ചാത്തന്നൂർ: റോഡിൽ വലിച്ചെറിയുന്ന മദ്യക്കുപ്പിഅപകടങ്ങളുണ്ടാക്കുന്നു. രണ്ടു ദിവസം മുന്‍പ് മദ്യപന്മാർ റോഡ് സൈഡിൽ വലിച്ചെറിഞ്ഞ മദ്യക്കുപ്പി ബൈക്ക് യാത്രക്കാരനായ യുവാവിന്റെ ജീവനെടുത്തു. ഇത്തിക്കര കൊച്ച പാലത്തിന് സമീപമായിരുന്നു നിരപരാധിയായ യുവാവിന്റെ ഭാരണാന്ത്യം. കൊല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുത്തിട്ട് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അവ കടമുണ്ടായത്. പള്ളിക്കൽ മടവൂർ കളരി കിഴക്കതിൽ മംഗളത്ത് വീട്ടിൽ അനിഷാ (25) ണ് മ രി ച്ചത്. മദ്യപന്മാർ റോസ് വക്കത്തിരന്ന് മദ്യപിച്ച ശേഷം മദ്യക്കുപ്പി റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ രക്തസാക്ഷിയാവുകയായിരുന്നു അനീഷ്.ഇത്തിക്കര കൊച്ചുപാലത്തിന് സമീപമെത്തുമ്പോൾ എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ടു വന്ന വാഹനത്തിൽ നിന്നും രക്ഷപ്പെടാനായി ബൈക്ക് വെട്ടി തിരിക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അനിഷ് തെറിച്ചുവീഴുകയായിരുന്നു. ചതുപ്പിലേക്ക് തെറിച്ചുവീണ അനീഷിന്റെ കഴുത്തിൽ മദ്യക്കുപ്പിള്ളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്. മദ്യക്കുപ്പി കഴുത്തിൽ തുളഞ്ഞു കയറിയ അനിഷിനെ നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ…
Read MoreCategory: Kollam
പെരിയ ഇരട്ടക്കൊല സിബിഐയ്ക്ക്: എഫ്ഐആർ റദ്ദാക്കി, അന്വേഷണ സംഘത്തിന് രൂക്ഷവിമർശനം
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പോലീസിന്റെ അന്വേഷണത്തെ കോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഏപ്രിലിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കേസിൽ രാഷ്ട്രീയ ചായ്വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. കേസിലെ അന്വേഷണ സംഘത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്നും കേസിൽ ഗൗരവപൂർണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിട്ടിക്കാ. ഇത്തരത്തിൽഡ സുപ്രധാനമായ കേസിൽ ഫോറൻസിക് സർജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്താത്തതിനെയും കോടതി നിശിതമായി വിമർശിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് തുറന്നടിച്ച കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്നും ചൂണ്ടിക്കാട്ടി.…
Read Moreകൊല്ലത്തെ മാല പൊട്ടിക്കൽ; അന്വേഷണം ഊർജിതം; പ്രതികളുടേതെന്ന് കരുതുന്ന ചിത്രം പുറത്ത് വിട്ട് പോലീസ്
കൊല്ലം: ജില്ലയിൽ കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാക്കൾ ആറിടത്ത് സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന രണ്ട് യുവാക്കളുടെ സിസി ടിവി ദൃശ്യങ്ങൾ സൈബർ സെൽ പുറത്ത് വിട്ടിരുന്നു. ഇതിൽ നിന്ന് ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രണ്ടു പേരും ഉത്തരേന്ത്യൻ സ്വദേശികൾ ആണെന്ന നിഗമനത്തിലാണ് പോലീസ്. ഇവർക്ക് പ്രാദേശിക സഹായങ്ങൾ ലഭിച്ചോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷ്ടിച്ചതാണ്. ഇതിന്റെ ഉടമയെ തിരിച്ചറിയുകയും ചെയ്തു. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. ഇക്കാര്യത്തിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുന്നു. രണ്ട് ദിവസത്തിനുള്ളിൽ എന്തങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സിറ്റി – റൂറൽ പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അതേസമയം ജില്ലയിലെ…
