ശാസ്താംകോട്ട: ശൂരനാട് വടക്ക് പടിഞ്ഞാറ്റ മുറി ലാൽ ഭവനത്തിൽ സുരേഷ് കുമാറിനേയും ഭാര്യയേയും വീട് കയറി അക്രമിച്ച കേസിലെ പ്രതികളെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പന്മന വടുതല മഠത്തിൽ വീട്ടിൽ രഞ്ചിത്ത് (30) വാഴോലിൽ വീട്ടിൽ സജീവ് (34) പന്മന നെറ്റിയാട്ട് കൈതക്കാട്ട് ഗോവിന്ദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഴകിയകാവ് ക്ഷേത്രത്തിന് സമീപം നടന്ന അക്രമത്തിന് തുടർച്ചയായിട്ടാണ് പ്രതികൾ ഈ മാസം എട്ടിന് സുരേഷിന്റെ വീട്ടിലെത്തി അക്രമം നടത്തിയത്.സുരേഷ് കുമാറിനും ഭാര്യയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Read MoreCategory: Kollam
നെല്‍കൃഷി മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ വനിതകൾക്ക് യന്ത്രവല്‍കൃത നെല്‍കൃഷി പരിശീലനം
കൊല്ലം :കുളക്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ തൊഴില്‍ സേനാംഗങ്ങള്‍ക്കായി നെല്‍കൃഷി പരിശീലനം ആരംഭിച്ചു.പുത്തൂര്‍ കണിയാംപൊയ്ക ഏലായില്‍ നടന്ന പരിശീലനവും ഞാറ് നടീലും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രകുമാരി ഉദ്ഘാടനം ചെയ്തു. യന്ത്രവല്‍കൃത നെല്‍കൃഷി വികസന പദ്ധതിയായ മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് പരിശീലനം. നെല്‍കൃഷി മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പദ്ധതി വഴി സാധിക്കും. കൂടാതെ സ്ത്രീകള്‍ക്കു യന്ത്രവല്‍കൃത കൃഷിരീതികളില്‍ പ്രാവീണ്യം നേടി മികച്ചൊരു സ്ഥിരവരുമാനം കണ്ടെത്താനും കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ഒരു ഏക്കര്‍ തരിശുപാടം ഏറ്റെടുത്താണ് നെല്‍കൃഷി നടത്തുന്നത്. ഇതിന്റെ ഭാഗമായി മാതൃക പച്ചക്കറി തോട്ടവും ഒരുക്കും. തൊഴില്‍ സേനാംഗങ്ങള്‍ക്ക് യന്ത്രമുപയോഗിച്ചുള്ള തെങ്ങ് കയറ്റത്തിലും പരിശീലനം നല്‍കും. എം കെ എസ് പി പാലക്കാട് ഫെഡറേഷനില്‍ നിന്നെത്തിയ പരിശീലകയുടെ നേതൃത്വത്തിലാണ് യന്ത്രവല്‍കൃത നെല്‍കൃഷിയില്‍ പരിശീലനം നല്‍കുന്നത്.കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി…
Read Moreകളഞ്ഞുകിട്ടിയ പത്തുലക്ഷം രൂപ പോലീസ് സ്റ്റേഷനിലെത്തിച്ച് മാതൃകയായി റസിയ
പത്തനാപുരം:സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടപത്ത് ലക്ഷം രൂപ പോലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടമ്മ മാതൃകയായി. കുണ്ടയം കക്കാ ചൂളയിൽ റസിയ (52)യ്ക്കാണ് പണം അടങ്ങിയ കവർ വഴിയരികിൽനിന്ന് ലഭിച്ചത്.കുണ്ടയം സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ജീവനക്കാരൻ റെനിയുടെ കൈയിൽ നിന്നും ബുധനാഴ്ച വൈകുന്നേരം പണം നഷ്ടപ്പെട്ടിരുന്നു. കുണ്ടയം സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നും റെനി പണവുമായി ബൈക്കിൽ മൈലാടുംപാറ ശാഖയിലേക്ക് പോകവെ കുണ്ടയം കടുവാത്തോട് പാതയ്ക്കിടയിലാണ് പണം നഷ്ടപ്പെട്ടത്.മൈലാടുംപാറ ശാഖയിൽ എത്തിയപ്പോഴാണ് പണം നഷ്ടപെട്ട വിവരം അറിഞ്ഞത്.റോഡിലെല്ലാം തിരയുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു. ബാങ്ക് അധികൃതരുടെ നിർദ്ദേശപ്രകാരം റെനി നഷ്ടപ്പെട്ടപണം തിരികെ അടയ്ക്കാനും ധാരണയായിരുന്നു. അതിനിടെയാണ് പണം റസിയക്ക് ലഭിച്ചതായി പോലീസിനെയും ബാങ്ക് അധികൃതരേയും അറിയിച്ചത്.കുണ്ടയത്തെ ഒരു മരണ വീട്ടിൽ പോയി മടങ്ങി വരവെയാണ് പണം…
