കൊല്ലം: മറ്റ് അസുഖങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളില്‍ എത്തുന്നവരെ കോവിഡിന്റെ പേരില്‍ മാറ്റി നിര്‍ത്തി സമയത്ത് ചികിത്സ നല്‍കാതിരിക്കുന്നത് ഖേദകരമാണെന്നും ഇത് കര്‍ശനമായും നടപടിയ്ക്ക് വിധേയമാകുമെന്നും ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. നെഞ്ചുവേദനയുമായി സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഒരു രോഗിയെ അടിയന്തര ചികിത്സ നല്‍കാതെ കോവിഡിന്റെ പേര് പറഞ്ഞ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്ന് കണ്ടപ്പോള്‍ ജില്ലാ ആശുപത്രിയിലേക്ക് വിട്ടതും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്തദാസ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിയ രോഗി അടിയന്തര ചികിത്സ ലഭിച്ചതിനാല്‍ രക്ഷപെട്ടതായും സൂപ്രണ്ട് അറിയിച്ചു. ഇതിന്മേല് റിപ്പോര്‍ട്ട് തേടിയ കളക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അറിയിച്ചു. ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മാസ്ക് കൃത്യമായി ധരിച്ച് സാനിറ്റെസര്‍ സമയാസമയങ്ങളില്‍ ഉപയോഗിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍…
Read MoreCategory: Kollam
പോലീസുകാരനെ കുഴിയിൽ തള്ളിയിട്ട് വിലങ്ങുമായി മുങ്ങിയ പോസ്കോ കേസിലെ മുഖ്യ പ്രതി പിടിയിൽ; ഇനി രണ്ടുപേരെ കിട്ടാനുണ്ട്
ചാത്തന്നൂർ: പോലീസിനെ ആക്രമിച്ച് കുഴിയിൽ തള്ളിയിട്ടശേഷം രക്ഷപ്പെട്ട കേസിലെ മൂന്ന് പ്രതികളിൽ മുഖ്യപ്രതിയെ പാരിപ്പള്ളി പോലീസ് പിടികൂടി. കല്ലുവാതുക്കൽ പുലിക്കുഴി ചരുവിള വീട്ടിൽ ജിത്തു (കുട്ടൻ – 24) വാണ് പിടിയിലായത്. കല്ലമ്പലം തോട്ടയ്ക്കാട് കരവാരം ഭാഗത്തെ ഒരു പാറ ക്വാറിയിൽ ഒളിച്ചു കഴിയുകയായിരുന്നു ജിത്തു. വിലങ്ങുമായി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികളായ മനു (കണ്ണൻ – 26), സംഗീത് (ചിന്നുക്കുട്ടൻ – 20) എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ജിത്തുവിനെ പിടികൂടിയത്. 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് പോക്സോ കേസാണ് ഇവരുടെ പേരിലുള്ളത്. വീടാക്രമണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഞായറാഴ്ച രാത്രി പരവൂർ പെരുമ്പുഴ യക്ഷിക്കാവ് കോളനിയിൽ നിന്നാണ് ഇവർ പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടത്.ഇവർ ഒളിവിൽ കഴിയുന്ന വിവരമറിഞ്ഞ് പാരിപ്പള്ളി…
Read Moreമണിക്കൂറുകൾ നീണ്ട വാഗ് വാദങ്ങൾക്കൊടുവിൽ; ആശുപത്രിയിൽനിന്നും ചാടിപ്പോയ കോവിഡ് രോഗിയെ തിരികെയെത്തിച്ചു; ആദിച്ചനല്ലൂരിലെ സംഭവം ഇങ്ങനെ….
