പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ ബസ് സർവീസുകളുടെ പൂർണ്ണ ചുമതല ഇനിഇൻസ്പെക്ടർമാർക്ക് .സർവീസുകൾ ലാഭകരവും പരാതി രഹിതവും പൊതുജനോപകാരപ്രദവുമായി നടത്താനാണ് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ യൂണിറ്റുകളിലും 10-15 ബസ് സർവീസുകളുടെ ചുമതല ഒരു ഇൻസ്പെക്ടർക്കായിരിക്കും.ഇൻസ്പെക്ടർമാരുടെ കുറവുണ്ടെങ്കിൽ സ്ക്വാഡിൽ നിന്നും യൂണിറ്റുകളിലേക്ക് വിട്ടു നല്‍കും.ട്രാഫിക് ഡിമാൻറ് അനുസരിച്ച് ട്രിപ്പുകൾ ക്രമീകരിക്കുക, നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കുക, ജനോപകാരപ്രദമായി ട്രിപ്പുകൾ ക്രമീകരിക്കുക തുടങ്ങിയവ ഇവരുടെ പ്രാഥമിക കർത്തവ്യമാണ്. വരുമാന വർദ്ധനവ്, ബസ്സുകളുടെ അറ്റകുറ്റപണികൾ ഇന്ധനക്ഷമത വർദ്ധിപ്പിക്കൽ, പരാതിരഹിതമായി സർവീസ് നടത്തൽ എന്നിവയും ഇൻസ്പെക്ടർമാരുടെ ഉത്തരവാദിത്വമാണ്. ക്രമീകരിക്കപ്പെട്ട ട്രിപ്പുകളും ഷെഡ്യൂളുകളും കൃത്യമായും കാര്യക്ഷമതയോടും നടത്തണം. ഓരോ സർവീസിന്റെയും ഓപ്പറേറ്റിംഗ് ക്രൂവിന്റെ ഉത്തരവാദിത്വവും, ക്രൂ ഡ്യൂട്ടിയ്ക്ക് എത്തിയെന്ന് ഉറപ്പാക്കേണ്ടതും ചുമതലയുള്ള ഇൻസ്പെക്ടർക്കാണ്. അവധിയെടുക്കുന്നവർക്ക് പകരം ക്രൂവിനെ അറേഞ്ച് ചെയ്യണം.ഓരോ സർവീസിന്റെയും ഓരോ ട്രിപ്പിലെയും വരുമാനം പരിശോധിക്കണം. വരുമാനം…
Read MoreCategory: Kollam
പ്രശ്നങ്ങളുടെ അക്ഷയപാത്രമായി കൊല്ലം; റിട്ട.എസ്ഐയുടെ മകന്റെ അനധികൃത നിർമാണം;പരാതി നൽകിയ വിവരാവകാശപ്രവർത്തകനും മാതാവിനും നേരെ ആക്രമണം
കൊല്ലം : വിവരാവകാശപ്രവർത്തകന്റെ വീട് റിട്ട.എസ്ഐയുടെ നേതൃത്വത്തിൽ ആക്രമിച്ചതാ യിപരാതി. കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറിന്റെ വീടാണ് ആക്രമിച്ചത്. റിട്ട.എസ്ഐ റഷീദിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് വീടാക്രമിച്ചതെന്ന് ശ്രീകുമാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഘം വീടാക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. റഷീദിന്റെ മകന്റെ അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതാണ് റഷീദിനെ ചൊടിപ്പിച്ചത്. ശ്രീകുമാറിനെയും മാതാവ് അമ്മിണിയേയും കന്പിവടിക്ക് അടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പരാതിയെതുടർന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്.
