അടൂര്‍: അഞ്ചലില്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജില്‍ നിന്നു ലഭിച്ച വിവരങ്ങളും വീട്ടുകാര്‍ നല്കിയ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകള്‍ തുടരുന്നതിനാല്‍ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായി സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനോടകം രണ്ടുതവണ ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഉത്രയ്ക്ക് പറക്കോട്ട് ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് പാമ്പു കടിയേല്‍ക്കാനിടയായ സംഭവവും ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതുമായും ബന്ധപ്പെട്ടാണ് പൊരുത്തക്കേടുകള്‍ തുടരുന്നത്. പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ച് ഉത്രയെ അപായപ്പെടുത്താന്‍ സൂരജ് തീരുമാനിച്ചിരുന്നുവെന്നതായി കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു. പോലീസ് കസ്റ്റഡിയില്‍ രണ്ടുതവണ സൂരജിനെ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ താന്‍ വില കൊടുത്തു വാങ്ങിയ അണലിയാണ് ഉത്രയെ കടിച്ചതെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട്.പാമ്പു കടിയേല്‍ക്കുന്നതിനു മുമ്പ് ഫെബ്രുവരി 29ന് ഉത്ര സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ പാമ്പിനെ കണ്ട്…
Read MoreCategory: Kollam
ചവറയിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം; സിസിടിവി കാമറകളും നശിപ്പിച്ചു
ചവറ: ചവറയിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം. ക്ഷേത്രങ്ങളിലെ സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തു. ചവറയിലെ അറയ്ക്കൽ ക്ഷേത്രത്തിലും സമീപമുള്ള കളരി ക്ഷേത്രത്തിലും ആണ് സംഭവം. ഇന്നലെ രാത്രിയിലാവാം മോഷണവും ശ്രമവും നടന്നതെന്ന് പോലീസ് അനുമാനിക്കുന്നത്. അറയ്ക്കൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികളും 5 സിസിടിവി കാമറയുമാ ണ് മോഷ്ടാക്കൾ എന്ന് കരുതുന്നവർ നശിപ്പിച്ചത്. കാണിക്കവഞ്ചികൾ തുറന്ന നിലയിലായിരുന്നു . ക്യാമറകൾ ക്ഷേത്രക്കുളത്തിലും സമീപത്ത് നിന്നും കണ്ടെത്തി .പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഅമ്മയെ തല്ലുന്നത് ചോദ്യം ചെയ്ത മകന്റെ കൈ തല്ലിയൊടിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ
പുനലൂർ: യുവാവിനെ കഠിന ദേഹോപദ്രവം ഏൽപ്പിച്ച രണ്ടാനച്ഛനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരിക്കുന്ന ചരുവിള പുത്തൻ വീട്ടിൽ ആനന്ദന്റെ മകൻ സുനി എന്ന് വിളിക്കുന്ന സുനിലിനെ(35) ആണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ശാന്തിയുടെ ആദ്യവിവാഹത്തിലെ മകനായ സച്ചു(18)വിനെ ആണ് ഇയാൾ കമ്പി വടി വെച്ച് അടിച്ചു വലതു കൈത്തണ്ട ഒടിച്ചതായി പറയുന്നത്. സച്ചുവിന്റെ മാതാവ് ശാന്തിയുടെ രണ്ടാം ഭർത്താവായ സുനിൽ സ്ഥിരമായി മദ്യപിച്ചു വന്നു ശാന്തിയെ മർദിക്കുകയായിരുന്നുവത്രെ. ബുധനാഴ്ച രാത്രി സുനിൽ മദ്യപിച്ചു വന്ന് ശാന്തിയെ മർദിച്ചു. ഇത് ചോദ്യംചെയ്യുകയും തടസം പിടിക്കാൻ ചെല്ലുകയും ചെന്ന സച്ചുവിനെ സുനിൽ കമ്പിവടി വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് സച്ചു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പുനലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
Read Moreഉത്രയുടെ കൊലപാതകം; സുപ്രധാന വിവരങ്ങൾക്കായി സൂരജിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നു
