കൊച്ചി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കമ്മട്ടിപ്പാടം ഫെയിം നടന് മണികണ്ഠന് (32) ഇന്നു ആശുപത്രി വിട്ടേക്കും. രാവിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുഖത്തിനും കൈയ്ക്കും സംഭവിച്ചിട്ടുള്ള പരിക്ക് സാരമുള്ളതല്ലെന്നും അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കടവന്ത്രയിലായിരുന്നു അപകടം. ഷൂട്ടിംഗിനായി ലൊക്കേഷനിലേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Read MoreCategory: Kochi
ഇടപ്പള്ളി ടോളിലെ വെള്ളക്കെട്ടിൽ പരസ്പരം കുറ്റപ്പെടുത്തി മെട്രോ ഏജൻസികളായ ഡിഎംആർസിയും കെഎംആർ എല്ലും; ദുരിതത്തിലായി നാട്ടുകാരും
കളമശേരി: കളമശേരി-ഇടപ്പള്ളി ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കേണ്ട ചുമതല ആരുടേതെന്നതിനെചൊല്ലി മെട്രോ ഏജൻസികൾ തമ്മിൽ തർക്കം. ഇടപ്പള്ളി മേഖലയിലെ തോടുകളിലെയും കാനകളിലെയും വെള്ളക്കെട്ട് ഒഴിവാക്കേണ്ട ജോലി തങ്ങളുടേതല്ലെന്നാണ് കെഎംആർഎൽ അധികൃതരുടെ നിലപാട്. ഡിഎംആർസി ആണു ചെയ്യേണ്ടതെന്നു കെഎംആർഎൽ പറയുന്നു. തർക്കത്തെത്തുടർന്നു നിലവിൽ പ്രവൃത്തികൾ നടക്കുന്നില്ല. മഴവെള്ളം ഒഴുകി പോകാനായി ഇടപ്പള്ളി ടോളിലെ കാനകൾ കുത്തിപ്പൊളിച്ചിട്ട നിലയിലാണ്. കാൽനടക്കാരാണ് ഇതു കാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. മഴയ്ക്ക് മുന്‍പേ വൃത്തിയാക്കണമെന്ന കളമശേരി നഗരസഭയുടെ ആവശ്യം കൊച്ചി മെട്രോ അധികൃതർ നിരാകരിച്ചതാണ് മഴക്കാലത്ത് യാത്രക്കാർക്ക് ദുരിതമായത്. ഇടപ്പള്ളി ടോളിലുണ്ടാകുന്ന മഴവെള്ളം റോഡരികിലെ കാനകളിലൂടെ ഒഴുകി പരുത്തേലി തോടിലേക്കാണ് എത്തിച്ചേരുന്നത്. കഴിഞ്ഞ ആഴ്ച മഴയ്ക്ക് മുന്‍പേ ഡിവിഷൻ കൗണ്‍സിലർ മുൻകൈയെടുത്തു ഇടപ്പള്ളി പരുത്തേലി തോട് വൃത്തിയാക്കിയിരുന്നു. വൻതോതിൽ പ്ലാസ്റ്റിക് കുപ്പികളും മണ്ണുമാണ് തോട്ടിൽ വന്ന് അടിഞ്ഞിരുന്നത്. പരുത്തേലി തോട്ടിൽനിന്നു വെള്ളം തുടർന്നും ഒഴുകി…
Read Moreപണ്ടേ ലേറ്റ് പിന്നത്തെ കാര്യം..! ട്രെയിനിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും സുരക്ഷയൊരു ക്കാതെ റെയിൽവേ അധികൃതർ
കൊച്ചി: ട്രെയിന്‍ വഴി മയക്കുമരുന്നു കടത്തും സ്റ്റേഷനുകളില്‍ അതിക്രമങ്ങളും ദിനംപ്രതി വര്‍ധിക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുറ്റമറ്റ സുരക്ഷ ഉറപ്പാക്കുന്നതില്‍ അധികൃതര്‍ പിന്നോട്ട്. സുരക്ഷ വര്‍ധിപ്പിക്കാന്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം (ഐഎസ്എസ്) നടപ്പാക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. വിവിധ സ്കാനറുകള്‍ ഉപയോഗിച്ച് റെയില്‍വെ സ്റ്റേഷനും പരിസരവും യാത്രികരുടെ ബാഗേജ്, വിശ്രമമുറി തുടങ്ങി എല്ലാം നിരീക്ഷണ വിധേയമാക്കുന്ന സംവിധാനമാണ് ഐഎസ്എസ്. സംസ്ഥാനത്തു നിലവില്‍ തിരുവനന്തപുരം, എറണാകുളം സൗത്ത്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമാണ് ഐഎസ്എസ് സംവിധാനമുള്ളത്. ഇൗ സംവിധാനം സംസ്ഥാനത്തെ മറ്റു റെയില്‍വേ സ്റ്റേഷനുകളിലേക്കുകൂടി പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യമായിരുന്നു റെയില്‍വെ പോലീസിന്റെ ഭാഗത്തുനിന്നു നേരത്തെ ഉയര്‍ന്നിരുന്നത്. വിവിധ സ്കാനറുകള്‍ ഉപയോഗിച്ച് റെയില്‍വേ സ്റ്റേഷന്റെ മുക്കും മൂലയുംവരെ നിരീക്ഷണ വിധേയമാക്കുന്ന സംവിധാനം, ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് നടക്കുന്ന കേസുകളുടെ അന്വേഷണത്തിനു പോലീസിന് ഏറെ സഹായകരമാണ്. പദ്ധതിയുടെ ഭാഗമായി സ്റ്റേഷനില്‍തന്നെ…
