കൊല്ലം : സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് കശുവണ്ടി ഫാക്ടറി ഉടമ തൂങ്ങിമരിച്ച സംഭവത്തിൽ കണ്ണനല്ലൂർ പോലീസ് അന്വേഷണം തുടങ്ങി. കുണ്ടറ നല്ലില ബഥേൽ പള്ളിമുക്കിന് സമീപം ചരുവിള പുത്തൻവീട്ടിൽ സൈമണാണ് മരിച്ചത്. പ്രവർത്തനം നിലച്ച കശുവണ്ടി ഫാക്ടറിയിലെ ഷെഡിനുള്ളിലാണ് തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്. നാലുകോടിയോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം. കടബാധ്യതയെതുടർന്ന് കശുവണ്ടി ഫാക്ടറി അടച്ചിടുകയായിരുന്നു. ബാങ്ക് ലോൺ അടച്ചുതീർക്കാത്തതിനാൽ ജപ്തി നോട്ടീസ് നൽകിയിരുന്നു. തിരിച്ചടവിന് സാവകാശം നൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. സ്വന്തം വസ്ത്തുക്കൾക്കൊപ്പം ബന്ധുക്കളുടെ പ്രമാണവും ബാങ്കിൽ ഈടുനൽകിയിരുന്നതായും പറയപ്പെടുന്നു. സൈമണും പിതാവും കൂടിയാണ് നല്ലിലയിൽ ഫാക്ടറി നടത്തിവന്നിരുന്നത്.
Read MoreCategory: Kollam
നീണ്ടകര ഹാർബറിൽ മത്സ്യവുമായി വള്ളങ്ങളിൽ തൊഴിലാളിക ളെത്തി; കച്ചവടക്കാരെ കയറ്റി വിടാതെ അധികൃതർ; തർക്കങ്ങൾ പരിഹരിച്ച് വന്നപ്പോഴേക്കും ചീഞ്ഞുപോയത് പതിനായിരങ്ങളുടെ മീനെന്ന് തൊഴിലാളികൾ
നീണ്ടകര: ട്രോളിംഗ് നിരോധനം, കോവിഡ് എന്നിവയെ തുടര്‍ന്ന് അടച്ച് പൂട്ടിയ നീണ്ടകര ഹാർബറിൽ മത്സ്യവുമായി വന്ന വള്ളക്കാരും മത്സ്യം വാങ്ങാനായി എത്തിയ കച്ചവടക്കാരും അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഹാർബർ അടച്ച് കിടക്കുന്നതിനാൽ മത്സ്യ കച്ചവടക്കാരെ കയറ്റി വിടാത്തതിനെ തുടര്‍ന്നാണ് വള്ളക്കാരും കച്ചവടക്കാരും അധികൃതര്‍ക്കെതിരെ പ്രതിഷേധവും വാക്കേറ്റവും നടന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പുലര്‍ച്ചെ വളളത്തിൽ കൊണ്ടുവന്ന മത്സ്യം ഒരുപാട് സമയം ഇട്ടിരുന്നാല്‍ ചീഞ്ഞ് പോകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞെങ്കിലും ഉത്തരവുളളതിനാല്‍ ഹാര്‍ബറിനുളളില്‍ മത്സ്യ കച്ചവടം നടത്താന്‍ സാധിക്കില്ലന്ന തീരുമാനത്തില്‍ അധികൃതര്‍ ഉറച്ച് നിന്നു. ഇതോടെ വിവിധ രാഷ്ട്രീയ നേതാക്കന്മാരും സ്ഥലത്തെത്തി. തുടര്‍ന്ന് അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടര്‍ന്ന് തത്കാലം കച്ചവടം നടത്താന്‍ നിര്‍ദേശം ഉണ്ടായെങ്കിലും രേഖാമൂലം അറിയിപ്പ് വരാത്തതിനെ തുടര്‍ന്ന് കച്ചവടക്കാര്‍ക്ക് അകത്ത് കടക്കാന്‍ സാധിച്ചില്ല. ഒടുവില്‍ രേഖാമൂലമുളള അറിയിപ്പ് വന്നതിന് ശേഷമാണ്…
Read Moreമയിലിനെ വേട്ടയാടി ഇറച്ചിയാക്കി കറിവെച്ച സംഭവം; പ്രതികളിൽ നിന്നും പിടിച്ചെടുത്ത 6 തോക്കുകളെക്കുറിച്ചുള്ള അന്വേഷണം പോലീസിന്