കൊല്ലം : ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജ്, സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രൻ, രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തുവരുന്നു. കേസ് സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ ഇന്ന് ലഭിക്കുമെന്നാണ് സൂചന. ഉത്രയുടെ സ്വർണം സംബന്ധിച്ച വ്യക്തമായ വിവരം ഇന്നലെ പോലീസിന് ലഭിച്ചു. 97 പവനോളം സ്വർണത്തിൽ 75 പവനെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ച് ബാക്കി സ്വർണം സൂരജ് വിറ്റതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുംബാംഗങ്ങൾക്ക് മുഴുവനും പങ്കുണ്ടോയെന്നതാണ് പ്രധാനമായും ഇന്ന് ചോദ്യം ചെയ്യലിൽ ഉണ്ടാകുന്നത്. സൂരജും മാതാപിതാക്കളും നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. ഇതിന് ഒരു വ്യക്തത ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ ഉണ്ടാകുമെന്നും അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. ഉത്രയുടെ കൊലപാതകത്തിനുശേഷം സൂരജിനും കുടുംബത്തിനും സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Read Moreആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവം; മോഷ്ടാവിനെ കണ്ടയാളിൽനിന്ന് മൊഴിരേഖപ്പെടുത്തി പോലീസ്
കൊല്ലം : മാതാപിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടികൊണ്ടു പോയി ഉപേക്ഷിച്ച സംഭവത്തിൽ കണ്ണനല്ലൂർ സിഐ അന്വേഷണം തുടങ്ങി. സിസി ടിവി ദശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് സിഐ പറഞ്ഞു. ഇതോടൊപ്പം മോഷ്ടാവിനെ കണ്ടതായി പറഞ്ഞയാളിൽനിന്ന് മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. ആ നിലയ്ക്കുള്ള അന്വേഷമാണ് നടക്കുന്നത്. തൃക്കോവിൽവട്ടം ചേരീക്കോണം ബീമാ മൻസിലിൽ ഷഫീക്കിന്റെയും ഷംനയുടെയും മകൾ ഷഹ്ൽ സി (6 മാസം) യെയാണ് തട്ടികൊണ്ടു പോയത്. നാട്ടുകാർ പിന്തുടർന്നതിനെ തുടർന്ന് കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം മോഷ്ടാവ് ബൈക്കിൾ രക്ഷപ്പെട്ടു.തലയ്ക്ക് പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കടന്നമോഷ്ടാവ് മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് കടന്നു. പുലർച്ചേ ഒന്നരയോടെയായായിരുന്നു സംഭവം. കുഞ്ഞിനെ ഒരു പറമ്പിൽ ഒളിപ്പിച്ചു വച്ച ശേഷം തൊട്ടടുത്തുള്ള ഹുസൈബയുടെ വീട്ടിൽ മോഷണത്തിന് ശ്രമിച്ചു. വീട്ടുകാർ ഉണർന്നതിനെ തുടർന്ന്…
Read Moreകൊല്ലത്ത് സുഹൃത്തിന്റെ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം;പ്രതി പോലീസ് പിടിയിൽ
കൊല്ലം: സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു. അഞ്ചാലുംമൂട് തണ്ടേക്കാട് ജയന്തികോളനിയിൽ ജോസ് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പ്രശാന്തിനെ ഇന്ന് രാവിലെ അഞ്ചാലുംമൂട് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പതിനൊന്നോടെ തണ്ടേക്കർ കോളനിക്ക് സമീപമായിരുന്നു സംഭവം. ജോസും പ്രശാന്തും തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ പ്രശാന്ത് ജോസിനെ അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അടിയേറ്റ് വീണ ജോസിനെ ഉടൻ തന്നെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. നേരത്തെ ഗൾഫിൽ ജോലിനോക്കിവന്ന ജോസ് നാട്ടിൽ കൂലിപണിക്ക് പോയിവരികയായിരുന്നു. വിവാഹിതനാണ്.
