സിജോ പൈനാടത്ത് കൊച്ചി: ഓർമയില്ലേ മുപ്പതു വെള്ളിക്കാശ്? ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിനു യൂദാസിനു കിട്ടിയ പ്രതിഫലം! റോമാ സാമ്രാജ്യത്തിൽ വിനിമയത്തിലുണ്ടായിരുന്ന വെള്ളിനാണയം മുപ്പതെണ്ണം സമാഹരിച്ചു സൂക്ഷിക്കൊന്നാരാൾ ഇവിടെയുണ്ട്. റോമൻ രാജാക്കൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള മുപ്പതു വെള്ളിനാണയങ്ങൾ അങ്കമാലിക്കടുത്തു മൂക്കന്നൂർ സ്വദേശിയായ എം.വി. ചെറിയാന്റെ അപൂർവശേഖരങ്ങളിൽ അമൂല്യസൂക്ഷിപ്പാണ്. ബിസി 40 മുതൽ എഡി 34 വരെ ഉപയോഗത്തിലുണ്ടായിരുന്ന വെള്ളിനാണയങ്ങളാണിതെന്നു ചെറിയാൻ പറയുന്നു. ട്രിബ്യൂട്ട് പെന്നി എന്നു വിളിക്കുന്ന ദനാറയാണു വെള്ളിനാണയങ്ങളായി അന്നു വിനിമയം ചെയ്തിരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. റോമാ രാജാക്ക·ാരായിരുന്ന ജൂലിയസ് സീസർ, അഗസ്റ്റസ് സീസർ, ഗ്ലാഡിയസ് സീസർ, നീറോ തുടങ്ങിയവരുടെ ചിത്രങ്ങളാണിതിൽ ആലേഖനം ചെയ്തിട്ടുള്ളത്. അഞ്ചു പതിറ്റാണ്ടിലധികമായി പുരാവസ്തുക്കളും പ്രാചീന നാണയങ്ങളും സമാഹരിക്കുന്നതിൽ വ്യാപൃതനായ ചെറിയാൻ, ഇരുപതുവർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണു വെള്ളിനാണയങ്ങളുടെ എണ്ണം മുപ്പതിലെത്തിച്ചത്. മുസിരിസ് ഉൾപ്പടെ വിദേശികളെത്തിയ കേരളത്തിലെ പ്രാചീന വാണിജ്യമേഖലകളിൽ നിന്നാണു നാണയങ്ങൾ കണ്ടെത്തിയതെന്നും ചെറിയാൻ…
Read MoreCategory: Kochi
ഇവിടെ കിട്ടും..! പലചരക്കുകടകളിൽ പുകയിലെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് കിട്ടിയത് കുപ്പികളിൽ നിറച്ച പെട്രോൾ ; രണ്ടുപേർ പിടിയിൽ
അയ്യന്പുഴ: അയ്യന്പുഴ കൊല്ലക്കോട് ജംഗ്ഷനിലെ പലചരക്ക് കടകളിൽ വില്പനയ്ക്കായി, അനധികൃതമായി സൂക്ഷിച്ചിരുന്ന പെട്രോൾ, ആന്റി നാർകോട്ടിക് സ്പെഷൽ ടീം പിടികൂടി. പെട്രോൾ സൂക്ഷിച്ചിരുന്ന കടയുടമകളായ മാണിക്യത്താൻ മത്തായി (60), പാലാട്ടി സേവ്യർ(70) എന്നിവരെയാണ് അയ്യന്പുഴ പോലീസ് പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളും മദ്യവും മയക്കുമരുന്നുകളും അനധികൃതമായി സൂക്ഷിക്കുന്നത് പിടികൂടുന്നതിനായി ജില്ലയിൽ നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് പലചരക്ക് കടകളിൽനിന്നും കന്നാസുകളിലും കുപ്പികളിലും സൂക്ഷിച്ചിരുന്ന 110 ലിറ്റർ പെട്രോൾ കണ്ടെത്തിയത്. റൂറൽ എസ്പി രൂപീകരിച്ച നാർകോട്ടിക് സ്പെഷൽ ടീമിലെ ഡിവൈഎസ്പി വി.കെ. സനിൽകുമാർ, എഎസ്ഐമാരായ ജോയി, സജീവ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ശ്യംകുമാർ, മനോജ്കുമാർ, എം.ആർ. പ്രശാന്ത്, മുഹമ്മദ്, എ.പി. പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
Read Moreആദ്യമോഷണം പത്താം വയസില്‍..! മോഷണ ശ്രമത്തിനിടെ കള്ളൻ ബിജു പോലീസ് പിടിയിൽ; ബിജുവിൽ നിന്നും കള്ളൻ ബിജുവായ കഥയിങ്ങനെ…