Read More52 പവനും വജ്രമോതിരവും കവർന്ന ഹോം നേഴ്സിനെ കുടുക്കി പോലീസ്; സ്വർണം വിറ്റ പണം കൊണ്ട് സ്ഥലം വാങ്ങിയതായി യുവതിയുടെ വെളിപ്പെടുത്തൽ
ചേർപ്പ്: 52 പവനും വജ്രമോതിരവും പണവും കവർന്ന കേസിൽ ഹോം നേഴ്സിനെ ചേർപ്പ് പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശിനി സൂസൻ ആന്റണിയെ (43)യാണ് കൊട്ടാരക്കരയിൽ നിന്നും ചേർപ്പ് എസ്ഐ എസ്.ആർ.സനീഷും സംഘവും അറസ്റ്റു ചെയ്തത്. ചേർപ്പ് പാലയ്ക്കൽ കൈതക്കോട്ടു വീട്ടിൽ ലോനപ്പന്റെ ഭാര്യ എൽസിയുടെ 52 പവനും ഒരു വജ്രമോതിരവും പന്ത്രണ്ടായിരം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. എൽസിയുടെ വീട്ടിൽ ഹോംനേഴ്സായി മാർച്ച് മാസത്തിലാണ് സൂസൻ ആന്റണി ജോലി ചെയ്തിരുന്നതെന്ന് പറയുന്നു. ഇതിനിടെ ഗൾഫിലേക്ക് എൽസിയും കുടുംബവും പോയി. പിന്നീട് തിരിച്ചുവന്നപ്പോഴാണ് കവർച്ചയെക്കുറിച്ച് അറിഞ്ഞതെന്ന് പറയുന്നു. മോഷണം പോയ 52 പവനിൽ പത്തു പവൻ പോലീസ് കണ്ടെടുത്തു. ബാക്കി സ്വർണം വിറ്റ് സൂസൻ ശാസ്താംകോട്ടയിൽ അഞ്ചേകാൽ സെന്റ് സ്ഥലം വാങ്ങിയെന്നാണ് പോലീസിന് നൽകിയ മൊഴി. പ്രതിയെ തെളിവെടുപ്പിനും മറ്റുമായി ഉച്ചയോടെ കൊണ്ടുപോകും. സിപിഒ ഭരതനുണ്ണി,…
Read Moreആശുപത്രിയിൽ വീൽ ചെയർ ഉപയോഗിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ; പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് റദ്ദാക്കി
ചാത്തന്നൂർ: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് വീൽചെയർ ,സ്ക്രചർ എന്നിവ ഉപയോഗിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നല്‍കണമെന്ന വിവാദ ഉത്തരവ് രോഗികളുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി.ഒ.പി.വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് രക്ത പരിശോധന എക്സ്.-റേ തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്ക് മറ്റ് ബ്ലോക്കുകളിലേയ്ക്ക് പോകുന്നതിന് വീൽ ചെയർ ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നല്‍കണമെന്നായിരുന്നു ഉത്തരവ്. തിരിച്ചറിയൽ രേഖ കരുതാത്തവർ പകരം മൊബൈൽ ഫോണോ, ആഭരണമോ പണയമായി നല്‍കണമെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ വാശി പിടിച്ചിരുന്നു.ഇവ വാങ്ങുകയും വീൽ ചെയർ തുടങ്ങിയവ അത്യാഹിത വിഭാഗത്തിൽ തിരികെ എത്തിക്കുമ്പോൾ ജാമ്യ വസ്തു തിരികെ നല്‍കുകയുമായിരുന്നു. കുറെ കാലമായി ആശുപത്രിയിൽ ഇത് പതിവായിരുന്നു. രേഖകൾ ഒന്നും ഇല്ലാതെ എത്തുന്നവർക്ക് സഹായം ലഭിക്കാത്തത് രോഗികളും അവരുടെബന്ധുക്കളും സുരക്ഷാ ജീവനക്കാരുമായി വാക്കേറ്റത്തിനും സംഘർഷങ്ങൾക്കും സ്ഥിരമായി അവസരമൊരുക്കിയിരുന്നു.കഴിഞ്ഞ ദിവസവും കൈയാങ്കളിയോളമെത്തിയ വാക്കേറ്റം ഉണ്ടായി. ‘തുടർന്നാണ് രേഖകൾ ഹാജരാക്കണമെന്ന നിർദ്ദേശം റദ്ദാക്കാൻ…