തെന്മല : തെന്മല വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ കടന്നു മയിലിനെ വേട്ടയാടി ഇറച്ചിയാക്കിയ സംഭവത്തില്‍ കണ്ടെടുത്ത തോക്കുകളെ സംബന്ധിച്ച അന്വേഷണം പോലീസിനു കൈമാറി. കുളത്തുപ്പുഴ പോലീസാണ് ആയുധ നിയമ പ്രകാരം കേസ് അന്വേഷിക്കുക. ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് കുളത്തുപ്പുഴ റോക്ക്-വുഡ് എസ്റ്റേറ്റില്‍ നിന്നും മയിലിറച്ചിയുമായി മൂന്നംഗ സംഘത്തെ വനപാലക സംഘം അറസ്റ്റ് ചെയ്യുന്നത്. കുളത്തുപ്പുഴ റോക്ക്-വുഡ് എസ്റ്റേറ്റ് മാനേജര്‍ റാന്നി നെല്ലിക്കാമണ്‍ സ്വദേശി സെന്‍ ജയിംസ് (34), എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തൊടുപുഴ ആലക്കോട് സ്വദേശി സിജോ ജോയ് (42), എസ്റ്റേറ്റ് ജീവനക്കാരന് കുളത്തുപ്പുഴ ചെമ്പനഴികം സ്വദേശി ഷാജി (51) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ആറു തോക്കുകളും വനപാലകര്‍ കണ്ടെത്തി. മൂന്നു നാടന്‍ തോക്കുകള്‍, ലൈസന്‍സ് ഉള്ള രണ്ട് തോക്കുകള്‍, എയര്‍ പിസ്റ്റള്‍ ഇനത്തില്‍പെട്ട തോക്ക് എന്നിങ്ങനെയാണ് വനപാലകര്‍ കണ്ടെടുത്തത്. കണ്ടെടുത്ത ഒരു തോക്ക് വിദേശ…
Read Moreനിർമാണത്തിലെ അപാകത; മഴയിൽ മലയോര ഹൈവേയിൽ വീണ്ടും വശം ഇടിഞ്ഞുതാഴുന്നു
പുനലൂര്‍: നിര്‍മാണം നടന്നുവരുന്ന മലയോര ഹൈവേയുടെ വശം വീണ്ടും ഇടിഞ്ഞുതാഴുന്നു. പുനലൂരില്‍ അടുക്കളമൂല ജങ്ഷനും ലൂര്‍ദ്മാതാ പള്ളിയ്ക്കും മധ്യേ റോഡ് ഇടിഞ്ഞുതാണു. ഇവിടെ ടാര്‍ചെയ്ത ഭാഗം വിണ്ടുകീറിയിട്ടുണ്ട്. ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ച ഇവിടെ കൃത്യമായി മണ്ണിട്ട് നികത്താത്തതാണ് റോഡ് ഇരുത്താന്‍ കാരണം. രണ്ടാഴ്ച മുന്‍പ് കരവാളൂര്‍ പിറയ്ക്കല്‍ പാലത്തിന് സമീപം സമാനരീതിയില്‍ പാര്‍ശ്വഭിത്തിയോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് റോഡ് ഇരുത്തിയിരുന്നു. കഴിഞ്ഞദിവസങ്ങളിലെ മഴയ്ക്ക് ശേഷമാണ് അടുക്കളമൂലയില്‍ റോഡ് ഇരുത്തിയത്. ഇവിടെ അപകട സ്ഥിതിയുണ്ട്. അമിതഭാരമുള്ള വാഹനങ്ങള്‍ കടന്നുപോയാല്‍ പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് തോട്ടിലേയ്ക്ക് ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. റോഡില്‍ വിള്ളല്‍ വീണ ഭാഗത്ത് വീപ്പ നിരത്തി അപകട സൂചന നല്‍കിയിരിക്കുകയാണ്. ടാര്‍ ചെയ്ത് ഭാഗം നീക്കം ചെയ്ത് വീണ്ടും മണ്ണ് ഉറപ്പിച്ചശേഷമേ ഇവിടെ അപകടസാധ്യത ഒഴിയൂ. മലയോര ഹൈവേ നിര്‍മാണത്തിനായി മടത്തറ ചല്ലിമുക്ക് മുതല്‍ പുനലൂര്‍ കെഎസ്ആര്‍ടിസി. ജങ്ഷന്‍വരെയുള്ള 46.1…
Read Moreചവറയിലെ നാല് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പതിനേഴുകാരൻ പോലീസ് പിടിയിൽ; കാണിക്കവഞ്ചിയിൽ നിന്ന് കിട്ടിയതിനെക്കുറിച്ച് കൊച്ചുകള്ളൻ പറഞ്ഞതിങ്ങനെ…