ആദിച്ചനല്ലൂർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയിൽ കഴിഞ്ഞ രോഗി ഓട്ടോ പിടിച്ച് വീട്ടിലെത്തി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെതുടർന്ന് ചാത്തന്നൂർ പോലീസും ആരോഗ്യപ്രവർത്തകരും രോഗിയുടെ വീട്ടിലെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരമാണ് ആദിച്ചനല്ലൂർ കൈതക്കുഴി സ്വദേശിയായ 85 കാരൻ മെഡിക്കൽ കോളജിൽനിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നത്. ഓട്ടോറിക്ഷയിൽ നേരെ വീട്ടിലെത്തി അകത്തുനിന്നും ഗേറ്റ് പൂട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മറ്റൊരിടത്ത് ക്വാറന്റൈയിലായിരുന്നു. തുടർന്ന് പോലീസും ആരോഗ്യപ്രവർത്തകരും വാർഡ് മെന്പറും നാട്ടുകാരും ഇടപെട്ട് തിരികെ ആംബുലൻസിൽ അയയ്ക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഇദ്ദേഹം വഴങ്ങിയില്ല. പിന്നീട് മണിക്കൂറുകൾക്കു ശേഷം വഴങ്ങുകയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreനീണ്ട സ്വപ്നം പൂവണിയുന്നു; മണ്ണെണ്ണെ വെട്ടത്തിൽ നിന്നും മോചനം; ആവണിപ്പാറ ആദിവാസി ഊരിലേക്ക് വൈദ്യുതി എത്തുന്നു
പത്തനാപുരം: മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ജീവിതം തള്ളിനീക്കുന്ന ആവണിപ്പാറ ആദിവാസി ഊരിലേക്ക് ഓണസമ്മാനമായി വൈദ്യുതി എത്തുന്നു. ഇതോടെ ഗിരിജന്‍ കുടുംബങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രാരംഭഘട്ടപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ മുപ്പത്തിനാല് കുടുംബങ്ങളാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച സോളാര്‍ വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായിട്ട് നാളുകളേറെയാകുന്നു. കോന്നി എംഎല്‍എ കെ.യു. ജനീഷ്കുമാര്‍ മുന്‍കൈയെടുത്താണ് ഊരിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഒരു കോടി അറുപത് ലക്ഷം രൂപയാണ് പദ്ധതി വിഹിതം. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ നിന്നും ഭൂഗര്‍ഭ വൈദ്യുതിലൈന്‍ സ്ഥാപിക്കും. അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് പോസ്റ്റുകള്‍ സ്ഥാപിച്ച് അക്കരയിലേക്ക് വൈദ്യുതി എത്തിക്കും. കുറച്ചു വീടുകളില്‍ മാത്രമാണ് വൈദ്യുതികരണം നടത്തിയിട്ടുള്ളത്. അരുവാപ്പുലം പഞ്ചായത്തുമായി സഹകരിച്ച് ബാക്കി വീടുകള്‍ക്കും വൈദ്യുതീകരണം പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് വൈദ്യുതി വിതരണത്തിന്റെ ഉദ്ഘാടനം നടക്കും.വൈദ്യുതി ഇല്ലാത്തതിനാല്‍…
Read Moreനീണ്ടകരയിൽ കോവിഡ് വ്യാപനത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച ബോട്ട് പിടികൂടി
നീണ്ടകര: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ ലംഘിച്ച ബോട്ട് നീണ്ടകര ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ് വിഭാഗം പിടികൂടി. കണ്ണൂർ രജിസ്ട്രേഷൻ ഉള്ള ബിസ്മി 1 എന്ന ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. മറൈൻ എൻഫോഴ്സ്മെന്റ് എസ്പിയുടെ നിർദ്ദേശാനുസരണം നീണ്ടകര മറൈൻ എൻഫോഴ്സ്മെന്റ് പോലീസ് ഇൻസ്പെക്ടർ എസ്.എസ്. ബൈജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിവരവേ ശക്തികുളങ്ങര ഹാർബറിൽ നിന്നുമാണ് ബോട്ട് പിടികൂടിയത്. കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചതിൽ ഈ ബോട്ടിനു കൊല്ലത്തു മൽത്സ്യ വിപണനം നടത്തുന്നതിനുള്ള യാതൊരുവിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യം വിറ്റതിൽ 50000 രൂപയും പിഴയായി 250000 രൂപയും ചുമത്തുമെന്ന് കൊല്ലം ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ അറിയിച്ചു. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ള യാനങ്ങളും തൊഴിലാളികളും മാത്രമേ നീണ്ടകരയിലും ശക്തികുളങ്ങരയിലും മത്സ്യവിപണനം നടത്തുവാൻ പാടുള്ളുവെന്നും ഇത് ലംഘിക്കുന്ന…
