വീണ്ടും വീണ്ടും ശശിയാകുന്നു..! കെഎ​സ്ആ​ർടി​സിയു​ടെ ബോ​ണ്ട് സ​ർ​വീ​സ് ‘പ​ഞ്ച​റാ​യി’

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കുമായി കെഎ​സ് ആ​ർ ടി ​സി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ബോ​ണ്ട് സ​ർ​വീ​സ് ജി​ല്ല​യി​ൽ ‘പ​ഞ്ച​റാ​യി’. ജി​ല്ല​യി​ലെ ഒ​രു ഡി​പ്പോ​യി​ൽ നി​ന്നും ഒ​രു സർ​വീ​സ് പോ​ലും ഇ​തു​വ​രെ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കൊ​ല്ല​ത്തു നി​ന്നും കോ​ട്ട​യ​ത്തേ​യ്ക്കും പു​ന​ലൂ​രി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്കും കൊ​ല്ല​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കും ഓ​രോ സ​ർ​വീ​സ് ന​ട​ത്താ​ൻ കൊ​ല്ലം പു​ന​ലൂ​ർ ഡി​പ്പോ അ​ധി​കൃ​ത​ർ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ക​യാ​ണ്.​ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ബോ​ണ്ട് സ​ർ​വീ​സ് ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്ത് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കൊ​ല്ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല.കോവി​ഡ് കാ​ല​ത്തെ പ്ര​ത്യേ​ക യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ൽ എ​ന്ന നി​ല​യി​ലാ​ണ് ബോ​ണ്ട് സ​ർ​വീ​സ് ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​ത്. യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന കേ​ന്ദ്ര​ത്തി​ലേ​യ്ക്കാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഒ​രു ബ​സി​ലേ​ക്ക് 40 യാ​ത്ര​ക്കാ​രു​ണ്ടാ​വ​ണം. അ​ങ്ങോ​ട്ടും തി​രി​ച്ചു​മു​ള്ള യാ​ത്രാ​ക്കൂ​ലി മു​ൻ​കൂ​റാ​യി അ​ട​യ്ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക കാ​ർ​ഡ് ന​ൽകും. ഒ​രു കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച്…

Read More

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ്; കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാർച്ചിൽ നേതാവിനൊടൊപ്പം പങ്കെടുത്ത് നൂറുകണക്കിന് പ്രവർത്തകർ

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ യു​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന്‍റെ പ്ര​ധാ​ന സം​ഘാ​ട​ക​നാ​യി​രു​ന്നു. നേ​താ​ക്ക​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ​രി​പ​ടി​യി​ൽ ആ​ദ്യ അ​വ​സാ​നം വ​രെ ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ കോ​ൺ​ഗ്ര​സി​ന്‍റെ നി​ര​വ​ധി നേ​താ​ക്ക​ൻ​മാ​ർ ക്വാ​റ​ണ്ട​യ്നി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

എ​ഴു​വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; ഉപദ്രവം  സ​ഹി​ക്കാ​തെവന്നപ്പോൾ അമ്മയോട് കാര്യം പറഞ്ഞു;    ബ​ന്ധു​വാ​യ യുവാവ് പിടി​യി​ൽ

അ​ഞ്ച​ല്‍ : ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ബ​ന്ധു​വാ​യ 35 വ​യ​സു​കാ​ര​നെ അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ൽ സ്വ​ദേ​ശി​നി​​യെ യു​വാ​വ് മാ​സ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. പീ​ഡ​നം സ​ഹി​ക്കാ​തെ ആ​യ​തോ​ടെ കു​ട്ടി മാ​താ​വി​നോ​ട് കാ​ര്യം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന പീ​ഡ​ന വി​വ​രം പു​റ​ത്തു അ​റി​യു​ന്ന​ത്. മാ​താ​വ് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അവർ വി​വ​രം അ​ഞ്ച​ല്‍ പോ​ലീ​സി​നെ ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം പോ​ക്സോ കു​റ്റം ചു​മ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ​യും മാ​താ​വി​ന്‍റെ ര​ഹ​സ്യമൊ​ഴി അ​ട​ക്കം പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വി​ടു​പ്പി​നും ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

റം​സി​യു​ടെ മ​ര​ണം: ബന്ധുക്കളുടെ പരാതി ശരിയായി; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

