പ​ന്ത​പ്ലാ​വി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വീ​ടു​ക​യ​റി വെ​ട്ടി​യ സം​ഭ​വം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

പട്ടാഴി : പ​ന്ത​പ്ലാ​വി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. പ​ന്ത​പ്ലാ​വി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ വി​ശാ​ഖ് ( 21) ഓ​മ​ന​ക്കു​ട്ട​നെ​യാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത് . കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെയാണ് പി​ടി​കൂ​ടി​യ​ത് . വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​റ് ചെ​യ്തു. ക​ഴി​ഞ്ഞ ജ​നു​വ​രി 26 തീ​യ​തി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ പ​ന്ത​പ്ലാ​വ് ഇ​ഞ്ച​പ്പാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ച്ചു .എ​സ്.​നാ​യ​ർ (22), ല​ളി​താ സ​ദ​ന​ത്തി​ൽ അ​ജി (52) എ​ന്നി​വ​രെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ടു​ക​യ​റി ഇ​രു​പ​തോ​ളം വ​രു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്. ടി.​വി കാ​ണു​ക​യാ​യി​രു​ന്ന അ​ച്ചു​വി​നാ​ണ് ആ​ദ്യം വെ​ട്ടേ​റ്റ​ത്. വീ​ട്ടു​കാ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യും കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റു​മാ​യ അ​ജി​ക്ക് മ​ർ​ദ്ധ​ന​മേ​ൽ​ക്കു​ന്ന​ത് . ബ​ഹ​ളം…

Read More

ഓ​ച്ചി​റ​യി​ലെ തട്ടിക്കൊണ്ടുപോകൽ; വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നാ​ൽ ഒ​ളി​ച്ചോ​ടിയതെന്ന് പെ​ൺ​കു​ട്ടി; മുംബൈയിൽ അറസ്റ്റിലായ കുട്ടി പറയുന്നതിങ്ങനെ…

കൊ​ല്ലം: ഓ​ച്ചി​റ​യി​ലെ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്ന് പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​ന്‍. പെ​ണ്‍​കു​ട്ടി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ത​ന്‍റെ കൂ​ടെ വ​ന്ന​താ​ണ്. പെ​ണ്‍​കു​ട്ടി​ക്ക് 18 വ​യ​സു​ണ്ടെ​ന്നും റോ​ഷ​ൻ പ​റ​ഞ്ഞു. ഏ​റെ നാ​ളാ​യി ത​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​ണ്. പ്ര​ണ​യം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് നാ​ടു​വി​ടേ​ണ്ടി വ​ന്ന​ത്. ട്രെ​യി​നി​ല്‍ മം​ഗ​ലാ​പു​ര​ത്ത് എ​ത്തി ഒ​രു ദി​വ​സം അ​വി​ടെ ത​ങ്ങി. പി​ന്നീ​ട് മ​റ്റൊ​രു ട്രെ​യി​നി​ല്‍ മും​ബൈ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. നാ​ലു ദി​വ​സ​മാ​യി മും​ബൈ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്നും റോ​ഷ​ൻ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലു​ള്ള യു​വാ​വു​മാ​യി വീ​ട്ടു​കാ​ര്‍ വി​വാ​ഹം ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഒ​ളി​ച്ചോ​ടി​യ​തെ​ന്ന് പെ​ൺ​കു​ട്ടി​യും പ​റ​ഞ്ഞു. ത​നി​ക്ക് 18 വ​യ​സു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി അ​വ​കാ​ശ​പ്പെ​ട്ടു.