Read Moreഹെൽമറ്റ് വയ്ക്കാൻ മറന്നു..!കൊട്ടാരക്കരയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു കയറി യുവാവ് മരിച്ചു;അപകടത്തിൽപ്പെട്ട ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല
കൊട്ടാരക്കര: രണ്ടാഴ്ചയായി വാഹനാപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കൊട്ടാരക്കരയിൽ വീണ്ടും അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശി ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീത്, ആദർശ് എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇന്ന് പുലർച്ചെ 5.30ന് എംസി റോഡിൽ മൈലത്തായിരുന്നു അപകടം. റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ അടൂർ ഭാഗത്തേക്ക് പോയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്നവർ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ശരത് സംഭവസ്ഥലത്ത് മരിച്ചു. മറ്റു രണ്ടു പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികർക്ക് ഹെൽമെറ്റുണ്ടായിരുന്നില്ല കഴിഞ്ഞ രണ്ടാഴ്ചയായി എംസി റോഡിലും ദേശീയ പാതയിലുമായി പത്തോളം അപകടങ്ങൾ നടന്നു കഴിഞ്ഞു. മുൻപുണ്ടായ അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായിട്ടുണ്ട്.
Read Moreകെഎസ്ആർടിസി ബസിനു നടുറോഡിൽ ഫ്രീ ‘നീരാട്ട് ’! അടൂര്‍ പഴയപാലത്തില്‍ വീണ്ടും പൈപ്പ് പൊട്ടി വെള്ളം ഒഴുകി
അടൂര്‍: കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വലിയ തോടിനു കുറുകെയുള്ള പഴയ പാലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണ ജലവിതരണെ പൈപ്പ് പൊട്ടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പറക്കോട് ചിരക്കിക്കല് പമ്പ് ഹൗസില്‍ നിന്നും അടൂര്‍ നഗരസഭാ പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയത്. ഇതേത്തുടര്‍ന്ന് ടൗണ്‍ റോഡില്‍ വാഹനയാത്രക്കാര്‍ക്ക് ഒരു മണിക്കൂറോളം ബുദ്ധിമുട്ട് ഉണ്ടായി. വെള്ളം ചീറ്റി റോഡിലേക്കു വീണതൊടെ ഇതുവഴി വന്ന ഇരുചക്ര വാഹന യാത്രക്കാര്‍ വെള്ളത്തില്‍ കുളിച്ചു. നിലവിലെ പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് അടുത്തയിടെ സ്ഥാപിച്ച പൈപ്പുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച ഭാഗം ഇളകിമാറുകയായിരുന്നുവെന്ന് പറയുന്നു. ഈ ഭാഗത്തുതന്നെ രണ്ടാം തവണയാണ് പൈപ്പ് പൊട്ടുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിനെ തുടര്‍ന്ന് പൈപ്പ് പാലത്തിന്റെ കൈവരിയോടു ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കെട്ടും തകര്‍ന്നു. ഇന്നലെ പൈപ്പ് പൊട്ടിയ ഭാഗത്തിന് എതിര് വശത്ത് ഒരാഴ്ച മുമ്പ് പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടിയതിനെ…
Read Moreടിവിയുടെ ശബ്ദം ഉച്ചത്തിലാക്കിയ ശേഷം…! മുഖംമൂടിസംഘം കുടുംബാംഗങ്ങളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവം; പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന് പോലീസ്
കൊല്ലം: കുണ്ടറയിൽ മുഖംമൂടിധരിച്ചെത്തിയ സംഘം കുടുംബാംഗങ്ങളെ കെട്ടിയിട്ട് വീട് കൊളളയടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുണ്ടറ സിഐ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള സംഘമല്ല സംഭവത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. 