Read Moreലഹരി മരുന്ന് ഗുളികളുമായി യുവാവും പെൺസുഹൃത്തും പോലീസ് പിടിയിൽ; അകപ്പെട്ടത് ജില്ലയിലെ പ്രധാന ലഹരി മരുന്ന് കടത്ത് സംഘം
ചാത്തന്നൂർ: കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘവും ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള ചടയമംഗലം എക്സൈസ് റേഞ്ച് പാർട്ടിയും ഓയൂർ ചുങ്കത്തറയിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ മാരകമായ 300 ലഹരി മരുന്ന് ഗുളികകൾ കടത്തികൊണ്ട് വന്ന യുവാവിനെയും പെൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഗുളികകൾ കടത്താൻ ഉപയോഗിച്ച എൻഫീൽഡ് ഹിമാലയൻ ബൈക്കും പിടിച്ചെടുത്തു. കൊല്ലം-തിരുവനന്തപുരം ജില്ലയിലെ പ്രധാന ലഹരി മരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. കല്ലുവാതുക്കൽ ഇളംകുളം മുസ്തഫാ കോട്ടേജിൽ അബേദ്കർ (22), കൊറ്റൻകര തട്ടാർകോണം പേരൂർ വയലിൽ പുത്തൻ വീട്ടിൽ മിനി (38) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലയിൽ പ്രധാന സ്റ്റണ്ട് ഷോ നടത്തുന്ന ആളാണ് ഒന്നാം പ്രതി അംബേദ്കർ. കൊട്ടിയത്ത് നടന്ന ബൈക്ക് ഷോയിലാണ് പ്രതികൾ പരിചയപ്പെടുന്നത്. അന്ന് കൂടെ ഷോ നടത്തിയ തിരുവനന്തപുരം…
Read Moreഅതിജീവനത്തിന്റെ നാൾവഴികളിൽ ഓണ്‍ലൈൻ ഓണാഘോഷ നിറവിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ
ശാസ്താംകോട്ട: അതിജീവനത്തിന്റെ നാൾവഴികളിൽ സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഭരണകാലത്തിന്റെ സ്മരണ പുതുക്കി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഓണ്‍ലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി സമാനതകളില്ലാത്ത പ്രവർത്തനമികവിൽ ഒരു പൊൻതൂവൽ തീർക്കാൻ ഇത്തവണത്തെ ഓണാഘോഷത്തിന് സാധ്യമായി. ഹയർസെക്കന്ററി തലം വരെയുള്ള എല്ലാ വിദ്യാർഥികളുടെയും സജ്ജീവസാന്നിധ്യം ആഘോഷത്തെ ആഹ്ലാദത്തിമിർപ്പിലാക്കി. താളമേളങ്ങളുടെ അകന്പടിയോടെ വീടുകളിൽ കുട്ടികൾ പുലികളി നടത്തി. വഞ്ചികളിലിരുന്നു തുഴഞ്ഞു കൊച്ച് കുട്ടികൾ വഞ്ചിപ്പാട്ടുകൾ ഉറക്കെ പാടി. ഒപ്പം അവരുടെ കുടുംബവും കൂടെ ചേർന്നതാണ് ഇത്തവണത്തെ ഓണാഘോഷത്തെ ഇത്രയേറെ മികച്ചതാക്കിയത്. മഹാബലിയും മലയാളി മങ്കയുമെല്ലാം നയനമനോഹര കാഴ്ചകളായിരുന്നു. ഓണക്കാലം ഒത്തൊരുമിച്ചു ആഘോഷിച്ച നാളുകളുടെ സ്മരണയെ പുതുക്കുവാനും, സാമൂഹിക അകലം പാലിക്കപ്പെട്ടു ഓണാഘോഷത്തെ നഷ്ടമാക്കാതെ കുട്ടികൾക്ക് സന്തോഷം നൽകുവാൻ ഓണ്‍ലൈൻ ആഘോഷത്തിന് സാധിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു.സ്കൂൾ ഡയറക്ടർ എബ്രഹാം തലോത്തിൽ…
Read Moreചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ്; കൂട്ടിരിപ്പുകാരിയായ വയോധിക മുങ്ങി; ഫോട്ടോയുമായി തിരഞ്ഞിറങ്ങിയ പോലീസ് വൃദ്ധയെ കണ്ടെത്തിയപ്പോൾ ക്വാറന്റൈനിൽ പോയത് കെസ്ആർടിസി ബസും യാത്രക്കാരും
