സു​മ​യ്യ​യു​ടെ ക​ഴു​ത്തി​ൽ​ഷാ​ൾ​മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ചപ്പോള്‍…! കൊ​ട്ടി​യ​ത്ത് യു​വ​തി​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കൊല്ലം: കൊ​ട്ടി​യ​ത്ത് യു​വ​തി മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ .കൊ​ട്ടി​യം മൈ​ലാ​പ്പൂ​ർ തൊ​ടി​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​മ​യ്യ (29) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് നി​സാ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് കൊ​ട്ടി​യം സി​ഐ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രെ വീ​ട്ടി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ സു​മ​യ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ന്ത്യം സം​ഭ​വി​ച്ചു. അ​വ​ശ​നി​ല​യി​ൽ സു​മ​യ്യ​യെ കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്നും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​യും നി​സാം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. വി​ശ​ദ​മാ​യി ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സു​മ​യ്യ​യു​ടെ ക​ഴു​ത്തി​ൽ​ഷാ​ൾ​മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച​താ​യി ഇ​യാ​ൾ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ബോ​ധം കെ​ട്ട് സു​മ​യ്യ വീ​ണ​താ​യും ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. എ​ന്തി​നു​വേ​ണ്ടി​യാ​ണ് ഇ​യാ​ൾ സു​മ​യ്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More

ക​ട​ലി​ൽ​ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു! ഇ​രു​വ​രും പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു….

കൊ​ല്ലം: ആ​ല​പ്പാ​ട്, വെ​ള്ള​നാ​തു​രു​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി തിരയിൽപ്പെട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. മ​രു​തൂ​ർ​കു​ള​ങ്ങ​ര തെ​ക്ക്, നി​സാ​മ​ൻ​സി​ലി​ൽ ഇ​ർ​ഫാ​ൻ( 16), അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര, ഇ​ട​പ്പു​ര​യി​ൽ അ​ർ​ജു​ൻ​നി​വാ​സി​ൽ കൃ​ഷ്ണ.​ആ​ർ.​സ​ത്യ​ൻ ( ക​ണ്ണ​ൻ 16) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ എ​ട്ടു പേ​ർ ഒ​രു​മി​ച്ച് സ​ഹ​പാ​ഠി​യു​ടെ വീ​ടി​ന്‍റെ വാ​സ്തു​ബ​ലി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം വെ​ള്ള​നാ​തു​രു​ത്ത് ബീ​ച്ചി​ൽ എ​ത്തി കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തി​നി​ടെ കൂ​ട്ട​ത്തി​ൽ പെ​ട്ട ഒ​രു വി​ദ്യാ​ർ​ത്ഥി തി​ര​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ര​ണ്ടു പേ​രും ശ​ക്ത​മാ​യ​തി​ര​യി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കാ​ണാ​താ​യ​വ​രെ രാ​ത്രി വൈ​കി വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. രാ​വി​ലെ​മു​ത​ൽ വീ​ണ്ടും തെ​ര​ച്ചി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​രു​വ​രും പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ൻജിനിയ​റിം​ഗ് വി​ദ്യാ​ർ​ഥിക​ൾ മ​രി​ച്ചു; ഉല്ലാസ യാത്രകഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു  അപകടം

കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ കു​ന്നി​ക്കോ​ട് ചേ​ത്ത​ടി​യി​ൽ രാ​ത്രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് എ​ൻജിനി​യ​റിം​ഗ് വി​ദ്യാ​ർ​ഥിക​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ചൈ​ത​ന്യ​യി​ൽ അ​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൾ ചൈ​ത​ന്യ(20), കൊ​ല്ലം കേ​ര​ള​പു​രം മ​ണ്ഡ​പം ജം​ഗ്ഷ​നി​ൽ വ​സ​ന്ത നി​ല​യ​ത്തി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ബി.​എ​ൻ.​ഗോ​വി​ന്ദ്(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബി.​എ​ൻ.​ഗോ​വി​ന്ദ്(20) ഇ​ന്ന​ലെ രാ​ത്രി​ത​ന്നെ മ​രി​ച്ചി​രു​ന്നു. ചൈ​ത​ന്യ ഇ​ന്ന് രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സി​ഇ​ടി എ​ൻ​ജി​നിയ​റിം​ഗ് കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​രു​വ​രും. കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി​സം​ഘം അ​ഞ്ച് ബൈ​ക്കു​ക​ളി​ലാ​യി തെ​ന്മ​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് പോ​യി​രു​ന്ന​താ​ണ്. മ​ട​ങ്ങി​വ​രു​ന്ന​വ​ഴി ചേ​ത്ത​ടി​യി​ൽ​വ​ച്ച് എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന കാ​ർ ഗോ​വി​ന്ദി​ന്‍റെ ബൈ​ക്കി​ലി​ടി​ച്ചു. ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​പ​രി​ക്കേ​റ്റ ഗോ​വി​ന്ദി​നെ​യും ചൈ​ത​ന്യ​യെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ധി​കം​വൈ​കാ​തെ ഗോ​വി​ന്ദും പി​ന്നീ​ട് ചൈ​ത​ന്യ​യും മ​രി​ച്ചു. കു​ന്നി​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ​ത്ത​നാ​പു​രം പ​നം​പ​റ്റ സ്വ​ദേ​ശി​യു​ടേ​താ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട കാ​ർ.​കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ് .

Read More

വാറ്റുകാരുടെ ഓണം സ്പെഷൽ  ജി​ഞ്ച​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങളും പി​ടി​കൂ​ടി എക്സൈസ്

ചാ​ത്ത​ന്നൂ​ർ: നെ​ടു​ങ്ങോ​ലം ഉ​പ്പു​ക​ട​വി​ൽ പൊ​ന്ത​ക്കാ​ട്ടി​ൽ നി​ന്നും 165 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​വും പി​ടി​കൂ​ടി.​ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സും പ​ര​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജി​ഞ്ച​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ക്കാ​തെ ഇ​ഞ്ചി​യും അ​ങ്ങാ​ടി മ​രു​ന്നു​ക​ളും ചേ​ർ​ത്തു​ള്ള ജി​ഞ്ച​ർ ചാ​രാ​യം എ​ന്ന പു​തി​യ രീ​തി​യി​ലു​ള്ള കോ​ട​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഓ​ണം പ്ര​മാ​ണി​ച്ച് പ​രി​ശോ​ധ​ന ക​ൾ ശ​ക്ത​മാ​ക്കി എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.പ​ര​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ നി​സാ​ർ, എ​സ്.​ഐ. വി​ജി​ത്.​കെ.​നാ​യ​ർ, എ.​എ​സ്.​ഐ. ഹ​രി സോ​മ​ൻ, എ​സ്.​സി.​പി.​ഒ. ജ​യ​പ്ര​കാ​ശ്, എ​ക്‌​സൈ​സ് പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​നി​ഷാ​ദ്, ആ​ർ.​ജി.​വി​നോ​ദ് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ആ​ർ.​ജ്യോ​തി , ഒ.​എ​ൻ.​വി​ഷ്ണു, ഡ്രൈ​വ​ർ ബി​നോ​ജ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കോ​ട പി​ടി​കൂ​ടി​യ​ത്.

Read More

മോ​ളെ​ന്‍റെ കൂ​ടൊ​ണ്ട്, കൊ​ണ്ടു​വ​രാം എ​ന്ന് പ​റ​ഞ്ഞ്..! ഏ​ഴു​വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് 25 വ​ർ​ഷം ത​ട​വും അന്പതിനായിരം പി​ഴ​യും ശി​ക്ഷ​ വി​ധി​ച്ച് പോ​ക്സോ കോ​ട​തി

