തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി നിയമപ്രകാരമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 500 കോടിയുടെ അഴിമതിക്കേസിൽ കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ.എ. രതീഷ്, ചെയര്‍മാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന ആര്. ചന്ദ്രശേഖരന്, കരാറുകാരന് ജയ്മോഹന്‍ ജോസഫ് എന്നിവരാണ് പ്രതികൾ. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് ബദലായാണ് നടപടി. കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സിബിഐ തടഞ്ഞത്. പിസി ആക്ട് പ്രകാരമാണ് സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന് വേണ്ടത്. എന്നാല്‍ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ഈ സാധ്യതയാണ് സിബിഐ ഉപയോഗപ്പെടുത്തിയത്.
Read MoreCategory: Kollam
ബോംബെറിഞ്ഞ ശേഷം വെട്ട്! 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ച് പോലീസ്
അഞ്ചുതെങ്ങ്: വെട്ടുകേസിലെ പ്രതികളെ സംഭവം നടന്ന് 24 മണിക്കുറിനകം പിടികൂടി. ഗുഢാലോചന, വധശ്രമം, ആയുധം കൈവശം സൂക്ഷിക്കൽ, എക്സ്പ്ലോസോവ് സബ്സ്റ്റാൻസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിനു സമീപമുള്ള വസ്ത്രവ്യാപാര ശാലയിലും മീരാൻകടവ് പാലത്തിന് സമീപവും കടയ്ക്കാവൂർ ചമ്പാവിലും നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറോളം പേരെ വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിളാണ്. അഞ്ചുതെങ്ങ് സ്വദേശികളായ കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കിട്ടുണ്ണി എന്നു വിളിക്കുന്ന പവിൻ പ്രകാശ്(21), കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന രാകേഷ് (20), മീരാൻ കടവ് കിടങ്ങിൽ വീട്ടിൽ പിക്കി എന്നു വിളിക്കുന്ന വിനോദ് (23), വയലിൽ വീട്ടിൽ സുബിൻ (21),കടയ്ക്കൽ ആറ്റുപുറം ഇണ്ടുവിള എസ്.എസ് വീട്ടിൽ മൃദുൾ(20), കടയ്ക്കാവൂർ സ്വദേശികളായ കൊച്ചുതിട്ട വയലിൽ വീട്ടിൽ ജോഷി(23),കൊച്ചുതിട്ട എം.ബി.നിവാസിൽ ശ്രീക്കുട്ടൻ എന്ന്…
Read Moreഈ വേലിയേറ്റം വെള്ളം കയറാത്തയിടത്തേക്ക്..! മണ്‍റോതുരുത്തിലെ വെള്ളപ്പൊക്ക ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: മണ്റോതുരുത്തിൽ വേലിയേറ്റം മൂലം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന എഴുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും ഇതിനുള്ള സ്ഥലം ഉടൻ കണ്ടെത്തുമെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ഒക്ടോബർ മുതൽ മേയ് വരെ അവിടെ വേലിയേറ്റം ശക്തമാണ്. സാംക്രമികരോഗ ഭീതിയുമുണ്ട്. ഇവരെ മാറ്റിപ്പാർപ്പിച്ച് ഭക്ഷണവും താമസവുമൊരുക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകൾ ആഴംകൂട്ടി തീരസംരക്ഷണം നടത്തും. 804 ചെറിയ നീർച്ചാലുകൾ ആഴം കൂട്ടും. ഇതിനായി മൂന്നുകോടിയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ അഥോറിട്ടിയും റിപ്പോർട്ട് തയാറാക്കും. മത്സ്യ, ചെമ്മീൻ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ വികസന കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.വെള്ളക്കെട്ട് ഒഴിവാക്കാൻ ദീർഘകാല, ഹ്രസ്വകാല പദ്ധതി രൂപരേഖ തയാറാക്കും. ദുരന്തനിവാരണ അഥോറിട്ടി സാമൂഹ്യാധിഷ്ഠിത ദുരന്ത നിവാരണ പദ്ധതി നടപ്പാക്കുകയാണെന്നും കോവൂർ കുഞ്ഞുമോന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Read Moreഅമ്മ ജോലിക്കുപോകുമ്പോൾ പത്ത് വയസുകാരിയോട് അച്ഛൻ ചെയ്തത് കൊടും ക്രൂരത; ഒടുവിൽ സഹിക്കാൻ പറ്റാതെ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു; പോസ്കോ കേസിൽ പിതാവ് അറസ്റ്റിൽ
