ഉ​ത്ര വ​ധ​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു; പ്ര​തി സൂ​ര​ജ് മാ​ത്രം

പു​ന​ലൂ​ർ: ഉ​ത്ര​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം പു​ന​ലൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഭ​ർ​ത്താ​വ് സൂ​ര​ജ് മാ​ത്ര​മാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തും ന​ട​പ്പാ​ക്കി​യ​തും. പ്ര​തി​യാ​യ സൂ​ര​ജ് ന​ട​ത്തി​യ​ത് അ​ത്യ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കു​റ്റ​കൃ​ത്യ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശം. സ്ത്രീ​ധ​നം ന​ഷ്ട​മാ​കാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഭാ​ര്യ​യെ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യാ​ൽ സ്വ​ഭാ​വി​ക മ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ധ​രി​ക്കു​മെ​ന്ന് പ്ര​തി ക​രു​തി. ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു കേ​സ് അ​ന്വേ​ഷ​ണ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പറയുന്നു. പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണെ​ന്നും ആ​യി​ര​ത്തി​ല​ധി​കം പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി 90 ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നാ​ൽ സൂ​ര​ജി​ന് ജാ​മ്യം ല​ഭി​ക്കി​ല്ല. കേ​സി​ല്‍ മാ​പ്പ് സാ​ക്ഷി​യാ​യ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷാ​ണ് പ്രാ​സി​ക്യൂ​ഷ​ന്‍റെ നി​ര്‍​ണാ​യ​ക സാ​ക്ഷി. കേ​സി​ല്‍ ര​ണ്ടാ​മ​ത്തെ കു​റ്റ​പ​ത്രം ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്കും. അ​തി​വേ​ഗ വി​ചാ​ര​ണ​യ്ക്കാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. അ​ഞ്ച​ൽ ഏ​റം സ്വ​ദേ​ശി​യാ​യ…

Read More

ഹാ​ർ​ബ​റു​ക​ളി​ൽ ഇ​ന്ന് മു​ത​ൽ ആ​ര​വ​ങ്ങ​ൾ ഉ​യ​രും; ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് ശേ​ഷം ചാ​ക​ര തേ​ടി പോ​യ ബോ​ട്ടു​കൾ ഇന്ന് തീരമണയും

വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ ച​വ​റ: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് ശേ​ഷം ചാ​ക​ര തേ​ടി പോ​യ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും തീ​ര​മ​ണ​യു​മ്പോ​ൾ ഹാ​ർ​ബ​റു​ക​ളി​ൽ ഇ​ന്ന് മു​ത​ൽ ആ​ര​വ​ങ്ങ​ൾ ഉ​യ​രും. ബു​ധ​നാ​ഴ്ച്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ബോ​ട്ടു​ക​ളി​ൽ ചി​ല​ത് ക​ട​ലി​ൽ പോ​യി. ഏ​റെ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും പു​ല​ർ​ച്ചെ മു​ത​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കും. കോ​വി​ഡും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞി​ട്ടും ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ക​ട​ലി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​വ​സ്ഥ​യി​ൽ ആ​യി​രു​ന്നു. ത​ങ്ക​ശേ​രി, അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റു​ക​ളി​ൽ നി​ന്നു​മു​ള്ള യാ​ന​ങ്ങ​ളും ഇ​ന്ന് മു​ത​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കും. ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ നി​ന്നും ബോ​ട്ടു​ക​ൾ​ക്കും നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ നി​ന്നും വ​ള്ള​ങ്ങ​ൾ​ക്കും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി തി​രി​കെ ഇ​തേ രീ​തി​യി​ൽ ഹാ​ർ​ബ​റു​ക​ളി​ൽ തി​രി​കെ എ​ത്തി മ​ത്സ്യ​വി​പ​ണ​നം ന​ട​ത്താം. ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ്ര​കാ​രം ഒ​റ്റ, ഇ​ര​ട്ട ന​മ്പ​രു​ക​ൾ പ്ര​കാ​ര​മാ​യി​രി​ക്കും ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ശേ​ഷം ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഹാ​ർ​ബ​റു​ക​ളി​ൽ എ​ത്തി മ​ത്സ്യ​വി​പ​ണ​നം ചെ​യ്യേ​ണ്ട​ത്. തി​ങ്ക​ൾ, ബു​ധ​ൻ,…

