സന്തോഷ് കെ. എസ് കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം അഴീക്കലിൽ വള്ളം മറിഞ്ഞ് ആറാട്ട് പുഴ വലിയഴീക്കൽ തറയിൽകടവ് സ്വദേശികളായനാല് മൽസ്യതൊഴിലാളികളാണ് മരിച്ചത്. ആലപ്പുഴ ജില്ല കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന തീരദേശ ഗ്രാമമാണ് വലിയഴിക്കൽ ആറാട്ടുപുഴ ഗ്രാമം. മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച് ഒരു മനസോടെ കടലമ്മയുടെ മടിത്തട്ടിൽ വലയെറിയാൻ പോകുന്ന ഒരു കൂട്ടം മനുഷ്യർ. മുതലാളിയോ തൊഴിലാളിയോ എന്ന വ്യത്യാസമില്ലാതെ കിട്ടുന്നത് പങ്ക് വച്ച് ജീവിതം കരുപിടിപ്പിക്കുന്ന വലിയകുളങ്ങര ആറാട്ടുപുഴ നിവാസികൾക്ക് ഇന്നലെ തീരാ ദു:ഖത്തിന്റെ ദിനമായിരുന്നു. അഴീയ്ക്കലിൽ വള്ളം മറിഞ്ഞ് മരണമടഞ്ഞ തട്ടാശേരിൽ സുദേവൻ (53), കണ്ടോലിൽ പടിറ്റതിൽ ശ്രീകുമാർ (52) മടത്തറയിൽ സുനിൽ ദത്ത് (24), നെടിയത്തറ തങ്കപ്പൻ (64) എന്നിവർ നാടിന് വേദനയാകുകയാണ്. 16 പേരടങ്ങിയ സംഘമാണ് മത്സ്യ ബന്ധനത്തിന് ഓംകാരമെന്ന ബോട്ടിൽ തിരിച്ചത്. തിരയിലകപ്പെട്ട വള്ളo മറിഞ്ഞപ്പോൾ നാലു പേരാണ് മരണപ്പെട്ടത്.…
Read MoreCategory: Kollam
അമ്മയെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : ലോറിയിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ പോലീസ് പിടികൂടി
കൊല്ലം : പരവൂരിൽ അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിതെളിവെടുപ്പ് നടത്തും. കഴിഞ്ഞദിവസം പരവൂർ തെക്കുംഭാഗം ബീച്ചിൽ വച്ചാണ് അമ്മയും മകനും ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പരവൂർ തെക്കുംഭാഗം ചേരിയിൽ ആശിഷ് മൻസിലിൽ ആശീഷ് ഷംസുദ്ദീൻ (50) ആണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയ്ക്ക് പോയി മടങ്ങി വന്നവരാണ് ആക്രമിക്കപ്പെട്ടത്. പരവൂർ തെക്കുഭാഗം ബീച്ചിന് സമീപത്തെ കടയിൽ നിന്നും ഉച്ചഭക്ഷണം വാങ്ങി കാറിൽ ഇരുന്നു കഴിക്കുകയായിരുന്ന അമ്മയേയും മകനേയും ഇയാൾ അസഭ്യം പറഞ്ഞു. ഇയാളുടെ ശല്യം അസഹനീയമായപ്പോൾ അവർ സ്ഥലത്ത് നിന്നും പോകാൻ ശ്രമിക്കുകയും ഇയാൾ പിന്തുടർന്ന് ഇരുന്പ് വടി കൊണ്ട് കാറിന്റെ മുൻഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയ മകനെ ഇയാൾ ഇരുന്പ് വടിക്കടിച്ചത് കൈ കൊണ്ട് തടഞ്ഞതിനാൽ മകന് കൈക്ക് പരിക്കേറ്റു.…
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പെൺകുട്ടി പുനലുരിലുള്ള ബന്ധു വീട്ടിൽ എത്തിയപ്പോൾ… 22 കാരന് കുടുങ്ങി…
കടയ്ക്കല്‍ : ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി 22 കാരനായ വിഷ്ണുവിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയം നടിച്ചു പ്രതിയുടെ വീട്ടിൽ കൊണ്ടുപോയും, പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്തും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പുനലുരിലുള്ള ബന്ധു വീട്ടിൽ എത്തിയപ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ച കടയ്ക്കല്‍ പോലീസ് പിന്നീട് വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ പ്രതി വിഷ്ണുവിനെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത്…