ചവറ: ചവറയിലെ നാല് ക്ഷേത്രങ്ങളിൽ മോഷണവും സിസിടിവി കാമറകൾ തകർത്തതുമായി ബന്ധപ്പെട്ട കേസിൽ പതിനേഴ്കാരൻ അറസ്റ്റിലായി. ഇന്നലെ ചവറ താന്നിമൂട് ചന്തയിൽ വെച്ചാണ് ചവറ പോലീസ് കൗമാരക്കാരനെ പിടികൂടിയത്. സിസിടിവി യിൽ ഇയാളുടെ ദൃശ്യങ്ങൾ കിട്ടിയതിനാലാണ് പോലീസിന് ഉടൻ ആളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ഉണ്ടായത്. മേയ് ഏഴ്, എട്ട് തീയതികളിലാണ് വിരുതൻ മോഷണം നടത്തിയത്. ഏഴിന് രാത്രിയിൽ ചവറയിലെ അറയ്ക്കൽ ക്ഷേത്രത്തിലും സമീപമുള്ള കളരി ക്ഷേത്രത്തിലും ആയിരുന്നു മോഷണം. അറയ്ക്കൽ ക്ഷേത്രത്തിലെ ആറ് സിസിടിവി കാമറകൾ ഇയാൾ നശിപ്പിച്ചിരുന്നു. എട്ടിന് രാത്രിയിൽ ചവറ ചെറുശേരിഭാഗം പുളിമൂട് ഞാറയ്ക്കാട്ട് ദേവീ ക്ഷേത്രം, പന്മന മേക്കാട് പാണൂര്‍ യോഗീശ്വര സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എന്നാൽ വഞ്ചികൾ തകർത്തുവെങ്കിലും കാര്യമായ പണം ലഭിച്ചില്ലായെന്നാണ് ഇയാൾ പോലീസിന് നൽകിയ വിവരമെന്നാണ് സൂചന. പിടിയിലായ കൗമാരക്കാരൻ ഇതിന് മുമ്പും മോഷണ കേസിൽ…
Read Moreഉത്ര കൊലക്കേസ്; പ്രാഥമിക അന്വേഷണത്തിൽ വീഴ്ച; അഞ്ചൽ സിഐയ്ക്കെതിരെ വകുപ്പുതല നടപടി
അഞ്ചൽ : ഉത്രയുടെ കൊലപാതക കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയ അഞ്ചൽ സിഐക്കെതിരെ വകുപ്പുതല നടപടി. സിഐ സി.എല്‍. സുധീറിനെ സ്ഥലംമാറ്റി. തിരുവനന്തപുരം പോലീസ് ഹെഡ് കോട്ടേഴ്സിലേക്കാണ് സുധീറിനെ സ്ഥലം മാറ്റിയത് അഞ്ചലിലെ ഉത്ര കൊലക്കേസിൽ അന്വേഷണത്തിൽ ഉദ്യോഗസ്ഥനായ സിഐ സുധീർ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് റൂറൽ എസ്പി ഹരിശങ്കർ ഡിജിപിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സി ഐ ആയിരുന്ന സുധീറിന് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു എന്നും അന്വേഷണത്തിൽ അലംഭാവം കാട്ടി എന്നും ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി സിഐക്കെതിരെ റൂറൽ പോലീസ് മേധാവി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സ്ഥലം മാറ്റിയെങ്കിലും വകുപ്പുതല അന്വേഷണം തുടരുമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.…
Read Moreഎല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും; ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കാൻ ടിവി ചലഞ്ചുമായി എസ്എഫ്ഐ
ചാത്തന്നൂർ: എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും എസ്എഫ്ഐ കൂടെയുണ്ട് സന്ദേശവുമായി സ്റ്റുഡന്റ്സ് ടിവി ചലഞ്ച്. ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കാനാണ് എസ്എഫ്ഐ കൊട്ടിയം ഏരിയ കമ്മിറ്റി ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ഏരിയയിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എസ്എഫ്ഐ ടി വി ചലഞ്ചിന്റെ ഏരിയാതല ഉദ്ഘാടനം മയ്യനാട് താന്നി സുനാമി ഫ്ളാറ്റിലെ മൂന്ന് വിദ്യാർഥികൾ അടങ്ങിയ കുടുംബത്തിന് എം. നൗഷാദ് എം എൽ എ ടെലിവിഷൻ കൈമാറി നിർവഹിച്ചു. എസ്എഫ്ഐ കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ് മോഹൻ, പഞ്ചായത്ത് അംഗം ഉദയകുമാർ, ഏരിയ വൈസ് പ്രസിഡന്റ് ആനന്ദ്, പ്രമോദ്, ആദർശ്, ഹരിലാൽ എന്നിവർ പങ്കെടുത്തു.