Read More

ഒടുവിൽ ലളിതമ്മയുടെ വീട് മഴയിൽ നിലം പൊത്തി; പുതിയ വീടിനായി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ; ഇനിയെങ്കിലും അധികൃതരുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷ‍യിൽ വിധവയായ വീട്ടമ്മ

ല​ളി​ത​മ്മ​യ്ക്ക് മ​റ്റൊ​ന്നും വേ​ണ്ട; അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് മാ​ത്രം മ​തി അ​ഞ്ച​ല്‍: മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ര്‍​ന്ന കൂ​ര​യ്ക്ക് മു​ന്നി​ല്‍ ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വി​ധ​വ​യാ​യ ഈ ​വീ​ട്ട​മ്മ. അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടി​ന് വേ​ണ്ടി വ​ര്‍​ഷ​ങ്ങ​ളാ​യി ല​ളി​ത​മ്മ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. പ​ക്ഷേ ഇ​വ​രു​ടെ ദു​രി​തം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യ​തു​മി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ന​ന​ഞ്ഞു കു​തി​ര്‍​ന്ന വീ​ട് ത​ക​ര്‍​ന്ന് വീ​ഴാ​ന്‍ അ​ധി​ക​നേ​ര​മെ​ടു​ത്തി​ല്ല. ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി‍​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ര്‍. അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് ചീ​പ്പു​വ​യ​ൽ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ ല​ളി​ത​മ്മ​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ലെ മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. പ​ല​പ്രാ​വ​ശ്യ​വും അ​ധി​കാ​രി​ക​ൾ ല​ളി​ത​മ്മ​യു​ടെ വീ​ട് വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട് ന​ൽ​കാ​തെ മു​ഖം​തി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ല​ളി​ത​മ്മ​യു​ടെ വീ​ട് നി​ലം പോ​ത്തി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു വ​ർ​ഷ​മാ​യി വീ​ടി​ന് അ​പേ​ക്ഷ കൊ​ടു​ക്കു​മ്പോ​ൾ വി​ല്ലേ​ജോ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ട്ടി​ൽ വ​ന്നു വീ​ടി​ന്‍റെ അ​വ​സ്ഥ നോ​ക്കാ​തെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്നു തി​ര​ക്കി തി​രി​കെ പോ​കാ​റാ​ണു​ള്ള​തെ​ന്നും…

Read More

ശബ്ദം ഉണ്ടാക്കിയാണോടാ വാഹനം ഓടിക്കുന്നത്; നടുറോഡിൽ വാഹനം തടഞ്ഞ് നിർത്തി യുവാവിന്‍റെ കാൽ തല്ലിയൊടിച്ച സംഭവം; ഒ​രാ​ൾ കൂ​ടി പോലീസ് പിടിയിൽ

യു​വാ​വി​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ ചാ​ത്ത​ന്നൂ​ർ: റോ​ഡി​ൽ വ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തൃ​ക്കോ​വി​ൽ​വ​ട്ടം വെ​ട്ടി​ല​ത്താ​ഴം ദി​വ്യാ പാ​ക്കിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പം വി​ള​പ്പു​റ​ത്ത് കി​ഴ​ക്ക​തി​ൽ അ​ജി​ത്ത് (32 )ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ മു​ള്ളു​വി​ള സ്വ​ദേ​ശി​യാ​യ ബൈ​ജു നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ 29ന് ​കൂ​ന​മ്പാ​യി​ക്കു​ള​ത്തു വ​ച്ച് വ​ട​ക്കേ വി​ള ന്യൂ​ന​ഗ​ർ ആ​ശാ​രി​യ​ഴി​കം സ​ബീ​നാ മ​ൻ​സി​ലി​ൽ ഷാ​ജി​ൽ ( 33 )നെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ൾ ഇ​പ്പോ​ഴും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​റ്റ​റിം​ഗ് ന​ട​ത്തു​ന്ന ഷാ​ജി​ൽ ത​ന്‍റെ മാ​രു​തി വാ​നി​ൽ മു​ള്ളു​വി​ള​യി​ലു​ള്ള ഒ​രു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങ​വെ വാ​നി​ലു​ണ്ടാ​യി​രു​ന്ന പാ​ത്ര​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി ശ​ബ്ദ​മു​ണ്ടാ​യ​തി​നെ ചോ​ദ്യം ചെ​യ്ത് എ​ത്തി​യ പ്ര​തി​ക​ൾ അ​ർ​ധ​രാ​ത്രി​യി​ൽ റോ​ഡി​ൽ വെ​ച്ച് ഷാ​ജി ലു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും വാ​നി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യും…