Read Moreകെഎസ്ആർടിസിയിലെ ചികിത്സാ സഹായം ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിലേക്ക് മാറ്റി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള മെഡിക്കൽ അഡ്വാൻസ്, റീ ഇമ്പേഴ്സ് മെന്റ് എന്നിവ ജനറൽ വിഭാഗത്തിൽ നിന്നും മാറ്റി. ഇനി ഇതിനുള്ള അപേക്ഷകളും ബില്ലുകളൂംചീഫ് ഓഫീസിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗമായിരിക്കും കൈകാര്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. കെ എസ് ആർ ടി സി ജീവനക്കാർക്ക് നിലവിൽ ചികിത്സാ സുരക്ഷിത്വം ഉറപ്പാക്കുന്ന ഒരു പദ്ധതിയുമില്ല. ഗുരുതര രോഗം ബാധിച്ചിട്ടുള്ള ജീവനക്കാർ കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ചില ആശുപത്രികളിൽ ചികിത്സ തേടിയാൽ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് നടത്തും. ഇത് ലഭിക്കുന്നതിന് കടമ്പകൾ ഏറെയും കാലതാമസവുമാണ്. കോർപറേഷൻ ലിസ്റ്റ് ചെയ്തിട്ടുള്ള ആശുപത്രികളിൽ ചികിത്സ തേടുക എല്ലാ ജീവനക്കാരെ സംബന്ധിച്ചും പ്രയോഗികവുമല്ല. അപകടങ്ങളോ ഗുരുതര രോഗങ്ങളോ ഉണ്ടാകുമ്പോൾ ചികിത്സ ഉറപ്പു വരുത്തുന്ന ഇ എസ്…
Read Moreകൊല്ലംകാർക്ക് ഇതെന്തുപറ്റി? കോവിഡ് ബാധിക്കുമെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി
കൊല്ലം: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി. പുനലൂര്‍ തൊളിക്കോട്ട് സ്വദേശി വിശ്വകുമാര്‍(20) ആണ് മരിച്ചത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വകുമാര്‍. കോവിഡ് ബാധിക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് വിശ്വകുമാര്‍ കുമാര്‍ മൊബൈല്‍ ഫോണില്‍ കുറിപ്പെഴുതിയിരുന്നു.
Read Moreഈച്ച കുത്തിയാൽ കാട്ടാന ചെരിയുമോ? കൊല്ലത്ത് കാട്ടാനയ്ക്ക് സംഭവിച്ചതിനെക്കുറിച്ച് പോസ്റ്റുമോർട്ടത്തിൽ പറയുന്നതിങ്ങനെ…
കൊല്ലം: പത്തനാപുരത്ത് കാട്ടാന ചരിഞ്ഞത് ആനയുടെ ജനനേന്ദ്രിയത്തിൽ പ്രത്യേക തരം ഈച്ച കുത്തിയതിൽ നിന്നും ഉണ്ടായ രോഗത്താലാണെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്. പൂർണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്ന് പത്തനാപുരം റേഞ്ച് ഓഫീസർ ബി ആർ ജയൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ നിസാം എന്നിവർ പറഞ്ഞു. അതിനുശേഷം കൂടുതൽ അന്വേഷണവുമുണ്ടാകും. കുമരംകുടി വനമേഖലയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം മറവ് ചെയ്തു. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് കുമരംകുടി ഫാമിംഗ് കോർപ്പറേഷനോട് ചേർന്നുള്ള വനത്തിലെ അരുവിക്ക് സമീപം ചരിഞ്ഞത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വനപാലകരുടെ സംഘമാണ് ആനയെ കണ്ടെത്തിയത്.
