എ​ല്ലാ വീ​ട്ടി​ലും ഫ​സ്റ്റ് ബെ​ൽ മു​ഴ​ങ്ങും; ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ ടിവി ചലഞ്ചുമായി എസ്എഫ്ഐ


ചാ​ത്ത​ന്നൂ​ർ: എ​ല്ലാ വീ​ട്ടി​ലും ഫ​സ്റ്റ് ബെ​ൽ മു​ഴ​ങ്ങും എ​സ്എ​ഫ്ഐ കൂ​ടെ​യു​ണ്ട് സ​ന്ദേ​ശ​വു​മാ​യി സ്റ്റു​ഡ​ന്‍റ്സ് ടി​വി ച​ല​ഞ്ച്. ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് എ​സ്എ​ഫ്ഐ കൊ​ട്ടി​യം ഏ​രി​യ ക​മ്മി​റ്റി ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഏ​രി​യ​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. എ​സ്എ​ഫ്ഐ ടി ​വി ച​ല​ഞ്ചി​ന്‍റെ ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം മ​യ്യ​നാ​ട് താ​ന്നി സു​നാ​മി ഫ്ളാ​റ്റി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് എം. ​നൗ​ഷാ​ദ് എം ​എ​ൽ എ ​ടെ​ലി​വി​ഷ​ൻ കൈ​മാ​റി നി​ർ​വ​ഹി​ച്ചു.​

എ​സ്എ​ഫ്ഐ കൊ​ട്ടി​യം ഏ​രി​യാ സെ​ക്ര​ട്ട​റി സ​ച്ചി​ൻ ദാ​സ്, പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് എ​സ് മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ദ​യ​കു​മാ​ർ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ്, പ്ര​മോ​ദ്, ആ​ദ​ർ​ശ്, ഹ​രി​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment