കൊച്ചി: നടന് കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താണു സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം തുടങ്ങിയത്. അസ്വഭാവിക മരണത്തിന് കേസെടുത്തിരിക്കുന്ന സിബിഐ എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണു കേസുമായ ബന്ധപ്പെട്ട രേഖകള്‍ സിബിഐ ചാലക്കുടി സിഐയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നത്. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഒരു മാസം മുമ്പ് ഹൈക്കോടതിയാണു കേസ് സിബിഐ അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. മണിയുടെ ഭാര്യ നിമ്മിയുടെയും സഹോദരന് ആർ.എല്‍.വി. രാമകൃഷ്ണന്റെയും ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം സിബിഐക്കു കൈമാറിയത്. 2016 മാര്‍ച്ച് അഞ്ചിനാണു മണിയെ വീടിനു സമീപത്തെ ഔട്ട്ഹൗസായ പാഡിയിൽ അവശനിലയില്‍ കണ്ടത്. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും അസ്വാഭാവിക മരണമല്ലെന്നായിരുന്നു കണ്ടെത്തൽ.…
Read MoreCategory: Kochi
ഞാൻ അഭിമാനിക്കുന്നു..! സിനിമയിലെ സ്ത്രീ സംഘടനയ്ക്കു പൂര്‍ണ പിന്തുണയു മായി ജയറാം; സിനിമകളില്‍ നിന്നു ദ്വയാര്‍ഥ സംഭാഷണങ്ങള്‍ ഒഴിവാക്കാണമെന്നും താരം
കൊച്ചി: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകൾ ആരംഭിച്ച വിമന്‍സ് കളക്ടീവ് ഇൻ സിനിമ എന്ന സംഘടനയ്ക്കു പൂര്‍ണ പിന്തുണയെന്നു നടന് ജയറാം. മലയാളത്തില്‍ ഇത്തരമൊരു സംഘടന തുടങ്ങിയെന്നതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ അച്ചായന്‍സ് എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതാണ് അദ്ദേഹം. സിനിമകളില്‍നിന്നു ദ്വയാര്‍ഥ സംഭാഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുമ്പോള്‍ മലയാള ചിത്രങ്ങള്‍ക്കു തിരിച്ചടിയാകുമെങ്കിലും ഇന്ത്യന്‍ സിനിമയ്ക്കു ലോകശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കുന്നുണ്ടെന്നുള്ള കാര്യം മറക്കരുത്. ഹോളിവുഡ് താരങ്ങള്‍വരെ ഇന്ത്യൻ ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
Read Moreമരണം ആത്മഹത്യതന്നെയെന്നു ക്രൈംബ്രാഞ്ച്..! മിഷേല്‍ ഷാജിയുടെ മരണത്തിലെ സൈബര്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റപത്രം നല്കാന് ക്രൈംബ്രാഞ്ച്
കൊച്ചി: പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനാ ഫലം കിട്ടിയാലുടന്‍ കുറ്റപത്രം നല്കാന്ഒരുങ്ങി ക്രൈംബ്രാഞ്ച്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ബേബി അലക്സാണ്ടറില്‍നിന്നു പിടിച്ചെടുത്ത ഫോണിലെ മായ്ച്ചു കളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണു ലഭിക്കാനുള്ളത്. മരണം ആത്മഹത്യതന്നെയെന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘം സ്ഥിരീകരിച്ചു. ആത്മഹത്യയിലേക്കു പെട്ടെന്നു നയിച്ച പ്രകോപനമെന്തെന്ന വിവരമാണു ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍നിന്നു പ്രതീക്ഷിക്കുന്നത്. ഗോശ്രീ പാലത്തില്‍നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതു കണ്ട ആരെയെങ്കിലും കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഏറെ ശ്രമിച്ചെങ്കിലും ഇതുവരെ ദൃക്സാക്ഷികളാരും രംഗത്തുവന്നിട്ടില്ല. മിഷേലിനെ ഗോശ്രീ പാലത്തിനു മുകളില്‍ കണ്ടതായും പിന്നീട് കാണാതായതായും വൈപ്പിന്‍ സ്വദേശി അമല്‍ ലോക്കല്‍ പോലീസിനു നല്കിയ സാക്ഷിമൊഴി ക്രൈംബ്രാഞ്ചും വിശ്വാസത്തിലെടുത്തിട്ടുണ്ട്. ഹൈക്കോടതി പരിസരത്തുനിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ ഈ മൊഴിക്കു ബലം നല്‍കുന്നതാണ്. ദേഹത്തു പരുക്കേറ്റതിന്റെ അടയാളങ്ങളില്ലെന്നതും മറ്റേതെങ്കിലും…
Read Moreസിനിമയ്ക്കു മഹാഭാരതം എന്നു പേരിട്ടാൽ തിയറ്റർ കാണില്ല; വിശ്വാസത്തെ വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാവില്ലെന്ന് ശശികല
കൊച്ചി: മഹാഭാരതം എന്ന പേരിൽ സിനിമയെടുത്താൽ ആ സിനിമ തിയറ്റർ കാണില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി മോഹൻലാൽ മുഖ്യകഥാപാത്രമായി അണിയറയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിനെതിരേയാണ് ശശികലയുടെ ഭീഷണി. മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കിയാൽ അത് തിയറ്റർ കാണില്ല. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരിൽ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ തിയറ്ററിൽ പ്രദർശിപ്പിക്കുന്നത് അനുവദിക്കില്ല- ശശികല ഭീഷണി മുഴക്കി. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. ബി.ആർ.ഷെട്ടിയുടെ നിർമാണത്തിൽ 1000 കോടി ബജറ്റിലാണ് മഹാഭാരതം ഒരുങ്ങുന്നത്. നോവലിലെ മുഖ്യകഥാപാത്രമായ ഭീമസേനനായാണ് മോഹൻലാൽ വേഷമിടുന്നത്.