Read Moreവനം വകുപ്പിന്റെ അലംഭാവം! പാതയോരങ്ങളിലും വനത്തിനുള്ളിലും നശിക്കുന്നത് കോടികളുടെ തടികള്‍; മന്ത്രിയുടെ മറുപടി ഇങ്ങനെ…
പി.സനില്‍കുമാര്‍ അഞ്ചല്‍ : വാച്ചര്‍മാര്‍ അടക്കം വനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ ആശ്രയിച്ചു ജീവിച്ചുവരുന്ന നൂറുകണക്കിന് പേര്‍ക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന് പി.എസ് സുപാല്‍ എംഎല്‍എ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി എ. കെ ശശീന്ദ്രന് മറുപടി പറഞ്ഞത് വനം വകുപ്പില്‍ ഫണ്ട് കുറവാണ് എന്നായിരുന്നു. എന്നാല്‍ ഈ മറുപടി നല്കിയ മന്ത്രിയുടെ വകുപ്പിന്റെ ഉദാസീനതയും അലംഭാവവും മൂലം കോടികള്‍ വിലമതിക്കുന്ന തടികളാണ് വനത്തിനുള്ളിലും പാതയോരങ്ങളിലും കിടന്ന് നശിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളിലും അല്ലാതെയും പിഴുതും ഒടിഞ്ഞും വീണു വനത്തിനുള്ളില്‍ മാത്രം കോടികള്‍ വിലമതിക്കുന്ന ചെറുതുംവലുതുമായ അനവധിയായ മരങ്ങളാണ് ഉള്ളത്. അഞ്ചല്‍, തെന്മല, കുളത്തുപ്പുഴ വനം റേഞ്ചുകളില്‍ ഇത്തരത്തില്‍ നിരവധി മരങ്ങള്‍ ഉണ്ടെന്നു വനം വകുപ്പിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ പ്രധാന പാതയോരങ്ങളിലും ഇത്തരത്തില്‍ ധാരാളം മരങ്ങള്‍ വീണും ഒടിഞ്ഞും കിടുപ്പുണ്ട്. പലതും വര്‍ഷങ്ങളും മാസങ്ങളും പഴക്കം…
Read Moreപിരിക്കാൻ തറവാട് സ്വത്തല്ല; കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിനെതിരേ പോസ്റ്റർ
കൊല്ലം: കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം.ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് കൊടിക്കുന്നിലിനെതിരെ പോസ്റ്റർ വ്യാപകമായത്. കെപിസിസി ജനറൽസെക്രട്ടറി രാജേന്ദ്രപ്രസാദിനെ ഡിസിസി പ്രസിഡന്റ് ആക്കണമെന്ന കൊടിക്കുന്നിലിന്റെ നിർദേശത്തിനെതിരെയാണ് പോസ്റ്റർ. രാജേന്ദ്രപ്രസാദിനെയും അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റർ. കൊടിക്കുന്നിലിന് പിരിക്കാൻ തറവാട് സ്വത്തല്ലെന്നും പോസ്റ്ററിൽ പറയുന്നു.
Read Moreഅമിത മദ്യപാനം ഒരു ജീവൻ നഷ്ടമാക്കി! ഭാര്യയും മകനും ഉപേക്ഷിച്ചു പോയതോടെ സുനിൽകുമാറിൽ മദ്യസേവ പതിൻമടങ്ങ് വർധിക്കുകയായിരുന്നു
കുണ്ടറ: അമിതമായ മദ്യപാനം ഒരു യുവാവിന്റെ ജീവൻ കൂടി നഷ്ടമാക്കി . അനിയന്ത്രിതമായി തുടർന്നുവന്ന മദ്യപാനം തകർത്തെറിഞ്ഞത് ഒരു ജീവനെ ആണ്. നാലുവർഷം മുമ്പ് കേരളപുരത്തെ സുനിൽ കുമാറിന്റെ ഭാര്യയും മകനും ഉപേക്ഷിച്ചു പോയതോടെ സുനിൽകുമാറിൽ മദ്യസേവ പതിൻമടങ്ങ് വർധിക്കുകയായിരുന്നു. ആകുടുംബം ശിഥിലമായത് മദ്യപാനം മൂലമാണ്. മദ്യപാനികളായ കൂട്ടുകാർക്കും അയൽക്കാർക്കും സുനിൽ കുമാറിന്റെ വീട് ഒരു ഇടത്താവളമായി. കൂലി വേല ചെയ്തു കിട്ടുന്ന തുച്ഛമായ പണത്തിൽ അധികവും ചെലവഴിച്ചത് മദ്യം വാങ്ങുന്നതിന് മാത്രം. അതിന്റെ പങ്ക് ലഭിക്കാത്ത മദ്യപാനികൾ പരിഭവത്തിലുമായി.എല്ലാവരോടും ഭവ്യമായി മാത്രം സംസാരിച്ചും ഇടപെട്ടും കഴിഞ്ഞിരുന്ന യുവാവ് സന്ധ്യകളിൽ മദ്യപിക്കുമ്പോൾ മാത്രം ക്ഷുഭിതനാകുന്നത് നാട്ടുകാർക്ക് പരിചിതമായ അനുഭവമായിരുന്നു. എങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല. മദ്യപാനികളോട് താൽപര്യമില്ലെങ്കിലും സുനിൽ കുമാറിന്റെ കൊലപാതകം നാടിന് നൊമ്പരമായി.
Read Moreകോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി, ഫോട്ടോഗ്രാഫർ സ്റ്റുഡിയോയിൽ മരിച്ചനിലയിൽ
പറവൂർ: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടിൽ ബിജിൽകുമാറിനെ(37)ആണ് ഇന്ന് പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകീയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അയൽ വീട്ടിലെ യുവാവ് അന്വേക്ഷിച്ചു ചെന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന ബിജിൽകുമാർ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡിയോയിൽ നിന്നുള്ള വരുമാനം വളരെ കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: സജന, നാല് വയസുകാരൻ അഭിൻ മകനാണ്.
Read More