Read Moreഭര്‍ത്താവുമായി പിണങ്ങി ഓട്ടോഡ്രൈവറായ യുവതി ആത്മഹത്യ ചെയ്യാന്‍ മകളുമായി വാഗമണ്ണിലേക്ക് പോയി, പോലീസ് പിന്നാലെയും, ഈരാറ്റുപേട്ട പോലീസ് സാഹസികമായി രംഗത്തിറങ്ങിയതോടെ രണ്ടു ജീവന് രക്ഷിച്ചത് ഇങ്ങനെ
മദ്യപാനിയായ ഭർത്താവുമായി പിണങ്ങി മകളുമായി ആത്മഹത്യചെയ്യാൻ വാഗമണ്ണിന് ഓട്ടോറിക്ഷയുമായി പോയ വീട്ടമ്മയെ പോലീസ് തിരിച്ചെത്തിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പിറവത്ത് ഓട്ടോറിക്ഷയോടിക്കുന്ന വീട്ടമ്മ 13 വയസുള്ള മകളുമായി ആത്മഹത്യ ചെയ്യാൻ യാത്ര തിരിച്ചത്. ഭർത്താവുമായി കലഹിച്ച ശേഷം അയൽവാസികളോട് മകളുമായി ആത്മഹത്യ ചെയ്യാൻ പോവുകയാണന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അയൽക്കാർ ഉടനെ ജനമൈത്രി പോലീസിനെ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ ഭർത്താവ് മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. തുടർന്ന് വീട്ടമ്മയുടെ ഫോണിലേക്ക് പോലീസ് വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യാൻ പോവുകയാണന്നും വിളിക്കേണ്ടെന്നും പറഞ്ഞു. മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പോലീസ് പരിശോധിച്ചപ്പോൾ ഈരാറ്റുപേട്ട ഭാഗത്താണന്ന് മനസിലാക്കുകയും ഈരാറ്റുപേട്ട പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി എട്ടരയോടെ വാഗമണിന് ഏഴ് കിലോമീറ്ററിനടുത്ത് ഓട്ടോറിക്ഷ കണ്ടെത്തി. കോടമഞ്ഞിറങ്ങിയതിനാൽ വഴികാണാൻ സാധിക്കാത്തിനാൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുകയായിരുന്നു. പിറവത്തുനിന്നും എസ്ഐ കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ്…
Read Moreമിഷേല്‍ ഷാജിയുടെ മരണത്തിൽ ക്രോണി ന്റെ പങ്കിനെക്കുറിച്ചുളള സ്ഥിരീകരണം വൈകും; ഫോണിലെ മായിച്ചു കളഞ്ഞ വിവരങ്ങൾ ശേഖരിക്കാൻ സി-ഡാക്കിന്റെ സഹായം തേടി
കൊച്ചി: കൊച്ചിക്കായലില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ക്രോണിന് അല്കസാണ്ടറുടെ പങ്കു സ്ഥിരീകരിക്കുന്നത് ഇനിയും വൈകും. ക്രോണിന് തന്റെ ഫോണില്‍നിന്നു മിഷേലിനു വാട്സ് ആപ് മുഖാന്തരവും അല്ലാതെയും അയച്ച സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞിരുന്നു. ഇത് വീണ്ടെടുക്കാനായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് ഫോണ്‍ അയച്ചെങ്കിലും അവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗിച്ചു സന്ദേശങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്നുള്ള മറുപടിയാണ് ക്രൈം ബ്രാഞ്ചിനു