കൊല്ലം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ ആൾക്കെതിരെ എക്സൈസ് സംഘം കേസെടുത്തു.തൃക്കടവുര്‍ വെങ്കേക്കര സ്വദേശി ജോജി ജോര്‍ജിനെ പ്രതിയാക്കി എന്‍ ഡി പി എസ് നിയമ പ്രകാരമാണ് കേസ് എടുത്തത്. ഓണം സ്പെഷ്യല്ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് എൻഫോഴ്സ്മെൻറ് പ്രവര്‍ത്തനം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി എക്സൈസ് സംഘം ഇയാളെ രഹസ്യമായ് നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ജോജിയുടെ വീട് പരിശോധിച്ച് വീടിന്റെ ബാല്‍ക്കണിയില്‍ വളര്‍ത്തിയിരുന്ന നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ എം.സുരേഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസിര്‍മാരായ സി.ശ്രീകുമാര്‍,ജയകൃഷ്ണന്.ബി,അനൂപ്.എ.രവി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ബിന്ദുലേഖ.ബിഎല്‍, എക്സൈസ് ഡ്രൈവര്‍ രാജഗോപാല്‍.എം എന്നിവര്‍…
Read MoreCategory: Kollam
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി; എന്ന് കൊടുക്കുമെന്ന് നിശ്ചയവുമില്ല; എംഡിയുടെ വരവും കാത്ത് തൊഴിലാളികൾ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം മുടങ്ങി. എന്ന് ശമ്പളം വിതരണം ചെയ്യാൻ കഴിയുമെന്ന് കോർപ്പറേഷന് ഒരു നിശ്ചയവുമില്ല. കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാൻ 101 കോടി രൂപയോളമാണ് വേണ്ടത്. മാസങ്ങളായിഈ തുക സംസ്ഥാന സർക്കാർ വായ്പയായി അനുവദിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കാലം വരെ മാസാവസാന ദിവസമായിരുന്നു ശമ്പള വിതരണം .എന്നാൽ ഇപ്പോൾ ഇത് അടുത്ത മാസം അഞ്ചാം തീയതിയായി മാറിയിരുന്നു. ഈ മാസം ആദ്യ ആഴ്ചകളിൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ കഴിയുന്ന കാര്യം സംശയത്തിലാണ്.ശമ്പളം വിതരണം ചെയ്യുന്നതിനുള്ള തുകയ്ക്ക് സിഎംഡി, ഗതാഗതവകുപ്പ് സെക്രട്ടറി മുഖേനയാണ് സർക്കാരിന് അപേക്ഷ നല്‍കേണ്ടത്. സർക്കാർ അനുവദിക്കുന്ന തുക ഗതാഗത വകുപ്പ് സെക്രട്ടറിയാണ് കെ എസ് ആർ ടി സി എം.ഡിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. കെ എസ് ആർ ടി…
Read Moreഇത്തിക്കരയിൽ ലോറിഡ്രൈവർക്ക് നേരേ നടന്നത് ആസൂത്രിത കൊലപാതകശ്രമം; പ്രതികളെക്കുറിച്ച് സൂചന
ചാത്തന്നൂർ: ഇത്തിക്കരയിൽ ലോറി ഡ്രൈവർക്ക് നേരേ നടന്നത് ആസൂത്രിത കൊലപാതക ശ്രമമെന്ന് സൂചന.കുളത്തുപ്പുഴ നെല്ലിമൂട് തിങ്കൾ കരിക്കംകുഴിവിള വീട്ടിൽ ലോറി ഡ്രൈവറും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഷിബിന്‍ (30) നേരേയാണ് വ്യാഴാഴ്ച പുലർച്ചേ ഇത്തിക്കരയിൽ ദേശീയ പാതയിൽ ആക്രമണമുണ്ടായത്. ഷിബിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ചവരെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.ആക്രമിക്കപ്പെട്ടപ്പോൾ ലോറിയിലുണ്ടായിരുന്ന സഹായിയെ ചാത്തന്നൂർ സിഐ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ ഇന്നലെചോദ്യം ചെയ്തു.ഷിബിൻ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിന്നു ചെങ്കല്ലും കയറ്റി വരികയായിരുന്നു ഷിബിൻ. ലോറി നിർത്തി പുറത്തിറങ്ങിയപ്പോൾ ഓട്ടോയിലും ബൈക്കിലുമായെത്തിയ എട്ടംഗ ഗുണ്ടാസംഘമാണ് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചത്.