Read More

പകൽ ചായക്കടയിൽ ജോലി, രാത്രിയിൽ മോഷണം; കു​മാ​ര​ന​ല്ലൂ​ർ മക്കാ മസ്ജിദിലെ മോഷണത്തിലെ പ്രതിയെ പൊക്കി പോലീസ്

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​ർ മ​ക്കാ മ​സ്ജി​ദ് നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി​യെ​ങ്കി​ലും മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ന​ട​ന്ന മ​റ്റു മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ൽ ത​ന്നെ. കു​മാ​ര​ന​ല്ലൂ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, കാ​ണി​ക്ക​മ​ണ്ഡ​പം, ഭ​ണ്ഡാ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നും മോ​ഷണം ന​ട​ത്തി​യ​വ​രെ​പ്പ​റ്റി യാ​തൊ​രു വി​വ​ര​വു​മി​ല്ല. കൊ​ല്ലം ആ​ലു​മൂ​ട് ബി​ൻ​സി ഭ​വ​നി​ൽ ബി​ജു(52)വി​നെ​യാ​ണ് മ​ക്കാ മ​സ്ജി​ദ് നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യ​തി​നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി 12.30നാ​യി​രു​ന്നു മോ​ഷ​ണം. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ച സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി 25ൽ​പ്പ​രം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. മ​റ്റൊ​രു കേ​സി​ൽ 2019ൽ ​ജ​യി​ൽ മോ​ചി​ത​നാ​യ​ശേ​ഷം ചാ​യ​ക്ക​ട​ക​ളി​ലും മ​റ്റു​മാ​യി പ​ക​ൽ സ​മ​യം ജോ​ലി ചെ​യ്തു രാ​ത്രി കാ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

വൃ​ദ്ധ ദ​മ്പ​തി​കൾക്ക് നേരെ രണ്ടംഗ സംഘത്തിന്‍റെ അക്രമം; വൃദ്ധയെ വിവസ്ത്രയാക്കിയും മർദ്ദനം;അക്രമത്തിന് പിന്നിൽ സമീപവാസികളെന്ന പരാതിയുമായി ദമ്പതികൾ

പു​ന​ലൂ​ർ: വൃ​ദ്ധ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പ​ര​വ​ട്ടം അ​യ്യ​പ്പ​സ​ദ​ന​ത്തി​ൽ ഉ​ദ​യ​കു​മാ​ർ (63), ഭാ​ര്യ ര​ത്ന​മ്മ (61) എ​ന്നി​വ​ർ​ക്കാ​ണ് അ​ക്ര​മി​ക​ളി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റ​തെ​ന്ന് പു​ന​ലൂ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ടി​ന​ടു​ത്ത് ജം​ഗ്‌​ഷ​നി​ൽ വ​ച്ച് ര​ണ്ടം​ഗ സം​ഘം ഉ​ദ​യ​കു​മാ​റി​നെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ദേ​ഹ​മാ​സ​ക​ലം മു​റി​വും ച​ത​വു​മേ​റ്റി​ട്ടു​ണ്ട്.​ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റ​താ​യും പ​രാ​തി​യു​ണ്ട്. ര​ത്ന​മ്മ​യെ അ​ക്ര​മി​ക​ൾ വി​വ​സ്ത്ര​യാ​ക്കി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സ​മീ​പ​വാ​സി​ക​ളാ​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഇ​വ​ർ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​മ്പും ഇവർക്കു നേ​രെ അ​ക്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള​ള അ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം മാ​ത്യു, സ്റ്റാ​ർ​സി ര​ത്നാ​ക​ര​ൻ, ജോ​സ​ഫ് മാ​ത്യു, വി.​രാ​ജ​ൻ പി​ള​ള, മ​ണി​യാ​ർ അ​നി​ൽ, സാം ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; പു​ല​മ​ൺ​തോ​ടും ഭീ​ഷ​ണി​യി​ൽ; ആശങ്കയിൽ തീരവാസികൾ

