കൊല്ലം : ചിന്നക്കട ലെവൽക്രോസ് റോഡിന്റെ കോൺക്രീറ്റ് സ്ലാബുകൾ ഇളകിമാറി അപകടാവസ്ഥയിലായിട്ടും നടപടിയില്ല. കാൽനട യാത്രികരും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുമാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. ലെവൽക്രോസിന്റെ മധ്യഭാഗത്തുള്ള സ്ലാബുകളാണ് കൂടുതലായി ഇളകിമാറിയിട്ടുള്ളത്. പലതവണ ഇതിനെതിരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. സ്ലാബുതകർന്നുകിടക്കുന്നതിനാൽ ചരക്കുവാഹനങ്ങളും കടന്നുപോകാൻ ബുദ്ധിമുട്ടുന്നു. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. നഗരത്തിലെത്തുന്ന വാഹനങ്ങളിൽ നല്ലൊരു ശതമാനവും കടന്നുപോകുന്നത് ചിന്നക്കട ലെവൽ ക്രോസിലൂടെയാണ്. ഈ ഭാഗത്ത് യഥാസമയം അറ്റകുറ്റപണികൾ നടത്താറില്ല. ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ ഏറെസമയവും വേണ്ടിവരുന്നു. നഗരത്തിലെ ഏക ലവൽ ക്രോസാണ് ചിന്നക്കടയിലേത്. അറ്റകുറ്റപണികൾക്കായി മെറ്റിലും മറ്റും ഇറക്കിയിട്ടിട്ട് മാസങ്ങൾ ആയെങ്കിലും പണി തുടങ്ങാനായില്ല. റെയിൽവേയുടെ അനാസ്ഥക്കെതിരെ വഴിയാത്രക്കാരും പരാതി നൽകിയിരുന്നു. അറ്റകുറ്റപണികൾ നടത്തുന്നതിനാവശ്യമായ മെഷിനറികൾ ഇല്ലാത്തതാണ് പണി വൈകാൻ ഇടയാക്കുന്നതെന്നാണ് ഏറ്റവും ഒടുവിൽ റെയിൽവേ അധികൃതർ പറയുന്നത്.
Read MoreCategory: Kollam
ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റുകള്‍ അപകടഭീഷണിയാകുന്നു;പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
കുന്നിക്കോട് : ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റുകള്‍ അപകടഭീഷണിയാകുന്നു.മാറ്റി സ്ഥാപിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയുമായി വ്യാപാരികള്‍ രംഗത്ത്.കൊല്ലം തിരുമംഗലം പാതയില്‍ കുന്നിക്കോട് ജംഗ്ഷന് സമീപത്തെ പോസ്റ്റുകളാണ് അപകടത്തിലായിരിക്കുന്നത്.പോസ്റ്റിന്റെ ചുവട് പൂര്‍ണ്ണമായും ഒടിഞ്ഞ നിലയിലാണ്.മുകളില്‍ വലിച്ച് കെ ക്കിയിരിക്കുന്ന വൈദ്യുത കമ്പികളുടെ ബലത്തിലാണ് പോസ്റ്റ് മറിയാതെ ഇരിക്കുന്നത്. വളവുകളായതിനാല്‍ സമീപത്ത് മറ്റൊരു പോസ്റ്റ് കൂടി സ്ഥാപിച്ചാണ് കമ്പികള്‍ കടത്തി വിട്ടിരിക്കുന്നത്.എന്നാല്‍ ഇതിന്റെ ചുവട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത നിലയിലാണ്. 11 കെ.വി ലൈനുകളാണ് ഇതിലൂടെ കടന്നു പോകുന്നത്.വിളക്കുടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് പല തവണ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ കവലയിലാണ് അപകടഭീതി ഉയര്‍ത്തി പോസ്റ്റുകള്‍ നില്‍ക്കുന്നത്.ഇതിന് സമീപത്തായി ഇപ്പോള്‍ ടാക്സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്റ്റാന്റും ഒരുക്കിയിട്ടുണ്ട്.അപകടത്തിലായ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.