Read Moreഉത്രയുടെ കൊലപാതകം; 44 പവൻ സ്വർണം എവിടെ? സൂരജിന്റെ അമ്മേയും സഹോദരിയേയും സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കൊല്ലം : അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെയും പാന്പിനെ നൽകിയ സുരേഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി വനംവകുപ്പ് അപേക്ഷ നൽകിയിട്ടുണ്ട്. ഉത്രയുടെ സ്വർണത്തിൽ 56 പവൻ മാത്രമാണ് കണ്ടെത്തിയത്. ബാക്കി സ്വർണം കണ്ടെത്തേണ്ടതുണ്ട്. കുഴിച്ചിട്ടിരുന്ന 38പവൻ സ്വർണത്തിനുപുറമേ പത്ത് പവൻ ലോക്കറിൽനിന്ന് കണ്ടെടുത്തിരുന്നു. ആറ് പവനാണ് ഇയാൾ പണയം വച്ചതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വേണ്ടിവന്നാൽ ഇനിയും സൂരജിനെ കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. സൂരജിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഒന്നാംപ്രതി സൂരജൂം രണ്ടാംപ്രതി പാന്പ് നൽകിയ സുരേഷുമാണ്. സൂരജിന്റെ പിതാവിനെ മൂന്നാംപ്രതിയാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിട്ടുള്ളത്. സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവർ നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.…
Read Moreഉത്ര കൊലപാതകം; ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റ് ഉടന്‍
അടൂര്‍: അഞ്ചലില്‍ ഉത്ര കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഉത്രയുടെ കൊലപാതകം അന്വേഷിക്കുന്ന കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെ ഈ കേസും അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നാണ് സൂചന. ഗാര്‍ഹിക പീഡനം അടൂര്‍ പറക്കോട്ടെ വീട്ടിലായതിനാല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വനിതാ കമ്മീഷനും കൊല്ലം റൂറല്‍ എസ്പിക്കും കൈമാറിയിട്ടുണ്ട്. ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന് നേരത്തെതന്നെ സ്വമേധയാ കേസെടുത്തിരുന്നു. പോലീസിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ കമ്മീഷന് നടപടികളും മുന്നോട്ടുനീങ്ങും. സൂരജിന്റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലാണ് കൊലപാതകമെന്നുള്ളതിനാല് തന്നെ കുറ്റം നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. പ്രതികളെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യാവുന്നതാണ്.…
Read Moreസൂരജിന്റെ നിര്‍ദേശപ്രകാരം പലതും മറച്ചുപിടിക്കാന്‍ മാതാപിതാക്കള്‍ ആദ്യം മുതല്‍ ശ്രദ്ധിച്ചു; ഉത്ര കൊലക്കേസിൽ പോലീസിന്റെ നിഗമനങ്ങൾ ഇങ്ങനെ…
അടൂര്‍: ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിന്റെ കുടുംബാംഗങ്ങളുടെ പങ്ക് കൂടുതല്‍ വ്യക്തമായതായി അന്വേഷണസംഘം. സൂരജിനന്റെ അച്ഛന് സുരേന്ദ്രന് പോലീസ് കസ്റ്റഡിയിലുണ്ട്. ഇദ്ദേഹവുമായി ഇന്നും നാളെയും തെളിവെടുപ്പുകള്‍ തുടരും. മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രി വീട്ടിലേക്കു വിട്ടെങ്കിലും എപ്പോള്‍ വിളിച്ചാലും എത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സൂരേന്ദ്രനെയും രേണുകയും സൂര്യയെയും ഒന്നിച്ചിരുത്തി തെളിവെടുത്തേക്കാനും സാധ്യതയുണ്ട്. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ മാര്‍ച്ച് രണ്ടിനു രാവിലെ സൂരജ് അടൂരിലെ ബാങ്കിലെത്തി ലോക്കര്‍ തുറന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സൂരജിന്റെയും ഉത്രയുടെയും പേരിലായിരുന്നു ലോക്കറെങ്കിലും സൂരജിനു മാത്രമായി ഇതു തുറക്കാന്‍ കഴിയുമായിരുന്നു. ഇതനുസരിച്ച് ലോക്കര്‍ തുറന്ന് എടുത്തുകൊണ്ടുവന്ന സ്വര്‍ണമാണ് കഴിഞ്ഞദിവസം കണ്ടെടുത്തതെന്നു സംശയിക്കുന്നു. ബാങ്ക് ലോക്കര്‍ കൂടി പരിശോധിച്ചെങ്കില്‍ മാത്രമേ സ്വര്‍ണത്തിന്റെ പൂര്‍ണമായ വിവരം പുറത്തുവരികയുള്ളൂവെന്ന് അന്വേഷണസംഘം അറിയിച്ചു. വരുംദിവസങ്ങളില്‍ അതുണ്ടാകും. ഉത്രയ്ക്കും മകനുമായി 100 പവനോളം ആഭരണങ്ങള്‍…
Read Moreമൂന്ന് വയസുളള മകൾ തനിച്ചായി; അഞ്ചലിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മേൽ നടപടികൾ സ്വീകരിച്ച് പോലീസ്
കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇടമുളയ്ക്കൽ അമൃതഭവനിൽ സുനിൽ (34), ഭാര്യ സുജിനി (26) എന്നിവരാണ് മരിച്ചത്. സുജിനിയുടെ മൃതദേഹം തറയിലും സുനിലിനെ തൂങ്ങി മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവമെന്നു കരുതുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുനിൽ തൂങ്ങി മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. ദന്പതികൾക്ക് മൂന്നുവയസ് പ്രായമുള്ള കുഞ്ഞുണ്ട്. അഞ്ചൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More