും മ​റ്റെ​യാ​ൾ ഞാ​റ​ക്ക​ൽ പെ​രു​ന്പി​ള്ളി സ്വ​ദേ​ശി​നി​യു​മാ​ണ്. ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത് എ​ട​വ​ന​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ലാ​ണ്. അ​രി പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഓ​ർ​ഡ​ർ പി​ടി​ച്ച് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​രു​വ​രും ചെ​യ്തി​രു​ന്ന​ത​ത്രേ. ഓ​ർ​ഡ​ർ കു​റ​ഞ്ഞ​തി​നാ​ൽ ഇ​രു​വ​രേ​യും സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പി​രി​ച്ചു വി​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​രു​വ​രും വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യി​ട്ട് പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. വീ​ട്ടു​കാ​ർ പ​ല​യി​ട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​പ്പോ​ൾ  പെ​രു​ന്പി​ള്ളി​യി​ലു​ള്ള ബാ​ലി​ക​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More