Read Moreശബരിമല തീര്‍ത്ഥാടനത്തെ വിലകുറച്ച് കാണുന്ന സര്‍ക്കാര്‍ മറുപടിപറയേണ്ടിവരും; കൊടിക്കുന്നില്‍ സുരേഷ് എം.പി
കൊല്ലം : ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ മന്ദഗതിയിലാണ് പോകുന്നതെന്ന ദേവസ്വം ബോര്‍ഡിന്റെ ആരോപണം വളരെ ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച 100 കോടി രൂപ ഇതുവരേയും ദേവസ്വം ബോര്‍ഡിന് പൂര്‍ണ്ണമായും കൈമാറിയിട്ടില്ല. നാമമാത്രമായ തുക മാത്രമാണ് കൈമാറിയത്. ഈ തുക ഉപയോഗിച്ച് തീര്‍ത്ഥാടനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവതാളത്തിലാകുന്ന സ്ഥിതിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.പിണറായി വിജയന്റെ നേതൃത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള് മുതല്‍ ശബരിമലയെ ഏത് വിധേനയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സുപ്രിംകോടതിയില്‍ നിന്നും സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയുടെ അടിസ്ഥാനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചു കൊണ്ട് യുവതീ പ്രവേശനം നടത്താന്‍ ധൃതി…
Read Moreകൊല്ലം നഗരത്തിൽ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
കൊല്ലം :നഗരത്തിലെ വിവിധഭാഗങ്ങളിലും, ചാത്തന്നൂർ മേഖലയിലും, വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 6.832 കിലോ ഗ്രാം കഞ്ചാവുമായി രണ്ടു പേരെ സിറ്റി പോലിസ് പിടികൂടി. ചാത്തന്നൂർ, കാരംകോട്, പ്രസാദ് നിവാസിൽ,അനൂപും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്നും കൊല്ലം സിറ്റി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ,ഡി.സി.ആർ.ബി അസ്സി.കമ്മീഷണർ അനിൽകൂമാർ. എം, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ.ആർ എന്നീവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുടെ പിടിയിലായത്.
Read Moreമത്സ്യമേഖലയിൽ മന്ത്രി നൽകുന്നത് പ്രഖ്യാപനങ്ങൾ മാത്രമെന്ന് ബിന്ദു കൃഷ്ണ
കൊല്ലം : ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റശേഷം നാളിതുവരെയും മത്സ്യബന്ധന മേഖലയിലെപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രസ്താവനകൾ മാത്രം നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പാർശ്വവല്‍ക്കരിക്കപ്പെട്ട തീരദേശത്തെ മത്സ്യതൊഴിലാളികളെ ഇനിയും തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കില്ല. കഴിഞ്ഞ കാലങ്ങളിൽ അവർക്ക് നല്‍കിയിരുന്ന എല്ലാ ക്ഷേമപദ്ധതികളും ഇടതു സർക്കാർ നിർത്തലാക്കിയിട്ടും മന്ത്രി ഒന്നുമറിയാത്ത ഭാവത്തിൽ മത്സ്യതൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ദേശീയ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതീരദേശ സമര പ്രഖ്യാപന പദയാത്രഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്. പതാക ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസിന്കൈമാറി .മത്സ്യതൊഴിലാളികൾ സന്പാദ്യ സമാശ്വാസ പദ്ധതിയിൽ നിക്ഷേപിച്ച തുകപോലും തിരിച്ചുനല്‍കാതെയും സർക്കാർ ഭവന പദ്ധതി, തണൽ പദ്ധതി, കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ലംപ്സം ഗ്രാന്റുകൾ,സ്റ്റൈപ്പന്റുകൾ, മത്സ്യബന്ധന ഉപകരണങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്സിഡി തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾക്ക്പരിഹാരം കാണാതെ രാഷ്ട്രീയ താൽപ്പര്യത്തിനായി വൻകിട പദ്ധതികൾ കോർപ്പറേറ്റുകൾക്കുവേണ്ടിസർക്കാർ നടപ്പിലാക്കുകയാണെന്ന് അവർ…