കൊ​ട്ടാ​ര​ക്ക​ര: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. തീ​ര​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ർ​ത്തി​യാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. കി​ഴ​ക്ക​ൻ വ​ന​മേ​ഖ​ല​യി​ലെ ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലു​മാ​കാം ഈ ​കു​ത്തൊ​ഴു​ക്കി​നു കാ​ര​ണ​മെ​ന്ന് തീ​ര​വാ​സി​ക​ൾ സം​ശ​യി​ക്കു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഏ​റ്റ​വും വ​ലി​യ തോ​ടാ​യ പു​ല​മ​ൺ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​ല്ല​ട​യാ​റ്റി​ലെ​ത്തി​ച്ചേ​രു​ന്ന ഈ ​തോ​ട് എ​ല്ലാ മ​ഴ​ക്കാ​ല​ത്തും സ​മൃ​ദ്ധ​മാ​ണ്. എ​ന്നാ​ൽ കൈ​യ്യേ​റ്റ​ങ്ങ​ളെ തു​ട​ർ​ന്ന് വി​സ്തൃ​തി പ​രി​മി​ത​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടു​ള്ള​ത്. പു​ല​മ​ൺ മു​ത​ൽ മൈ​ലം വ​രെ തോ​ടു​പു​റ​മ്പോ​ക്കി​ൽ ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ കു​ടി​ൽ കെ​ട്ടി താ​മ​സി​ച്ചു വ​രു​ന്നു​ണ്ട്. ഇ​വി​ടെ പ​ല ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ റ​വ​ന്യു വി​ഭാ​ഗം ന​ട​ത്തി വ​രു​ന്നു. ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലു​മാ​ണ്. ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ കൊ​ല്ലം ജി​ല്ല​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ ക​ൽ​ക്കെ​ട്ടു​ണ്ടെ​ങ്കി​ലും മ​റു​ക​ര​യി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ ക​ര​യി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്. ക​ട​മ്പ​നാ​ട്, ഐ​വ​ർ​കാ​ല, മ​ഠ​ത്തി​നാ​ൽ​പ്പു​ഴ, ആ​റ്റു​വാ​ശേ​രി, തെ​ക്കും​ചേ​രി, താ​ഴം, ക​രി​മ്പി​ൻ പു​ഴ,…

Read More

പ​ട്ടാ​ഴി​യി​ല്‍ വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യും അ​ട​ച്ചു

പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി​യി​ല്‍ വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യും അ​ട​ച്ചു. പ​ട്ടാ​ഴി ക​ന്നി​മേ​ല്‍ കോ​ളൂ​ര്‍ മു​ക്ക് ഭാ​ഗ​ത്താ​ണ് വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ പ​ട്ടാ​ഴി​യി​ലേ​ക്കു​ള​ള മ​റ്റ് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പാ​ല​ങ്ങ​ളും റോ​ഡു​ക​ളും അ​ട​ച്ചു. പ​ട്ടാ​ഴി പി​ട​വു​ര്‍ റൂ​ട്ടി​ലെ ത​ണ്ടാ​ന്‍​ക​ട​വ് പാ​ലം, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​ക്ക​ട​വ് പാ​ലം, ആ​റാ​ട്ടു​പു​ഴ പാ​ലം എ​ന്നി​വ​യും മെ​തു​കും​മേ​ല്‍ ഏ​നാ​ത്ത് റോ​ഡ്, പു​ത്തൂ​ര്‍ മു​ക്ക് എ​ന്നീ റോ​ളു​ക​ളു​മാ​ണ് പൂ​ര്‍​ണ​മാ​യും അ​ട​ച്ച​ത്. കോ​ളൂ​ര്‍​മു​ക്ക് ഭാ​ഗ​വും അ​ട​ച്ചു. ക​ടു​വാ​ത്തോ​ട് കു​ണ്ട​യം പാ​ത നേ​ര​ത്തെ അ​ട​ച്ചി​രു​ന്നു. കു​ന്നി​ക്കോ​ട് പ​ട്ടാ​ഴി, മൈ​ലം പ​ട്ടാ​ഴി റോ​ഡു​ക​ള്‍ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണ്.​പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റോ​ഡു​ക​ളി​ലൂ​ടെ അ​നു​വ​ദി​ക്കു​ക.​ റെ​ഡ് ക​ള​ര്‍ കോ​ഡ​ഡ് ആ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ വ​രെ പ​ട്ടാ​ഴി​യി​ല്‍ വാ​ഹ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പൂ​ര്‍​ണ​മാ​യും അ​ട​ച്ച റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക്…

