സ്വന്തംലേഖകൻ കോഴിക്കോട്: ഏതെങ്കിലും നിത്യോപയോഗസാധനങ്ങൾക്ക് വിലകൂടിയാൽ ഉടനെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ കീശയും കാലിയാകും.ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വില അടിക്കടി കൂടുന്പോൾ ധാന്യങ്ങളുടെ വില പൊതുമാർക്കറ്റിൽ കുറഞ്ഞുവരികയാണ്. എന്നിട്ടും ഹോട്ടലുകളിൽ വിലക്കുറവില്ല. ഒരു കിലോ കടലയ്ക്ക് 130 രൂപ ഉണ്ടായിരുന്നത് നൂറ് രൂപയായി. ചെറുപയറിന് 110ൽ നിന്ന് 80 രൂപയായി കുറഞ്ഞു. പരിപ്പ് 140ൽ നിന്ന് 90ലേക്ക് എത്തി. എന്നാൽ ഇവ കൊണ്ടുണ്ടാക്കുന്ന കറികൾ തീൻമേശയിൽ എത്തുന്പോൾ കൈപൊള്ളും. മിക്ക ഹോട്ടലുകളിലേക്കും ഗുണ നിലവാരം കുറഞ്ഞ സാധനങ്ങളാണ് വാങ്ങുന്നത്. ഇതുവഴി ലാഭം പിന്നെയും കൂടും. 30 രൂപമുതൽ മേലോട്ടാണ് മിക്ക വെജിറ്റബിൾ കറികളുടെയുംവില. വിലയുടെ കാര്യത്തിൽ ഏകീകരണമില്ലെന്നു മാത്രമല്ല, വിലകൂട്ടാൻ പ്രത്യേകിച്ച് മാനദണ്ഡം ഇല്ലതാനും. ചെറുപയർ, കടല, ഗ്രീൻപീസ്, പരിപ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് കുറച്ച് മാസങ്ങളായി മാർക്കറ്റിൽ വില കുറയുന്നുണ്ട്. തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറിവിലയും കുറഞ്ഞിട്ടുണ്ട്. മാർച്ച് മാസം…
Read MoreCategory: Kochi
പുതുശോഭ പകർന്ന്..! കൊച്ചി വിമാനത്താവളത്തിൽ മൂന്നാം ടെർമിനൽ യാത്രയ്ക്കായി ഒരുങ്ങി
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളർച്ചയിൽ പുതുശോഭ പകർന്നു മൂന്നാം ടെർമിനൽ (ടി 3) ഒരുങ്ങി. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ സിയാൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ ടെർമിനൽ മാർച്ച് രണ്ടാം വാരം യാത്രക്കാർക്കായി തുറന്നുനൽകും. അന്താരാഷ്ട്ര സർവീസുകൾക്കാകും പുതിയ ടെർമിനൽ ഉപയോഗിക്കുക. ടെർമിനൽ, ഫ്ളൈ ഓവർ, ഏപ്രണ്‍ എന്നിവയുൾപ്പെടെ 1,100 കോടി രൂപയാണു നിർമാണത്തിനായി സിയാൽ ചെലവഴിച്ചത്. നിലവിലുള്ള ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടി വലുപ്പം മൂന്നാം ടെർമിനലിനുണ്ടാകും. 48000 ചരുരശ്ര അടിയാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര ടെർമിനലിന്റെ വിസ്തീർണം. നിലവിലുള്ള ടെർമിനലുകളുടെ വടക്കുകിഴക്കായി മൂന്നു ലെവലുകളിലായാണു മൂന്നാം ടെർമിനൽ നിർമിച്ചിട്ടുള്ളത്. ഇതു പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള ടെർമിനലുകൾ ആഭ്യന്തര എയർലൈൻ സർവീസിനായി മാത്രം മാറ്റിവയ്ക്കും. ഏഷ്യയിൽ ആദ്യമായി ഒന്നാം ലെവൽ മുതൽ 360 ഡിഗ്രി ഇമേജിംഗോടെ സിടി…
Read Moreഅശ്ലീല സന്ദേശം ചോദ്യം ചെയ്ത വിദ്യാർഥിനിയെ സഹപാഠികളായ വിദ്യാർഥിനികൾ ചേർന്ന് കൈ തല്ലിയൊടിച്ചു
കൊച്ചി: എറണാകുളം സെന്റ് തേരേസാസ് കോളജിലെ വിദ്യാർഥിനിയുടെ കൈ മൂന്ന് സഹപാഠികൾ ചേർന്ന് തല്ലിയൊടിച്ചു. ഒന്നാം വർഷ ബിസിഐ വിദ്യാർഥിനി ഹെയ്സൽ രജനീഷിനാണ് മർദ്ദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ സഹപാഠികളായ മരിയ ഷാജി, മരിയ ലിയാൻഡ്ര, ഡെയ്സി ജയിംസ് എന്നിവർക്കെതിരേയും കോളജിന് പുറത്തുള്ള ആണ്കുട്ടിക്കെതിരേയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. ആക്രമണത്തിന് ഇരയായ വിദ്യാർഥിനിയുടെ ഫോണിലേക്ക് മരിയ ഷാജി എന്ന വിദ്യാർഥിനിയുടെ സഹോദരന്റെ സുഹൃത്ത് മോശം സന്ദേശം അയച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് പരാതി. മൂന്നംഗ സംഘം ചേർന്ന് ഹെയ്സലിന്റെ കൈപിന്നിലേക്ക് പിടിച്ച് തിരിച്ചുവെന്നും മർദ്ദിച്ചുവെന്നുമാണ് ആരോപണം. മരിയയുടെ സഹോദരൻ ആൽവിന്റെ സുഹൃത്ത് ജോസ് മാത്യുവിനെതിരേയാണ് മോശം സന്ദേശമയച്ചു എന്ന പരാതി.
