എടിഎമ്മിനുള്ളിൽ പാമ്പ് ; ഭയന്ന് നിലവിളിച്ച് യുവാവ്; ആൾക്കാർ ഓടിക്കൂടിയെങ്കിലും പാമ്പിനെ കൊന്നാൽ കേസ് വരുമെന്ന ഭയം കൊണ്ട് എല്ലാവരും കാഴ്ചകാരായി; ഒടുവിൽ…

പ​ത്ത​നാ​പു​രം:​എ ടി ​എം കൗ​ണ്ട​റി​നു​ള്ളി​ല്‍ പാ​മ്പ്;​ പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ ​ടി എ​മ്മി​നു​ള്ളി​ലാ​ണ് പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ ആ​ൾ ഉ​ഗ്ര​വി​ഷ​മു​ള്ള ശം​ഖ് വ​ര​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​നെ ക​ണ്ട​ത്.ചേ​കം സ്വ​ദേ​ശി ര​ഞ്ചിത്താ​ണ് പാ​മ്പി​ന്‍റെ മു​ന്നി​ൽ അ​ക​പ്പെ​ട്ട​ത്.​ഇ​യാ​ള്‍ വ​രു​ന്ന​തി​ന് മു​മ്പാ​യി സ്ത്രീ​ക​ള​ട​ക്കം പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി എ ​റ്റി എം ​കൗ​ണ്ട​റി​നു​ള്ളി​ല്‍ ക​യ​റി​യി​രു​ന്നു.​ പാ​മ്പി​നെ ക​ണ്ട് പ​രി​ഭ്രാ​ന്ത​നാ​യി നിലവിളിച്ച് ര​ഞ്ചി​ത്ത് പു​റ​ത്ത് ചാ​ടി നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ പേ​ർ എ​ടിഎ​മ്മി​ന് മു​മ്പി​ൽ ത​ടി​ച്ച് കൂ​ടി. എ​ന്നാ​ൽ പാ​മ്പി​നെ പി​ടി​ക്കാ​നോ കൊ​ല്ലാ​നോ നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ആ​രും പാ​മ്പി​നു മേ​ൽ കൈ ​വ​യ്ക്കാ​ൻ തയാ​റാ​യി​ല്ല. ഒ​ടു​വി​ൽ വ​നം വ​കു​പ്പി​നെ നാ​ട്ടു​ക​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ​ത്തി പാ​മ്പി​നെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.​പ​ത്ത​നാ​പു​രം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ന​ടു​ക്കു​ന്ന് എ​ടിഎ​മ്മി​ലാ​യി​രു​ന്നു സം​ഭ​വം.​ഇ​വി​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടി​ല്ലെന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്.

Read More

ഒറ്റ ക്ലിക്ക്;  പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ പു​സ്ത​കം വീ​ട്ടി​ലി​രു​ന്ന് തി​ര​ഞ്ഞെ​ടു​ക്കാം

കൊ​ല്ലം: പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ള്‍ ഇ​നി വീ​ട്ടി​ലി​രു​ന്ന് തി​ര​ഞ്ഞെ​ടു​ക്കാം. ലൈ​ബ്ര​റി അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം അ​ല്ലെ​ങ്കി​ല്‍ മൊ​ബൈ​ല്‍ ആ​പ്പ് ക്ര​മീ​ക​രി​ച്ചാ​ണ് പു​സ്ത​ക​ങ്ങ​ള്‍ വി​ര​ല്‍​ത്തു​മ്പി​ലെ​ത്തി​ക്കു​ക. തി​ര​ഞ്ഞെ​ടു​ക്കു​ന്ന പു​സ്ത​ക​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഡി​ജി​റ്റ​ല്‍ ക​ബോ​ര്‍​ഡ്, ബാ​ര്‍​ക്കോ​ഡ്, ഡി​ജി​റ്റ​ല്‍ കാ​റ്റ​ലോ​ഗി​ങ്, തു​ട​ങ്ങി​യ ശാ​സ്ത്രീ​യ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ലൈ​ബ്ര​റേ​റി​യ​ന്റെ ഒ​ഴി​വ് ഉ​ട​ന്‍ നി​ക​ത്തും. ലൈ​ബ്ര​റി പ​രി​സ​രം മോ​ടി​പി​ടി​പ്പി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.’ കൂ​ടു​ത​ല്‍ പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. സോ​ളാ​ര്‍ പാ​ന​ലി​ംഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യ്ക്ക് പ​ദ്ധ​തി രേ​ഖ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ക​ളക്ട​ര്‍ പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ പ്ര​താ​പ് ആ​ര്‍. നാ​യ​ര്‍, പ്ര​ഫ. പി.​ഒ.​ജെ. ല​ബ്ബ, എ​ന്‍ ശി​വ​രാ​മ​ന്‍ നാ​യ​ര്‍, കെ. ​ഭാ​സ്‌​ക​ര​ന്‍,…