കൊച്ചി: നോര്‍ത്ത് പാലത്തിനു സമീപം വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചു മോഷണം നടത്താന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി ബിജു (24) റിമാന്‍ഡില്‍. നോര്‍ത്തു പാലത്തിനു സമീപമുള്ള വീട്ടില്‍ കയറാനുള്ള ശ്രമം പാളിയതിനെത്തുടര്ന്നു പാലത്തിനു താഴെ ഒളിച്ചിരിക്കുമ്പോഴാണ് ബിജുവിനെ നോര്‍ത്ത് എസ്ഐ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം കുരുക്കിയത്. വാതില്‍ തകര്‍ക്കാന്‍ കൊണ്ടുവന്ന കമ്പിപ്പാരയും ഇയാളുടെ കൈയില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. പത്താം വയസില്‍ ആദ്യത്തെ മോഷണം നടത്തിയ ബിജുവിനു പറയാന്‍ കഥകളേറെയാണ്. കുട്ടിക്കാലത്തു മോഷണ സംഘത്തോടൊപ്പമായ ബിജുവിനെ ഉപയോഗിച്ചായിരുന്നു സംഘം കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. കുട്ടി ബിജുവിനെ ജനല്‍ കമ്പികള്‍ വളച്ചു അതിലൂടെ കടത്തിവിട്ടു വാതില്‍ തുറപ്പിക്കുകയായിരുന്നു രീതി. വളര്‍ന്നതോടെ സ്വന്തം രീതിയില്‍ ബിജു കവര്‍ച്ചകള്‍ ആരംഭിച്ചു. പിന്നീട് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ രാത്രിയില്‍ ബസില്‍ വന്നു ഒറ്റയ്ക്കു നടന്നു പോകുന്നവര്‍ക്കു പേടി സ്വപ്നമാകുകയായിരുന്നു ബിജു. കവര്‍ച്ചയ്ക്കു പുറമെ ആയുധമുപയോഗിച്ചു ആക്രമിക്കാനും…
Read Moreപത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: 67 കാരന്റെ മുഖത്ത് നാട്ടുകാർ മുളക് പൊടി കലക്കി ഒഴിച്ചു; കൈയേറ്റം ചെയ്തെന്ന പേരിൽ നാട്ടുകാർക്കെതിരെ പോലീസ് കേസ്
കൂത്താട്ടുകുളം: മുത്തച്ഛനൊപ്പം നടന്നുപോവുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 67 കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കിഴകൊന്പ് വെള്ളക്കാട്ടുപടിസ്വദേശി വർഗീസ്(67) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ അയൽവാസിയാണ് വർഗീസ്. ഇന്നലെ രാവിലെ പത്തോടെ മുത്തച്ഛനൊപ്പം കടയിൽ പോവുകയായിരുന്ന കുട്ടിയെ ഇയാൾ പിന്നിൽ നിന്നെത്തിയാണ് കടന്നുപിടിച്ചത്. മുന്നിലേക്ക് നടന്ന മുത്തച്ഛൻ കുട്ടിയുടെ നിലവിളികേട്ട് തിരികെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ വർഗീസ് സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയപ്പോൾ കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിന് സമീപമുള്ള വർക് ഷോപ്പിൽ കണ്ടെത്തി. രോഷാകുലരായ നാട്ടുകാർ ഇയാളുടെ മുഖത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിച്ചതുൾപ്പെടെയുള്ള പ്രയോഗങ്ങൾ നടത്തി. കൂത്താട്ടുകുളം എസ്ഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരുടെ കൈയേറ്റത്തിൽ സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈയേറ്റം ചെയ്തെന്ന പേരിൽ…
Read Moreഉക്രെയിനില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം നാളെ രാത്രി കൊച്ചിയിലെത്തിക്കും;സ്വിമ്മിംഗ് പൂളിൽ തടയിടിച്ച് വീണാണ് ലിൻസൻ മരണപ്പെട്ടത്
കാക്കനാട്: ഉക്രെയിനില്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം നാളെ രാത്രിയോടെ കൊച്ചിയിലെത്തിക്കും. കാക്കനാട് തെങ്ങോട് ചെരക്കായത്ത് പൗലോസ്-ലിസി ദമ്പതികളുടെ മകന് ലിന്സന് (23) ആണ് ഞായറാഴ്ച രാത്രി ഉക്രെയിന് സമയം 8.30 ഓടെ മരണപ്പെട്ടത്. നീന്തല്‍ നല്ലവശമില്ലാത്ത ലിന്സണ് വെള്ളത്തിലേക്കു ചാടിയപ്പോള്‍ സ്വിമ്മിംഗ് പൂളിന്റെ അടിയില്‍ തലയിടിച്ചുണ്ടായ ആഘാതമാണു