ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് 10 കോ​ഴി​ക്കു​ഞ്ഞു​ങ്ങൾ;​ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ കെ​പ്കോ വ​നി​താ മി​ത്രം പ​ദ്ധ​തി ന​ട​പ്പാ​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: മു​ട്ട ഉ​ല്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും വീ​ട്ട​മ്മ​മാ​ർ​ക്ക് വ​രു​മാ​നം നേ​ടാ​നു​മാ​യി കേ​ര​ളാ പൗ​ൾ​ട്രി ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ വ​നി​താ മി​ത്രം, ആ​ശ്ര​യ പ​ദ്ധ​തിക​ൾ​ ന​ട​പ്പാ​ക്കു​ന്നു.  വ​നി​താ മി​ത്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ പതിനായി​രം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യും. വ​ർ​ഷ​ത്തി​ൽ 200 ഓ​ളം മു​ട്ട ഉ​ല്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ഗ്രാ​മ​പ്രി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട 45 ദി​വ​സം പ്രാ​യ​മു​ള്ള കോ​ഴി കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ല്കു​ന്ന​ത്. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും അം​ഗീ​ക​രി​ച്ച ഗു​ണ​ഭോ​ക്തൃ​തൃ പ​ട്ടിക കെ​പ്കോ​യ്ക്ക് കൈ​മാ​റ​ണം.ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് 10 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ല്കു​ന്ന​ത്. ര​ണ്ട് കി​ലോ തീ​റ്റ​യും മ​രു​ന്നും ന​ൽ​കും. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ പതിനായിരം കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നൽകു​ന്ന​ത്. ഗു​ണ​ഭോ​ക്താ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു മു​ഖേ​ന തു​ക കൈ​പ്കോ​യ്ക്ക് കൈ​മാ​റ​ണം.​ ഓ​രോ വാ​ർ​ഡി​ലെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തും ഗു​ണ​ഭോ​ക്തൃ​വി​ഹി​തം വാ​ങ്ങി പ​ഞ്ചാ​യ​ത്തി​ൽ ന​ല്കേ​ണ്ട​തും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​ന്തം പ​ദ്ധ​തി അ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​രു ഗ്രാ​മ പ​ഞ്ചാ​യ​ത്തും…

Read More

മു​ട്ട​യ്ക്കും മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍​ക്കു​മാ​യി ഇ​നി മ​റു​നാ​ട്ടി​ല്‍ അ​ല​യേ​ണ്ട;തോ​ട്ട​ത്ത​റ ഫാ​മി​നെ പൗ​ള്‍​ട്രി പ​രി​ശീ​ല​ന പ​ഠ​ന​കേ​ന്ദ്ര​മാ​ക്കും: മ​ന്ത്രി കെ. ​രാ​ജു