Read Moreപോലീസുകാര്‍ക്കും രക്ഷയില്ല ;അഞ്ചലില്‍ പോലീസ് സൂപ്രണ്ടിന്റെ വീട്ടിലും മോഷണം;അന്വേഷണം അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്
അഞ്ചല്‍ : കിഴക്കന്‍ മലയോര മേഖലയില്‍ കവര്‍ച്ചയും കവര്‍ച്ച ശ്രമവും തുടരുകയാണ്. അഞ്ചല്‍ പൊടിയാട്ടുവിള റേഷന്‍ കട ജംഗ്ഷനില്‍ ചരുവിള പുത്തന്‍ വീട്ടില്‍ തിരുവനന്തപുരം ട്രാഫിക് എസ്പി ജോണ്‍കുട്ടിയുടെ കുടുംബ വീട്ടിലും, അയൽവാസിയാ കാർമ്മലിൽ കുഞ്ഞുമോള്‍ എന്നിവരുടെ വീട്ടിലുമാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കവര്‍ച്ചയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. കവര്‍ച്ച നടന്ന വീടുകളില്‍ നിന്നും മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഓടി കയറിയിരുന്നു. ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം ജോലി ചെയ്യുന്നുണ്ട്. ഇതിനാല്‍ തന്നെ ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെയുള്ള ചിലരുടെ വിരലടയാളങ്ങള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പുനലൂർ ഡി.വൈ.എസ്.പി അനിൽ.എസ്.ദാസിന്റെ നേതൃത്വത്തിൽ അഞ്ചൽ പോലീസാണ് അന്വേഷണം നടത്തുന്നത്.അതേസമയം കിഴക്കന്‍ മേഖലയില്‍ കവര്‍ച്ചയും കവര്‍ച്ച ശ്രമവും വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ…
Read Moreബെന്നിന്റെ ആഗ്രഹപ്രകാരം ഉമ്മന്‍ ചാണ്ടി ആ വീട്ടില്‍വന്നു; പക്ഷേ വിവാഹത്തിനു കാത്തുനില്‍ക്കാതെ യാത്രയായ ബെന്നില്ലാത്ത വീട്ടില്‍
ഇരവിപേരൂർ: ബെന്നിന്റെ ആഗ്രഹപ്രകാരം ഉമ്മന്‍ ചാണ്ടി ആ വീട്ടില്‍വന്നു, പക്ഷേ അതു കാണാന്‍ ബെന്‍ ഉണ്ടായില്ല. ഒക്ടോബര്‍ 31നു നടക്കുന്ന തന്റെ വിവാഹത്തിനു താന്‍ ഏറ്റവും ആരാധിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം വാങ്ങി വീട്ടില്‍ നിന്നിറങ്ങാന്‍ ആഗ്രഹിച്ചിരുന്നു ബെന്‍. പക്ഷേ വിവാഹത്തിനു കാത്തുനില്‍ക്കാതെ യാത്രയായ ബെന്നിന്റെ ഓര്‍മകള്‍ അവശേഷിക്കുന്ന വീട്ടില്‍ തേങ്ങലുകള്ക്കു മുമ്പില്‍ ഉമ്മന്‍ ചാണ്ടിയുടെയും കണ്ണുകള്‍ നിറഞ്ഞു. ഒരാഴ്ച മുമ്പ് ടികെ റോഡില്‍ കുമ്പനാട് കല്ലുമാലിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ബെന്നും കൂട്ടുകാരായ മറ്റു മൂന്നുപേരും മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് ഭാരവാഹിയായ ബെന്‍ ഉമ്മന്‍ തോമസ് (30) അപകടം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പും പ്രാദേശിക നേതാക്കളുമായി ഉമ്മന്‍ ചാണ്ടിയെ വിവാഹത്തിനു ക്ഷണിക്കാന്‍ പോകുന്നതു സംബന്ധിച്ച് ആലോചന നടത്തിയിരുന്നു. എത്രയും നേരത്തെ പുതുപ്പള്ളിയിലെത്തി അദ്ദേഹത്തെ ക്ഷണിക്കാനായിരുന്നു തീരുമാനം. ഇന്നലെ ഇരവിപേരൂരിലെത്തിയ ഉമ്മന്‍ ചാണ്ടി അപകടത്തില്‍ മരിച്ച…
Read Moreസ്റ്റേഷനില്‍നിന്നു മോചിപ്പിച്ചവരെ ആശുപത്രിയിലാക്കി, വീണ്ടും അറസ്റ്റ് ചെയ്ത പോലീസ് പുലിവാലു പിടിച്ചു ; അടൂരില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
അടൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്ന് സിപിഐ പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നു വീണ്ടും അറസ്റ്റ് ചെയ്ത പോലീസ് പുലിവാലു പിടിച്ചു. പ്രതിഷേധവുമായി സിപിഐ പ്രവര്‍ത്തകരും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും എത്തിയതോടെ അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പോലീസ് തിരികെ ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച അടൂര്‍ സെന്റ് സിറിള്‍സ് കോളജിലെ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നതിനെതുടര്ന്നാണ് അറസ്റ്റുണ്ടായത്. എന്നാല്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ സിപിഐക്കാര്‍ സ്റ്റേഷനില്‍ എത്തി ബലമായി മോചിപ്പിച്ചു. പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിതന്നെ ഇവരെ നിരീക്ഷിക്കാന്‍ പോലീസിനെ ഡ്യൂട്ടിയിലും ഇട്ടിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ എസ്ഐ ലിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആശുപത്രിയിലെത്തി. ഇവര്‍…
Read Moreകൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ ആധുനിക ലേബര്‍ റൂമിന് ഒരു കോടിയുടെ അനുമതി ലഭിച്ചതായി എംപി
കൊല്ലം:കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് വഴി ആധുനിക ലേബര്‍ റൂം പണിയുന്നതിന് 1.32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ലേബര്‍ റൂം ആധുനിത രീതിയില്‍ നവീകരിക്കുമെന്നും എം.പി പറഞ്ഞു. ഐവര്‍കാല ആയുര്‍വ്വേദ ഹോസ്പിറ്റലിന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മൂന്നാം നിലയുടെ പണികള്‍ പൂര്‍ത്തിയായി വരുന്നതായും എം.പി അറിയിച്ചു. പിടവൂരില്‍ 2.50 കോടി രൂപ ചെലവഴിച്ച് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനും ചെങ്ങമനാട്ട് മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനും അനുമതിയായി. നെല്ലിക്കുന്നത്ത് മാര്‍ക്കറ്റ് ഷെഡ് നിര്‍മ്മിക്കുന്നതിനായി 20 ലക്ഷം രൂപാ അനുവദിച്ചതായും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ് മൈലം പഞ്ചായത്തില്‍ 75 കിലോമീറ്റര്‍ ദൂരത്തില്‍ കുടിവെള്ള വിതരണ ശൃംഖലയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Read Moreപ്രവർത്തനാനുമതി ഇല്ലാത്ത കെട്ടിടത്തിൽ ഉപഭോക്തൃ സേവന കേന്ദ്രം; അടച്ച്പൂട്ടാൻ ഉത്തരവ് നൽകി റവന്യൂവകുപ്പ്
കുളത്തൂപ്പുഴ: കുളത്തുപ്പുഴ അമ്പലകടവിൽപ്രവര്ത്തനാനുമതി ലഭിച്ചിട്ടില്ലാത്ത കെട്ടിടത്തില്‍ യാതൊരുവിധത്തിലുമുള്ള അനുമതിയില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച ഉപഭോക്തൃ സേവന കേന്ദ്രം അടച്ച്പൂട്ടാൻ റവന്യൂവകുപ്പ് നിരോധന ഉത്തരവ് നൽകി. അമ്പതേക്കറിലെ ഗ്യാസ് ഏജന്‍സി കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമ്പലക്കടവില്‍ പ്രവര്‍ത്തനമാരംഭിച്ച ഉപഭോക്തൃ സേവന കേന്ദ്രം പഞ്ചായത്തിന്റെയോ മറ്റു സുരക്ഷാ ഏജന്‍സികളുടെയോ അനുമതി നേടാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് നിരോധന ഉത്തരവ് നല്‍കിയത്. വില്ലുമല ആദിവാസി കോളനി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസി ഗുണഭോക്താക്കളുടെ സൗകര്യാർത്ഥമെന്ന് അറിയിച്ചാണ് ഓണം നാളില്‍ അന്തര്‍സംസ്ഥാന പാതയോരത്തായി അമ്പലക്കടവിന് സമീപം ഉപഭോക്തൃ സേവന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഗ്യാസ് സിലണ്ടറുകൾ സൂക്ഷിക്കുന്നതിനാവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു കാട്ടി ജില്ലാകളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ താലൂക്ക് തഹസീൽ ദാരുടെ നിർദ്ദേശ പ്രകാരം കുളത്തൂപ്പുഴ വില്ലേജ് ഓഫീസർ ജയദേവനാണ് കഴിഞ്ഞ ദിവസം…