മരണത്തിനിടയാക്കിയത്. മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടം നടത്തി ഉക്രെയിനിലെ പു ഷെന്സ്ക റീജണല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മരണവാര്‍ത്തയറിഞ്ഞു ബോധരഹിതയായ തെങ്ങോട് ഹൈസ്കൂള്‍ അധ്യാപിക കൂടിയായ ലിന്‍സണിന്റെ മാതാവ് ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്. ലിന്‍സണിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടു പൗലോസ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഉക്രെയിനില്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയാണു ലിന്സണ്. മൂത്ത സഹോദരി ലിയ ഇതേ കോളജില്‍തന്നെ ആറു വര്‍ഷത്തെ പഠനം…
Read Moreഹോട്ടലു കളുടെ അടുക്കളകളിൽ കാമറ സ്ഥാപിച്ച് അടുക്കള കണ്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: ഹോട്ടലുകളിലെ അടുക്കളയിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു ഭക്ഷണം കഴിക്കാനെത്തുന്നവർക്കു അടുക്കള കാണാനുള്ള സംവിധാനം ഒരുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. നിലവാരമുള്ള ഭക്ഷണം ലഭിക്കണമെന്നതു ഭരണഘടനാദത്തമായ അവകാശമാണെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഹോട്ടലുകളിൽനിന്നു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഉപഭോക്താക്കളുടെ ആരോ ഗ്യത്തിനു ഹാനികരമായി ഹോട്ടൽഭക്ഷണം മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യണം. ഇതിനായി റവന്യൂ, ആരോഗ്യ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണം. ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്വീകരിച്ച നടപടികൾ കമ്മീഷനെ അറിയിക്കണം. ഡോ. സജീവ് ഭാസ്കർ സമർപ്പിച്ച പരാതിയിലാണു നടപടി.
Read Moreശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞപ്പോൾ മൂന്നും വേണ്ടെ ന്ന് പറയാൻ ആർജവം കാണിച്ചയാളായിരുന്നു സഹോദരൻ അയ്യപ്പനെന്ന് മുഖ്യമന്ത്രി
കൊച്ചി : ശാസ്ത്രം പുരോഗമിക്കുന്പോഴും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എൻവി സദൻ ട്രസ്റ്റ് സംഘടിപ്പിച്ച സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം കവിതയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പുരോഗമിക്കുന്ന ഈ കാലഘട്ടത്തിലും മനസു കൊണ്ട് നാം എത്രമാത്രം പുരോഗമിക്കുന്നുണ്ടെന്നു ചിന്തിക്കണം. അനാചാരങ്ങൾ മനുഷ്യ മനസിനെ കീഴ്പ്പെടുത്തുകയാണ്. ശാസ്ത്ര പുരോഗതിയായ പ്ലാസ്റ്റിക് സർജറിയെ കുറിച്ച് കേൾക്കുന്പോൾ ഗണപതിയെ ചൂണ്ടിക്കാണിക്കുന്ന ഭരണാധികാരികളാണ് കേന്ദ്രത്തിൽ ഉള്ളത്. ഭരണാധികാരികളിൽ നിന്നു പോലും ശാസ്ത്രവിരുദ്ധമായ സംഭാഷണങ്ങൾ കേൾക്കേണ്ടി വരുന്ന ഇക്കാലത്ത് നൂറു വർഷം മുന്‍പ് സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകത്തിന്റെ പ്രസക്തി വലുതാണ്. ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞപ്പോൾ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട എന്നു പറയാനുള്ള ആർജവം കാണിച്ച വ്യക്തിയായിരുന്നു സഹോദരൻ…
Read Moreഫ്രാൻസിൽ നിന്നും 3വർഷം മുമ്പ് ചെറായി ബീച്ചിലെത്തി; കണ്ടമാത്രയിൽ തന്നെ സാറയ്ക്ക് അരുണിനെ ഇഷ്ടപ്പെട്ടു; ഒടുവിൽ സാറ അരുണിന് സ്വന്തമായ കഥയിങ്ങനെ
