പുതുശോഭ പകർന്ന്..! കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂന്നാം ടെ​ർ​മി​ന​ൽ യാത്രയ്ക്കായി ഒ​രു​ങ്ങി

kochin-airportസ്വന്തം ലേഖകൻ
കൊ​ച്ചി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ പു​തു​ശോ​ഭ പ​ക​ർ​ന്നു മൂ​ന്നാം ടെ​ർ​മി​ന​ൽ (ടി 3) ​ഒ​രു​ങ്ങി. 15 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ സി​യാ​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച പു​തി​യ ടെ​ർ​മി​ന​ൽ മാ​ർ​ച്ച് ര​ണ്ടാം വാ​രം യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കും. അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ​ക്കാ​കും പു​തി​യ ടെ​ർ​മി​ന​ൽ ഉ​പ​യോ​ഗി​ക്കു​ക.​ ടെ​ർ​മി​ന​ൽ, ഫ്ളൈ ​ഓ​വ​ർ, ഏ​പ്ര​ണ്‍ എ​ന്നി​വ​യു​ൾ​പ്പെ​ടെ 1,100 കോ​ടി രൂ​പ​യാ​ണു നി​ർ​മാ​ണ​ത്തി​നാ​യി സി​യാ​ൽ ചെ​ല​വ​ഴി​ച്ച​ത്.

നി​ല​വി​ലു​ള്ള ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലു​ക​ളു​ടെ മൊ​ത്തം വി​സ്തൃ​തി​യു​ടെ ര​ണ്ട​ര ഇ​ര​ട്ടി വ​ലു​പ്പം മൂ​ന്നാം ടെ​ർ​മി​ന​ലി​നു​ണ്ടാ​കും. 48000 ച​രു​ര​ശ്ര അ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ന്‍റെ വി​സ്തീ​ർ​ണം. നി​ല​വി​ലു​ള്ള ടെ​ർ​മി​ന​ലു​ക​ളു​ടെ വ​ട​ക്കു​കി​ഴ​ക്കാ​യി മൂ​ന്നു ലെ​വ​ലു​ക​ളി​ലാ​യാ​ണു മൂ​ന്നാം ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തു പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള ടെ​ർ​മി​ന​ലു​ക​ൾ ആ​ഭ്യ​ന്ത​ര എ​യ​ർ​ലൈ​ൻ സ​ർ​വീ​സി​നാ​യി മാ​ത്രം മാ​റ്റി​വ​യ്ക്കും.
ഏ​ഷ്യ​യി​ൽ ആ​ദ്യ​മാ​യി ഒ​ന്നാം ലെ​വ​ൽ മു​ത​ൽ 360 ഡി​ഗ്രി ഇ​മേ​ജിം​ഗോ​ടെ സിടി സ്കാ​നിം​ഗ് ബാ​ഗേ​ജ് ഹാ​ൻഡ്‌ലിംഗ് സം​വി​ധാ​ന​മു​ള്ള ടെ​ർ​മി​ന​ൽ എ​ന്നപ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് ഇത് ഒ​രു​ങ്ങു​ന്ന​ത്. 84 ചെ​ക്ക് ഇ​ൻ കൗ​ണ്ട​റു​ക​ൾ, 80 എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ, മൂ​വിംഗ് വാ​ക്ക് വേ​യ്സ്, ബി​സി​ന​സ് ലോ​ഞ്ച്, മെ​ഡി​ക്ക​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ റൂം, ​ഷോ​പ്പിം​ഗ് ആ​ർ​ക്കേ​ഡ്, ഫൂ​ഡ് കോ​ർ​ട്ടു​ക​ൾ, പ​ത്ത് എ​യ്റോ ബ്രി​ഡ്ജു​ക​ൾ, ഒ​ന്പ​തു വി​ഷ്വ​ൽ ഡോ​ക്കിം​ഗ് ഗൈ​ഡ​ൻ​സ് സി​സ്റ്റം, 3000 സു​ര​ക്ഷാ കാ​മ​റ​ക​ൾ, ബൂം ​ബാ​രി​യ​ർ, അ​ത്യാ​ധു​നി​ക സെ​ക്യൂ​രി​റ്റി ഗേ​റ്റ് ഹൗ​സ്, പ​ത്ത് എ​സ്ക​ലേ​റ്റ​റു​ക​ൾ, 21 എ​ല​വേ​റ്റ​റു​ക​ൾ എ​ന്നി​വ​യും മൂ​ന്നാം ടെ​ർ​മി​ന​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു വാ​ക്ക​ലേ​റ്റ​റു​ക​ൾ ടെ​ർ​മി​ന​ലി​ലു​ണ്ട്. 65 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ര​ണ്ടു വാ​ക്ക​ലേ​റ്റ​ർ താ​ഴ​ത്തെ നി​ല​യി​ലും 90 മീ​റ്റ​റു​ള്ള മ​റ്റൊ​ന്ന് മു​ക​ളി​ലു​മാ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 1,400 കാ​റു​ക​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ ഘ​ടി​പ്പി​ച്ച മേ​ൽ​ക്കൂ​ര പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.​കേ​ര​ളീ​യ വാ​സ്തു​ശൈ​ലി​യും ആ​ധു​നി​ക​ത​യും സ​മ​ന്വ​യി​ക്കു​ന്ന നി​ർ​മാ​ണ​രീ​തി​യാ​ണു പു​തി​യ ടെ​ർ​മി​ന​ലി​നെ ആ​ക​ർ​ഷ​ണീയ​മാ​ക്കു​ന്ന​ത്. തൃശൂർ പൂ​ര​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ 15 ആ​ന​ക​ളു​ടെ കൂ​റ്റ​ൻ ശി​ല്പ​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​രെ വ​ര​വേ​ൽ​ക്കു​ന്ന​ത്. ആ​ന​പ്പു​റ​ത്ത് ചാ​മ​ര​ങ്ങ​ൾ വീ​ശു​ന്ന ആ​ൾ​രൂ​പ​ങ്ങ​ളും കൗ​തു​ക​ക്കാ​ഴ്ച​യാ​വു​ന്നു. വെ​ർ​ട്ടി​ക്ക​ൽ ഓ​ർ​ക്കി​ഡ് ഗാ​ർ​ഡ​ൻ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്.

അ​ത്യാ​ധു​നി​ക സു​ര​ക്ഷാ, ഓ​പ്പ​റേ​ഷ​ണ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം ശി​ല്പ​ഭം​ഗി​യി​ൽ ത​ന​തു കേ​ര​ളീ​യ മാ​തൃ​ക പി​ന്തു​ട​രാ​ൻ സി​യാ​ലി​നു ക​ഴി​ഞ്ഞു.      2014 ഫെ​ബ്രു​വ​രി​യി​ലാ​ണു മൂ​ന്നാം ടെ​ർ​മി​ന​ലി​നു ത​റ​ക്ക​ല്ലി​ട്ട​ത്.
ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ലത്ത് ടെ​ർ​മി​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​മ്മീ​ഷ​നിം​ഗി​നു സ​ജ്ജ​മാ​യി​രു​ന്നി​ല്ല. അ​നു​ബ​ന്ധ സൗ​ക​ര്യ​വി​ക​സ​നം, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക മാ​റ്റി​വ​ച്ചാ​ൽ ച​തു​ര​ശ്ര​യ​ടി​യ്ക്ക് 4,250 രൂ​പ​യി​ൽ ടെ​ർ​മി​ന​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യെ​ന്ന​തു നേ​ട്ട​മാ​ണെ​ന്നു സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.

Related posts