ജീവരക്ഷാർഥം ലോറിയിൽ ഓടിക്കയറാൻ ശ്രമിച്ച ഷിബിനെ ലോറിയിൽ നിന്നും പിടിച്ചിറക്കി വാഹനത്തിൽ കയറ്റി കൊണ്ടുപോകാനും ഗുണ്ടാസംഘം ശ്രമം നടത്തി. ഹൈവേയിലൂടെ മറ്റ് വാഹനങ്ങൾ വന്നത് കൊണ്ടാണ് ഗൂണ്ടാ സംഘത്തിന്റെ ശ്രമം പാളിയത്. ഷിബിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താനായിരുന്നോ ശ്രമം എന്നും…
Read Moreആയൂരിലെ ലോറി ഡ്രൈവറുടെ കൊല; സംഭവ വിവരം പോലീസിലറിയിച്ച ഡ്രൈവറുടെ കാൽ ഒടിച്ചു
ചാത്തന്നൂർ: ആയൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ അജയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ സംഭവം പോലീസിനെ അറിയിച്ച ലോറി ഡ്രൈവർക്ക് നേരെ ആക്രമണം. ക്രൂരമായ ആക്രമണത്തിൽ ഡ്രൈവറുടെ കാൽ ഒടിഞ്ഞു.കുളത്തുപ്പുഴ നെല്ലിമുട് തിങ്കൾ കരിക്കം കുഴിവിള വീട്ടിൽ ഷിബിനാ (30)ണ് പരിക്കേറ്റത്. ഷിബിനെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ ഇത്തിക്കരയിലാണ് സംഭവം. കണ്ണൂരിൽ നിന്നും ചെങ്കല്ലും കയറ്റി ചാത്തന്നൂരിലേക്ക് വരികയായിരുന്ന ലോറി. ഇത്തിക്കരയിൽ നിർത്തിയിട്ടു സ്ഥലത്തെത്തിയ പോലീസ് ലോറി വെളിച്ചമുള്ള ഭാഗത്തേയ്ക്ക് മാറ്റിയിടാൻ നിർദ്ദേശിച്ചു. ഷിബിൻ അതനുസരിക്കുകയും ചെയ്തു. അപ്പോൾ മറ്റൊരു ലോറി ഷിബിൻ ആദ്യം പാർക്ക് ചെയ്ത സ്ഥലത്ത് നിർത്തിയിട്ടു. പോലീസിന്റെ നിർദ്ദേശം ആ ലോറിക്കാരോട് പറയാൻ ഷിബിൻ പോകുമ്പോഴായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ ഏഴംഗ ഗുണ്ടാസംഘമാണ് ഷിബിനെ ആക്രമിച്ചത്. മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. സി സി ടി വി കാമറ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? ഏരൂരില്‍ ആടുകള്‍ കൂട്ടമായി ചത്തു; ആടുകളുടെ ഉള്ളില്‍ വിഷം ചെന്നതായി പ്രാഥമിക നിഗമനം
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള ആടുകള്‍ കൂട്ടമായി ചത്തു. ഏരൂര്‍ എല്‍.പി സ്കൂളിനു സമീപം ചരുവിള വീട്ടില്‍ മോഹനന്-ഷീജ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള എട്ടു ആടുകളാണ് ചത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആടുകളില്‍ ചിലതിനു അസ്വസ്ഥതകള്‍ പ്രകടമായത്. തിങ്കളാഴ്ച ഇവര്‍ ഏരൂര്‍ മൃഗാശുപത്രിയില്‍ എത്തി ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ അന്ന് ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ ജീവനക്കാരി നല്കിയ മരുന്ന് ആടുകള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും ഇതില്‍ ഒരാട് ചത്തു. തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും മൃഗാശുപത്രിയില്‍ എത്തി വിവരം ധരിപ്പിച്ചു. വൈകുന്നേര ത്തോടെ എത്തിയ ഡോക്ടര്‍ ആടുകള്‍ക്ക് ട്രിപ്പ് അടക്കം നല്‍കിയെങ്കിലും രാത്രിയോടെ ഏഴ് ആടുകള്‍ കൂടി ചത്തു. ബുധനാഴ്ച സ്ഥലത്ത് എത്തിയ മൃഗഡോക്ടറുടെ നേതൃത്വത്തില്‍ ആടുകളെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മറവ് ചെയ്തു. ആടുകളുടെ ഉള്ളില്‍ വിഷം ചെന്നതായിട്ടാണ് പ്രാഥമിക നിഗമനം. ഏരൂര്‍ പോലീസും സ്ഥലത്തെത്തി…