Read Moreബിനാമി ഇടപാടിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് ..! ശുചിത്വമില്ലായ്മയെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി കോഫി ഷോപ്പ് പൂട്ടാൻ വീണ്ടും കളക്ടറുടെ ഉത്തരവ്
കളമശേരി: ജില്ലാ കളക്ടറുടെ നിർദ്ദേശം മറികടന്ന് വീണ്ടും തുറന്ന മെഡിക്കൽകോളജ് ആശുപത്രിയിലെ കോഫിഷോപ്പ് അടയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. മെഡിക്കൽ കോളജ് ആശുപത്രി ആംബുലൻസ് ബേയിൽ അനധികൃതമായി പ്രവർത്തിച്ച് വരികയായിരുന്ന കോഫീ ഷോപ്പ് കഴിഞ്ഞ മാസം 30 നാണ് ആരോഗ്യ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാത്തതിനെ തുടർന്ന് പൂട്ടിച്ചത്. ശനിയാഴ്ച നടന്ന മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ യോഗത്തിലും കോഫീ ഷോപ്പ് വിഷയം ചർച്ചയായിരുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ അരികിൽ ഒന്നര വർഷമായി അനധികൃതമായി പ്രവർത്തിച്ച് കൊണ്ടിരുന്ന കോഫി ഷോപ്പാണിത്. ആരാണ് നടത്തുന്നതെന്ന് അറിയില്ലെന്നാണ് അധികൃതർ പറഞ്ഞു കൊണ്ടിരുന്നത്. കോഫീ ഷോപ്പ് നടത്തുന്നത് മെഡിക്കൽ വിദ്യാഥിർകളാണെന്ന് കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസന സമിതി യോഗത്തിൽ അധ്യക്ഷനായ കളക്ടറിനെ മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. എന്നാൽ വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കേണ്ടതിനു പകരം ഭക്ഷണശാല നടത്തേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.…
Read Moreസൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..! കുപ്പിവെള്ളത്തിലും വ്യാജന്; നടപടിയെടുക്കേണ്ടവര്‍ മാറിനിന്ന് ഇത്തരക്കാര്‍ക്കു കുടചൂടുന്നതായി ആക്ഷേപം ശക്തമാകുന്നു
കൊച്ചി: ജില്ലയില്‍ വ്യാജ കുടിവെള്ള മാഫിയ സജീവം. നടപടിയെടുക്കേണ്ടവര്‍ മാറിനിന്ന് ഇത്തരക്കാര്‍ക്കു കുടചൂടുന്നതായും ആക്ഷേപം. വിവിധ കമ്പനികളുടെ വ്യാജ ലേബലില്വരെ കുടിവെള്ള മാഫിയ അരങ്ങു വാഴുമ്പോള്‍ രോഗ ബാധിതരായി ഉപഭോക്താക്കളും. മാസങ്ങളായി തുടരുന്ന കനത്ത ചൂടില്‍ ജില്ലയുടെ മുക്കിലും മൂലയിലുംവരെ കുടിവെള്ള, കോള വില്‍പ്പന പൊടിപൊടിക്കുകയാണ്. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്ന കോളകളില്‍ ഉള്‍പ്പെടെ വ്യാജനും ഉള്‍പ്പെടുന്നു. വിവിധ കമ്പനികളുടെ ലേബലില്‍ വരെ വ്യാജ കുപ്പിവെള്ളവും കോളകളും വിപണിയിലെത്തുന്നതും പതിവായിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ പേരുകളില്‍ ചില അക്ഷരങ്ങള്‍ മാറ്റി വില്‍പ്പന നടത്തുന്ന സംഘം വേറെയും. കോളകളുടെ വില്‍പ്പനയാണ് ഇത്തരത്തില്‍ മുന്നിലുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ കോളകളെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം അതേ അളവിലുള്ള കുപ്പികളിലും നിറത്തിലും വിപണിയിലെത്തിക്കുന്ന കോളകളുടെ പേരില്‍ ചെറിയൊരു മാറ്റംമാത്രമാകും ഉണ്ടാകുക. ഇത്തരം തട്ടിപ്പുകള്‍ക്കു കുട്ടികളാകും കൂടുതലായും ഇരയാകുക. ഒരു പരിശോധനയും ഇല്ലാതെ എത്തിക്കുന്ന കുപ്പിവെള്ളത്തിന്റെയും കോളകളുടെയും ഗുണമേന്മ എത്രയുണ്ടെന്ന…
Read Moreപ്രസംഗവും പ്രവർത്തിയും തമ്മിലുള്ള അന്തരം അതാണ് ഏലൂർ നഗരസഭ..! പ്ലസ്റ്റിക് വിരുദ്ധ വാർഷിക സെമിനാറിൽ സന്ദർശകരെ സ്വാഗതം ചെയ്ത് ഫ്ളക്സ് ബാനറുകൾ
കളമശേരി: പ്ലാസ്റ്റിക് വിരുദ്ധ പ്രസംഗങ്ങളും പദ്ധതി ആശയങ്ങളും മുഴങ്ങിയ ഏലൂർ നഗരസഭയുടെ വാർഷിക വികസന സെമിനാറിന്റെ വേദിയും പ്രവേശന കവാടവും സന്ദർശകരെ സ്വാഗതം ചെയ്തത് ഫ്ലക്സ് ബാനറുകൾ. ഏലൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2017-18 വാർഷിക പദ്ധതിയുടെ വികസന സെമിനാറാണ് പ്രസംഗവും പ്രവർത്തിയും തമ്മിലുള്ള അന്തരം വ്യക്തമാക്കിയത്. “ക്ലീൻ ഏലൂർ’ പദ്ധതിയ്ക്ക് ലക്ഷക്കണക്കിന് രൂപ ബജറ്റിൽ മാറ്റിവച്ചെന്ന അവകാശം ഉന്നയിച്ച നഗരസഭ തന്നെയാണ് ഫ്ലക്സ് ബാനറുകൾ കൈവിടാൻ മടി കാണിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഇതേ വേദിയിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച സ്വച്ഛ്ഭാരതും സംസ്ഥാന സർക്കാരിന്റെ ഹരിത കേരളവും പൂർണമായി ഏലൂരിൽ നടപ്പിലാക്കുമെന്ന് ചടങ്ങിൽ പ്രസംഗിച്ചവർ ആവർത്തിച്ച് പറഞ്ഞതും സദസിന് കൗതുകമായി. ഏലൂർ കൃഷിഭവൻ അങ്കണത്തിൽ നടന്ന ഏലൂർ നഗരസഭയുടെ 2017- 18 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ആക്ടിംഗ് ചെയർപേഴ്സൺ സി.പി ഉഷ ഉദ്ഘാടനം ചെയ്തു.…
Read Moreപതിവു തെറ്റിച്ചില്ല; നായനാർ ദിനത്തിൽ ഓട്ടോയിൽ സൗജന്യ സവാരിയുമായി ബാബു; കഴിഞ്ഞ ഏഴു വർഷമായി ഇങ്ങനെ സൗജന്യ സവാരിയൊരുക്കുന്നത്
വൈപ്പിൻ: ഈ വർഷവും മുൻമുഖ്യമന്ത്രി നായനാരുടെ ചരമ വാർഷിക ദിനത്തിൽ ബാബുവിന്റെ ഓട്ടോയിൽ യാത്രക്കാർക്ക് സൗജന്യ സവാരി തന്നെയായിരുന്നു. ഇന്നലെ നായനാരുടെ 13-ാം ചരമ വാർഷികദിനമായിരുന്നു. ഓട്ടോറിക്ഷയിൽ കൊടിയും നായനാരുടെ ചിത്രം പതിച്ച ഫ്ളക്സും വെച്ച് രാവിലെ മുതൽ രാത്രി പത്തുവരെ ബാബു സൗജന്യമായാണ് ഓടിയത്. ഞാറക്കൽ ലേബർ കോർണർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ഞാറക്കൽ ലേബർ കോർണർ സ്റ്റാൻഡ് സെക്രട്ടറിയുമായ ബാബുകഴിഞ്ഞ ഏഴുവർഷമായി നായനാരുടെ എല്ലാ ചരമവാർഷികത്തിലും ഇങ്ങിനെ സൗജന്യ സവാരി ഒരുക്കുന്നത്.
