പള്ളുരുത്തി: നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ഇടക്കൊച്ചി പാന്പായ്മൂലയിൽ വാടകയ്ക്കു താമസിക്കുന്ന വെളിപ്പറന്പിൽ വീട്ടിൽ ബിജോയ്(26) യെയാണ് പള്ളുരുത്തി പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച ബിജോയ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ബിജോയ് ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ തല ചുമലിൽ ഇടിപ്പിച്ചുവെന്ന് കുട്ടി മൊഴി നല്കി. കുട്ടിയെ ദേഹോപദ്രവമേല്പ്പിച്ചതിന് ഇയാൾക്കെതിരെ പള്ളുരുത്തി പോലീസ് കേസെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read MoreCategory: Kochi
കുടുംബ പുരാണം മാത്രം..! വിമർശനങ്ങൾ ഉന്നയിച്ചത് മുന്നണിയെ നന്നാക്കുവാൻ; തർക്കങ്ങൾ കണ്ടിട്ടു മുന്നണി തകരുമെന്ന് ആരും കരുതേണ്ടന്ന് പന്ന്യൻ രവീന്ദ്രൻ
തൃപ്പൂണിത്തുറ: സിപിഐ നടത്തിയ വിമർശനങ്ങൾ മുന്നണിയെ നന്നാക്കുവാൻ വേണ്ടി മാത്രമാണെന്നു സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഉദയംപേരൂരിൽ വിവിധ പാർട്ടികളിൽ നിന്നും സിപിഐ യിൽ ചേരുന്നവരെ സ്വീകരിക്കുവാൻ പൂത്തോട്ടയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിശകുണ്ടെങ്കിൽ തിരുത്തണം, ചിലതു പരസ്യമായി പറയേണ്ടി വന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാൻ എല്ലാ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്. എൽഡിഎഫ് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ്. ചെറിയ അബദ്ധം മൂലമാണ് ബംഗാൾ നഷ്ടമായത്. ബംഗാളിലെ അനുഭവം ആവർത്തിക്കുവാൻ പാടില്ല. എൽഡിഎഫ് ഒരേ മനസോടെ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കും. ഇപ്പോഴത്തെ തർക്കങ്ങൾ കണ്ടിട്ടു മുന്നണി തകരുമെന്ന് ആരും കരുതേണ്ട. ഇത് ഒരു കുടുംബത്തിലെ പ്രശ്നങ്ങൾ മാത്രമാണ്. അത് പരിഹരിക്കപ്പെടുകയും ചെയ്യും. ഇന്ത്യയ്ക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടുവാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാക്ഷരത, ആരോഗ്യരംഗത്തെനേട്ടങ്ങൾ, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഇടതുപക്ഷ ഭരണത്തിന്റെ നേട്ടങ്ങളാണ്.…
Read Moreപറന്ന്…പറന്ന്…പറന്ന് ദുബായ്ക്ക്..! കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മൂന്നാം ടെർമിനലിൽ നിന്നു എയർ ഇന്ത്യയുടെ ദുബായ് ഫ്ളൈറ്റ് പറന്ന് ഉയർന്നു