Read Moreകുടിക്കാൻ ഒരുതരി വെള്ളമില്ല; പാവുമ്പയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; മൂന്നാഴ്ച പിന്നുമ്പോഴും നടപടിയെടുക്കാതെ അധികൃതർ
കൊല്ലം : ശുദ്ധജലപൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ട് മൂന്നാഴ്ചയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. തേവലക്കര പഞ്ചായത്തിലെ 13 ാം വാർഡിൽ കോയിവിള പാവുമ്പ ക്ഷേത്രത്തിനുമുന്നിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. മുമ്പ് ഇവിടെ ഉണ്ടായിരുന്ന പൈപ്പ് തകർന്നിട്ട് മാസങ്ങളായി. ആ പൈപ്പ് പുനസ്ഥാപിക്കാനോ പൈപ്പ് കണക്ഷൻ വിഛേദിക്കാനോ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇപ്പോൾ പൈപ്പിന്റെ ഒരു കുറ്റി മാത്രമാണ് അവശേഷിക്കുന്നത്. അവിടെ കുഴിയായി മാറി. കുഴിയിൽനിന്നാണ് തുടർച്ചയായി റോഡിലൂടെ വെള്ളം ഒഴുകുന്നത്. 500 മീറ്ററോളം ദൂരത്ത് ഇതുമൂലം വെള്ളക്കെട്ട് രൂപപ്പെട്ടു. നൂറുകണക്കിന് ലിറ്റർ വെള്ളമാണ് പ്രതിദിനം പാഴാകുന്നത്. വാട്ടർ അഥോറിറ്റി അധികൃതരെയും കരാറുകാരനെയും വിവരം അറിയിച്ചെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. കുഴിയിൽനിന്ന് പൈപ്പ് പൊട്ടിയതിനാൽ ചെളിവെള്ളം കലർന്ന വെള്ളമാണ് ഒഴുകുന്നത്. ചെളിവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. പാവുമ്പ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്. കാലുതെറ്റിയാൽ…
Read Moreകൂട്ടം തെറ്റിയെത്തിയ കാട്ടാനകുട്ടിയുടെ ആരോഗ്യസ്ഥിതി മോശം; വനത്തിലേക്ക് തിരികെ വിടാനുള്ള ശ്രമം പാഴായി
ആര്യങ്കാവ് : ആര്യങ്കാവിനു സമീപം കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ തിരികെ വിടാനുള്ള വനം വകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും പരാജയം. അതേസമയം തന്നെ ആനയുടെ ആരോഗ്യ സ്ഥിതി മോശമാണന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രണ്ടിന് രാത്രിയോടെയാണ് ് തോട്ടിലൂടെ ഒഴുകിയെത്തിയ കുട്ടിയാനെയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. മൂന്ന് ദിവസം പിന്നിടുമ്പോഴും കുട്ടിയാനെ കാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമം പരാജയപ്പെട്ട വനം വകുപ്പ് മറ്റുപോംവഴി ആലോചിക്കുകയാണ്. ഉന്നത വനപാലകരടക്കം സ്ഥലത്ത് എത്തി കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. കോന്നിയിലെ വനം വകുപ്പിന്റെ തന്നെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് വനം വകുപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്. അതേസമയം ഒരുമാസത്തില്‍ മാത്രം താഴെ പ്രായമുള്ള ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതിയിലുള്ള ആശങ്ക വനം വകുപ്പിനെ കുഴയ്ക്കുന്നു. ഈ പ്രായത്തിലുള്ള കുട്ടിയാനയെ ആന പരിപാലന കേന്ദ്രത്തില്‍ എത്തിച്ചാലും ജീവന് രക്ഷിച്ചെടുക്കുക പ്രയാസമാണെന്നാണ് വനം വകുപ്പിലെ ഒരു വിഭാഗം പറയുന്നത്.…
Read Moreസ്റ്റേഷൻ നവീകരിക്കാതെയും, അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കുന്നതിനും പിന്നിൽ ഗൂഡ ലക്ഷ്യം; കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കരുതെന്ന് പൗരവേദി