19 പവന് സ്വര്‍ണ്ണവും രണ്ട്ലക്ഷത്തോളം രൂപയുമാണ് കവർന്നത്. മാമൂട് മുണ്ടന്‍ചിറ മാടന്കാവിനുസമീപം ചരുവിള പുത്തന്‍വീട്ടിലാണ് കൊള്ളസംഘം ആക്രമണം നടത്തിയത്. ഗൃഹനാഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടിധരിച്ച് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചുപേര്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം സ്വര്‍ണവും പണവും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 9.30-ഓടെയാണ് കൊള്ളസംഘം ആക്രമണംനടത്തിയത്. സഹോദരങ്ങളായ എസ്.അമ്പിളി, ജയചന്ദ്രന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കിയ ശേഷം… ജയചന്ദ്രന് പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇരുവരും സ്വകാര്യ ചിട്ടി നടത്തി വരുകയായിരുന്നു. ചിട്ടിയുടെ പിരിവുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ജയചന്ദ്രനുപിന്നാലെയാണ് മുഖംമൂടിസംഘം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ജയചന്ദ്രനെ മര്‍ദ്ദിച്ചശേഷം കെട്ടിയിട്ടു. ടിവിയുടെ…
Read Moreകെഎസ്ആർടിസിയിൽ ഈ മാസവും ശമ്പളം ഇതുവരെ ലഭിച്ചില്ല
ചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ ഈ മാസവും ശമ്പളം മുടങ്ങി. തീയതി ആറായിട്ടും എന്ന് ശമ്പളം കിട്ടുമെന്ന് ഉറപ്പു പറയാൻ കഴിയാത്ത അവസ്ഥയിലാണ് മാനേജ്മെന്റ്. കഴിഞ്ഞ മാസവും 10-ന് ശേഷമാണ് ശമ്പളം വിതരണം ചെയ്തത്.ഏറെക്കാലമായി എല്ലാ മാസവും ഇതാണ് അവസ്ഥ. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിക്കുന്ന തുകയാണ് ഇപ്പോൾ ജീവനക്കാർക്ക് ശമ്പളമായി വിതരണം ചെയ്യുന്നത്.ഈ മാസത്തെ ശമ്പളം വിതരണം ചെയ്യാനുള്ള തുക ഇതുവരെ അനുവദിച്ചിട്ടില്ല. ധനകാര്യ വകുപ്പ് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് അനുവദിക്കുന്ന തുക, അദ്ദേഹമാണ് കെ എസ് ആർ ടി സി എം.ഡിക്ക് കൈമാറുന്നത്.ഗതാഗത വകുപ്പ് സെക്രട്ടറിയും കെ എസ് ആർ ടി സി യുടെ സിഎംഡിയും ബിജു പ്രഭാകർ തന്നെയാണ്. അത് കൊണ്ട് സർക്കാർ പണം അനുവദിച്ചാൽ പണം കൈമാറുന്നതിനും ശമ്പളം വിതരണം ചെയ്യുന്നതിനും കാലതാമസമുണ്ടാകില്ല എന്ന…
Read Moreകൊല്ലത്ത് ശുചിമുറിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി പോലീസ്
കൊല്ലം: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം സ്വദേശി കാവ്യാ മോഹനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Read Moreപാക്കിസ്ഥാനിലേക്കു പോകുന്ന ശ്രീലങ്കൻ ബോട്ട്; കടലിൽ ജാഗ്രത തുടരുന്നു; പോലീസ് പട്രോളിംഗ് ശക്തം
കൊല്ലം : പാക്കിസ്ഥാനിലേക്കു പോകുന്ന ശ്രീലങ്കൻ സ്വദേശികളുടെ ബോട്ട് കേരളതീരത്ത് എത്താമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളതീരം ജാഗ്രതയിൽ. തീരത്ത് ഭീകരാക്രമണ സാധ്യതയും തള്ളിക്കളയാനാകില്ല. നാലുപോർട്ടുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 26 ലാന്റിംഗ് സെന്ററുകളും നിരീക്ഷണത്തിലാണ്. തീരപ്രദേശത്തെ ലോഡ് ജുകളിൽ കഴിഞ്ഞ ഒരാഴ്ചയായി പരിശോധന നടത്തിവരികയാണ്. തീരപ്രദേശം കേന്ദ്രീകരിച്ച് മൊബൈൽ പട്രോളിംഗും നടത്തിവരുന്നു. കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ ബീറ്റ് പട്രോളിംഗ് നടത്തിവരികയാണ്. മത്സ്യബന്ധനബോട്ടുകളും നിരീക്ഷണത്തിലാണ്. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകൾക്ക് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പൊലീസിന്റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്.കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ചേർന്നാണ് പരിശോധന നടത്തിവരുന്നത്. ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകളും പരിശോധിക്കുന്നുണ്ട്. കൊല്ലത്ത് കോസ്റ്റൽ സിഐ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.