  കൊ​ല്ലം: പ്ര​തി​ശ്രു​ത വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​തി​നെ​തു​ട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ജി​ല്ലാ​ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. നി​ല​വി​ൽ കൊ​ട്ടി​യം സി​ഐ​ക്കാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ച്ചുമ​ത​ല. തു​ട​ക്കം​മു​ത​ൽ​ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. റം​സി​യു​ടെ പി​താ​വും ബ​ന്ധു​ക്ക​ളും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. കേ​സ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.ഹാ​രീ​സി​ന്‍റെ സ​ഹോ​ദ​ര ഭാ​ര്യ​യാ​യ സീ​രി​യ​ൽ ന​ടി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ​ന​ൽ​കി. ഹ​ർ​ജി 23ന് ​പ​രി​ഗ​ണി​ക്കും. യു​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. സീ​രി​യി​ൽ ന​ടി​യെ​യും മാ​താ​വി​നെ​യും പോ​ലീ​സ് ഇ​തു​വ​രെ പ്ര​തി​ക​ളാ​ക്കി​യി​ട്ടി​ല്ല. റം​സി​യു​ടെ മ​ര​ണ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

കൊ​ട്ടാ​ര​ക്ക​ര വീ​ണ്ടും ആ​ശ​ങ്ക​യി​ൽ; ഇരുപത്തഞ്ചോളം ഓട്ടോ  ഡ്രൈവർമാർക്ക് കോവിഡ്; സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​ മെന്ന് അധികൃതർ

കൊ​ട്ടാ​ര​ക്ക​ര: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തും വി​ധം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ടയ്​ക്കൊ​ന്നു കു​റ​ഞ്ഞു വ​ന്ന രോ​ഗ​വ്യാ​പ​ന​മാ​ണ് വീ​ണ്ടും ശ​ക്തി പ്രാ​പി​ക്കു​ന്ന​ത്. 25 ല​ധി​കം ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത് അ​ധി​കൃ​ത​രെ​യും ജ​ന​ങ്ങ​ളെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ ഇ​വ​ർ​ക്കെ​ല്ലം ചി​കി​ൽ​സാ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​ണ്.​ ജ​ന​ത്തി​ര​ക്കു​ള്ള ന​ഗ​ര​മാ​യ​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്ത​വ​രി​ല​ധി​ക​വും ഡ്രൈ​വ​ർ​ക്ക് അ​പ​രി​ചി​ത​രാ​യി​രി​ക്കും. കെഎ​സ്ആ​ർ​റ്റി​സി, സ്വ​കാ​ര്യ ബ​സ് സ്റ്റാന്‍റു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള സ്റ്റാന്‍റുക​ൾ​ക്ക് സ​മീ​പമു​ള്ള ഓ​ട്ടോറിക്ഷാ ​സ്റ്റാന്‍റു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് കൂ​ടു​ത​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ബ​സി​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല​ധി​ക​വും ആ​രാ​ണെ​ന്നോ എ​വി​ടെ നി​ന്നു വ​ന്ന​വ​രാ​ണെ​ന്നോ അ​റി​യാ​ൻ ക​ഴി​യി​ല്ല. ഇ​താ​ണ് ഇ​പ്പോ​ൾ അ​ധി​കൃ​ത​രെ കു​ഴ​യ്ക്കു​ന്ന​ത്.കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ർ​ഡു​ക​ൾ ഇ​പ്പോ​ൾ ക​ണ്ടെ​യി​ൻ​മെന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഓ​രോ ദി​വ​സ​വും ന​ട​ന്നു വ​രു​ന്ന പ​രി​ശോ​ധ​ക​ളി​ൽ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ എ​ട്ടു പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.ഇ​ന്ന​ലെ…

Read More

കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലത്തിലെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട കോൺഗ്രസാണ് പ്രാകൃത സമരത്തിന് പിന്നിലെന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ

ശാ​സ്താം​കോ​ട്ട: ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ അ​ദ്ഭു​ത​ക​ര​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​റ​ളി പൂ​ണ്ട കോ​ൺ​ഗ്ര​സ് നി​ര​ന്ത​രം പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ് ത​നി​ക്ക് എ​തി​രെ പ്രാ​കൃ​ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി വ​രു​ന്ന​തെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ൽ​കോ​ൺ​ഗ്ര​സി​നെ​തി​രെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് എം ​എ​ൽ എ ​ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്. മു​ൻ​പ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ എ​കെ ആ​ന്‍റ​ണി പ​റ​ഞ്ഞ അ​തെ കാ​ര്യ​ങ്ങ​ളാ​ണ് സ​ഭ​യി​ൽ പ​റ​ഞ്ഞെ​തെ​ന്നും തു​ണി അ​ഴി​ച്ചു കാ​ണി​ക്കാ​ൻ ആ​ണേ​ൽ ആ​ദ്യം ആ​ന്‍റ​ണി​യു​ടെ മു​ന്നി​ൽ അ​ല്ലെ അ​വ​ർ കാ​ണി​ക്കേ​ണ്ട​തെ​ന്നു എം​എ​ൽ​എ ചോ​ദി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ന​യി വി​ളി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് എം​എ​ൽ​എ സം​സാ​രി​ച്ച​ത്. ഇ​ട​തു പ​ക്ഷ മു​ന്ന​ണി നേ​താ​ക്ക​ളാ​യ കെ ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, ഡോ. ​പി​കെ ഗോ​പ​ൻ, സാ​ബു ച​ക്കു​വ​ള്ളി, തു​ള​സീ​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