അഞ്ചല്‍ : അഞ്ചലില്‍ പത്തുവയസുകാരി മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോലീസ് പോക്സോ നിയമം ചുമത്തി കേസെടുത്തു. മാതാവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ ഇയാള്‍ മാസങ്ങളായി മകളെ പീഡിപ്പിച്ചുവരികയായിരുന്നു. പീഡനം സഹിക്കാതായത്തോടെ മകള്‍ ഇക്കാര്യം മാതാവിനോട് തുറന്ന് പറയുകയായിരുന്നു. ഇതോടെ മാതാവ് അഞ്ചല്‍ പോലീസില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പിതാവിനെതിരെ പോക്സോ, ബലാത്സംഗം അടക്കം കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി എന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
Read Moreലോക്കൽ സെക്രട്ടറി വെറും ലോക്കലായപ്പോൾ പാർട്ടിക്കുണ്ടായത് അവമതിപ്പ്; സെക്രട്ടറിയുടെ തോന്ന്യാസം വൈറലായപ്പോൾ സെക്രട്ടറിയെ പുറത്താക്കി ആർഎസ്പി
കൊട്ടാരക്കര: ആർഎസ്പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും കൊട്ടാരക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ (യുടിയുസി) കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ ഇ.സലാഹുദീനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതതായി ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ അറിയിച്ചു. പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കത്തക്ക തരത്തിൽ വാർത്തകൾ ഉണ്ടായ സംഭവത്തിന് ഉത്തരവാദി ആണെന്ന് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാലാണ് നടപടി. കഴിഞ്ഞ ദിവസം തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ പണമടച്ചതിന്റെ രസീത് ആവശ്യപ്പെട്ട് പാർട്ടി ഓഫീസിലെത്തിയ സ്ത്രീയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും കസേരയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി. ഇതിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽസംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മൂന്നംഗ അന്വേഷണ കമ്മിറ്റിയെ തീരുമാനിച്ചു. മണ്ഡലം കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി.സോമശേഖരൻ…
Read Moreകുഞ്ഞുകുഞ്ഞിനെ ഭാഗ്യം തുണച്ചു; നിയന്ത്രണം വിട്ട കാർ വീടിന്റെ മുൻവശം ഇടിച്ചു തകർത്തു; വീട്ടുടമസ്ഥനും കാർ യാത്രികരും നിസാര പരിക്കുകളെ രക്ഷപ്പെട്ടു
പുനലൂർ: നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നയാളും കാർ യാത്രികരുമായ അഞ്ചുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത 744 ൽ ഇടപ്പാളയം പള്ളിമുക്കിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. പുനലൂർ ഭരണിക്കാവിൽ നിന്നും തെങ്കാശിക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിലായത്. ഇടപ്പാളയം പള്ളിമുക്ക് ലിജോ ഭവനിൽ കുഞ്ഞുകുഞ്ഞിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിനിടെ കട്ട വീണ് കുഞ്ഞുകുഞ്ഞിന് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പുനലൂർ ഭരണിക്കാവ് സ്വദേശി ഹരീഷിനും കുടുംബാംഗങ്ങളായ മറ്റ് മൂന്നുപേർക്കും നിസാര പരിക്കേറ്റു. വീടിന്റെ മുൻഭാഗം തകർത്ത് മുന്നോട്ട് നീങ്ങിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു.
