വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ പ​രി​മി​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ക മു​ഖ്യ​ല​ക്ഷ്യമെന്ന് റവന്യു മ​ന്ത്രി

കൊല്ലം: ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ന്ന നി​ല​യി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ പ​രി​മി​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ​ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി സ്മാ​ര്‍​ട്ട് പ​ദ​വി​യി​ലേ​ക്കെ​ത്തി​യ കൊ​ട്ടാ​ര​ക്ക​ര, വെ​ളി​യം വി​ല്ലേ​ജോ​ഫീ​സു​ക​ളു​ടെ​യും കൊ​ല്ലം കള​ക്ട​റു​ടെ ചേം​ബ​ര്‍ കം ​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജീ​വ​ന​ക്കാ​ര്‍​ക്ക് ജോ​ലി ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി അ​തി​ന്‍റെ ഗു​ണ​ഫ​ലം ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​ത്ത​രം ന​വീ​ക​ര​ണ​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന ഓ​ഫീ​സാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ്, ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​പു​ല​മാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​യാ​യ ആ​യി​ഷ പോ​റ്റി എംഎ​ല്‍എ ​പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തോ​ടൊ​പ്പം സ്മാ​ര്‍​ട്ട് സാ​ങ്കേ​തി​ക വി​ദ്യ​ക​ളും നി​ര്‍​വ​ഹ​ണ രം​ഗ​ത്ത് ആ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.…

Read More

ഒ​റ്റ​യ്ക്ക​ല്ല വീ​ട്ടു​കാ​രെ​പ്പോ​ലെ ത​ങ്ങ​ളുണ്ട്; അ​ന്തേ​വാ​സി​ക​ള്‍​ക്ക് സ​ദ്യ ഒ​രു​ക്കി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ

ച​വ​റ: ഓ​ണ വ​ര​വേ​ൽ​പ്പി​ന് മു​ന്നോ​ടി​യാ​യി അ​ന്തേ​വാ​സി​ക​ള്‍​ക്ക് സ​ദ്യ ഒ​രു​ക്കി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ. ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​യ്യ​ല​ക്കാ​വ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​തി​നാ​റ് പേ​രു​ടെ സം​ഘ​ട​നാ​യ ഐ​ശ്വ​ര്യ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​ന്ന​ദാ​നം ന​ട​ത്തി​യ​ത്. സാ​ന്ത്വ​നം സ​നാ​ഥ​ന തീ​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് സ​ദ്യ ഒ​രു​ക്കി അ​വ​രോ​ടൊ​പ്പം ആ​ണ് പ​ങ്ക് ചേ​ര്‍​ന്ന​ത്.മാ​വേ​ലി​ക്ക് മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന ആ​പ്ത വാ​ക്യം ഉ​ള്‍​ക്കൊ​ണ്ട് സ​നാ​ഥ​ന തീ​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍ ഒ​റ്റ​യ്ക്ക​ല്ല വീ​ട്ടു​കാ​രെ​പ്പോ​ലെ ത​ങ്ങ​ളു​ണ്ടെ​ന്ന് കാ​ണി​ച്ച് ത​രു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. സ​നാ​ഥ​ന തീ​ര​ത്തി​ലെ അ​മ്മ​മാ​ര്‍​ക്കും അ​ച്ഛ​ന്‍​മാ​ര്‍​ക്കും ഒ​പ്പം കൂ​ടി മ​ക്ക​ളു​ടെ സ്‌​നേ​ഹം പ​ങ്ക് വെ​ച്ച​തി​ന് ശേ​ഷ​മാ​ണ് സ​ദ്യ​ക്കാ​യി പ​തി​നാ​റ് പേ​രും ഇ​വ​രോ​ടൊ​പ്പം കൂ​ടി​യ​ത്. സാ​ന്ത്വ​ന സ​നാ​ഥ​ന തീ​രം ഡ​യ​റ​ക്ട​ര്‍ ഷാ​ജ​ഹാ​ന്‍ മ​ധു​രി​മ ഈ ​പ്ര​വ​ര്‍​ത്ത​ക​രെ ന​ല്ല മ​ന​സി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ കി​റ്റ് മാ​സം തോ​റും ന​ല്‍​കി​വ​രു​ന്നു. അ​തോ​ടൊ​പ്പം വീ​ട്ടി​ലെ രു​ചി​ക്കൂ​ട്ടു​മാ​യി അ​ച്ചാ​ര്‍ യൂ​ണി​റ്റ്,…