Read Moreജന്മദിനത്തിൽ കാരുണ്യത്തിന്റെ കയ്യൊപ്പു ചാർത്താൻ കെ.എം.മാണി;ആയിരത്തോളം കേന്ദ്രങ്ങളിൽ ആഘോഷം
പാലാ: കെ.എം.മാണിയുടെ 84ാം ജന്മദിനം കേരളാ കോണ്‍ഗ്രസ് എം കാരുണ്യദിനമായി ആചരിക്കും. മാനസികാരോഗ്യകേന്ദ്രങ്ങൾ, വൃദ്ധമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, ബാലഭവനങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകും. കേരളാ കോണ്‍ഗ്രസ് എം പ്രാദേശികനേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ. പാലാ നിയോജകമണ്ഡലത്തിലെ പരിപാടികളുടെ ഉദ്ഘാടനം പാലാ മരിയസദനത്തിൽ 29 ന് ഉച്ചയ്ക്ക് 12 ന് നടക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റും ജില്ലാ ബാങ്ക് പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളവും സെക്രട്ടറി തോമസ് ആന്റണിയും അറിയിച്ചു. ഇതു സംബന്ധിച്ച് ചേർന്ന സംഘാടകസമിതിയോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, ജോസ് പാലമറ്റം, സഖറിയാസ് വലവൂർ, ജോസുകുട്ടി പൂവേലിൽ, ടോബിൻ കെ അലക്സ്, ലീനാ സണ്ണി, ബെറ്റി ഷാജു, പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കാരുണ്യചികിത്സാ പദ്ധതി, പെൻഷൻ പദ്ധതി, വെളിച്ചവിപ്ളവം, സാമൂഹികജലസേചനപദ്ധതി,…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.35 നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍, പുലര്‍ച്ചെ 5.25 നുള്ള എറണാകുളം കൊല്ലം മെമു, 11.10 നുള്ള കൊല്ലം എറണാകുളം മെമു, 10 ന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. നിയന്ത്രണത്തിന്റെ ഭാഗമായി ബംഗലൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം…
Read More100 മില്ലിക്ക് ഏഴു മണിക്കൂറോളം കിക്ക്..! ലഹരി നുരയുന്ന കഫ് സിറപ്പുകൾ; ഇഷ്ടക്കാർ കൂടുതലും സ്കൂൾ വിദ്യാർഥികൾ
റിയാസ് കുട്ടമശേരി ആലുവ: മതിമറന്നു മയങ്ങാൻ പുതുവഴികൾ തേടുന്ന യുവതലമുറയുടെ ലഹരി ആസ്വാദനത്തിൽ കഫ്സിറപ്പുകൾ ഹരമാകുന്നു. വിട്ടുമാറാത്ത ചുമയ്ക്കും മറ്റും നൽകുന്ന കഫ് സിറപ്പുകളും ജീവൻ രക്ഷാമരുന്നുകളും വിദ്യാർഥികളടക്കമുള്ളവർ ലഹരിക്കായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ലഹരി ഉപയോഗം തടയാൻ എക്സൈ,് ഡ്രക്സ് വകുപ്പുകൾ സംയുക്തമായി മെഡിക്കൽ ഷോപ്പുകളിൽ കർശനമായി പരിശോധന നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകിയിരിക്കുകയാണ്. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷനും (സിഡിസിഎസ്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപേ ആലുവയ്ക്കടുത്ത് കീഴ്മാട് പഞ്ചായത്തിലെ ഇറിഗേഷൻ കനാലിൽ നിന്നും ഉപയോഗിച്ച് ഉപേക്ഷിച്ച റെഡ്കോഫ് എന്ന കഫ് സിറപ്പിന്റെ ധാരാളം കുപ്പികൾ കണ്ടെത്തിയത് ദുരൂഹത പരത്തിയിരുന്നു. ആളൊഴിഞ്ഞ ഭാഗത്തുനിന്നും ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ ഒരേ കന്പനിയുടെ അന്‍പതോളം കഫ്സിറപ്പിന്റെ ഒഴിഞ്ഞ കുപ്പികളാണ് നാട്ടുകാർ…