ആ​യൂ​ര്‍:​തോ​ട്ട​ത്ത​റ​യി​ലെ പൗ​ള്‍​ട്രി ഫാം ​പ​രി​ശീ​ല​ന പ​ഠ​ന കേ​ന്ദ്ര​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു. കു​ര്യോ​ട്ടു​മ​ല​യി​ല്‍ പ​ത്തേ​ക്ക​ര്‍ പ്ര​ദേ​ശ​ത്ത് കെ​പ്‌​കോ​യു​ടെ പു​തി​യ ഹാ​ച്ച​റി തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മു​ട്ട​യ്ക്കും മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍​ക്കു​മാ​യി ഇ​നി മ​റു​നാ​ട്ടി​ല്‍ അ​ല​യേ​ണ്ട സ്ഥി​തി ഇ​ല്ലാ​താ​വു​മെ​ന്നും തോ​ട്ട​ത്ത​റ ഹാ​ച്ച​റി കോം​പ്ല​ക്‌​സ് ഉ​ന്ന​ത പ​ഠ​ന​കേ​ന്ദ്ര​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​യൂ​ര്‍ തോ​ട്ട​ത്ത​റ​യി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​ക​പ്പും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് ന​വീ​ക​രി​ച്ച ഹാ​ച്ച​റി കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​തി​ദി​നം 10.4 ല​ക്ഷം കോ​ഴി​മു​ട്ട​ക​ളാ​ണ് ജി​ല്ല​യ്ക്ക് വേ​ണ്ട​ത്. പ​ദ്ധ​തി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി നാ​ലു ല​ക്ഷം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളും വേ​ണം അ​തി​നാ​യി നി​ല​വി​ല്‍ ത​മി​ഴ്‌​നാ​ടി​നെ കൂ​ടി ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. 6.25 കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​വീ​ക​രി​ച്ച ഹാ​ച്ച​റി കോം​പ്ല​ക്‌​സി​ല്‍ ആ​ഴ്ച​തോ​റും 32,000 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​രി​ച്ചി​റ​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ച​തോ​ടെ കൊ​ത്തു മു​ട്ട​ക​ള്‍ (​വി​രി​യി​ക്കാ​നു​ള്ള) കൂ​ടി ഹാ​ച്ച​റി​യി​ല്‍ ഉ​ല്പാ​ദി​പ്പി​ക്കാ​നാ​കും. ഇ​തി​നാ​യി ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ല്‍​പ്പെ​ട്ട മേ​ല്‍​ത്ത​രം മു​ട്ട​ക്കോ​ഴി​ക​ളു​ടെ മാ​തൃ​ശേ​ഖ​രം മ​ണ്ണു​ത്തി…

Read More

ഓ​ട്ടോറിക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്ക് കോ​വി​ഡ്; സഞ്ചാരം നടത്തിയവർ നിരീക്ഷണത്തിൽ പോകണം;  പു​ല​മ​ണി​ൽ നി​ന്ന് വാഹനങ്ങൾ ഒ​ഴി​യു​ന്നു

കൊ​ട്ടാ​ര​ക്ക​ര: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ട്ടം നി​ർ​ത്തി തു​ട​ങ്ങി. പു​ല​മ​ൺ കെ​എ​സ്ആ​ർടി​സി ബ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷാ സ്റ്റാന്‍റി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ള്ള​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.​ ഈ ഓ​ട്ടോ​റിക്ഷക​ളി​ൽ സ​ഞ്ച​രി​ച്ച​വ​രും ഡ്രൈ​വ​ർ​മാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പു നി​ർ​ദ്ദേ​ശം ന​ൽ​കി. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് കോ ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. സ​ഞ്ച​രി​ച്ച വ​രെ​യും സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ​യും ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​ണ്.കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ഒ​രു വാ​ർ​ഡു​കു​ടി ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വാ​ർ​ഡ് 20 (ക​ല്ലു​വാ​തു​ക്ക​ൽ ) ആ​ണ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ വാ​ർ​ഡ് 11 ( ഇ​യാം കു​ന്ന്), വാ​ർ​ഡ് 13 (ഐ​സ്മു​മു​ക്ക്) എ​ന്നി​വ നേ​ര​ത്തെ ക​ണ്ടെയി​ൻ​മെന്‍റ് സോ​ണി​ലാ​ണ്.​ വാ​ർ​ഡ് 7 നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Read More

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളുടെ പേരിൽ കോ​ടി​ക​ളുടെ ത​ട്ടി​പ്പ്; ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിലായ കേസിൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തമാക്കി പോലീസ്