ച​വ​റ/​ക​രു​നാ​ഗ​പ്പ​ള്ളി: ഏ​ഴ് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​കൊ​ണ്ടു പോ​യി ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്‌​സോ കോ​ട​തി 25 വ​ര്‍​ഷം ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. സ്‌​പെ​ഷ​ല്‍ ജ​ഡ്ജി എ ​ഷാ​ജ​ഹാ​നാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ച​വ​റ തേ​വ​ല​ക്ക​ര സ്വ​ദേ​ശി ഹാ​രി​സ് എ​ന്ന ജാ​രി​സ് ( 35 ) നെ​യാ​ണ്‌​കോ​ട​തി ശി​ക്ഷി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍. 2018 സെ​പ്റ്റം​ബ​ര്‍ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ ബ​സി​ല്‍ വ​ന്നി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ മാ​താ​വി​നോ​ട് സം​സാ​രി​ക്കു​ക​യാ​ണ് എ​ന്ന​മ​ട്ടി​ല്‍ മൊ​ബൈ​ല്‍ ചെ​വി​യി​ല്‍​വ​ച്ച് മോ​ളെ​ന്‍റെ കൂ​ടൊ​ണ്ട്, കൊ​ണ്ടു​വ​രാം എ​ന്ന് പ​റ​ഞ്ഞ് ബൈ​ക്കി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച് മൃ​ഗീ​യ​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​ണ് പ്രേ​സി​ക്യൂ​ഷ​ന്‍ കേ​സ്. പീ​ഡ​ന​ത്തി​നി​ട​യി​ല്‍ ക​ര​ഞ്ഞ കു​ട്ടി​യെ ജാ​രി​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി തെ​ക്കും​ഭാ​ഗം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത…

Read More

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്! പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളിലായി 50 ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പുകേസുകൾ

അ​ടൂ​ര്‍: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​ടൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യ സു​ധീ​റി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍. സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. 50 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ളാ​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​ര്‍ കാ​ര​മൂ​ട് കാ​രം​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ സു​ധീ​റി​നെ (48) യാ​ണ് ഇ​ന്ന​ലെ അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ട്ടാ​ഴി ന​ട​ത്തേ​രി സെ​ന്‍റ് ജോ​ര്‍​ജ് സ്ട്രീ​റ്റി​ല്‍ ച​രി​വു​കാ​ലാ​യി​ല്‍ ദാ​നി​യേ​ലി​ന്‍റെ മ​ക​ന്‍ ജോ​സി​ന്‍റെ പ​ക്ക​ല്‍ നി​ന്ന് ജ​പ്പാ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 2.25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ടൂ​ര്‍ റ​വ​ന്യൂ ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന യൂ​ണി​വേ​ഴ്സ​ല്‍ എ​ന്‍റ‍​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ന്‍ കൂ​ടി​യാ​ണ് സു​ധീ​ര്‍. ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട​ക, കാ​ല​ടി, ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. അ​ടൂ​രി​ല്‍ സ്വ​ന്തം​നി​ല​യി​ല്‍…

Read More

മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ രാ​ത്രി​യി​ൽ സം​ഭ​വി​ച്ച​തൊ​ന്നും അ​റി​യി​ല്ലെന്ന് പ്രതി

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. കി​ളി​കൊ​ല്ലൂ​ർ ക​ന്നി​മേ​ൽ​ചേ​രി കൈ​ര​ളി ന​ഗ​ർ 57ൽ ​കു​ഴി​ക്ക​ണ്ടം വ​യ​ലി​ൽ ശ്രീ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ (57) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാണ് സം​ഭ​വം. മ​ക​ൻ മ​ണി​ക്കു​ട്ട​(31)നെ ​കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ഞ്ച​ത്തും ക​ണ്ണി​നു​താ​ഴെ​യും കു​ത്തേ​റ്റ കൃ​ഷ്ണ​ൻ​കു​ട്ടി ചെ​ട്ടി​യാ​രെ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും​അ​വി​ടെ​നി​ന്ന് വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​വി​ടെ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.സം​ഭ​വ​ത്തി​നു​ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടി​ലെ ടെ​റ​സി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ണി​ക്കു​ട്ട​നെ പോ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ രാ​ത്രി​യി​ൽ സം​ഭ​വി​ച്ച​തൊ​ന്നും അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​ണി​ക്കു​ട്ട​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് മ​രി​ച്ച കൃ​ഷ്ണ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ. അ​ച്ഛ​നോ​ടൊ​പ്പ​മാ​ണ് മ​ണി​ക്കു​ട്ട​നും പ​ണി​ക്ക് പോ​യി​രു​ന്ന​ത്.