Read Moreപ്രായം ഇരുപത്തിനാല്, സംസ്ഥാനത്തെ പല ജില്ലകളിലായി പ്രായത്തിനേക്കാൾ ഏറെ കേസുകൾ; കണ്ണൂരുകാരൻ റോസ് മഹൽ ഒടുവിൽ കൊല്ലത്ത് പിടിയിലായത് ഇങ്ങനെ…
കരുനാഗപ്പള്ളി: കേരളത്തിലെ നിരവധി വാഹന മോഷണ കേസിലെ പ്രതി കണ്ണൂർ ജില്ലയിലെ തലശേരി കതിരൂർ റോസ് മഹൽ വീട്ടിൽ മിഷ്യേൽ (24) ആണ് പോലീസിന്റെ പിടിയിലായത്. വാഹനമോഷണ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ കഴിഞ്ഞമാസം അറസ്റ്റ് ചെയ്ത പ്രതിയെ അവിടുത്തെ കോവിഡ് സെന്ററിൽ അഡ്മിറ്റ് ചെയ്തു. അവിടെ നിന്ന് ചാടിയ പ്രതി പെരുമ്പാവൂരിൽ നിന്നും ഒരു വാഹനവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തിരുവനന്തപുരത്തേക്ക് വാഹനമോടിച്ചു വന്ന പ്രതി പെട്രോൾ പമ്പുകളിൽ നിന്നും എണ്ണ നിറച്ചു പണം കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ പത്തിന് പുലർച്ചെ കരുനാഗപ്പള്ളിയ്ക്ക് സമീപം വാഹനം മറിയുകയും പിന്തുടർന്നുവന്ന പോലീസുകാർ ഇയാളെ അറസ്റ്റ് ചെയ്യുകയും ആണ് ഉണ്ടായത്. കൂടാതെ കരുനാഗപ്പള്ളി ആലുംമൂടിന് സമീപം ആലുംകടവ് സ്വദേശിയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഒമ്നിവാനും പണവും തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയാണ്. പലതവണ പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞിട്ടുണ്ട് .…
Read Moreആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും..! കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു
തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരിയിലയ്ക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമയാണു വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു കിലോ തൂക്കമുള്ള ആണ്‍ക്കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപഞ്ചായത്ത് ഓഫീസ് അടയ്ക്കാൻ മറന്നു! രാത്രി കാലങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ മദ്യപാനം നടത്തി വരുന്നതായി പ്രതിഷേധക്കാർ
ശാസ്താംകോട്ട: പഞ്ചായത്ത് ഓഫീസിന്റെ വാതിൽ അടയ്ക്കാൻ മറന്നതിനെ തുടർന്ന് രാത്രി മുഴുവൻ ഓഫീസ് തുറന്നു കിടന്നു. ഇതിനെത്തുടർന്ന് ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തുന്നു. ഇന്നലെ രാത്രിയാണ് പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ് അടയ്ക്കാതെയാണ് ഉത്തരവാദിത്തപ്പെട്ട ജീവനക്കാർ പോയത്.പുറത്തെ ഗേറ്റും പ്രധാന വാതിൽ ഉൾപ്പെടെയുള്ള എല്ലാ വാതിലുകളും തുറന്നിട്ട നിലയിലായിരുന്നു. പണവും കംപ്യൂട്ടറുകളും വിലപ്പെട്ട രേഖകളും സൂക്ഷിക്കപ്പെടുന്ന പഞ്ചായത്ത് ഓഫീസ് തുറന്ന് കിടന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഓഫീസിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്ന നിലയിലുമായിരുന്നു. രാത്രി കാലങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ മദ്യപാനം നടത്തി വരുന്നതായി പ്രതിഷേധക്കാർ ആരോപിക്കുന്നു. സ്ഥലത്ത് പോലീസ് എത്തിച്ചേർന്നിട്ടുണ്ട്.പ്രതിഷേധം ഇപ്പോഴും തുടർന്ന് വരികയാണ്.
Read Moreമൂന്നു കിലോ തൂക്കമുള്ള ആരോഗ്യവാനായ കുഞ്ഞ്; രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ
കൊല്ലം: കൊല്ലത്തു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ നടയ്ക്കലിനു സമീപമാണു രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കരിയിലക്കൂട്ടത്തിനിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉൗഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തിൽകുന്നിലെ ഒരു വീടിനു പിന്നിലെ പറന്പിൽനിന്നാണു കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടു വീട്ടുടമ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. മൂന്നു കിലോ തൂക്കമുള്ള ആണ്‍ക്കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More