ച​വ​റ: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളാ​യ ദ​ക്ഷി​ണ റെ​യി​ൽ​വെ, ച​വ​റ കെ​എം​എം​എ​ൽ ക​മ്പ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി കോ​ടി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ റി​മാ​ന്‍റി​ലാ​യ ര​ണ്ട് പേ​രെ​യും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് ച​വ​റ പോ​ലീ​സ്. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വി​വേ​കാ​ന​ന്ദ ന​ഗ​റി​ൽ അ​നി​ഴം വീ​ട്ടി​ൽ ഗീ​താ റാ​ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗീ​താ രാ​ജ​ഗോ​പാ​ൽ (62), ച​വ​റ കോ​ട്ട​യ്ക്ക​കം മ​ണുവേ​ലി​ൽ പൊ​തുപ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ സ​ദാ​ന​ന്ദ​ൻ (50) എ​ന്നി​വ​രെ​യാ​ണ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ന്‍റി​ൽ പോ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി എ​സിപി ​ബി.​ഗോ​പ​കു​മാ​ർ, ച​വ​റ എ​സ്എ​ച്ച്ഒ ​എ.​നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ ​ന്നാ​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ഒ​രു കേ​സു​കൂ​ടി ച​വ​റ സ്റ്റേ​ഷ​നി​ലും ഐ​എ​സ്ആ​ർ​ഒ​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പി​നി​ര​യാ​യ ഏ​ഴുപേ​ർ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. അ​റ​സ്റ്റി​ലാ​യ​വ​രെ കൂ​ടാ​തെ മ​റ്റൊ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ചി​ല…

Read More

പണ്ടേ ദുർബല, ഇപ്പോ കൊറോണയും; ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്ക​ൽ കാര്യത്തിൽ സ​ർ​ക്കാ​രി​നെ പ​ഴി​ചാ​രി റെ​യി​ൽ​വേ

സ്വ​ന്തം ലേ​ഖ​ക​ൻകൊ​ല്ലം: സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ലേ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളും ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ൾ‌​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ക്കാ​നാ​കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ. കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ ഭൂ​രി​ഭാ​ഗം ട്രെ​യി​നു​ക​ളും മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ വേ​ണാ​ട്, ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഈ ​ട്രെ​യി​നു​ക​ൾ​ക്ക് ഓ​രോ ജി​ല്ല​യി​ലും ഓ​രോ സ്റ്റോ​പ്പു​ക​ൾ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് തീ​രെ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് മാ​ത്ര​മ​ല്ല സ​മ​യ​ക്ര​മ​വും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് സ്ഥി​രം യാ​ത്ര​ക്കാ​ർ‌ പ​റ​യു​ന്നു. വേ​ണാ​ടും ജ​ന​ശ​താ​ബ്ദി​യും ഈ​മാ​സം 12 മു​ത​ൽ നി​ർ​ത്ത​ലാ​ക്കാ​ൻ ഇ​തി​നി​ടെ റെ​യി​ൽ​വേ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മ​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റെ​യി​ൽ​വേ ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്. ഇ​തി​നെ​തി​രേ…

Read More

മുഖം മൂടിക്കും മറയ്ക്കാനായില്ല; പാക്കിസ്ഥാൻ മുക്കിൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച അഞ്ച് എ​സ്ഡി​പിഐ ​പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

കു​ന്ന​ത്തൂ​ർ: ഐ​വ​ർ​കാ​ല പാ​കി​സ്ഥാ​ൻ മു​ക്കി​ൽ കാ​റി​ലെ​ത്തി​യ സം​ഘം വ​സ്ത്ര​വ്യാ​പാ​രി​യാ​യ ഐ​വ​ര്‍​കാ​ല പ​ടി​പ്പു​ര വ​ട​ക്ക​തി​ല്‍ ര​ജ​നീ​ഷി(46) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ച് പോ​പ്പു​ല​ർ ഫ്ര​ണ്ട് – എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യി. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല ന​ടു​വി​ൽ ത​ല​യാ​റ്റു കി​ഴ​ക്ക​തി​ൽ മാ​ഹീ​ൻ(41), അ​ടൂ​ർ കു​ര​മ്പാ​ല തോ​ന്ന​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ കാ​ക്ക​ക്കു​ഴി മു​ഹ​മ്മ​ദ് ഹു​സൈ​ൻ (30) ,മാ​വേ​ലി​ക്ക​ര പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര കു​റ്റി പ​റ​മ്പി​ൽ ഹാ​ഷിം (30), അ​ടൂ​ർ പ​ള്ളി​ക്ക​ൽ പ​ഴ​കു​ളം പ​വ​ദാ​സം മു​ക്കി​നു സ​മീ​പം ബി​നു മ​ൻ​സി​ൽ ഷാ​നു (22), മാ​വേ​ലി​ക്ക​ര ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ക​ഞ്ചി​ക്കോ​ട് ത​റ​യി​ൽ വീ​ട്ടി​ൽ നി​സാ​ർ (22 ) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം റൂ​റ​ൽ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 29ന് ​രാ​ത്രി 7.30 ന് ​പാ​കി​സ്ഥാ​ൻ മു​ക്കി​ൽ വ​ച്ച് കാ​റി​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ക​ട​യ്ക്ക് മു​ന്നി​ൽ നി​ന്ന ര​ജ​നീ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.എ​സ്ഡി​പി​ഐ…