Read More

ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ന്‍ സാ​ധിച്ചെന്ന് മ​ന്ത്രി കെ.കെ ശൈ​ല​ജ

കൊട്ടാരക്കര: ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ സം​സ്ഥാ​ത്തെ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി കെ ​കെ ശൈ​ല​ജ. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹൈ ​ടെ​ ക് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് 0.39 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ജാ​ഗ്ര​ത കൈ​വി​ടാ​തെ​യു​ള്ള എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ത് സാ​ധി​ച്ച​ത്. വ​രും നാ​ളു​ക​ളി​ലും ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 91 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 67.67 കോ​ടി രൂ​പ​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. കി​ഫ്ബി വ​ഴി​യാ​ണ് ധ​ന​സ​ഹാ​യം. നാ​ല് നി​ല​ക​ളി​ലാ​യി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്ക്, അ​ഞ്ച് നി​ല​യു​ള്ള ഡ​യ​ഗ്‌​നോ​സ്റ്റി​ക് ബ്ലോ​ക്ക്, പ​തി​നൊ​ന്ന് നി​ല​യു​ള്ള വാ​ര്‍​ഡ് ട​വ​ര്‍ എ​ന്നി​വ​യാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​വു​ക.…

Read More

ആ വീഡിയോ കണ്ടാൽ ആരും നെഞ്ചത്ത് കൈവയ്ക്കും; വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ ഭാഗ്യവാൻ കൊല്ലം ചവറയിലെ കുമാർ; ലോകം ഞെട്ടലോടെ കണ്ട വീഡിയോ കാണാം…

ച​വ​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ നി​ന്നും കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്.സം​ഭ​വം ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും പ്ര​ച​രി​ക്കു​ന്നു. ച​വ​റ ത​ട്ടാ​ശേ​രി​യ്ക്ക് സ​മീ​പ​മു​ള്ള സി​സി​ടി​വി യി​ൽ പ​തി​ഞ്ഞ ആ​രെ​യും അ​ൽ​ഭു​ത​പ്പെ​ടു​ത്തു​ന്ന അ​പ​ക​ട കാ​ഴ്ച​യാ​ണ് ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. വെ​ള്ളി​ഴാ​യ്ച്ച രാ​വി​ലെ 6.30 ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ ത​ട്ടാ​ശേ​രി വി​ജ​യ​പാ​ല​സി​ന് സ​മീ​പ​ത്തൂ​ടെ കാ​ൽ​ന​ട​യാ​യി ജോ​ലി​ക്ക് പോ​കു​ന്ന​യാ​ളി​നെ ഇ​ടി​ക്കാ​തെ അ​മി​ത വേ​ഗ​ത​യി​ൽ പോ​യ പി​ക്ക് അ​പ്പ് വാ​ൻ പാ​ത​യോ​ര​ത്ത് നി​ന്ന പോ​ലീ​സി​ന്‍റെ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ച പോ​സ്റ്റ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യി.സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലെ സി​സി​ടി​വി കാ​ഴ്ച​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ൻ എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ന്ന​തും പി​ക്ക് അ​പ്പ് വാ​ൻ ത​ന്‍റെ മു​ന്നി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ൽ പോ​യ​തും മ​ന​സി​ലാ​ക്കി​യ യാ​ത്ര​ക്കാ​ര​ൻ നെ​ഞ്ചി​ൽ കൈ​വെ​ച്ച് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​തും സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.…

Read More

മുപ്പത് കുട്ടികളുമായി പൂട്ടേണ്ട സ്കൂ​ളി​ന് പു​തു​ജീ​വ​ൻ ന​ൽ​കി;‌ ഇപ്പോൾ 350 കുട്ടികൾ പഠിക്കുന്നു; പി​ന്നാ​ലെ ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡും

ച​വ​റ: അ​ട​ച്ച് പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ട്ട സ്കൂ​ളി​ന് പു​തു​ജീ​വ​ൻ ന​ൽ​കി​യ പ്ര​ഥ​മ അ​ധ്യാ​പ​ക​യ്ക്ക് ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ്. ച​വ​റ തെ​ക്കും​ഭാ​ഗം സ​ർ​ക്കാ​ർ എ​ൽ​വി എ​ൽ പി ​എ​സി​ലെ പ്ര​ഥ​മ അ​ധ്യാ​പി​ക​യാ​യ കൊ​ല്ലം പ​ട്ട​ത്താ​നം ജ​ന​കീ​യ ന​ഗ​റി​ൽ റ്റി ​ത​ങ്ക​ല​ത​യ്ക്കാ​ണ് ദേ​ശീ​യ അ​ധ്യ​പ​ക അ​വാ​ർ​ഡ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 2011 ൽ 30 ​കു​ട്ടി​ക​ളു​മാ​യി അ​ട​ച്ചു പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ട്ട സ​ർ​ക്കാ​ർ എ​ൽ​വി എ​ൽ പി ​എ​സ് ച​വ​റ സൗ​ത്ത് സ്കൂ​ളി​നെ 350 തോ​ളം കു​ട്ടി​ക​ളു​മാ​യി മി​ക​ച്ച സ്കൂ​ളാ​ക്കി മാ​റ്റാ​ൻ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് അ​വാ​ർ​ഡ് നേ​ട്ട​ത്തി​ന് പി​ന്നി​ൽ. പ​ത്ത് വ​ർ​ഷ​മാ​യി ഈ ​സ്കൂ​ളി​ൽ പ്ര​ഥ​മ അ​ധ്യാ​പി​ക​യാ​യി​രി​ക്കു​ന്ന ത​ങ്ക​ല​ത​യു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ 2019-20 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​മാ​ണ് സ്കൂ​ൾ നേ​ടി​യ​ത്. ശീ​തീ​ക​രി​ച്ച ക്ലാ​സ് റൂ​മു​ക​ളും എ​ല്ലാ ക്ലാ​സു​ക​ളും ര​ണ്ട് ഡി​വി​ഷ​നു​ക​ൾ വീ​ത​വു​വു​ള്ള…

Read More

ഉത്രയെ ഇല്ലാതാക്കാൻ ഗൂ​ഢാ​ലോ​ച​ന, പിടിക്കപ്പെടാതിരിക്കാൻ തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ; ഉ​ത്ര കൊ​ല​ക്കേ​സിൽ സൂ​ര​ജി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും അ​റ​സ്റ്റി​ൽ

  അ​ടൂ​ർ: ഉ​ത്ര കൊ​ല​ക്കേ​സി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ സൂ​ര​ജി​ന്‍റെ അ​മ്മ രേണു​ക, സ​ഹോ​ദ​രി സൂ​ര്യ എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി. അ​ടൂ​രി​ലെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കേ​സി​ൽ ഇ​രു​വ​രെ​യും നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം കേ​സി​ലെ ആ​ദ്യ കു​റ്റ​പ​ത്രം ക​ഴി​ഞ്ഞ ദി​വ​സം സ​മ​ർ​പ്പി​ച്ച​താ​ണ്. ഇ​തി​ൽ സൂ​ര​ജാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ര​ണ്ടാം കു​റ്റ​പ​ത്ര​ത്തി​ൽ സൂ​ജ​രി​ന്‍റെ പി​താ​വ്, മാ​താ​വ്, സ​ഹോ​ദ​രി എ​ന്നി​വ​രു​ടെ പ​ങ്ക് കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം.

Read More

മുപ്പത് ദിവസം പിന്നിട്ടപ്പോൾ മകൾക്കൊരു സംശയം, അമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന്? നീണ്ടകരയിലെ കുടുംബ വീട്ടിൽ വൃ​ദ്ധ​യുടെ താമസം മരുമകളോടൊപ്പം…