Read Moreകെഎസ്ആർടിസിക്ക് എഞ്ചിനീയറില്ല; 60 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: എഞ്ചിനീയർമാർ ഇല്ലാത്തത് മൂലം കെ എസ് ആർ ടി സി യുടെ പല നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിച്ചതായി സിഎംഡി ബിജു പ്രഭാകരൻ.സർക്കാർ അനുമതിയോടെ കോർപ്പറേഷന്റെ വസ്തുവകകളിൽ 60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇത് ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല. ചീഫ് എഞ്ചിനീയർ ഇല്ലാത്തതിനാൽ ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ടെക്നിക്കൽ കമ്മിറ്റി പോലും ചേരാൻ പറ്റാത്ത സാഹചര്യമാണെന്നും സി എം ഡി.കോർപ്പറേഷനിൽ ചീഫ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനിയർ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരിൽ നിന്നും ബി.ടെക് യോഗ്യതയുള്ളവരെ ചീഫ് ഓഫീസിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ നീക്കം തുടങ്ങി.സിവിൽ, ഇലക്ട്രിക്കൽ എഞ്ചിനീയർമാരെയാണ് പരിഗണിക്കുന്നത്. കെ എസ് ആർ ടി സി യിൽ കരാർ വ്യവസ്ഥയിൽ കൺസൾട്ടന്റായി (പി ആന്റ് സി ഡബ്ളിയു) നിയമിതനായിട്ടുള്ള മുൻ പിഡബ്യൂഡി.ചീഫ് എഞ്ചിനീയർ എം.എൻ.ശിവരാജിനെ…
Read Moreകെ.ബി ഗണേഷ് കുമാറിന് കൊട്ടാരക്കരയിൽ ക്യാമ്പ് ഹൗസ്: സിപിഎമ്മിന് അതൃപ്തി
കൊട്ടാരക്കര: പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ കൊട്ടാരക്കരയിൽ ക്യാമ്പ് ഹൗസ് ആരംഭിച്ചതിൽ സിപിഎമ്മിന് അമർഷം. സിപിഎം നേതാക്കൾ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഇത് ചർച്ചയായിട്ടുണ്ട്. കൊട്ടാരക്കര എംഎൽഎയും ധനമന്ത്രിയുമായ കെ.എൻ.ബാലഗോപാലും അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസും സജീവമായി നില നിൽക്കുമ്പോഴാണ് മറ്റൊരു മണ്ഡലത്തിലെ എംഎൽഎ ഇവിടെ ക്യാമ്പ് ഹൗസ് തുറക്കുന്നത്. ഇത് സമാന്തര അധികാര കേന്ദ്രം സൃഷ്ടിക്കലാണെന്നാണ് സിപിഎം കരുതുന്നത്. ആർ.ബാലകൃഷ്ണപിള്ള ട്രസ്റ്റ് മന്ദിരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കേരളാ കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഓഫീസ് കഴിഞ്ഞ ദിവസമാണ് വാടക കെട്ടിടത്തിലേക്കു മാറ്റിയത്. പിള്ളയുടെ വിൽപ്പപത്ര വിവാദ കേസ് ഈ മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചനകൾ. ഈ ഓഫീസ് ഗണേഷ് കുമാറിന്റെ ക്യാമ്പ് ഓഫീസായും പ്രവർത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് സിപിഎം നെ ചൊടിപ്പിച്ചിട്ടുള്ളത്.ഈ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. അതിനു ശേഷമാണ്…
Read More