ലഭിച്ചിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കിന്റെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം. കൊച്ചിക്കായലില്‍ പിറവം സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഇന്നു മൂന്നു മാസം തികയുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചിട്ടു രണ്ടര മാസത്തിലേറെയായപ്പോഴാണ് തിരുവനന്തപുരം ലാബില്‍നിന്നു വിവരങ്ങള്‍ പരിശോധിക്കാനാവില്ലെന്ന മറുപടി ലഭിച്ചിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ക്രോണിന്റെ മേലുള്ള കുറ്റം ഇതോടെ തെളിയിക്കാനാകുമോയെന്ന കാര്യത്തില്‍…
Read Moreവല്ലാത്ത പാളലായിപ്പോയി..! മകളെ നിർബ ന്ധിച്ച് മതം മാറ്റിയെന്ന ഹർജിയിൽ വിവാഹം അസാധുവാക്കിയ കോടതി നടപടിക്കെതിരേ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിലുണ്ടായ സംഘർഷം; കൂടുതൽ അറസ്റ്റ് ഉടനെന്നു പോലീസ്
കൊച്ചി: വൈക്കം സ്വദേശിയായ യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടിക്കെതിരേ മുസ്ലിം ഏകോപന സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ചിലരെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കി. കേസില്‍ ഇന്നലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം നാലായി. കേസിലെ നാലാം പ്രതി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു പടിഞ്ഞാറുവശം പടനാട്ടില്‍ ഷിഹാബ് (36), പന്ത്രണ്ടാം പ്രതി പള്ളുരുത്തി തങ്ങള്‍നഗര്‍ കോച്ചുമാലിപ്പറമ്പില് സുധീര്‍ (32) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. എസ്ഡിപിഐ നേതാക്കളായ പറവൂര്‍ സ്വദേശി എ.എ. സഹീര്‍ (43), കൂനമ്മാവ് സ്വദേശി മുഹമ്മദ് ഷെരീഫ് (36) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹൈക്കോടതിയെ…
Read Moreവിവാഹം വാഗ്ദാനം നൽകി കാമുകിയെ പീഡിപ്പിച്ചു; ഗർഭിണിയാണെന്നറിഞ്ഞപ്പോൾ നിർബന്ധിപ്പിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമം; കാമുകനും ബന്ധുവിനുമെതിരേ കേസ്
വൈപ്പിൻ: പീഡിപ്പിച്ചു ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ കാമുകനും ഇയാളുടെ ബന്ധുവിനുമെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു. കാലടി ചൊവ്വര സ്വദേശി രതീഷ് എന്ന യുവാവിനെതിരേ പീഡനത്തിനും ഇയാളുടെ ബന്ധുവിനെതിരേ ദേഹോപദ്രവത്തിനുമാണ് കേസെടുത്തിട്ടുള്ളത്. ആലങ്ങാട് സ്വദേശിയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ മെയ് വരെ തിരുവനന്തപുരം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഇതിനുശേഷം ഗർഭിണിയായപ്പോൾ ഗർഭചിദ്രത്തിനു നിർബന്ധിച്ച് ബന്ധുവിനും യുവതിയുടെ മാതാവിനുമൊപ്പം വൈപ്പിൻ കരയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. എന്നാൽ ഇവിടെ വെച്ച് യുവതിയും കാമുകന്റെ ബന്ധുവുമായി തർക്കമുണ്ടാകുകയും കഴിഞ്ഞദിവസം ആശുപത്രിക്കു മുന്നിൽ യുവതിയെ ഇയാൾ ആക്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്നം പോലീസിനു മുന്നിലെത്തുന്നത്. തുടർന്ന് യുവതിയുടെ മൊഴിയനുസരിച്ചാണ് പോലീസ് കേസെടുത്തുത്. പ്രതികൾ രണ്ടും ഒളിവിലാണ്.