Read More

എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​മാ​ര്‍ ജ​യി​ലി​ല്‍ പോ​കു​ന്ന കാ​ലം  വി​ദൂ​ര​മ​ല്ലെന്ന് ശ​ബ​രീ​നാ​ഥ് എംഎൽഎ

പ​ന്മ​ന: കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​മാ​ര്‍ ജ​യി​ലി​ല്‍ പോ​കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ബ​രീ​നാ​ഥ് പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് പു​ന:​സം​ഘ​ട​ന​യു​ടെ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം പ​ന്മ​ന കോ​ല​ത്ത് നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഷ​യ​ത്തി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് ഒ​രു മു​ഖ്യ​മ​ന്ത്രി​ക്ക് ചേ​ര്‍​ന്ന ന​ട​പ​ട​യി​ല്ല എ​ന്നും ശ​ബ​രീ​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​ട്ട​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ജ​ര്‍​മ്മി​യാ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, പൊ​ന്മ​ന നി​ശാ​ന്ത്, അ​തു​ല്‍ എ​സ്. പി, ​നി​ഷാ സു​നീ​ഷ്, റി​നോ​ഷാ, കോ​ല​ത്ത് അ​ന​ന്തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ നി​ശ്ച​ല​മാ​കു​ന്ന അ​വ​സ്ഥ​ക്ക് ഇടകൊടുക്കരുത്; ഇ-​ഓ​ഫീ​സ് സം​വി​ധാ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കണം

കൊല്ലം: ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ഇ-​ഓ​ഫീ​സ് സം​വി​ധാ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ല്‍ വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ കളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു. വ​കു​പ്പു​ത​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ട സ്ഥി​തി സം​ജാ​ത​മാ​യി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ നി​ശ്ച​ല​മാ​കു​ന്ന അ​വ​സ്ഥ​ക്ക് ഇ​ട​കൊ​ടു​ക്കാ​തെ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്ക​ണം. ഏ​റ്റ​വും കു​റ​വ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം ഡ്യൂ​ട്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്ക് കൈയു​റ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ല്‍ വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ തീ​രു​മാ​നം ആ​യി. കെ​എ​സ്ആ​ര്‍ടി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ദീ​ര്‍​ഘ​ദൂ​ര പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍…

Read More

ആ കുളം അവിടെ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു; മ​ഴ പെ​യ്താ​ല്‍ വെ​ള്ള​ക്കെ​ട്ട്; ര​ണ്ട് കു​ടും​ബം ദു​രി​ത​ത്തി​ൽ