Read More

പ്രേമചന്ദ്രന് ബിജെപിയുമായി അവിശുദ്ധ ബന്ധം; ഗുരതര ആരോപണവുമായി മന്ത്രി തോമസ് ഐസക്

കൊല്ലം: യുഡിഎഫിന്‍റെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെതിരേ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രേമചന്ദ്രന് ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് മന്ത്രി ആരോപിച്ചു. ഇടത് സ്ഥാനാർഥിക്ക് സ്വീകരണം നൽകിയതിന്‍റെ പേരിൽ മാവേലിക്കര എൻഎസ്എസ് കരയോഗം പിരിച്ചുവിട്ട നടപടി ദൗർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് മാവേലിക്കരയിലെ ഇടത് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിന്‍റെ പേരിൽ മാവേലിക്കര കരയോഗം എൻഎസ്എസ് നേതൃത്വം പിരിച്ചുവിട്ടത്. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read More

ക​ടലി​ൽ കാ​ണാ​താ​യ യു​വ ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ കണ്ടെത്തി; അപകടത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

കൊ​ല്ലം: ക​ട​ലി​ൽ കാ​ണാ​താ​യ യു​വ ദമ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ കണ്ടെത്തി. കൊ​ട്ടി​യം പ​റ​ക്കു​ളം ക​ല്ലു​വി​ള​വീ​ട്ടി​ൽ സു​നി​ൽ (27), ഭാ​ര്യ ശാ​ന്തി​നി (19) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങളാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ പ​ള്ളി​ത്തോ​ട്ട് ഹാ​ർ​ബ​ർ ഭാ​ഗ​ത്ത് ക​ട​ലോ​ര​ത്ത് അടിഞ്ഞത്. ക​ഴി​ഞ്ഞ​ ദി​വ​സം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ബീ​ച്ചി​ലെ​ത്തി​യ ഇ​രു​വ​രും കാ​ൽ ക​ഴു​കു​ന്ന​തി​നി​ട​യി​ൽ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​ ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യിരുന്നി​ല്ല. തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പുലർച്ചെ ഹാർബറിൽ മൃതദേഹങ്ങൾ തീരത്തടിഞ്ഞത്. പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹങ്ങൾ ജി​ല്ലാ ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

ഓ​ച്ചി​റ​യി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യെ മും​ബൈ​യിലെ ബന്ധുവീട്ടിൽ ക​ണ്ടെ​ത്തി

മും​ബൈ: ഓ​ച്ച​റി​യി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ മും​ബൈ​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​രു​വ​രും ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യേ​യും മു​ഹ​മ്മ​ദ് റോ​ഷ​നേ​യും ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടെ പെ​ൺ​കു​ട്ടി​യേ​യും പ്ര​തി​യേ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കും. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​ൻ ത​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കേ​സ്. പോ​ലീ​സ് ആ​ദ്യം രാ​ജ​സ്ഥാ​നി​ലും ബം​ഗ​ളൂ​രു​വി​ലു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ മും​ബൈ​യി​ലു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വി​ടേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ത്ത​തി​ൽ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​മാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് മു​ന്നി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ബി​ന്ദു കൃ​ഷ്ണ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം പ​തി​ന​ഞ്ചു വ​യ​സു​കാ​രി​യാ​യ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​യി​രു​ന്നു പി​താ​വി​ന്‍റെ പ​രാ​തി.ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്…

Read More

ശു​ദ്ധജ​ലം സം​ര​ക്ഷി​ച്ച് വ​രും ത​ല​മു​റ​ക​ൾ​ക്കു കൂ​ടി ഉ​റ​പ്പാ​ക്ക​ണമെന്ന് ഡോ.​എം.​കെ.​പി.​റോ​യി