നെടുന്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടി(സിയാൽ)ൽ പുതുതായി നിർമിച്ച 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള അന്താരാഷ്ട്ര ടെർമിനൽ (ടി 3) ഇന്നു പൂർണമായും പ്രവർത്തനക്ഷമമാകും. രാവിലെ 9.20ന് എയർ ഇന്ത്യയുടെ ദുബായ് ഫ്ലൈറ്റാണ് ആദ്യം പുറന്നുയർന്നു. ഈ ടെർമിനലിൽനിന്നുള്ള ആദ്യത്തെ 1000 യാത്രക്കാർക്ക് സ്വന്തം കാരിക്കേച്ചർ സമ്മാനമായി നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. ടി-3യിൽ ചെക്ക് ഇൻ പ്രവർത്തനങ്ങൾ രാവിലെ 6.30ന് തുടങ്ങും. ഉച്ചയ്ക്ക് 12.40ന് എല്ലാ അന്താരാഷ്ട്ര സർവീസുകളും ഇവിടേക്ക് മാറും. ഉച്ചയ്ക്ക് ഒന്നു വരെ അന്താരാഷ്ട്ര ഫ്ലൈറ്റുകളും ടി 1ൽ ആയിരിക്കും വരുന്നത്. ദോഹയിൽനിന്നുള്ള ഖത്തർ എയർവെയ്സ് രാവിലെ 9.40നും കോലാലന്പൂരിൽനിന്നുള്ള മലിൻഡർ എയർ 10.20നും ദമാമിൽ നിന്നുള്ള ജെറ്റ് എയർലൈൻസ് 11.05നും ടി 3-യിലായിരിക്കും വരുന്നത്. പൂർണമായും പ്രവർത്തനസജ്ജമാകുന്നതിന്റെ മുന്നോടിയായി 150 സിഐഎസ്എഫ് ഭടന്മാർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ടി 3യിലെ സൗകര്യങ്ങൾ…
Read Moreവാക്കാണ് സത്യം..! കോടിയേരിയുടെ വാക്കുപോലെ ഭരണവിലയിരുത്തലാണെങ്കിൽ ഒരു നിമിഷം പോലും ഭരണത്തിലിരിക്കാൻ പിണറായി യോഗ്യനല്ലെന്ന് ചെന്നിത്തല
കൊച്ചി: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം പിണറായി സർക്കാരിന്റെ മുഖത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞതു പോലെ ഭരണത്തിന്റെ വിലയിരുത്തലാണെങ്കിൽ ഒരു നിമിഷം പോലും ഭരണത്തിലിരിക്കാൻ പിണറായിക്കു യോഗ്യതയില്ല. സർക്കാർ പിരിച്ചു വിടാനുള്ള നടപടി സിപിഎം പിബി യോഗത്തിൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read Moreഇവിടം സ്വർഗമാണ്…! വൈപ്പിനിൽ മദ്യശാലകൾ വിട പറഞ്ഞു; അടിയും അപകടവും ഇല്ലാതെ വിഷുവും ഈസ്റ്ററും; ആശ്വാസത്തോടെ പോലീസ്
വൈപ്പിൻ: സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ-സംസ്ഥാനപാതയ്ക്കരുകിലെ മദ്യശാലകൾ നീക്കം ചെയ്തതോടെ വിദേശ നിർമ്മിത മദ്യശാലകൾ പൂർണ്ണമായും ഇല്ലാതായ വൈപ്പിൻ കരയിൽ ഇത്തവണ അടിപടിയില്ലാത്ത ഈസ്റ്റർ-വിഷു ആഘോഷമെന്ന് പോലീസ്. വിഷു, ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ഞാറക്കൽ സർക്കിളിൽപെട്ട ഞാറക്കൽ മുനന്പം പോലീസ് സ്റ്റേഷനുകളിൽ ചുരുങ്ങിയത് അഞ്ചോ, ആറോ കേസുകൾ ഉണ്ടാകുക പതിവാണ്. എന്നാൽ ഇക്കുറി രണ്ട് സ്റ്റേഷനുകളിലും ഇത്തരം അടിപിടിക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല മദ്യശാലയിലെ വൻ തിരക്കിൽ സംസ്ഥാന പാതയിൽ ഞാറക്കലും, ചെറായി ദേവസ്വം നടയിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും ഇത്തവണ വിടപറഞ്ഞതോടെ പോലീസിനു വൻ തലവേദനയാണ് ഒഴിവായത്. ആകെ രണ്ട് വൈൻ- ബിയർ പാർലറുകളാണ് ഇപ്പോൾ വൈപ്പിനിലുള്ളത്. ഇതാകട്ടെ സംസ്ഥാന പാതയിൽ നിന്ന് ഏറെ അകന്നുള്ള ചെറായി ബീച്ചിലാണ്. ഇവിടെ വിഷുവിനും ഈസ്റ്ററിനും വൻ തിരക്ക് അനുഭവപ്പെട്ടു.ചെറായിലെ മദ്യശാലകൾ പൂട്ടിയതോടെ പള്ളിപ്പുറം ബാങ്കിന്റെ ചെറായി ശാഖയിലെത്തുന്ന…
Read Moreചിലർ വരുമ്പോള് ഈ നൂറ്റാണ്ടിലും..! ദളിത് കുടുംബങ്ങൾക്ക് പ്രവേശനം നിഷേധിച്ച ചുറ്റുമതിൽ പ്രതിഷേധ ക്കാർ തകർത്തു; സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു
കോലഞ്ചേരി: ദളിത് കുടുംബങ്ങൾക്കു പ്രവേശനം നിഷേധിച്ചെന്നാരോപിച്ചു ഭജനമഠം ക്ഷേത്രത്തോടു ചേർന്നു നിർമിച്ച ചുറ്റുമതിൽ പ്രതിഷേധക്കാർ തകർത്തു. സംഭവത്തെത്തുടർന്നു വടയന്പാടിയിൽ സംഘർഷാവസ്ഥ. വടയന്പാടി ഭജനമഠത്തു നിർമിച്ച ചുറ്റുമതിലാണു ദളിത് ഭൂ അവകാശ മുന്നണി പ്രവർത്തകർ പൊളിച്ചുമാറ്റിയത്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണു സംഭവം. ദളിത് കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് എല്ലാ പ്രദേശവാസികളും ഉപയോഗിച്ചിരുന്ന റവന്യൂ പുറന്പോക്ക് ഭൂമി വ്യാജപട്ടയം ഉപയോഗിച്ചു കൈവശപ്പെടുത്തുകയായിരുന്നുവെന്നാണു സമരക്കാരുടെ ആരോപണം. എൻഎസ്എസിനു കീഴിലുള്ള വടയന്പാടി ഭജനമഠം ക്ഷേത്രത്തിനോടു ചേർന്നാണു ഭൂമി. ക്ഷേത്രാചാരങ്ങൾക്കു വിഘ്നം ഉണ്ടാകുന്നുവെന്നു ചൂണ്ടിക്കാണിച്ച് ഒരു മാസം മുന്പാണ് എൻഎസ്എസ് ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ ഒന്നരയേക്കർ ഭൂമിയിൽ മതിൽ നിർമിച്ചത്. ഇതേത്തുടർന്ന് കോളനിയിലെ കുടുംബങ്ങൾ കഴിഞ്ഞ 37 ദിവസമായി സമരരംഗത്തായിരുന്നു. വെള്ളിയാഴ്ച സമരത്തിന്റെ ഭാഗമായി അംബേദ്കർ അനുസ്മരണവും പൊതുസമ്മേളനവും നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഒരാൾ പൊക്കത്തിൽ നിർമിച്ച ചുറ്റുമതിൽ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ തകർത്തത്.…
Read Moreഎന്നോടോ ശങ്കരാ…! വിവാഹ ആവശ്യത്തിനു കരുതിയ 3.75 ലക്ഷം രൂപ മോഷ്ടിച്ച വീട്ടുജോലിക്കാരനെ പിടികൂടി; ദിണ്ഡിഗൽ സ്വദേശി ശങ്കരനെയാണ് അറസ്റ്റു ചെയ്തത്
ആലുവ: വീട്ടിലെ വിശ്വസ്തനായി നിന്ന് വീട്ടുടമ വിവാഹാവശ്യത്തിനുവേണ്ടി സമാഹരിച്ച 3.75 ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ വീട്ടുജോലിക്കാരനെ ബിനാനിപുരം എസ്ഐ സ്റ്റെപ്പോ ജോണിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നും പിടികൂടി. ദിണ്ഡിഗൽ സ്വദേശി ശങ്കരൻ എന്നു വിളിക്കുന്ന പൊന്നു സ്വാമിയെ(45)യാണ് പിടികൂടിയത്. ആലുവയ്ക്കടുത്ത് കിഴക്കേ കടുങ്ങല്ലൂരിൽ ബാലകൃഷ്ണപ്പിള്ളയെന്നയാൾ കൊച്ചുമകളുടെ വിവാഹത്തിനുവേണ്ടി പലപ്പോഴായി സമാഹരിച്ചുവച്ചിരുന്ന തുകയാണ് മോഷ്ടിച്ചത്. വിവാഹദിനം അടുത്തതോടെ നോട്ട് ക്ഷാമം കണക്കിലെടുത്താണ് തുക സമാഹരിച്ച് വീട്ടുമുറിയിൽ സൂക്ഷിച്ചിരുന്നത്. വീട്ടിൽ പുറംപണിക്കെത്തിയിരുന്ന ഇയാൾ വിവാഹസമയമായതിനാൽ വീടിനകം ശുചീകരിക്കണമെന്ന് നിർദേശിച്ചാണ് പണം സൂക്ഷിച്ചിരുന്ന മുറിയിൽ തന്ത്രപൂർവം കടന്നത്. അതിനുശേഷം പണവുമായി മുങ്ങി. പണം കാണാതായിട്ടും വീട്ടുടമ ഒരിക്കലും പൊന്നുസ്വാമിയെ സംശയിച്ചിരുന്നില്ല. എന്നാൽ വീട്ടിലെ മറ്റൊരു വേലക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് പൊന്നുസ്വാമിയും പണിക്കെത്താറുണ്ടെന്നറിഞ്ഞത്. ദിണ്ഡിഗലിലെത്തിയ പൊന്നുസ്വാമി കേരളത്തിൽ വച്ച് ലോട്ടറി അടിച്ച പണമാണെന്ന് വിശ്വസിപ്പിച്ചാണ് തുക മക്കളെ ഏൽപ്പിച്ചത്. പോലീസ്…