Read More

ആ​ർ. ശ​ങ്ക​റിന്‍റെ രാഷ്ട്രീയ-സമുദായ പ്രവർത്തനം സമൂഹ നന്മയ്ക്ക് വേണ്ടിയായിരുന്നുവെന്ന്  എ​ൻ.പീ​താം​ബ​ര​ക്കു​റു​പ്പ്

പരവൂർ: ആ​ർ. ശ​ങ്ക​ർ പ്ര​ഗ​ത്ഭ​നാ​യ ഭ​ര​ണാ​ധി​കാ​ര​ിയും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ജന​കി​യ നേ​താ​വുമായി​രു​ന്നു വെന്ന് മു​ൻ എം.​പി.​എ​ൻ . പീ​താം​ബ​ര​ക്കു​റു​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ർ.​ശ​ങ്ക​റി​ന്‍റെ ച​ര​മ വാ​ർ​ഷി​കം ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ര​വൂ​ർ നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആ​ർ. ശ​ങ്ക​ർ അ​നു​സ്മ​ര​ണം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരു ന്നു അ​ദ്ദേ​ഹം. ​ആ​ർ. ശ​ങ്ക​റി​ന്റെ ര​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​വും സ​മു​ദാ​യ പ്ര​വ​ർ​ത്ത​ന​വും സ​മൂ​ഹ​ന​ന്മ​യ്ക്ക് വേ​ണ്ടിയായി​രു​ന്നുവെന്നും പീ​താം​ബ​ര​ക്കു​റു​പ്പ് വ്യക്തമാക്കി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പ​ര​വൂ​ർ മോ​ഹ​ൻ ദാ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ ​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പ​ര​വൂ​ർ ര​മ​ണ​ൻ , ബി​ജു പാ​രി​പ്പ​ള്ളി ,പ​ര​വൂ​ർ സ​ജീ​ബ് , വി.​പ്ര​കാ​ശ് ,എ​ൻ.​ര​ഘു , നെ​ല്ലേ​റ്റി​ൽ ബാ​ബു ,ശി​വ​പ്ര​കാ​ശ് ,ജ​യ​ശ​ങ്ക​ർ,എ​സ്.​സു​നി​ൽ​കു​മാ​ർ,ര​ഞ​ജി​ത് പ​ര​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Read More

ക​ള​ഞ്ഞ് കി​ട്ടി​യ പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ല്‍​കി  പോ​ലീ​സു​കാ​ര്‍ മാ​തൃ​ക​യാ​യി

പ​ത്ത​നാ​പു​രം : വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ള​ഞ്ഞ് കി​ട്ടി​യ പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി പോ​ലീ​സുകാർ മാ​തൃ​ക​യാ​യി.പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് റൂ​റ​ല്‍ പോ​ലീ​സി​ലെ വാ​ഹ​ന പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന് മു​പ്പ​ത്തി​ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ ല​ഭി​ക്കു​ന്ന​ത്. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ വി​ജ​യ​കൃ​ഷ്ണ​നാ​ണ് പ​ണം റോ​ഡി​ല്‍ കി​ട​ന്ന് ല​ഭി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ക​ണ്‍​ട്രോ​ള്‍ റും ​എ​സ്.​ഐ സ​ലീം റാ​വു​ത്ത​റി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ല്‍ സ​മീ​പ​ത്തു​ള​ള ബാ​ങ്കു​ക​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​റി​യി​പ്പ് ന​ല്‍​കി. തു​ട​ര്‍​ന്ന് പു​ന്ന​ല സ്വ​ദേ​ശി സി​റാ​ജി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. വ്യാ​പാ​രി​യാ​യ സി​റാ​ജ് ബാ​ങ്കി​ലേ​ക്ക് പോ​ക​വെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ട​മ​യെ ക​ണ്ടെ​ത്തി പ​ണം തി​രി​കെ ന​ല്‍​കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​സ്.​ഐ സ​ലീം റാ​വു​ത്ത​റും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​ജ​യ​കൃ​ഷ്ണ​നും ശ്യാം​കു​മാ​റും.