Read Moreആ പണി ഇനി വേണ്ട..! വോട്ടിംഗ് അവകാശം ഇല്ലാതാക്കുന്നതു മനുഷ്യാവകാശ ലംഘനമെന്നു കമ്മീഷൻ
മലപ്പുറം: വോട്ടിംഗിൽ പങ്കെടുക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശം ഒൗദ്യോഗിക സംവിധാനത്തിന്റെ അലംഭാവമോ അശ്രദ്ധയോ കാരണം ഇല്ലാതായിട്ടുണ്ടെങ്കിൽ അതു മനുഷ്യാവകാശ ലംഘനമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ക്രിമിനൽ കുറ്റമാണെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടർ പട്ടികയിൽനിന്നു പുറത്തൂർ പഞ്ചായത്ത് സെക്രട്ടറിയും മറ്റൊരാളും ഗൂഢാലോചന നടത്തി തന്നെ അന്യായമായി ഒഴിവാക്കിയെന്നു ആരോപിച്ച് പുറത്തൂർ സ്വദേശിനി കെ. ഹഫ്സ സമർപ്പിച്ച പരാതിയിലാണ് നടപടി. വിലാസത്തിൽ സ്ഥിര താമസമില്ലാതിരുന്നതു കൊണ്ടാണ് പട്ടികയിൽ നിന്നു ഹഫ്സയെ ഒഴിവാക്കിയതെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാൽ 2015 ഡിസംബർ 15 ന് ഹഫ്സ ഇതേ വിലാസത്തിൽ താമസിക്കുന്നതായി പഞ്ചായത്ത് നൽകിയ റസിഡൻസ് സർട്ടിഫിക്കറ്റ് പരാതിക്കാരി ഹാജരാക്കി. ഇതും സെക്രട്ടറിയുടെ വാദവുമായി യോജിക്കുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വോട്ടർ പട്ടിക പുതുക്കൽ സംസ്ഥാന തെരഞ്ഞെടുപ്പ്…
Read Moreചെലവേറും..! ഉൗണിനു സാന്പാർ നിർബന്ധമെങ്കിൽ ചെലവല്പം കൂടും!മുരിങ്ങക്കാ-98,വെണ്ടയ്ക്ക-70,. ബീൻസ് 52, പാവയ്ക്ക 45
സിജോ പൈനാടത്ത് കൊച്ചി: ഉൗണിനു സാന്പാർ നിർബന്ധമെങ്കിൽ, ചെലവല്പം കൂടും! മുരിങ്ങാക്കോൽ, വെണ്ടയ്ക്ക എന്നിവയുടെ വില നൂറിലേക്കു കുതിക്കുകയാണ്. പച്ചക്കറികളിൽ ഇരുപതു രൂപയിൽ താഴെ വിലയ്ക്കു കിട്ടുന്നതു മത്തങ്ങ മാത്രം. മുരിങ്ങാക്കോലിനു കിലോയ്ക്ക് 98 രൂപയാണ് ഇപ്പോഴത്തെ ചില്ലറവിപണി വില. വെണ്ടയ്ക്കയുടെ വില 70ലെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ ഇവ രണ്ടിന്റെയും വിലയിലുണ്ടായത് ഇരട്ടിയോളം വർധന. കുന്പളങ്ങയുടെ വില 32ലെത്തി. വെള്ളരിയ്ക്ക് 36 രൂപ കൊടുക്കണം. രണ്ടാഴ്ച മുന്‍പു കിലോയ്ക്ക് പന്ത്രണ്ടു രൂപയായിരുന്നു കുന്പളങ്ങയുടെ വില. വെള്ളരി കഴിഞ്ഞ മാസം കിട്ടിയതു പത്തു രൂപയ്ക്ക്. ദിവസങ്ങൾക്കു മുന്‍പു പതിനഞ്ചു രൂപയ്ക്കു കിട്ടിയ തക്കാളി ഇന്നലെ 26 രൂപയിലെത്തി. പച്ചമുളകിനു 56 രൂപയെങ്കിൽ, കാന്താരി മുളകു കിട്ടാൻ കിലോയ്ക്ക് 510 രൂപ നൽകണം. ബീൻസ് 52, പാവയ്ക്ക 45, കോവയ്ക്ക 35, പടവലം 33, കാരറ്റ് 31, ബീറ്റ്റൂട്ട് 31,…