Read Moreഇന്ത്യയെ തകർക്കാനോ..! ഡ്രോൺ കാമറയിൽ ക്ഷേത്രദൃശ്യങ്ങൾ പകർത്തിയ ചൈന ക്കാർ അറസ്റ്റിൽ; പിടിച്ചെടുത്ത കാമറയിൽ റെയിൽവേയുടെയും ചിത്രങ്ങൾ
മരട്: ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച ചൈനീസ് പൗരനെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകിട്ട് നെട്ടൂരിലാണ് സംഭവം. എറണാകുളം- ആലപ്പുഴ തീരദേശ റെയിൽ പാതയോരത്തെ നെട്ടൂർ മഹാദേവർ ക്ഷേത്രസമുച്ചയത്തിന്റെ ദൃശ്യങ്ങളാണ് വിദൂര നിയന്ത്രിത റിമോട്ട് കാമറ ഉപയോഗിച്ച് ചൈന സ്വദേശി പകർത്തിയത്. വൈകിട്ട് ആറോടെ ശ്രീകോവിലിന്റെ താഴികക്കുടത്തിനു ചുറ്റും എന്തോ വസ്തു വട്ടമിട്ടു പറക്കുന്നത് ഭക്തരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് പ്രദേശവാസികൾ നടത്തിയ തെരച്ചിലാണ് റെയിൽവേ ലൈനിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് റിമോട്ട് ഉപയോഗിച്ച് നടത്തിയ ഡ്രോൺ കാമറാ ചിത്രീകരണം കണ്ടെത്താനായത്. തുടർന്ന് കാമറ നിയന്ത്രിച്ചിരുന്ന ചൈനീസ് പൗരനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. വിവരം ലഭിച്ച് പനങ്ങാട് എസ് ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ദൃശ്യങ്ങൾ പകർത്തിയ വിദേശിയെ ചോദ്യം ചെയ്തെങ്കിലും ഇയാൾ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറാൻ ശ്രമിച്ചത്…
Read Moreവെറും ആരോപണം..! ചലച്ചിത്ര താരത്തെ മർദിച്ച സംഭവത്തിൽ സംഘാടകർക്ക് പങ്കില്ല ; പരിപാടി കാണാനെത്തിയ ചിലരാണ് മർദിച്ചതെന്നും ക്ഷേത്ര ഭാരവാഹികൾ
അമരവിള: കഴിഞ്ഞ ശനിയാഴ്ച വെള്ളറടക്ക് സമീപം ചാമവിള ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാനെത്തിയ മിമിക്രി താരം അസീസ് നെടുമങ്ങാടിനെ സംഘാടകർ മർദിച്ചു എന്ന ആരോപണം തെറ്റാണെന്ന് ക്ഷേത്രകമ്മറ്റി. അന്നേ ദിവസം രണ്ട് മണിക്കൂറോളം വൈകി പരിപാടിക്കെത്തിയ ടീം ഓഫ് ട്രിവാഡ്രത്തിലെ കലാകാരനും ചലച്ചിത്ര സീരിയൽ താരവുമായ അസീസിനെ 10 ഓളം പേരടങ്ങുന്ന സംഘാടകർ മർദിച്ചെന്ന് അസീസ് പോലീസിന് മൊഴി നൽകിയിരുന്നു .എന്നാൽ വൈകി എത്തിയ താരങ്ങളെ കാണാൻ എത്തിയ ചില കാണികളാണ് ആക്രമിച്ചതെന്നും സംഭവമറിഞ്ഞ് എത്തിയ സംഘാടകർ മർദനം തടയാനാണ് ശ്രമിച്ചതെന്ന് കമ്മറ്റി പ്രസിഡന്റ് ബിബിൻ പറഞ്ഞു. രണ്ടായിരത്തോളം കാണികളാണ് പരിപാടി കാണാൻ എത്തിയിരുന്നതെന്നും ഇതിൽ ചിലർ പ്രകോപനം കാണിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നും ക്ഷേത്രകമ്മറ്റി വിശദീകരിച്ചു. എന്നാൽ അസീസ് വിദേശത്തു നിന്ന് നേരിട്ട് ചാമവിള ക്ഷേത്രത്തിലേക്ക് പരിപാടി അവതരിപ്പാക്കാൻ എത്തിയതല്ലെന്ന് തെളിയിക്കുന്ന രേഖകളും ഷോകാർഡുകളും…
Read More