നീ​ണ്ട​ക​ര: ഒ​രു മാ​സ​ത്തി​ന് മു​മ്പ് മ​ര​ണ​മ​ട​ഞ്ഞ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം മ​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.നീ​ണ്ട​ക​ര പ​ള​ളി​യു​ടെ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ എ​ലി​സ​ബ​ത്തി​ന്‍റെ (87) മൃ​ത​ദേ​ഹ​മാ​ണ് മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന മ​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് നീ​ണ്ട​ക​ര പ​ള​ളി​യി​ലെ ക​ല്ല​റ​യി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത്: നീ​ണ്ട​ക​ര​യി​ലെ കു​ടും​ബ വീ​ട്ടി​ല്‍ മ​രു​മ​ക​ളോ​ടൊ​പ്പം താ​മ​സി​ച്ച് വ​രു​ന്ന​തി​നി​ട​യി​ല്‍ രോ​ഗ ബാ​ധി​ത​യാ​യ​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 13- ന് ​മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​യി​ല്‍ അ​ട​ക്കം ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ രാ​മ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ക​ള്‍ ച​വ​റ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​നുശേ​ഷം മൃ​ത​ദേ​ഹം തി​രി​ച്ച് സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​യി​ല്‍ അ​ട​ക്കം ചെ​യ്തു. ച​വ​റ സി​ഐ നി​സാ​മു​ദീ​ന്‍, എ​സ്ഐ. ഷ​ഫീ​ഖ്, ത​ഹ​സി​ൽ​ദാ​ർ ഷൈ​ന്‍,…

Read More

വ​ര​വ​ഴി​യി​ല്‍ ഗു​രു​ക്ക​ന്‍​മാ​രോ ശാ​സ്ത്രീ​യ പ​ഠ​ന​മോ ഇ​ല്ലാ​തെ വരകളെയും വർണങ്ങളെയും സ്നേഹിച്ചൊരു വൈദികൻ

സു​ന​റ്റ് കെ. ​വൈപ​ത്ത​നാ​പു​രം: വ​ര​യും വ​ര്‍​ണ​ങ്ങ​ളാ​ലും മ​നോ​ഹ​ര ചി​ത്ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് ഒ​രു വൈ​ദി​ക​ന്‍. കോ​വി​ഡ് കാ​ല​ത്ത് ല​ഭി​ച്ച അ​ധി​ക​സ​മ​യ​വും വ​ര​യു​ടെ ലോ​ക​ത്താ​ണ് ത​ല​വൂ​ര്‍ ന​ടു​ത്തേ​രി സ്വ​ദേ​ശി​യാ​യ ഫാ. ​മാ​ത്യൂ​സ് റ്റി ​ജോ​ര്‍​ജെ​ന്ന ജി​നു അ​ച്ച​ന്‍. സ്കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് പെ​ന്‍​സി​ല്‍ ചി​ത്ര​ങ്ങ​ളൊ​ക്കെ വ​ര​യ്ക്കു​മാ​യി​രു​ന്നെ​ങ്കി​ലും അ​ന്ന​ത് ഗൗ​ര​വ​മാ​യി​രു​ന്നി​ല്ല. മാ​ലൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജി​ലെ ബോ​ട്ട​ണി ബി​രു​ദ​കാ​ല​യ​ള​വി​ലാ​ണ് വ​ര ത​നി​ക്ക് വ​ഴ​ങ്ങു​മെ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​കു​ന്ന​ത്. കോ​ട്ട​യം വൈ​ദി​ക സെ​മി​നാ​രി​യി​ലെ പ​ഠ​ന​കാ​ല​ത്തും ചി​ല ചി​ത്ര​ങ്ങ​ളൊ​ക്കെ വ​ര​ച്ചു.​ വ​ര​വ​ഴി​യി​ല്‍ ഗു​രു​ക്ക​ന്‍​മാ​രോ ശാ​സ്ത്രീ​യ പ​ഠ​ന​മോ ഇ​ല്ലാ​തെ ചി​ത്ര​കാ​ര​നാ​യി മാ​റി​യ അ​ച്ച​ന്‍, വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ പ​ല ദേ​വാ​ല​യ​ങ്ങ​ളി​ലും ഇ​ടം പി​ടി​ച്ചു. ലാ​ഭ​മ​ല്ല ആ​ത്മ​സം​തൃ​പ്തി​യാ​ണ് വ​ലു​തെ​ന്നാ​ണ് ജി​നു​അ​ച്ച​ന്‍റെ വാ​ദം. മാ​തൃ​ഇ​ട​വ​ക​യി​ലെ വി​കാ​രി​യാ​യി​രു​ന്ന ഫാ.​ഐ​പ്പ് നൈ​നാ​നാ​ണ് ഓ​യി​ല്‍ പെ​യി​ന്‍റിം​ഗി​ന്‍റെ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി പ​റ​ഞ്ഞ​ത്. അ​വി​ടെ​യും ഗു​രു​ക്ക​ന്‍​മാ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ പ​രി​ശ്ര​മി​ക്കാ​നാ​യി​രു​ന്നു ജി​നു അ​ച്ച​ന്‍റെ തീ​രു​മാ​നം. ഓ​യി​ല്‍ പെ​യി​ന്‍റി​ല്‍ ആ​ദ്യ​മാ​യി വി​ട​ര്‍​ന്ന​ത് തി​രു​വ​ത്താ​ഴം. അ​താ​ക​ട്ടെ പ​ത്ത​നാ​പു​രം…