ചെറായി: ഫ്രഞ്ചുകാരിയായ മദാമ്മയ്ക്ക് മൂന്ന് വർഷം മുന്‍പ് മലയാളിയുവാവിനോട് തോന്നിയ ഇഷ്ടം വിവാഹത്തിൽ കലാശിച്ചു. ചാത്തങ്ങാട് ബീച്ചിൽ ഹോം സ്റ്റേ നടത്തുന്ന ഓളിപ്പറന്പിൽ സനുവിന്റെയും ഷിനിയുടെയും മകൻ അരുണാണ് ഫ്രഞ്ചുകാരിയായ സാറ(20)യെ ജീവിതസഖിയാക്കിയത്. ഇന്നലെ പറവൂർ പല്ലംതുരുത്തിലെ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. സൈക്കോളജി വിദ്യാർഥിനിയായ സാറ മൂന്നു വർഷം മുന്‍പ് അമ്മ വലേറിയക്കൊപ്പം ചെറായി ബീച്ചിൽ വന്നപ്പോഴായിരുന്നു അരുണിനെ പരിചയപ്പെട്ടത്. അരുണ്‍ അന്ന് ഫ്രീലാന്റ്സ് ഗൈഡായിരുന്നു. പിന്നീട് എല്ലാവർഷവും സാറയും കുടുംബവും ബീച്ചിൽ എത്താൻ തുടങ്ങി. ഇതോടൊപ്പം ഇവരുടെ പ്രണയവും വളർന്നു. ഒടുവിൽ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫ്രാൻസിൽ വച്ച് വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ അരുണിനു അങ്ങോട്ടേക്ക് പോകാനുള്ള യാത്രാ അനുമതികൾ സംബന്ധിച്ച ചില കടലാസുകൾ ശരിയാകാതെ വന്നപ്പോൾ സാറ കേരളത്തിലേക്ക് വരികയായിരുന്നു. അരുണിന്റെ വീട്ടുകാരും കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും…
Read Moreഷാജഹാൻ ഒരു പൊതുവിഷയമല്ല; സര്ക്കാ രിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്ന് ജി സുധാകരൻ
കൊച്ചി: സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്റുമാർ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്. കെ.എം ഷാജഹാന് അറസ്റ്റിലായത് പൊതു വിഷയമല്ല. അങ്ങനെ പലരും ജയിലില്‍ കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഷാജഹാന്റെ അറസ്റ്റ് ഒരു വിഷയമേയല്ലെന്നും ജനങ്ങള്‍ക്ക് അതൊന്നും പ്രശ്നമല്ലെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്തോളു എന്നായിരുന്നു മറുപടി.
Read Moreകടുവയെ പിടിച്ച വിൻസിയെ പോലീസ് പിടിച്ചു..! ആലുവയിൽ കടുവത്തോലുമായി യുവാവ് പിടിയിൽ; വിദേശത്തേക്ക് കടത്താൻ കൊണ്ടുവന്നതാകാമെന്ന് പോലീസ്
ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡ് പിടികൂടിയ കടുവ തോൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്താൻ കൊണ്ടുവന്നതാണെന്ന് സൂചന. ഇതുസംബന്ധിച്ച് പിടിയിലായ പ്രതിയുടെ മൊഴിപ്രകാരം സേലം സ്വദേശിയിലേക്ക് അന്വേഷണം ആരംഭിച്ചു. വിദേശ രാജ്യങ്ങളിൽ കടുവ തോലിന് ലക്ഷങ്ങൾ മോഹവിലമതിക്കുമെന്നാണ് അറിയുന്നത്. ഇത്തരത്തിൽ പത്തുമുതൽ 15 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നു കരുതുന്ന കടുവ തോലാണ് ആലുവയിൽ പിടികൂടിയത്. തിരുവനന്തപുരം കാരോട് ചെങ്കവിള സി. വിൻസി (32) നെ കുറുപ്പംപടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാൻഡ് ചെയ്തു. മൃഗങ്ങളുടെ തോൽ കടത്തുന്ന വൻ സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി നേരത്തെ ഫോറസ്റ്റ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുൻപ് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും നാലംഗ സംഘത്തെ കടുവാ തോലുമായി പിടികൂടുകയും ചെയ്തിരുന്നു.…
Read More