Read Moreമഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം; ആയുധം കൊണ്ടുവച്ചതാരെന്ന് കണ്ടെത്താനാവാത്തതി നാൽ കേസ് നിലനിന്നേക്കില്ലെന്ന് സുചന
കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ തുമ്പൊന്നും ലഭിക്കാതെ പോലീസ്. ആയുധങ്ങള്‍ കണ്ടെടുത്തിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും ഇതു ഹോസ്റ്റലിൽ കൊണ്ടുവച്ചത് ആരാണെന്നതു സംബന്ധിച്ച യാതൊരു സൂചനകളും ലഭിക്കാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് സൂചന. ഹോസ്റ്റലില്‍ താമസിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ചോദ്യം ചെയ്തെങ്കിലും കേസുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്താനോ ഏതെങ്കിലും തരത്തിലുള്ള സൂചനകളോ ലഭിച്ചില്ലെന്നും സെന്‍ട്രല്‍ സിഐ അനന്തലാല്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ആദ്യമാണു കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കു താത്ക്കാലികമായി അനുവദിച്ച മുറികളില്‍ ഒന്നില്‍നിന്നും പോലീസ് മാരാകായുധങ്ങള്‍ പിടിച്ചെടുത്തത്. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണു ഇവിടെനിന്നും കണ്ടെടുത്തത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എംസിആര്‍വി ഹോസ്റ്റലില്‍നിന്നും താല്‍ക്കാലികമായി കുട്ടികളെ ഒഴിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്കു താമസിക്കാന്‍ അനുവാദം നല്‍കിയത്. ഒന്നാം നിലയിലെ 13, 14, 15 നമ്പര്‍ മുറികളാണു കുട്ടികള്‍ക്ക്…
Read Moreപ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ രണ്ടു വർഷത്തിനുശേഷം തിരിച്ചറിഞ്ഞു; പ്രതി മറ്റൊരു കേസിൽ ജയിലിലാണ്
പെരുന്പാവൂർ: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ രണ്ടു വർഷത്തിനുശേഷം തിരിച്ചറിഞ്ഞു. അസം നൗഗാവ് സ്വദേശി അബ്ദുൾ ഹക്കീം (29) ആണ് പെരുന്പാവൂരിൽ അഞ്ച് വർഷമായി മാതാപിതാക്കൾക്കൊപ്പം താമസിച്ചുവന്നിരുന്ന പെണ്‍കുട്ടിയെ രണ്ടുവർഷം മുന്‍പ് ലൈംഗികമായി പീഡിപ്പിച്ചത്. ഇയാൾ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ കേസിൽ നിലവിൽ വിയ്യൂർ ജയിലിൽ കഴിയുകയാണ് . പെണ്‍കുട്ടിയുടെ പിതാവുമായി അടുപ്പത്തിലായിരുന്ന പ്രതി ഇരിങ്ങോൾ ഭാഗത്തുള്ള റബ്ബർ തോട്ടത്തിൽ പെൺകുട്ടിയെ എത്തിച്ചു കൈയും കാലും തോർത്തുപയോഗിച്ച് കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പിന്നീടൊരിക്കൽ പിതാവിനെ ക്രൂരമായി മർദിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടിട്ടശേഷം വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പ് പെൺകുട്ടി സ്കൂൾ അധികൃതരോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. പെരുന്പാവൂർ സിഐയുടെ നേതൃത്വത്തിൽ…
Read Moreകൊച്ചി നഗരത്തില്‍ ഗുണ്ടാ വിളയാട്ടം; യുവാവിനുനേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം; സംഭവത്തിനു പിന്നിൽ കലൂർ പ്രദേശങ്ങളിൽ താമസിക്കുന്ന ഗുണ്ടകൾ
കൊച്ചി: നഗരത്തെ ഞെട്ടിച്ചു വീണ്ടും ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കാരിയര്‍ സ്റ്റേഷന് റോഡില്‍ വച്ചാണ് യുവാവിനെ ഗുണ്ടാ സംഘം ആക്രമിച്ചത്. മാളിയേക്കല്‍ ജോജോ ജോസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.ആറംഗ സംഘം കമ്പിവടിയും വടിവാളുമായെത്തിയാണ് ആക്രമണം നടത്തിയതെന്നും കലൂരിലും സമീപ പ്രദേശങ്ങളും താവളമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇവരെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാല നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമിക്കപ്പെടാനുള്ള കാരണമെന്നാണ് ജോജോ ജോസ് പോലീസിനു പരാതി നല്‍കിയിരിക്കുന്നത്. മര്‍ദനത്തില്‍ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ ജോജോയ്ക്കു കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ക്വട്ടേഷനാണെന്നു പറഞ്ഞതിനു ശേഷമാണ് ഗുണ്ടാ സംഘം ആക്രമിച്ചതെന്നാണ് ജോജോ സെന്‍ട്രല്‍ പോലീസിനോടു പറഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ ജോജോയുടെ സുഹൃത്ത് ടിബിനും കാറിലുണ്ടായിരുന്നു. സൗത്ത് സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാല നടത്തിപ്പിനുള്ള ഒരു വര്‍ഷത്തേക്കുള്ള കരാര്‍ ലഭിച്ചിരുന്നത്…
Read More