കേ​ര​ള​ത്തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി ക്ക് ​മാ​ത്രം; ഏ​റ്റ​വും നീ​ളം കൂ​ടി​യ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് 17 മീ​റ്റ​ർ നീ​ളം വ​രു​ന്ന ബ​സ് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി ക്ക് ​മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു ബ​സ് സ്വ​ന്ത​മാ​യി ഉ​ള്ള​ത്. പേ​രൂ​ര്‍​ക്ക​ട -തി​രു​വ​ന​ന്ത​പു​രം -ആ​റ്റി​ങ്ങ​ല്‍ സ​ര്‍​വി​സ് ന​ട​ത്തി​യി​രു​ന്ന ബ​സാ​ണ് കൊ​ട്ടാ​ര​ക്ക​ര വ​രെ നീ​ട്ടി​യ​ത്. കൊ​റോ​ണ സാ​ഹ​ച​ര്യ​ത്തി​ല്‍ 57 സി​റ്റിം​ഗ് ക​പ്പാ​സി​റ്റി യി​ല്‍ മാ​ത്ര​മാ​ണ് യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. നീ​ല​യും വെ​ള്ള​യും നി​റ​മാ​ണ് ബ​സി​ന്. അ​ശോ​ക ലൈ​ലാ​ന്‍റി​ന്‍റെ ആ​റു സി​ലി​ണ്ട​ര്‍ ട​ര്‍​ബോ ഇ​ന്‍റ​ര്‍ കൂ​ള്‍ എ​ന്‍​ജി​ന്‍ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്ധ​ന​മാ​യി ഡീ​സ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​ബ​സി​നു ഒ​രു ലി​റ്റ​ര്‍ മൂ​ന്ന് കി​ലോ മീ​റ്റ​റാ​ണ് മൈ​ലേ​ജ്. ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​യി സ​ര്‍​വി​സ് ന​ട​ത്തു​ന്ന ബ​സ് യാ​ത്ര​യ്ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് തി​രു​വ​ന​ന്ത​പു​രം കൊ​ട്ടാ​ര​ക്ക​ര 83 രൂ​പ​യാ​ണ്.

Read More

അനീഷിന് ജ​ന്മ​നാ​ട് വി​ട ന​ല്‍​കി! വഴിയോരങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത് നൂറുകണക്കിന് ആളുകള്‍

അ​ഞ്ച​ല്‍ : കാ​ഷ്മീ​രി​ല്‍ ഇ​ന്ത്യ പാ​കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യാ​യ ര​ജൌ​രി​യി​ല്‍ പാ​കി​സ്ഥാ​ന്‍ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ക​ട​യ്ക്ക​ല്‍ വ​യ​ല സ്വ​ദേ​ശി അ​നീ​ഷ്‌ തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ട്ടി​ല്‍ സം​സ്ക​രി​ച്ചു. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം ആ​ദ്യം എ​ത്തി​ച്ച​ത് പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ലാ​ണ്. ഇ​വി​ടെ സൈ​നി​ക​ര​ട​ക്കം ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. പി​ന്നീ​ട് വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക്. വ​ഴി​യോ​ര​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കാ​ത്തു​നി​ന്നു അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. മി​ക്ക​യി​ട​ങ്ങ​ളി​ലും പു​ഷ്പ​വൃ​ഷ്ട്ടി ന​ട​ത്തി​യാ​ണ് ധീ​ര ജ​വാ​നെ അ​വ​സാ​ന​മാ​യി യാ​ത്ര​യാ​ക്കി​യ​ത്. ഉ​ച്ച​കഴിഞ്ഞ് രണ്ടോടെ ധീ​ര​ജാ​വാ​ന്‍റെ മൃ​ത​ദേ​ഹം സ്വ​ന്തം വീ​ടാ​യ ക​ട​യ്ക്ക​ല്‍ വ​യ​ല​യി​ലെ ആ​ലു​മു​ക്കി​ല്‍ ആ​ശ നി​വാ​സി​ൽ എ​ത്തി​ച്ചു. പി​താ​വ് തോ​മ​സ്, മാ​താ​വ് അ​മ്മി​ണി​കു​ട്ടി, ഭാ​ര്യ എ​മി​ലി, ഏ​ക​മ​ക​ള്‍ ഹ​ന്ന​യ​ട​ക്കം ഉ​റ്റ​വ​ര്‍ ക​ണ്ണീ​രോ​ടെ അ​നീ​ഷ്‌ തോ​മ​സി​ന് അ​ന്ത്യാ​ഞ്ജ​ലി ന​ല്‍​കി. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. മു​ക്കാ​ല്‍ മ​ണി​ക്കൂ​ര്‍ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന്…