Read Moreകുണ്ടറക്കേസിൽ ” നല്ല രീതിയിൽ’ പണി തുടങ്ങി; കേസ് വൈകിപ്പിച്ച സിഐയ്ക്ക് സ്ഥാന ചലനം
കുണ്ടറ: എൻസിപി നേതാവ് പത്മാകരനെതിരേ യുവതി കുണ്ടറ പോലീസിൽ നൽകിയ പീഡന ശ്രമ കേസ് മാസങ്ങളോളം വച്ചു താമസിപ്പിച്ച കുണ്ടറ സിഐ ജയകൃഷ്ണനെ സ്ഥലംമാറ്റി. പകരം ചുമതല കോസ്റ്റൽ സിഐ മഞ്ജു ലാലിന് നൽകി. പീഡനശ്രമം സംബന്ധിച്ച് പരാതി യുവതി കുണ്ടറ പോലീസ് സ്റ്റേഷനിൽ നൽകിയത് കഴിഞ്ഞ ജൂൺ 28ന് ആയിരുന്നു. 30ന് പരാതിക്കാരിയെയും എൻസിപി കുണ്ടറ നിയോജകമണ്ഡലം ഭാരവാഹിയായ യുവതിയുടെ പിതാവിനെയും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ ഇരുവരെയും സ്റ്റേഷനു പുറത്തു നിർത്തി 11. 30 കഴിഞ്ഞ് പറഞ്ഞു വിടുകയായിരുന്നുവെന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. അതിനിടെയാണ് യുവതിയുടെ പിതാവിനെ മന്ത്രി എ.കെ. ശശീന്ദ്രൻ സ്വന്തം ഫോണിൽ വിളിച്ച് കേസ് നല്ല രീതിയിൽ ഒത്തു തീരണം എന്ന് ആവശ്യപ്പെട്ട സംഭവം വിവാദമായത്. ജൂലൈ 20 വരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ യുവതിയുടെ…
Read Moreകെഎസ്ആർടിസി: ഇൻഷുറൻസ് പ്രീമിയം തുക ഈ മാസം ഈടാക്കരുത്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരുടെയും ഓഫീസർമാരുടെയും ഇൻഷുറൻസ് പ്രീമിയം തുക ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്നും ഈടാക്കരുതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറു( ഭരണ വിഭാഗം)ടെ ഉത്തരവ്. ഓഫീസർമാരുടെയും ജീവനക്കാരുടെയും തൊഴിൽ കരം, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻ സ്, ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നിവയുടെ പ്രീമിയം തുകകളും ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്നും പിടിക്കാനായിരുന്നു ഒന്നര ആഴ്ച മുമ്പത്തെ ഉത്തരവ്. ഈ തുകകൾ ഒന്നിച്ച് പിടിച്ചാൽ നിസാര ശമ്പളക്കാരായ ജീവനക്കാർക്ക് രണ്ടായിരമോ അതിലധികം തുകയോ ശമ്പളത്തിൽ കുറയുമായിരുന്നു. 50 വയസിൽ താഴെയുള്ള ഓഫീസർമാർക്കും ജീവനക്കാർക്കുമാണ് എസ്എൽഐ, ജിഐഎസ് എന്നീ ഇൻഷുറൻസ് പദ്ധതികൾ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഏർപ്പെടുത്തിയിട്ടുള്ളത്. തൊഴിൽ കരവും ഈ ഇൻഷുറൻസുകളുടെ പ്രീമിയും ഒന്നിച്ചു പിടിച്ചാൽ ശമ്പളം തീരെ കുറവായിരിക്കും. സ്കെയിൽ ഓഫ് പേയുടെ അടിസ്ഥാനത്തിൽ 600, 500, 400, 300 എന്നിങ്ങനെയാണ് ഗ്രൂപ്പ് ഇൻഷുറൻസ് പ്രീമിയം തുക.…
Read Moreവാക്സിൻ രജിസ്ട്രേഷന് ശ്രമിക്കുന്നവർക്ക് കിട്ടുന്നത് സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ! തൊണ്ണൂറും നൂറും ദിവസങ്ങള്‍ കഴിഞ്ഞിട്ടും രണ്ടാം ഡോസ് തരപ്പെടാത്തവരും നിരവധി
കുളത്തൂപ്പുഴ : കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി മരുന്നുകളുടെ ബുക്കിംഗ് രജിസ്ട്ര്േഷന് ശ്രമിക്കുന്നവര്‍ക്ക് കിട്ടുന്നത് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പേരുവിവരങ്ങള്‍ മാത്രം. സര്‍ക്കാര്‍ ആശുപത്രികളുടെ പേരുകളെത്തുന്നതും കാത്തിരിക്കുന്നവര്‍ക്ക് പൂര്‍ണമായും ബുക്ക് ചെയ്തുവെന്ന അറിയിപ്പോടെ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ് സൈറ്റിലേക്കെത്തുന്നതു തന്നെ. അതേ സമയം കിഴക്കന്‍ മേഖലയിലെ പല കേന്ദ്രങ്ങളിലും എല്ലാ ദിവസവും പ്രതിരോധ കുത്തിവെപ്പ് നടക്കുന്നുണ്ടെങ്കിലും ഇവ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം വെബ് സൈറ്റില്‍ കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ തന്നെ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പേരുകളും മരുന്നിന്റെ ലഭ്യതയും വെബ് സൈറ്റില്‍ കാണുന്നുണ്ടായിരുന്നു. എന്നാല്‍ കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നിന്റെ ലഭ്യതയും വിവരങ്ങളും രാത്രി 8.30 വരെയും വെബ് സൈറ്റിലെത്തിയിരുന്നില്ല. എത്തിയപ്പോഴാകട്ടെ എല്ലാം ബുക്ക് ചെയ്തുവെന്ന അറിയിപ്പുമായിട്ടായിരുന്നു. ആദിവാസി മേഖലകളിലടക്കം അമ്പതിനു മുകളില്‍ പ്രായമുള്ള നിരവധി പേരാണ് ഇനിയും…
Read Moreമുഖത്തു നോക്കി സംസാരിക്ക് സാറേ..! ക്യൂ നിന്നയാൾക്കു പിഴ; ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരേ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അഞ്ചൽ: ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതി നൽകിയ പോലീസുദ്യോഗസ്ഥരേ ചോദ്യം ചെയ്ത പതിനെട്ടുകാരിയെ അസഭ്യം പറയുകയും പിന്നാലെ കേസെടുക്കുകയും ചെയ്ത് കേരള പോലീസ്. ‘മുഖത്തു നോക്കി സംസാരിക്ക് സാറേ’എന്നുച്ചത്തിൽ പറഞ്ഞുകൊണ്ട് പോലീസ് നടപടിയെ ചോദ്യം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തത്. പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം ഇടുക്കുപാറ സ്വദേശിയായ ഗൗരിനന്ദയ്ക്കെതിരേയാണു ചടയമംഗലം പോലീസ് കേസെടുത്തത്. ചടയമംഗലം ഇന്ത്യൻ ബാങ്ക് ശാഖയ്ക്കു മുന്നിൽ കഴിഞ്ഞ ദിവസമാണു സംഭവം. രാവിലെ സ്ഥലത്തെത്തിയ പോലീസ് കോവിഡ് ചട്ടം ലംഘിച്ചെന്ന പേരിൽ ക്യൂവിൽ നിന്ന ഒരാൾക്ക് പെറ്റി എഴുതി നൽകി. പെറ്റി ലഭിച്ചയാളും പോലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്നം തിരക്കി. പോലീസുകാർക്ക് ഇതിഷ്ടപ്പെട്ടില്ല. അവർ കോവിഡ് മാനദന്ധം ലംഘിച്ചതിന് പെണ്‍കുട്ടിക്കെതിരേയും പിഴ…
Read Moreകൊല്ലം നഗരത്തിൽ മെഡിക്കൽ സ്റ്റോർ കത്തിനശിച്ചു; നൈറ്റ് പട്രോളിംഗിഗ് പോലീസുകാർ കണ്ടതിനാൽ വൻ അപകടം ഒഴിവായി; ലക്ഷങ്ങളുടെ നഷ്ടം
കൊല്ലം: നഗരത്തിൽ താലൂക്ക് കച്ചേരിമുക്കിന് സമീപമുള്ള മെഡിക്കൽ സ്റ്റോറിൽ തീപിടിത്തം. രാജ് ടവറിലെ കാരുണ്യമെഡിക്കൽ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. മരുന്ന് സംഭരിച്ചുവച്ചിരുന്ന ഗോഡൗണിനും തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ കത്തിനശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല. പുലർച്ചെ രണ്ടോടെ നൈറ്റ് പട്രോളിംഗിന് പോയ പോലീസുകാരാണ് കടയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് പോലീസ് ഫയർഫോഴ്സിനെ വിവരമറിയിച്ചു. കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്. ഈ ഭാഗത്തെ കോൺക്രീറ്റും പൊട്ടിത്തെറിച്ചനിലയിലാണ്. വായു പുറത്തുകടക്കാൻ ഇടമില്ലാത്തതിനാൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് ഏറെ ശ്രമം നടത്തേണ്ടിവന്നു. മൂന്നുമണിക്കൂറോളം ശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More