Read Moreപത്തനാപുരത്ത് യൂത്ത്കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്ന് കൊടിക്കുന്നില്‍
പത്തനാപുരം: കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചത് എം എല്‍ എയുടെ അറിവോടെയെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി. താലൂക്കാശുപത്രി വികസനം യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്കുമാര് എംഎല്‍എയുടെ വസതിയിലേക്ക് നടന്ന മാര്‍ച്ചില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കവെയാണ് കൊടിക്കുന്നില്‍ സുരേഷ് എം പി ഈ ആരോപണം ഉന്നയിച്ചത്. സമാധാനപരമായി, യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സമരക്കാരോട് പിരിഞ്ഞുപോകാന്‍ പോലും ആവശ്യപ്പെടാതെ, സി ഐയുടെയും എസ് ഐയുടെയും സാന്നിധ്യത്തില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇവരെ മര്‍ദിക്കാന്‍ എംഎല്‍എ ഓഫീസില്‍ നിന്നുമാണ് നിര്‍ദേശം നല്‍കിയത്. താലൂക്കാശുപത്രിയ്ക്ക് വേണ്ടിയുള്ള സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. എംഎല്‍എയും, സി പി എമ്മും തമ്മിലുള്ള കിടമത്സരമാണ് താലുക്കാശുപത്രി വികസനത്തിന് തടയിടുന്നത്. പണം അനുവദിച്ചിട്ടും ആശുപത്രി വികസനം ബോര്‍ഡില്‍ മാത്രമൊതുക്കി പൊതുജനങ്ങളെ വിഡ്ഡികളാക്കുകയാണ് ഭരണകക്ഷി…
Read Moreനീണ്ടകര പാലത്തിന് കുറുകെ ചങ്ങല വീഴും; ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ ; നിരോധനം അമ്പത്തിരണ്ട് ദിവസം
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: അമ്പത്തിരണ്ട് ദിനം നീണ്ട് നിൽക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രിയിൽ ട്രോളിംഗ് നിരോധനത്തിന് വിരാമം കുറിക്കും . നീണ്ടകര പാലത്തിന് താഴെ കുറുകെ അധികൃതർ ചങ്ങല ഇടന്നതോടെ ട്രോളിംഗ് നിരോധനം തുടങ്ങും . 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യമേഖല വറുതിയിലേക്ക് കടക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ കോവിഡ് വന്നതോടെ ആഴ്ച്ചകളോളം മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതു കാരണം ഇത്തവണ ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ കുടുംബങ്ങളിൽ വറുതി കൂടുതൽ ക്ലേശകരമായി മാറുമെന്നതാണ് സത്യം. ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ നീണ്ടകര, ശക്തിക്കുളങ്ങര ഉൾപ്പെടെ സംസ്ഥാനത്തെ ഫിഷറീസ് ഹാര്‍ബറുകൾ നിശ്ചലമാകും. അയല്‍ സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശം…
Read Moreരചിച്ചു നോക്കുംമുമ്പ് കൈയോടെ പൊക്കി; തെന്മലയിൽ മയിലിനെ വെടിവച്ചുകൊന്നു ഇറച്ചിയാക്കി; എസ്റ്റേറ്റ് മാനേജര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
തെന്മല: തെന്മല വന്യജീവി സങ്കേതത്തില്‍ കടന്നു മയിലിനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ വനപാലകരുടെ പിടിയിലായി. കുളത്തുപ്പുഴ റോക്ക്-വുഡ് എസ്റ്റേറ്റ് മാനേജര്‍ റാന്നി നെല്ലിക്കാമണ്‍ പുല്ലില്‍ തടത്തില്‍ സെന്‍ ജയിംസ് (34), എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തൊടുപുഴ ആലക്കോട് കല്ലിടുക്കില്‍ വീട്ടില്‍ സിജോ ജോയ് (42), എസ്റ്റേറ്റ് ജീവനക്കാരന് കുളത്തുപ്പുഴ ചെമ്പനഴികം തടത്തരികത്ത് വീട്ടില്‍ ഷാജി (51) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെ റോക്ക്-വുഡ് എസ്റ്റേറ്റിനോട് ചേര്‍ന്ന വന്യ ജീവി സങ്കേതത്തില്‍ പെട്രോളിങ്ങിനെത്തിയ വനപാലക സംഘം താല്‍ക്കാലിക ഷെഡില്‍ പാചകം ചെയ്യന്നത് കണ്ടെത്തി. സംശയത്തെ തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയില്‍ പാകം ചെയ്തിരുന്നത് മയില്‍ ഇറച്ചി ആണെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പരിശോധനയില്‍ എസ്റ്റേറ്റ് ഭാഗമായിട്ടുള്ള കെട്ടിടത്തില്‍ നിന്നും ആറു തോക്കുകള്‍ വനപാലക സംഘം കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വന്യ ജീവി സങ്കേതത്തില്‍ അതിക്രമിച്ചു കടക്കുകയും മയിലിനെ…
Read More