Read Moreചിന്നക്കട ടൗണിലെ വെള്ളക്കെട്ട്; ദുരിതം പേരി യാത്രക്കാർ;കോർപറേഷൻ മുഖം തിരിക്കുന്നു
കൊല്ലം:ചിന്നക്കട ടൗണിലെ ലെവൽ ക്രോസ് ഭാഗത്തെ ഓട്ടോസ്റ്റാന്റിന് സമീപമുള്ള വെള്ളക്കെട്ട് യാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു. മഴപെയ്താൽ ആഴ്ചകളോളം ഈ ഭാഗത്ത് വെള്ളം കെട്ടികിടക്കുന്നു. ഇത് വ്യാപാരികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും തലവേദനയാണ്. മലിനജലം കെട്ടികിടന്ന് കൊതുകുവളർത്തൽ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ ചവിട്ടാതെ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. പൊതുവേ താഴ്ന്ന പ്രദേശമായ ഇവിടേക്ക് മാറ്റുഭാഗങ്ങളിലെ വെള്ളവും ഒഴുകിയെത്തുന്നു. ഈ ഭാഗത്തെ അശാസ്ത്രീയമായ റോഡ് നിർമാണമാണ് വെള്ളം കെട്ടികിടക്കാൻ ഇടയാക്കുതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. മഴ ശക്തമായാൽ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ മലിനജലം മുഴുവനും ഇവിടെയാണ് എത്തുന്നത്. കൂടാതെ സമീപത്തെ ഓടകളിലെയും ശൗചാലയത്തിലെ ടാങ്കുകൾ പൊട്ടിയുള്ള മലിനജലവും കെട്ടികിടക്കുന്നത് ഈ ഭാഗത്താണ്. മാസങ്ങളായി വെള്ളം കെട്ടികിടന്ന് പുഴുക്കളും കൂത്താടികളും നിറഞ്ഞനിലയിലാണ്. ദുർഗന്ധംമൂലം വ്യാപാരികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. നഗരം ശുചിത്വപൂർണമാക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾആരോഗ്യവകുപ്പ് നടത്തിവരുന്പോഴാണ് നഗരമധ്യത്തിലെ വെള്ളക്കെട്ട് കാണാതാെ…
Read Moreപഞ്ചായത്ത് കുടിവെള്ള പദ്ധതി നോക്കുകുത്തി; വരിഞ്ഞംകോളനി നിവാസികൾ കുടിവെള്ളമില്ലാതെ വലയുന്നു
ചാത്തന്നൂർ: വരിഞ്ഞം ലക്ഷംവീട് കോളനിയിൽ ജില്ലാ പഞ്ചായത്ത് ഒന്നര ദശാബ്ദം മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയിലെ ജലവിതരണം നിലച്ചിട്ട് വർഷങ്ങളായി.കോളനിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോയും ഒരു ദുരന്ത സ്മരണയായി കുട്ടി വെള്ള പദ്ധതി നിലകൊള്ളുന്നു.ചാത്തന്നൂർ പഞ്ചായത്തിലെ അന്നത്തെ വരിഞ്ഞം വാർഡിലെ ലക്ഷം വീട് കോളനിയിലാണ് 2006-ൽ ജലവിതരണ പദ്ധതി തുടങ്ങിയത്. ആദ്യം കുഴിച്ച ആഴമുള്ള കിണറ്റിൽ വെള്ളം കിട്ടിയില്ല. രണ്ടാമത് മറ്റൊരു കിണർ കുഴിച്ചു. അതിൽ മോട്ടോർ സ്ഥാപിച്ച് ഉയരത്തിൽ ടാങ്കും നിർമ്മിച്ചു.എല്ലാ വീടുകളിലേയ്ക്കും പൈപ്പ് കണക്ഷനും നൽകി. വൈദ്യുതി ബോർഡ് മീറ്റർ സ്ഥാപിച്ച് ജലവിതരണം നടത്തി വരികയായിരുന്നു. വൈദ്യുതി ചാർജ് ഗ്രാമപഞ്ചായത്ത് ഒടുക്കി കൊണ്ടിരുന്നു. എന്നാൽ വൈദ്യുതി ചാർജ് ഗുണഭോക്താക്കൾ നൽകണമെന്ന് പഞ്ചായത്ത് തീരുമാനിച്ചതോടെ ഗുണഭോക്താക്കൾ അതിന് തയാറായില്ല. വൈദ്യുതി ചാർജ് കുടിശികയായതോടെ വൈദ്യുതി ബോർഡ് കറന്റ് കട്ട് ചെയ്തു. മീറ്റർ എടുത്തു മാറ്റി. 2016-ൽ മീറ്റർ…
Read More