Read Moreപുതിയ കാലത്തിന്റെ മാലിന്യ സംഭാവനയായ ‘ഇ-വേസ്റ്റ് ‘ നിർമാർജന പദ്ധതിയുമായി കടയ്ക്കൽ
കൊല്ലം :പുതിയ കാലത്തിന്റെ മാലിന്യ സംഭാവനയായ ഇ-വേസ്റ്റിനെ പടിയിറക്കുകയാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായയത്ത്. സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിറുത്തി ഇ-വേസ്റ്റ് നിര്‍മാര്‍ജന യജ്ഞം നടത്തുകയാണ് . 22, 23 തീയതിഎല്ലാ വാര്‍ഡുകളിലും കളക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് ഇലക്ട്രോണിക് വേസ്റ്റ് ശേഖരണം. എല്ലാ വീടുകളില്‍ നിന്നുമുള്ള ഉപയോഗശൂന്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പഞ്ചായത്തിന്റെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ എത്തിച്ച ശേഷം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.ഉപയോഗമില്ലാത്ത ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, കമ്പ്യൂട്ടര്‍, എമര്‍ജന്‍സി, റേഡിയോ, ഇലക്ട്രോണിക് ഗെയിം, ലാപ്ടോപ്, മിക്സി, ഗ്രൈന്‍ഡര്‍, ഫാന്‍ എന്നിവയ്ക്ക് പുറമേ ചെരുപ്പുകളും സംഭരിക്കും. നാളെ ഇളമ്പഴന്നൂര്‍, കോട്ടപ്പുറം, വടക്കേ വയല്‍, പന്തളംമുക്ക്, പാലക്കല്‍, ആല്‍ത്തറമൂട്, ടൗണ്‍, മറ്റിടംപാറ, ആറ്റുപുറം, ഇടത്തറ 23ന് വെള്ളാര്‍വട്ടം, കുറ്റിക്കാട്, കാരക്കാട്, മുകുന്ദേരി, ചിങ്ങേലി, തുമ്പോട്, ഗോവിന്ദമംഗലം, പുല്ലുപണ, കാര്യം എന്നീ വാര്‍ഡുകളിലുമാണ് ക്യാമ്പുകള്‍…
Read Moreട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കാനുള്ള നടപടി വേണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ
കൊല്ലം: ആയിരകണക്കിന് യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു .കഴിഞ്ഞ ഒന്നര വർഷമായി ട്രെയിനുകളുടെ വൈകിയോട്ടം തുടർക്കഥയാണ് എല്ലാ വൈകിയോട്ടത്തിനും ഓരോ കാരണങ്ങൾ റെയിൽവേ കണ്ടെത്തുകയാണ്. ജോലിസ്ഥലങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന യാത്രക്കാർ കടുത്ത മാനസിക സംഘർഷത്തിലാണ് .രാവിലെ മണിക്കുറുകൾ വൈകി ഓഫിസിൽ എത്തേണ്ട സാഹചര്യവും വൈകുന്നേരം മണിക്കുറുകൾ വൈകി മാത്രം വീട്ടിൽ എത്താൻ കഴിയുന്ന സാഹചര്യവും ഏറെ ബുദ്ധിമുട്ടിക്കുന്നു. ചില ദിവസങ്ങളിൽ ആലപ്പുഴ ലൈനിൽ അറ്റകുറ്റപണിയെന്നും അടുത്ത ദിവസങ്ങളിൽ കോട്ടയം പാതയിൽ അറ്റകുറ്റപണിയെന്നും റെയിൽവേ പ്രഖ്യാപിക്കുന്നു . തത്വത്തിൽ എല്ലാ ദിവസവും എർണാകുളം- തിരുവനന്തപുരം പാതയിൽ വൈകിയോട്ടം തന്നെ ഫലം. ഇനിയും ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കാൻ റെയിൽവേ തയ്യാറായില്ലെങ്കിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫീസിലേ ക്ക് യാത്രക്കാരുടെ മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന്…
Read Moreഭാര്യ കാണാനില്ലെന്ന പരാതി; കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും പിടിയിൽ