Read Moreസലാലയിൽ മൂവാറ്റുപുഴസ്വദേശികളുടെ മരണം: കൊലപാതകമെന്നു ബന്ധുക്കൾ
മൂവാറ്റുപുഴ: ഒമാനിലെ സലാലയിൽ ബിസിനസ് പങ്കാളികളെ മരിച്ച നിലയിൽ കണ്ടെ ത്തിയ സംഭവം കൊലപാതകമാണെന്നു സംശയമുണ്ടെ ന്നു ബന്ധുക്കൾ. മൂവാറ്റുപുഴ ആട്ടയംമുടവനാശേരിയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തിൽ നജീബ് (ബേബി-49) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെ ന്നും വിശദമായ അന്വേഷണം നടത്തണമെന്നും മുഹമ്മദിന്റെ സഹോദരൻ സമദ് ആവശ്യപ്പെട്ടു. സലാലയിൽ ഇരുവരും താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലായിരുന്നു മുഹമ്മദിന്റെ മൃതദേഹം കണ്ട ത്. ഇന്നലെ രാവിലെ വഴിയാത്രക്കാരിലൊരാൾ മുഹമ്മദിന്റെ മൃതദേഹം കണ്ട തിനെ തുടർന്നു പോലീസിനെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നജീബിന്റെ മൃതദേഹവും കണ്ടെ ത്തുകയായിരുന്നു. മുറിയിൽ രക്തം ഉണ്ട ായിരുന്നു. കുത്തേറ്റ് മരിച്ച നിലയിലാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. കോഴിക്കോട് സ്വദേശിയായ മറ്റൊരു സുഹൃത്തുമായി ചേർന്ന് ക്രഷർ യൂണിറ്റ് നിർമാണവുമായി ബന്ധപ്പെട്ടാണ് ഇരുവരും സലാലയിലെത്തിയത്. സന്ദർശക വിസയിലാണ് ഇരുവരും സലാലയിൽ കഴിഞ്ഞിരുന്നത്.കാലാവധി…
Read Moreചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപം; സിപിഎം കളമശേരി ഏരിയ സെക്രട്ടറിക്കെതിരേ പരാതിയുമായി ഏരിയ കമ്മിറ്റിയംഗം
കളമശേരി: ചാനൽ ചർച്ചയ്ക്കിടെ അപമാനിച്ചതിൽ പ്രതിഷേധിച്ച് സിപിഎം കളമശേരി ഏരിയ സെക്രട്ടറിയ്ക്കെതിരേ ഏരിയ കമ്മിറ്റിയംഗം പാർട്ടിയ്ക്ക് പരാതി നൽകുന്നു. സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത വേദിയിൽ നിന്ന് വിവാദ നായകൻ സക്കീർ ഹുസൈൻ ഇറങ്ങി പോകാൻ ആവശ്യപ്പെട്ട കാക്കനാട് സ്വദേശിയായ ജനാർദ്ദനനാണ് പാർട്ടിയെ സമീപിക്കുന്നത്. ചടങ്ങിൽ ബഹളമുണ്ടാക്കിയത് മാനസിക രോഗിയാണെന്ന് കളമശേരി ഏരിയ സെക്രട്ടറി ടി.കെ മോഹനൻ ഇന്നലെ ചാനലിൽ പറഞ്ഞതാണ് വിവാദമായിരിക്കുന്നത് . കളമശേരിയിൽ നടന്ന ബാലാനന്ദൻ അനുസ്മരണ ചടങ്ങിൽ വിവാദ നായകൻ സക്കീർ ഹുസൈൻ പങ്കെടുത്തതിൽ ഒരു വിഭാഗം സി പി എം പ്രവർത്തകർ ശക്തമായി പ്രതികരിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനോടൊപ്പം വേദിയിലും പാർട്ടി ഓഫീസിലും കയറിയതിനെതിരെയാണ് ബഹളം നടന്നത്. കളമശേരി പുതിയ പാലത്ത് നടന്ന വേദിയിൽ കയറിയ മുൻ ഏരിയ സെക്രട്ടറി കൂടിയായ സക്കീർ ഹുസൈനെ ഇറക്കി വിടണമെന്നാവശ്യപ്പെട്ട പ്രവർത്തകനെ ഒരു പറ്റം ആളുകൾ…
Read More