Read More

പാ​രി​പ്പ​ള്ളി സം​സ്കാ​ര​യു​ടെ പ്ര​ഫ​ഷ​ണ​ൽ‌  നാ​ട​ക​മ​ത്സ​രം നാ​ളെ​മു​ത​ൽ

ചാത്തന്നൂർ : പാ​രി​പ്പ​ള്ളി സം​സ്കാ​ര​യു​ടെ സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ‌ നാ​ട​ക​മ​ത്സ​രം നാ​ളെ മു​ത​ൽ 17-വ​രെ പാ​രി​പ്പ​ള്ളി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നാ​ട​ക​കൃ​ത്ത് ശ്രീ​മൂ​ല​ന​ഗ​രം മോ​ഹ​ന​ൻ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി.​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​പ്ര​വീ​ൺ​കു​മാ​ർ, കെ.​രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ൽ നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട പാ​ലാ ത​ങ്കം, അ​ഹ​മ്മ​ദ് മു​സ്ലിം, കാ​ഞ്ഞി​പ്പു​ഴ ശ​ശി, വ​ക്കം മാ​ധ​വ​ൻ എ​ന്നി​വ​ർ​ക്ക് സം​വി​ധാ​യ​ക​ൻ വ​ക്കം ഷ​ക്കീ​ർ ച​ട​ങ്ങി​ൽ ഗു​രു​ദ​ക്ഷി​ണ ന​ൽ​കി ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ക​ണ്ണൂ​ർ നാ​ട​ക​സം​ഘ​ത്തി​ന്‍റെ നാ​ട​കം-​കു​മാ​ര​നാ​ശാ​നും ച​ണ്ഡാ​ല​ഭി​ക്ഷു​കി​യും. 11ന് ​കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​യു​ടെ വേ​ന​ല​വ​ധി, 12ന് ​തി​രു​വ​ന​ന്ത​പു​രം സൗ​പ​ർ​ണി​ക​യു​ടെ ഇ​തി​ഹാ​സം, 13ന് ​ച​ങ്ങ​നാ​ശേ​രി അ​ണി​യ​റ​യു​ടെ നേ​ര​റി​വ്, 14ന് ​വ​ള്ളു​വ​നാ​ട് നാ​ദ​ത്തി​ന്‍റെ കാ​രി, 15ന് ​തി​രു​വ​ന​ന്ത​പു​രം ദേ​ശാ​ഭി​മാ​നി​യു​ടെ ന​മ്മ​ളി​ൽ ഒ​രാ​ൾ, 16ന് ​ഓ​ച്ചി​റ സ​രി​ഗ​യു​ടെ ന​ളി​നാ​ക്ഷ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ, 17ന് ​തി​രു​വ​ന​ന്ത​പു​രം ആ​രാ​ധ​ന​യു​ടെ ആ​രാ​ത്രി എ​ന്നീ നാ​ട​ക​ങ്ങ​ൾ മ​ത്സ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ക്കും.…

Read More

വീട് കുത്തിച്ചുറന്ന്  സ്വർണ ക​വ​ർ​ച്ച;  സഹോദരങ്ങളായ മോ​ഷ്ടാ​ക്ക​ൾ  പോലീസ് പിടിയിൽ

കു​ണ്ട​റ: പേ​ര​യം കു​ന്പ​ള​ത്ത് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് 22 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കവർന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ മോ​ഷ്ടാ​ക്ക​ളെ കു​ണ്ട​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ന്പ​ള​ത്തെ മേ​രി വി​ലാ​സം ക്ലീ​റ്റ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​ന്പ​ളം പാ​വോ​ട്ടു​മൂ​ല സൈ​ജു ഭ​വ​നി​ൽ സൈ​ജു(28), സൈ​ജു​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ അ​നീ​ഷ്(23) എ​ന്നി​വ​റാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ന് വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി എ​ട്ടി​നും മ​ധ്യേ​യാ​യി​രു​ന്നു മോ​ഷ​ണം. കു​ന്പ​ളം പ​ള്ളി​പ്പെ​രു​ന്നാ​ളി​ന് പ​ങ്കെ​ടു​ക്കാ​നാ​യി ക്ലീ​റ്റ​സും കു​ടും​ബ​വും വീ​ടു​പൂ​ട്ടി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു പി​ന്നി​ലെ ഗ്രി​ല്ലി​ൽ പി​ടി​ച്ചു ക​യ​റി ര​ണ്ടാം നി​ല​യി​ലെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ പ്ര​തി​ക​ൾ അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് മോ​ഷ്ടി​ച്ച​ത്. പ​ണ​യ​മെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും സ്വ​ർ​ണ​ക്ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വ​ന്തം വീ​ടി​നു സ​മീ​പം കു​ഴി​ച്ചി​ട്ടി​രു​ന്നു. ഒ​രു നാ​ണ​യം കു​ണ്ട​റ​യി​ലെ പ​ണ​യ​മെ​ടു​പ്പ് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ചു. ഇ​താ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നെ…