കൊല്ലം; ഏഴുവയസുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയേയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കര സ്വദേശി സിബികുമാറിനെയും കാമുകിയേയുമാണ് കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് മാൻ മിസിംഗിന് കേസെടുത്ത് അന്വേഷിച്ചുവരവെ ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുനന്നുവെന്നാ് സൂചന . ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.
Read Moreഐഐടി വിദ്യാര്‍ഥി ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് ബിജെപി
കൊല്ലം: കൊല്ലം സ്വദേശിനിയായ ചെന്നൈ ഐഐടി വിദ്യാര്‍ഥി ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സാഹചര്യവും മരണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാനട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്തരിച്ച ഫാത്തിമയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായിരിക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കപ്പെടണം. മിടുക്കരായ വിദ്യാര്‍ഥികള്‍ ശോഭനമായ ഭാവി ലക്ഷ്യമിട്ടാണ് ഐഐടി പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നത്. അതിനാല്‍ തന്നെ സംഭവത്തെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകണം. അതിനാവശ്യമായ നടപടികള്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ ബിജെപി സംസ്ഥാനനേതൃത്വം സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം ഫാത്തിമയുടെ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, ഏരിയ പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി ഷാജി,…
Read Moreസ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ഗവൺമെന്റ് ആശുപത്രിയുടെ വികസന പ്രവർത്തനം അട്ടിമറിക്കുന്നുവെന്ന് സി.ആർ മഹേഷ്
പരവൂർ : സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിക്കുന്നതിനായി ഇടതു സർക്കാർ ഗവ: ആശുപത്രികളുടെ വികസന പ്രാവർത്തനങ്ങൾഅട്ടിമറിക്കുന്നതായികോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സി.ആർ മഹേഷ് പറഞ്ഞു നെടും ങ്ങോലംറാമറാവു താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരവൂർ നോർത്ത്. കോൺഗ്രസ്സ്കമ്മിറ്റി ആശുപത്രി കവാടത്തിൽ നടത്തിയ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്ത് സംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് കേരള സർക്കാർപൂർണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ മാരുടെ എണ്ണം വർദ്ധിപ്പിക്കുക, കാഷ്വാലിറ്റി, ഐ.സി യുഎന്നിവയുടെ പ്രവർത്തനം ആരംഭിക്കുക, കാരുണ്യ മെഡിക്കൽ സ്റ്റോർ ഡയാലിസിസ് യൂണിറ്റ് എന്നിവ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ് കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചുപരവൂർ രമണൻ, എ.ഷുഹൈബ്, ബിജു പാരി പള്ളി പരവൂർ സജീബ്, അഡ്വ.ബി.സുരേഷ്, എൻ രഘു, സുരേഷ് ഉണ്ണിത്താൻ വി.പ്രകാശ് സുജയ്, നെല്ലേറ്റിൽ ബാബു, ഷൈജു ബാലചന്ദ്രൻ രഞ്ജിത്ത് പരവൂർ…
Read More