Read More

വെള്ളം കേരി അടുക്കള്ളയിൽ എത്തിയപ്പോഴേക്കും കി​ണ​റി​ന് സ​മീ​പ​ത്തെ മ​ണ്ണ്  ഇ​ടി​ഞ്ഞ് താ​ണു; രക്ഷപ്പെട്ട ആശ്വാസത്തിൽ വീട്ടമ്മ

ച​വ​റ: ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കി​ണ​റി​നോ​ട് ചേ​ർ​ന്ന മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന് വീ​ട്ട​മ്മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.ച​വ​റ ചെ​റു​ശേ​രി​ഭാ​ഗം മ​ഞ്ജു ഭ​വ​ന​ത്തി​ല്‍ സു​ശീ​ലാ​ഭാ​യി​യു​ടെ വീ​ടി​ന് മു​ന്നി​ലെ കി​ണ​റി​നോ​ട് ചേ​ർ​ന്ന മ​ണ്ണാ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പെ​യ്ത് മ​ഴ​യി​ല്‍ മ​ണ്ണി​നോ​ടൊ​പ്പം കി​ണ​റും അ​ൽ​പ്പം ഇ​ടി​ഞ്ഞ് താ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴു​ന്ന​തി​ന് തൊ​ട്ട് മു​മ്പ് സു​ശീ​ലാ​ഭാ​യി കി​ണ​റ്റി​ല്‍ നി​ന്ന് വെ​ള​ളം കോ​രി അ​ക​ത്തേ​ക്ക് പോ​യി. വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി പു​റ​ത്തേ​ക്ക് വ​ന്ന സു​ശീ​ലാ​ഭാ​യി​യു​ടെ ഭ​ര്‍​ത്താ​വ് ശി​വ​ദാ​സ​ന്‍​പി​ള​ള നോ​ക്കു​മ്പോ​ള്‍ കി​ണ​റി​നോ​ട് ചേ​ർ​ന്ന മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴു​ന്ന​താ​ണ് ക​ണ്ട​ത്. കി​ണ​റി​ന്‍റെ പ​കു​തി​യോ​ളം താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​ണ്.

Read More

ഉ​മ്മ​ൻചാ​ണ്ടി..! രാ​ഷ്ട്രീ​യം നോ​ക്കാ​തെ എ​ല്ലാ​വ​രെ​യും കേ​ൾ​ക്കുന്ന, പാ​വ​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന മ​നു​ഷ്യസ്നേ​ഹി….

തേ​വ​ല​ക്ക​ര: രാ​ഷ്ട്രീ​യം നോ​ക്കാ​തെ എ​ല്ലാ​വ​രെ​യും കേ​ൾ​ക്കാ​നും സ​ഹാ​നു​ഭൂ​തി​യോ​ടെ പെ​രു​മാ​റാ​നും പാ​വ​പ്പെ​ട്ട​വ​ന്‍റെ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​നും ശ്ര​മി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് ഉ​മ്മ​ൻ‌​ചാ​ണ്ടി എ​ന്ന് കെ ​പി സി ​സി സെ​ക്ര​ട്ട​റി പി ​ജെ​ർ​മി​യാ​സ്. ഐ​എ​ൻ​റ്റി​യു​സി ച​വ​റ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ അം​ഗ​ത്വ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം കോ​യി​വി​ള ബി​ഷ​പ് ജെ​റോം അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ്ദം ഇ​ല്ലാ​ത്ത​വ​ന്‍റെ ശ​ബ്ദം ആ​കു​വാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ സു​കൃ​തം ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​എ​ൻ​റ്റി​യു​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ൻ‌​ചാ​ണ്ടി ഇ​ന്ന​ലെ​ക​ളി​ൽ എ​ന്ന സെ​മി​നാ​ർ ഇ.​യൂ​സ​ഫ് കു​ഞ്ഞു ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കു​ഞ്ഞ​ച്ച​ൻ ആ​റാ​ട​നെ ഐ​എ​ൻ​റ്റി​യു​സി റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് ആ​ദ​രി​ച്ചു. ച​വ​റ ഹ​രീ​ഷ് കു​മാ​ർ , വി​ഷ്ണു വി​ജ​യ​ൻ, ശി​വ​ൻ​കു​ട്ടി​പി​ള്ള,…

Read More