ചാത്തന്നൂർ: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും മുങ്ങിയ വയോധികയെ ചാത്തന്നൂരിൽ ബസ് തടഞ്ഞ് കണ്ടെത്തി. പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ ഇവരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ബസിന്റെ സർവീസ് ചാത്തന്നൂർ ഡിപ്പോയിൽ അവസാനിപ്പിച്ചു. കൊല്ലം ഡിപ്പോയിലെ ഈ ബസിലെ കണ്ടക്ടറോട് ക്വാറന്റൈയിനിൽ കഴിയാൻ നിർദേശം നല്കി. ബസ് അണുവിമുക്തമാക്കിയ ശേഷമേ സർവീസ് നടത്തുകയുള്ളൂ. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരും പോലീസും ശേഖരിച്ചു. ആരോഗ്യ പ്രവർത്തകർ പറഞ്ഞത്: പരവൂർ, നെടുങ്ങോലം കല്ലൻ കോടി സ്വദേശിനിയാണ് വയോധിക. ഇവരുടെ ബന്ധു ആർസിസിയിൽ കാൻസർ ചികിത്സയിലായിരുന്നു. വയോധികയാണ് പരിചരണത്തിന് രോഗിയ്ക്കൊപ്പം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രോഗി മരിച്ചു.പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. മരണമറിഞ്ഞ് അടുത്ത ബന്ധുക്കളും ആർസിസിയിൽ എത്തി. അല്പം കഴിഞ്ഞപ്പോൾ വയോധികയെ കാണാതായി. അന്വേഷിച്ച് കണ്ടെത്താനാകാതായതോടെ പോലിസിന് പരാതി നല്കി. വിവരം നെടുങ്ങോലത്തും അറിയിച്ചു.…
Read Moreനാടോടുമ്പോൾ നടുവെ ഓടി മാവേലിയും; ഓണാശംസയ്ക്ക് പകരം ബോധവൽക്കരണവുമായി മാവേലിയും
ചാത്തന്നൂർ: കൊറോണ ബോധവൽക്കരണവുമായി നഗരത്തിലെത്തിയ മാവേലി ‘പ്രജകൾക്ക്’ കൗതുക കാഴ്ചയായി. നാടോടുമ്പോൾ നടുവെ ഓടുകയാണ് ഇക്കുറി മാവേലിയും. ഓല കുടകൾക്കും ഓണാശംസകൾക്കും പകരം കൊമ്പൻ മീശ മറയ്ക്കുന്ന മാസ്ക്കും കൈയിൽ സാനിറ്റൈസറും അണു നശീകരണ യന്ത്രവും. തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ നിന്നുമെത്തിയ മാവേലിയ്ക്ക് ഇത്തവണ ബോധവൽക്കരണമാണ് പ്രഥമ ദൗത്യം. ഒപ്പം നാട്ടുകാരിൽ ഓണത്തിന്റെ ഗൃഹാതുര ഓർമകളുടെ ഉണർത്തലും. തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.കെ.കെ.ഷാജഹാന്റെ നേതൃത്വത്തിൽ പതിവ് തെറ്റിക്കാതെ ഇക്കുറിയും ഗ്രാമ, നഗരവീഥികളിലെത്തിയ മാവേലി മന്നനെ വരവേറ്റ നാട്ടുകാർക്ക് മാവേലി നൽകിയ ആശംസകൾ ബോധവൽക്കരണത്തിന്റെ കൂടി അനുഭവമായി മാറി. മാവേലിയുടെ യാത്രയിൽ മാസ്ക് ധരിക്കാതെ കാണപ്പെട്ട നാട്ടുകാർക്ക് മാസ്ക്കുകൾ നൽകുകയും സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. കോവിഡ് -19 നെ പ്രതിരോധിക്കേണ്ടതിനായി അറിഞ്ഞിരിക്കേണ്ടതിനെക്കുറിച്ചുള്ള ലഘുലേഖയും മാവേലി വിതരണം നടത്തി. കുറെ…
Read Moreപൊതുമേഖലകളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് എളമരം കരീം എംപി.
ചവറ: സംസ്ഥാനത്തെ പൊതുമേഖലകളെ സംരക്ഷിക്കുന്ന ശക്തമായ നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചതെന്ന് സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ സിഐടിയുവിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു എംപി. പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് ട്രേഡ് യൂണിയൻ ഐക്യം അനിവാര്യമാണ്. തോട്ടപ്പള്ളിയിൽ നിന്നും കമ്പനിയ്ക്കായി മണൽ ശേഖരിക്കാൻ സർക്കാർ എടുത്ത തീരുമാനം സ്വാഗതാർഹമാണന്നും എംപി പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എൻ.പത്മലോചനൻ അധ്യക്ഷത വഹിച്ചു. സമ്മേളന ഉദ്ഘാടനും ശിലാഫലകവും സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവഹിച്ചു. സിഐറ്റിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് എന്നിവർ മുഖ്യാതിഥിയായി. സുശീലാ ഗോപാലന്റെ ഫോട്ടോ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. മനോഹരൻ അനാശ്ചാദനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ, പ്രസിഡന്റ് എസ്.…
Read More