Read More

ഓ​ണ​ക്കാ​ല ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ ധാ​ര​ണ;കെഎസ് ആർടിസി എംഡിയുമായുള്ള യൂണിയൻ നേതാക്കളുടെ  ചർച്ച പരാജയം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി​യി​ലെ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ഓ​ണ​ക്കാ​ല ആ​നു​കൂ​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മാ​ത്ര​മാ​ണ് ധാ​ര​ണ​യാ​യ​ത്. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത​തി​ലും ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ളം ഒ​മ്പ​തു ദി​വ​സ​മാ​യി​ട്ടും വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ടി ​ഡി എ​ഫ് പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യി. അ​ജ​ണ്ട​യി​ലു​ണ്ടാ​യി​രു​ന്ന​പ​ല വി​ഷ​യ​ങ്ങ​ളി​ലും കേ​ര​ള സ്‌​റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്) ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സിം​ഗി​ൾ ഡ്യൂ​ട്ടി 12 മ​ണി​ക്കൂ​റാ​ക്കാ​നു​ള്ള (സ് ​പ്രെ​ഡ് ഓ​വ​ർ) നി​ർ​ദ്ദേ​ശം ര​ണ്ടാ​മ​ത്തെ അ​ജ​ണ്ട​യാ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്.​ഇ​തി​നെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ശ​ക്ത​മാ​യി എ​തി​ർ​ത്തു. 8 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു​ള്ള സ​മ​യ​ത്തി​ന് ഓ​വ​ർ​ടൈം ശ​മ്പ​ളം ന​ല്ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.​ മാ​ത്ര​മ​ല്ല 2020 ജ​നു​വ​രി​യി​ലെ ഡ്യൂ​ട്ടി പാ​റ്റേ​ൺ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും, ബി​എം​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.​ഇ​ത് സം​ബ​ന്ധി​ച്ച്…

Read More

ലി​ജോ​യു​ടെ​യും ജി​തി​ന്‍റെ​യും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം! വി​ശ്വ​സി​ക്കാ​തെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വി​ഴി​ഞ്ഞം: ദു​രൂ​ഹ​ത​ക​ൾ ബാ​ക്കി​യാ​ക്കി ക​രിം​കു​ളം പു​ല്ലു​വി​ള ചെ​മ്പ​ക​രാ​മ​ൻ​തു​റ പു​ര​യി​ട​ത്തി​ൽ ജോ​സ​ഫി​ന്‍റെ മ​ക്ക​ളാ​യ ലി​ജോ​യും ജി​തി​നും യാ​ത്ര​യാ​യി. കാ​ർ അ​പ​ക​ട​ത്തി​ൽ ര​ണ്ട് കു​രു​ന്നു​ക​ളും മ​രി​ച്ചെ​ന്ന​വാ​ർ​ത്ത വി​ശ്വ​സി​ക്കാ​തെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും. ശ​നി​യാ​ഴ്ച രാ​വി​ലെ ത​മി​ഴ്നാ​ട്ടി​ലെ കൂ​ടം​കു​ള​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ന​ട​ന്ന കാ​ർ അ​പ​ക​ട​ത്തി​ലാ​ണ് പ​തി​നാ​ല് വ​യ​സു​കാ​ര​നാ​യ ലി​ജോ​യും പ​ത്ത് വ​യ​സു​കാ​ര​നാ​യ ജി​തി​നും മ​ര​ണ​മ​ട​ഞ്ഞ​തെ​ന്ന് മാ​താ​വ് ലി​ല്ലി​യു​ടെ വാ​ദം. എ​ന്നാ​ൽ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് പി​താ​വാ​യ ജോ​സ​ഫും ബ​ന്ധു​ക്ക​ളും രം​ഗ​ത്ത് വ​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ സം​ശ​യ​വും വ​ർ​ധി​ച്ചു. ക​ട​ൽ​പ്പ​ണി​ക്കാ​ര​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യാ​യ ലി​ല്ലി മൂ​ന്ന് മ​ക്ക​ളാ​യ ലി​ജോ ,റി​ജോ, ജി​തി​ൻ എ​ന്നി​വ​രു​മാ​യി ആ​റ് മാ​സം മു​ൻ​പ് മ​റ്റൊ​രാ​ളോ​ടൊ​പ്പം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് നാ​ടു​വി​ട്ടി​രു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന പ​രാ​തി ജോ​സ​ഫ് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ന് ന​ൽ​കി.​അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ജോ​സ​ഫി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട ലി​ല്ലി മ​ക്ക​ളു​ടെ മ​ര​ണ​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വേ​ളാ​ങ്ക​ണ്ണി​ക്കു പോ​യി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ ലോ​റി​യി​ടി​ച്ചാ​ണ്…