Read More

55 ലക്ഷം വകമാറ്റിയത് സ്വന്തം അക്കൗണ്ടിലേക്ക്; ഫണ്ട് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളി ന​വം​ബ​ർ 10 ന് ​ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ കോ​ട​തി നോ​ട്ടീ​സ​യ​ച്ചു

കൊ​ല്ലം: കൊ​ല്ലം എ​സ്‌​എ​ൻ കോ​ള​ജ്‌‌ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ഫ​ണ്ട്‌ ത​ട്ടി​പ്പ്‌ കേ​സി​ൽ ന​വം​ബ​ർ 10 ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ വെ​ള്ളാ​പ്പ​ള്ളി​ക്ക് കൊ​ല്ലം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. വെ​ള്ളാ​പ്പ​ള്ളി​യെ ക്രി​മി​ന​ൽ​കു​റ്റം ചു​മ​ത്തി പ്രോ​സി​ക്യൂ​ട്ട്‌ ചെ​യ്യ​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ടു​ന്ന കു​റ്റ​പ​ത്രം‌ ക്രൈം​ബ്രാ​ഞ്ച്‌ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷാ​ജി സു​ഗു​ണ​ൻ കൊ​ല്ലം സി​ജെ​എം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്‌, വെ​ട്ടി​പ്പ്, വി​ശ്വാ​സ​വ​ഞ്ച​ന, ച​തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്‌‌. എ​സ്എ​ൻ കോ​ള​ജ്‌ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി‌ 1997ൽ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്‌ പി​രി​ച്ച തു​ക​യി​ൽ നി​ന്ന്‌ 55 ല​ക്ഷം രൂ​പ വെ​ള്ളാ​പ്പ​ള്ളി സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് കേ​സ്.

Read More

രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കി​ൽ പാഞ്ഞ യുവതിക്ക് 20500 രൂപ പിഴ; സമൂഹമാധ്യമത്തിൽ വൈറലായ യുവതിയെ കണ്ടെത്തി പിഴ ചുമത്തി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്

കൊ​ല്ലം: രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കി​ൽ ലൈ​സ​ൻ​സും ഹെ​ൽ​മെ​റ്റും സൈ​ഡ്‌ മി​റ​റും ഇ​ല്ലാ​തെ പാ​ഞ്ഞ യു​വ​തി​ക്ക്‌ 20,500 രൂ​പ പി​ഴ. പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​നി​ക്കാ​ണ് ‌മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം വീ​ട്ടി​ലെ​ത്തി 20,500 രൂ​പ പി​ഴ അ​ട​യ്‌​ക്കാ​ൻ നോ​ട്ടീ​സ്‌ ന​ൽ​കി​യ​ത്‌. രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്ക് പെ​ൺ​കു​ട്ടി ഓ​ടി​ക്കു​ന്ന ദൃ​ശ്യം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മ​ഞ്ഞ​നി​റ​മ​ടി​ച്ച ബൈ​ക്കി​ന്‌ സൈ​ഡ്‌ മി​റ​റും ഇ​ല്ലാ​യി​രു​ന്നു. ഇ​ത്‌ പ​രാ​തി​യാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നു‌ ല​ഭി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം ആ​ർ​ടി​ഒ ഡി ​മ​ഹേ​ഷ്‌ നി​ർ​ദേ​ശി​ച്ച​ത്‌. പെ​ൺ​കു​ട്ടി​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും ശു​പാ​ർ​ശ ന​ൽ​കി. ഗി​യ​ർ ഇ​ല്ലാ​ത്ത സ്കൂ​ട്ട​ർ ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ‌​സാ​ണ് പെ​ൺ​കു​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നു പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഈ ​ലൈ​സ​ൻ​സ്‌ ഉ​പ​യോ​ഗി​ച്ച്‌ ഗി​യ​റു​ള്ള ബൈ​ക്ക് ഓ​ടി​ച്ച​തി​ന്‌ 10,000 രൂ​പ​യും ബൈ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് 10,000 രൂ​പ​യും ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​ത്ത​തി​ന്‌ 500 രൂ​പ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് പി​ഴ. എം​വി​ഐ സു​മോ​ദ് സ​ഹ​ദേ​വ​ൻ, എ​എം​വി​ഐ​മാ​രാ​യ…

Read More