Read More

കോവിഡ് വ്യാപനം; ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാൻ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൈ​ക്രോ​ത​ല​ത്തി​ലാ​ക്ക​ണമെന്ന് മ​ന്ത്രി

കൊല്ലം: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൈ​ക്രോ​ത​ല​ത്തി​ലാ​വ​ണ​മെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തും ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​വ​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച ഉ​ന്ന​ത​ല യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ണ​ത്തി​ര​ക്ക് കൂ​ടി പ​രി​ഗ​ണി​ച്ച് ക​ട​ക​ള്‍ രാ​ത്രി ഒ​ന്പ​ത് വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാം. എ​ന്നാ​ല്‍ ഒ​രേ സ​മ​യം അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍ ക​ട​ക​ളി​ല്‍ പാ​ടി​ല്ല. ക​ട​ക​ളി​ലെ സ്ഥ​ലം അ​നു​സ​രി​ച്ച് പൊ​ലീ​സ് ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ട​യു​ട​മ​ക​ള്‍ പാ​ലി​ക്ക​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ തെ​റ്റി​ച്ചാ​ല്‍ ന​ട​പ​ടി വേ​ണം. ക​ണ്ടെയി​ന്‍​മെ​ന്‍റ് മേ​ഖ​ല​ക​ളി​ല്‍ ചി​ല ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധി​ക്ക​ണം. പോ​ലീ​സ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ് വ​രു​മ്പോ​ള്‍ വ​ഴി​യോ​ര ക​ച്ച​വ​ടം അ​വ​കാ​ശ​മാ​യി ആ​രും കാ​ണ​രു​ത്. അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​വ​ണം ക​ച്ച​വ​ട സ്ഥ​ല​ങ്ങ​ള്‍…

Read More

മുഹൂർത്തം തെറ്റാതെ വരനെത്തി കൂടെ കോവിഡും; വിവാഹത്തിനെത്തിയ വരനും ബന്ധുക്കൾക്കും കോവിഡ്; പ്രദേശം കണ്ടെയിൻമെന്‍റ് സോണിൽ

പ​ത്ത​നാ​പു​രം: വാ​ഴ​പ്പാ​റ പ​ള്ളി​യ്ക്ക് സ​മീ​പം വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ന​വ​വ​ര​നും മൂ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വാ​ഴ​പ്പാ​റ മേ​ഖ​ല ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​യി. ന​ടു​മു​രു​പ്പ്, കു​ഴി​ക്കാ​ട്, വ​ല​തു​ക​ര ക​നാ​ൽ ഭാ​ഗം മു​ത​ൽ വാ​ഴ​പ്പാ​റ, കൊ​ച്ചു​ട​യ​ൻ​ചി​റ, മു​ള്ളൂ​ർ നി​ര​പ്പ്, മ​ണ​ക്കാ​ട്ടു​പു​ഴ, കൊ​ല്ല പാ​റ മേ​ഖ​ല​ക​ൾ ഇ​ന്ന് മു​ത​ൽ ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണാ​കും. കു​ഴി​ക്കാ​ട്, കൊ​ല്ലാ​പാ​റ, മു​ള്ളൂ​ർ നി​ര​പ്പി​ൽ നി​ന്ന് എ​സ് എ​ഫ് സി ​കെ യി​ലേ​യ്കു​ള്ള ഗേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റി​യ റോ​ഡു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും അ​ട​യ്ക്കും. ക​ല​ഞ്ഞൂ​ർ പാ​ടം റോ​ഡി​ൽ വാ​ഴ​പ്പാ​റ പാ​ലം, മ​ണ​ക്കാ​ടു​പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ൽ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന​ട​ത്തി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. അ​വി​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More