Read More

യൂണിയനുകൾ വഴങ്ങുമോ? സിം​ഗി​ൾ ഡ്യൂ​ട്ടി 12 മ​ണി​ക്കൂ​ർ; യൂ​ണി​യ​നു​ക​ളു​മാ​യി മാ​നേ​ജ്മെ​ന്‍റ് ച​ർ​ച്ച ഇ​ന്ന്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി​യി​ലെ ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാ​ഫി​ന്‍റെ​ സിം​ഗി​ൾ ഡ്യൂ​ട്ടി 12 മ​ണി​ക്കൂ​റാ​യി (സ്പ്രെ​ഡ് ഓ​വ​ർ) വ​ർ​ധിപ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളു​മാ​യി മാ​നേ​ജ്മെ​ന്‍റ് ഇ​ന്ന് ച​ർ​ച്ച ചെ​യ്യും.​ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ബി​ജു പ്ര​ഭാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ട്രാ​ൻ​സ്പോ​ർ​ട്ട് ഭ​വ​നി​ലാ​ണ് ച​ർ​ച്ച. അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളാ​യ സി ​ഐ ടി ​യു, ടിഡിഎ​ഫ്, ബി​എം​എ​സ് എ​ന്നി​വ​യി​ൽ നി​ന്നും മൂ​ന്നുപേ​ർ​ക്കു​വീ​തം ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നാ​ണ് ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യു​ടെ അ​റി​യി​പ്പ്. അ​ജ​ണ്ട​യും അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ണം ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സും അ​ഡ്വാ​ൻ​സു​മാ​ണ് ഒ​ന്നാ​മ​ത്തെ അ​ജ​ണ്ട. സിം​ഗി​ൾ ഡ്യൂ​ട്ടി 12 മ​ണി​ക്കൂ​റാ​യി വ​ർ​ധിപ്പി​ക്കു​ന്ന ( സ്പ്രെ​ഡ് ഓ​വ​ർ) ര​ണ്ടാ​മ​ത്തെ അ​ജ​ണ്ട​യാ​യാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. കെ ​എ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ ഒ​ന്ന​ട​ങ്കം എ​തി​ർ​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ൽ രൂ​ക്ഷ​മാ​യ ച​ർ​ച്ച ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. യൂ​ണി​യ​നു​ക​ൾ ഇ​തി​ന് വ​ഴ​ങ്ങി​യാ​ൽ വ​ലി​യ വി​ല ന​ല്കേ​ണ്ടി വ​രു​മെ​ന്ന ഭ​യം യൂ​ണി​യ​നു​ക​ൾ​ക്കു​ണ്ട്.…

Read More