കുണ്ടറ: കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കരുതെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു. ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ നവീകരിക്കാത്തതും അടിസ്ഥാന സൗകര്യങ്ങൾ പോലും പാടേ നിഷേധിക്കുന്നതും ഈ സ്റ്റേഷൻ നിർത്തലാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ്. മുളവന, പുത്തൂർ, കൈതക്കോട്, നെടുമണ്‍കാവ്, നല്ലില തുടങ്ങിയ സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളാണ് ഈ സ്റ്റേഷനെ ആശ്രയിച്ച് നിത്യേന യാത്ര ചെയ്യുന്നത്. പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. പ്ലാറ്റുഫോമിന്റെ നീളക്കുറവ് മൂലം ഇവിടെ നിർത്തുന്ന ട്രെയിനുകളുടെ മുന്നിലും പിന്നിലുമുള്ള ബോഗികളിൽ കയറാനും ഇറങ്ങാനും യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വയോജനങ്ങളും അംഗപരിമിതരുമാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതിനാൽ മഴയിൽ നനഞ്ഞുവേണം കയറാനും ഇറങ്ങാനും. യാത്രക്കാർക്ക് ഇരിക്കാൻ ഒരു ബഞ്ചുപോലും ഇവിടെയില്ല. പ്രാഥമിക ആവശ്യ നിർവഹണത്തിനുള്ള സൗകര്യവുമില്ല. ടിക്കറ്റ് കൗണ്ടറിൽ കംപ്യൂട്ടർ സംവിധാനമില്ല. സ്റ്റേഷൻ പരിസരം മുഴുവൻ കാടുപിടിച്ച് ഇഴജന്തുക്കളുടെ…
Read Moreകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യാത്രക്കാരിയുടെ മര്‍ദനം; പിന്നാലെ വണ്ടിയിലെത്തി ബന്ധുക്കളുടെ വക ക്രൂരമർദനം; തലയ്ക്ക് സാരമായി പരിക്കേറ്റ അനിൽ കുമാർ ചികിത്സയിൽ
പത്തനാപുരം:കെഎസ്ആര്‍ടിസി ഡ്രൈവറെ യാത്രക്കാരിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവറായ അഞ്ചല്‍ നെടിയറ എ.ജെ ഹൗസില്‍ അനില്‍കുമാറി(52)നാണ് മര്‍ദനമേറ്റത്.തലയ്ക്ക് പരിക്കേറ്റ അനില്‍കുമാര്‍ പത്തനാപുരം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. മാങ്കോട് പൂമരുതിക്കുഴിയില്‍ വച്ചായിരുന്നു സംഭവം. പത്തനാപുരത്തേക്ക് വരാനായി ബസ് മുന്നോട്ടെടുത്തപ്പോള്‍ പിന്‍വാതിലിലൂടെ ചാടിക്കയറിയ യാത്രക്കാരി റോഡില്‍ വീണു. ഉടന്‍ തന്നെ വനിതാ കണ്ടക്ടര്‍ ബെല്ലടിച്ച് ബസ് നിര്‍ത്തിച്ചു. തുടര്‍ന്ന് ബസില്‍ കയറിയ യാത്രക്കാരി അസഭ്യം വിളിച്ചു കൊണ്ട് ഡ്രൈവറെ ബാഗുകൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് വഴിയിലുടനീളം ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിവര് ബസ് തടഞ്ഞ് നിര്‍ത്തിയും ഡ്രൈവറെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ക്കെതിരെ യാത്രക്കാരിയും കൂടല്‍ പോലീസില്‍ പരാതി നല്‍കിയട്ടുണ്ട്.
Read Moreമണപ്പള്ളി എയ്ഡ് പോസ്റ്റിലെ പോലീസുകരുടെ ഹെൽമറ്റ് കത്തിച്ചു, ബൈക്ക് തകർത്തു ; സമീപത്തെ സിസിടിവി ദൃശ്യങ്ങൾ തോടി പോലീസ്
കരുനാഗപ്പള്ളി: പോലീസ് സ്റ്റേഷന്റെ പരിധിയിൽ മണപ്പള്ളി എയിഡ് പോസ്റ്റിൽ സൂക്ഷിച്ചിരുന്ന ഹെൽമറ്റ് കത്തിക്കുകയും ബൈക്ക് തകർക്കുകയും ചെയ്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവം .സ്റ്റേഷനിൽ ബൈക്കിൽ സൂക്ഷിച്ചിരുന്ന ഹെൽമെറ്റ് എടുത്ത് തീയിട്ടു നശിപ്പിക്കുകയുംബൈക്കിന്റെ സീറ്റുകൾ കുത്തി കീറിയ നിലയിലുമാണ് കാണപ്പെട്ടത്. രാത്രിയിൽ പട്രോളിംഗിന് പോയതിനാൽ സ്റ്റേഷനിൽ ജീവനക്കാരില്ലായിരുന്നു.പട്രോളിംഗിനിടെ മണപ്പള്ളിയിലൂടെ പോകുന്നതിനിടെ റോഡിൽ പുക ഉയരുന്നതു കണ്ട് തിരികെ എത്തിയപ്പോഴാണ് ബൈക്ക് നശിപ്പിച്ചിരിക്കുന്നതും ഹെൽമെറ്റ് എടുത്തു കൊണ്ടുപോയി കത്തിച്ചിരിക്കുന്നതുമായി കണ്ടെത്തിയത് . ഈ പ്രദേശങ്ങളിൽകറണ്ടില്ലായിരുന്നു. മൂന്ന് ഉദ്യോഗസ്ഥരായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ ചെയതതാകാം എന്നു പോലീസ് പറയുന്നു .സമീപത്തുള്ള സി സി ടി വി ദ്യശ്യങ്ങൾ നോക്കി സംഭവത്തെ കുറിച്ച് നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തി അന്വേഷണം ആരംഭിച്ചു.
Read More