Read Moreനാട്ടിലെ താരങ്ങളായി നന്ദനയും ഗോപികയും…! കൊച്ചിക്കു മുകളിലൂടെ കുതിച്ചുപായുന്ന മെട്രോ നിയന്ത്രിക്കാൻ കരിവളയിട്ട ഈ കൊച്ചു മിടുക്കികളും
കൊച്ചി: കൊച്ചി മെട്രോയെക്കുറിച്ചുള്ള വാർത്തകൾ ഒരുപാട് കേട്ടിരുന്നെങ്കിലും അതിന്റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുമെന്നു വന്ദനയും ഗോപികയും സ്വപ്നേപി കരുതിയതല്ല. നിനച്ചിരിക്കാതെ അതു കൈവന്നപ്പോഴാകട്ടെ അവർ നാട്ടിലെ താരങ്ങളുമായി. കൊച്ചി മെട്രോയിൽ ലോക്കോ പൈലറ്റുമാരായതിന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണു കോട്ടയം സ്വദേശിനി വി.എസ്. നന്ദനയും കൊല്ലം സ്വദേശിനി ഗോപിക സന്തോഷും. മെട്രോ ട്രെയിൻ നിയന്ത്രിക്കുന്ന 39 അംഗ ലോക്കോ പൈലറ്റുമാരിൽ ഇവർ ഉൾപ്പെടെ ഏഴ് വനിതകളാണുള്ളത്. എല്ലാവിധ പരിശീലനവും ഭംഗിയായി പൂർത്തീകരിച്ചു സർട്ടിഫിക്കറ്റുകൾ നേടിയ ഇവരെ സ്റ്റേഷൻ കണ്ട്രോളർ/ഓപ്പറേറ്റർ എന്ന തസ്തികയിലാണു നിയമിച്ചിരിക്കുന്നത്. എൻജിനീയറിംഗ് ഡിപ്ലോമയ്ക്കുശേഷം ജോലിക്കായി ശ്രമിക്കുന്ന സമയത്താണു കൊച്ചി മെട്രോയിലെ ഒഴിവ് ശ്രദ്ധയിൽപ്പെട്ടതെന്നു വന്ദനയും ഗോപികയും പറഞ്ഞു. കെഎംആർഎൽ നടത്തിയ വിവിധ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കി ഒരു വർഷം മുന്‍പേ പരിശീലനം തുടങ്ങി. 2016 മാർച്ച് 15 മുതൽ മൂന്നുമാസം ബംഗളൂരുവിൽ നടന്ന പരിശീലനത്തിനുശേഷം 2016…
Read Moreകടൽ കടന്ന് ഉമ്മത്തുംകായ..! ലഹരി വസ്തുക്കളുടെ കൂട്ടത്തിൽ ഉമ്മത്തുംകായയും; കഞ്ചാവിനും മദ്യത്തിനുമൊപ്പം ചേർത്ത് കഴിച്ചാൽ കൂടുതൽ ലഹരി കിട്ടും
നെടുമ്പാശേരി: ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉമ്മത്തും കായയും സ്ഥാനം പിടിക്കുന്നു. ലഹരി ഉപയോഗത്തിനായി ഉമ്മത്തും കായ വ്യാപകമായി വിദേശത്തേക്ക് കടത്തുന്നതായാണ് ലഭിക്കുന്ന വിവരം. മറ്റ് ലഹരി പദാർഥങ്ങൾ തുടർച്ചയായി പിടിക്കപ്പെട്ടതോടെയാണ് മയക്കുമരുന്ന് മാഫിയകൾ ഉമ്മത്തും കായ കടത്താൻ തുടങ്ങിയത്. കായ രൂപത്തിലും, ഇത് പൊളിച്ചെടുത്ത് അതിനകത്തെ പൊടി ഉണക്കിയ രൂപത്തിലുമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് കടത്തുന്നത്. ഇതിൽ നിന്നു ലഹരി പദാർഥം ഉത്പാദിപ്പിക്കുന്നതിനു പുറമെ ഇത് ചേർത്താൽ മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളിൽ ലഹരി കൂട്ടാനും കഴിയും. സംസ്ഥാനത്തും ലഹരി മാഫിയകൾ ഇതു കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ലഹരി ഉത്തേജകം എന്ന നിലയിൽ പല വിദേശ രാജ്യങ്ങളിലും ഉമ്മത്തും കായയ്ക്ക് ആവശ്യക്കാർ ഏറിയതോടെയാണ് കേരളത്തിൽ നിന്ന് ഇത് കൂടുതലായി വിദേശത്തേക്ക് എത്തിത്തുടങ്ങിയത്. എന്നാൽ സംസ്ഥാനത്ത് തന്നെ ചിലയിടങ്ങളിൽ മാത്രമാണ് ഇതിന്റെ ലഭ്യതയുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ…
Read More