ച​വ​റ: മ​ഴ പെ​യ്താ​ല്‍ വെ​ള​ള​ക്കെ​ട്ടി​ലാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത്തി​ല്‍​ക്ക​ഴി​യു​ന്നു. ച​വ​റ പു​തു​ക്കാ​ട് ച​ന്ദ്ര​ത്തി​ല്‍​ക്കി​ഴ​ക്ക​തി​ല്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ കു​ഞ്ഞി​ന്‍റേ​യും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ള്‍ സ​ബീ​ന​യു​ടെ​യും വീ​ട്ടി​ലാ​ണ് നാ​ല് ചു​റ്റും വെ​ള​ളം ക​യ​റി പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​യാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. നേ​ര​ത്തെ സ​മീ​പ​ത്ത് കു​ളം ഉ​ള​ള​പ്പോ​ള്‍ വീ​ടു​ക​ളി​ല്‍ വെ​ള​ളം ക​യ​റി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ കു​ളം നി​ക​ത്തി​യ​തോ​ടെ ചെ​റി​യ മ​ഴ പെ​യ്താ​ല്‍​പ്പോ​ലും വീ​ട് വെ​ള​ള​ക്കെ​ട്ടാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കു​ളം നി​ക​ത്തി​യ​തി​നാ​ല്‍ വെ​ള​ളം ഒ​ഴു​കാ​ന്‍ സ്ഥ​ല​മ​മി​ല്ലാ​ത്ത​താ​ണ് വെ​ള​ളം ക​യ​റു​ന്ന​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.ചെ​റി​യ മ​ഴ​യി​ല്‍​പ്പോ​ലും അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റേ​യും സ​ബീ​ന​യു​ടെ​യും വീ​ട്ടു​കാ​ര്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. സം​ഭ​വം അ​റി​ഞ്ഞ് വാ​ര്‍​ഡം​ഗം ബി. ​ശി​വ​ന്‍​കു​ട്ടി​പി​ള​ള​യും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ള്‍​പ്പെ​ടെ​യു​ള​ള​വ​രെ​ത്തി മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ള​ളം പ​മ്പ് ചെ​യ്ത് ക​ള​ഞ്ഞു. താ​ത്കാ​ലി​ക​മാ​യി കെ​എം​എം​എ​ല്‍, ഐ​ആ​ര്‍​ഇ ക​മ്പ​നി​യി​ല്‍ നി​ന്നോ വീ​ട്ടു​കാ​ര്‍​ക്ക് മ​ണ്ണ് എ​ത്തി​ക്കാ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് വാ​ര്‍​ഡം​ഗം.

Read More

സിരിയലിലെ വില്ലത്തിക്ക് കഷ്ടകാലം; പണി പാലുംവെള്ളത്തിലോ? റംസിയയുടെ ആത്മഹത്യയിൽ സീരിയൽ താരത്തെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊ​ല്ലം: യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യു​ടെ മാ​താ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്തേ​ക്കും. ബ​ന്ധു​വായ സീ​രി​യ​ൽ ന​ടി ഉ​ൾ​പ്പ​ടെ​യു​ള​ള പ​ല​രേ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. പ്ര​തി കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് കി​ട്ട​ന്‍റ​റ​ഴി​ക​ത്തു​വീ​ട്ടി​ൽ ഹാ​രീ​സ് മു​ഹ​മ്മ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ 14ന് ​ന​ൽ​കു​മെ​ന്ന് കൊ​ട്ടി​യം സി​ഐ പ​റ​ഞ്ഞു. കൊ​ട്ടി​യ​ത്ത് വാ​ട​ക​യ്ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന റം​സി​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും വി​വാ​ഹ നി​ശ്ച​യം 2019 ജൂ​ലൈ​യി​ലാ​ണ് ന​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം പ​ല ​പ്രാ​വ​ശ്യം ഹാ​രീ​സ് യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​പോ​കു​ക പ​തി​വാ​യി​രു​ന്നു. യു​വാ​വ് വീ​ട്ടു​കാ​രി​ൽ​നി​ന്ന് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ട​യി​ൽ യു​വാ​വ് വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് അ​സ്വ​സ്ഥ​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത​യാ​ണ് കേ​സ്. യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്ന​തി​ന് മു​ന്പ് ഹാ​രീ​സി​നേ​യും…

Read More