Read More

ചായക്കട ഉടമയെ രാത്രിയിൽ വിളിച്ചുണർത്തി അടിച്ച് പരിക്കേൽപ്പിച്ചു; രണ്ടു പല്ലുകൾ കൊഴിഞ്ഞുപോയി; ഗുരുതര പരിക്കേറ്റ വിജയൻ ആശുപത്രിയിൽ

കുളത്തൂപ്പുഴ : ചാ​യ​ക്ക​ട​ക്കു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ ഉ​ട​മ​യെ വി​ളി​ച്ചു​ണ​ർ​ത്തി ആ​ക്ര​മി​ച്ചു​പ​രി​ക്കേ​ൾ​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ .ക​ല്ലു​വെ​ട്ടാം​കു​ഴി ല​ക്ഷ്മി​വി​ലാ​സ​ത്തി​ൽ വി​ജ​യ​ൻ​പി​ള​ള(55)​യാ​ണ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെഡിക്ക​ൽ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇന്നലെ രാ​ത്രിയിൽ വി​ജ​യ​ൻ​പി​ള​ള ന​ട​ത്തു​ന്ന അ​മ്പ​ല​ക്ക​ട​വി​ലെ ചാ​യ​ക്ക​ട​യി​ൽ ക​ട​ന്നു​ക​യ​റി​യ അ​ക്ര​മി​ക​ൾ ഇ​യാ​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​മു​ഖ​ത്ത് മാ​ര​ക​മാ​യി മു​റി​വേൽപ്പിച്ചശേഷം ര​ണ്ടു​പ​ല്ലു​ക​ൾ അ​ടി​ച്ചുതകർത്തു. ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ ഇ​യാ​ൾ രക്ഷക്കായി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ർ​ദേേ​ശി​ച്ചു മ​ട​ക്കു​ക​യാ​യി​രു​ന്നു.​ പി​ന്നീ​ട് പാ​ത​യോ​ര​ത്ത് അ​വ​ശ​നായി​ക​ണ്ട വി​ജ​യ​ൻ​പി​ള​ള​യെ നാ​ട്ടു​കാ​ർ കു​ള​ത്തൂ​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കേ​സ്ഭ​യ​ന്ന് ചി​കി​ത്സ നി​ക്ഷേ​ധി​ക്കു​ക​യ​യാ​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ വി​ജ​യ​ൻ​പി​ള​ള​യെ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ എ​ത്തി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും അ​നൂ​കൂ​ല ന​ട​പ​ടി​ഉ​ണ്ടാ​യി​ല്ല.​ര​ക്തം​വാ​ർ​ന്ന് സ്റ്റേ​ഷ​ൻ പടിക്ക​ൽ അ​വ​ശ​നായി വീണ ഇ​യാ​ളെ സ​ഹാ​യി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ക്ഷേ​ധി​ച്ചു . ഇ​തോ​ടെ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്ന കു​ള​ത്തൂ​പ്പു​ഴ സി.​ഐ ഫോ​ണി​ലൂ​ടെ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തി​നെ​തു​ട‌​ർ​ന്ന് പോ​ലീ​സ് ജീ​പ്പി​ൽ ഇ​യാ​ളെ ക​യ​റ്റി​കു​ള​ത്തൂ​പ്പു​ഴ​യി​ലെ മ​റ്റൊ​രു…

Read More

പൂതക്കുളത്ത് കൊടുംവളവിൽ  സ്വ​കാ​ര്യ ബ​സുക​ൾ കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ: പു​ത​ക്കു​ളം വേ​പ്പി​ൻ മൂ​ട്ടി​ന് സ​മീ​പം സ്വ​കാ​ര്യ ബ​സുകൾ കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക് . പ​ര​വൂ​രി​ൽ നി​ന്നും വ​ർ​ക്ക​ല​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സും പൂത​ക്കു​ള​ത്ത​നി​ന്നും പ​ര​വൂ​രി​ലേ​യ്ക്കു​ള്ള ബ​സുമാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​യി​രു​ർ സ്വ​ദേ​ശി ജ്യോ​തി (34) പൂ​ത​ക്കു​ളം സ്വ​ദേ​ശി ബി​ന്ദു (38) മ​ക​ൾ സൂ​ര്യ (10) വേ​പ്പി​ൻ മൂ​ട് സ്വ​ദേ​ശി ആ​ര്യാ​സ ജീ​ഷ് (22) പൂ​ത​ക്കു​ളം സ്വ​ദേ​ശി പ്രി​യ​ങ്ക സു​രേ​ഷ് (24) വെ​ട്ടു വി​ള സ്വ​ദേ​ശി കു​റ​വ​മ്മ (53) മ​ക​ൾ നാ​ഗേ​ശ്വ​രി (22) ക​ല​യേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജി.(23) സ​ഹോ​ദ​രി ലീ​ന (17) ബ​സ്സ് ഡ്രൈ​വ​ർ ശ്യാം ​തു​ട​ങ്ങി​യ​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.​ഇ ടി ​യു ടെ ​ആ​ഘാ​ത​ത്തി​ൽ ബ​സുക​ളു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.​കൊ​ടും​വ​ള​വും വീ​തി കു​റ​ഞ്ഞ റോ​ഡു​മാ​ണ് ഈ ​ഭാ​ഗ​ത്ത്.​ഇ​വി​ടെ…

Read More

അക്രമിസംഘങ്ങളേറ്റുമുട്ടി; പ്രതിയെ വെട്ടാൻ ശ്രമിച്ചത്  തടഞ്ഞ എഎസ്ഐക്ക് പരിക്ക്

കൊ​ല്ലം :അ​ക്ര​മി​സ​ംഘ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ ക​ൺ​ട്രോ​ൾ റൂം ​എ​എ​സ്ഐ അ​ബ്ദു​ൽ​ക​ലാ​മി​ന് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കി​ളി​കൊ​ല്ലൂ​ർ കു​റ്റി​ച്ചി​റ ജം​ഗ്ഷ​നി​ലെ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ഒാ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലേ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​നി എ​ന്ന​യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​ജോ ഓ​ടി​ര​ക്ഷ​പെ​ട്ടു. സാ​നി​യേ​യും ജോ​ജോ​യേ​യും സം​ഘം വ​ള​ഞ്ഞു​വ​ച്ച് മ​ർ​ദി​ച്ചശേഷം പോലീസിലറിയിക്കുകയായിരുന്നു.പോ​ലീ​സെ​ത്തി സാ​നി​യെ ജീ​പ്പി​ൽ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ ഇ​യാ​ളെ വെ​ട്ടാ​ൻ ശ്ര​മി​ച്ചു. ഇത് ത​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് അ​ബ്ദു​ൽ​ക​ലാ​മി​ന് വെ​ട്ടേ​റ്റ​ത്. പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പെ​ട്ടു. ക​ണ്ടാ​ല​റി​യാ​വു​ന്ന 20ഓളംപേർക്കെതിരെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ബ്ദു​ൽ​കലാം കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Read More

സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ ക​യ്യി​ട്ടു നോ​ക്കി​യാ​ൽ ചി​ല്ലി​ക്കാശില്ലാത്ത അവസ്ഥയെന്ന്  മ​ന്ത്രി​കെ.​രാ​ജു

ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ ക​യ്യി​ട്ടു നോ​ക്കി​യാ​ൽ പോ​ലും ചി​ല്ലി​ക്കാ​ശി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് മ​ന്ത്രി കെ.​രാ​ജു. ചാ​ത്ത​ന്നൂ​രി​ൽ പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ നേ​തൃ​ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.​ഇ​ത്ത​വ​ണ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി വി​ഹി​തം റ​ദ്ദാ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ക​യാ​ണ്. കി​ഫ് ബി ​എ​ന്ന സാ​മ്പ​ത്തി​ക സ്രോ​ത​സ് മു​ഖേ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. കി ​ഫ്ബി യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ല​ധി​ക​വും പ്ര​വാ​സി​ക​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നേ​തൃ​ക്യാ​മ്പി​ൽ സി ​പി ഐ ​ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ.​എ​ൻ.​അ​നി​രു​ദ്ധ​ൻ, സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​സ്.​സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ, ത​മ്പി വേ​ട്ടു​ത​റ, പി.​സി.​വി​നോ​ദ് ,ആ​ർ.​ദി​ലീ​പ് കു​മാ​ർ, രാ​ജു ഡി. ​പു​ത​ക്കു​ളം, സ​ജീ​വ് ആ​ദി​ച്ച​ന​ല്ലൂ​ർ, വി.​സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി.​സു​നീ​ർ ഭാ​വി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​റ​ഷീ​ദ് മൈ​നാ​ഗ​പ്പ​ള്ളി നോ​ർ​ക്ക ക്ഷേ​മ​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.​തു​ട​ർ​ന്ന്…

Read More