ഓ​യൂ​ർ: ശു​ദ്ധ​ജ​ല ല​ഭ്യ​ത​യും ജ​ല​സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കി വ​രും ത​ല​മു​റ​ക​ൾ​ക്ക് കൂ​ടി അ​ത് ല​ഭ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ൽ സ്ഥി​ര​മാ​യി സം​ര​ക്ഷി​ക്കു​ന്ന ജീ​വി​ത​രീ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് സി​സി​എ​ച്ച്ആ​ർ ഡ​യ​റ​ക്ട​ർ ഡോ.​എം.​കെ.​പി.​റോ​യി പ​റ​ഞ്ഞു. സെ​ന്‍റർ ഫോ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് റി​സ​ർ​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു ഓ​ട​നാ​വ​ട്ട​ത്ത് സം​ഘ​ടി​പ്പി​ച്ച ലോ​ക ജ​ല​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ലോ​കം സ​മീ​പ​കാ​ല ഭാ​വി​യി​ൽ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം ശു​ദ്ധ​ജ​ല ദൗ​ർ​ല​ഭ്യ​മാ​യി​രി​ക്കും. മ​നു​ഷ്യ​ർ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല​ത്തി​നാ​യി പാ​ലാ​യ​നം ചെ​യ്യു​ന്നു എ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​കൃ​തി​യി​ലെ അ​മൂ​ല്യ വി​ഭവ​മാ​യ ജ​ല​ത്തെ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ജ​ല​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നാ​വ​ശ്യ​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ബ്ര​സീ​ലി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് വേ​ൾ​ഡ് വാ​ട്ട​ർ ഫോ​റ​ത്തി​ൽ ഭാ​ര​ത പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും സു​ര​ക്ഷി​ത ജ​ല​വും പൊ​തു​ജ​നാ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി​യ ഡോ.​റോ​യി ചൂ​ണ്ടി​ക്കാ​ട്ടി. കെ.​ഒ.​രാ​ജു ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി ഏ​കോ​പ​ന സ​മി​തി…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്ക് മു​ങ്ങി​പ്പോ​കു​മെ​ന്ന ഭയമാണ് സിപിഎമ്മിനെന്ന്  തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള

ശാ​സ്താം​കോ​ട്ട:​ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ക്രി​യാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​തി​നു പ​ക​രം നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.​മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ഭ​ര​ണി​ക്കാ​വി​ൽ സം​ഘ​ടി​പ്പി​ച്ച കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത കേ​ട്ട​യു​ട​ൻ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും വാ​ളെ​ടു​ത്ത് ഉ​റ​ഞ്ഞു തു​ള്ളു​ക​യാ​ണ്.​രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി രാ​ഹു​ൽ ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്ന് ഇ​ട​തു​പ​ക്ഷം അ​ട​ക്ക​മു​ള്ള മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.​ സി​പി​എ​മ്മി​ന്‍റെ രാ​ഷ്ടീ​യ നി​ല​പാ​ടു​ക​ൾ മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്ക് മു​ങ്ങി​പ്പോ​കു​മെ​ന്ന ഭ​യം അ​വ​രെ വേ​ട്ട​യാ​ടു​ക​യാ​ണ്.രാ​ജ്യ​ത്ത് പൗ​ര​സ്വാ​ത​ന്ത്ര്യം നി​ല​നി​ന്നു പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും വോ​ട്ടു ചെ​യ്യി​ല്ല.​ കേ​ന്ദ്ര​ത്തി​ൽ മോ​ദി ന​ട​ത്തു​ന്ന​ത് ഏ​കാ​ധി​പ​ത്യ ദു​ർ​ഭ​ര​ണ​മാ​ണ്.​ ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

പ​ര​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും ചു​വ​രെ​ഴു​ത്തും ന​ശി​പ്പി​ച്ച നാ​ലു​പേ​ർ പി​ടി​യി​ൽ

പ​ര​വൂ​ർ : മ​ദ്യ​ല​ഹ​രി​യി​ൽ സ്ഥാ​നാ​ർ​ഥി ക​ളു​ടെ ചു​വ​രെ​ഴു​ത്തു​ക​ളും പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ച്ച നാ​ലു​പേ​ർ പി​ടി​യി​ൽ. പരവൂർ പൊ​ഴി​ക്ക​ര സ്വ​ദേ​ശി സ്വ​ദേ​ശി​ക​ളാ​യ വി​മ​ൽ, പ്ര​സാ​ദ്, അ​ജി​ത്ത് കു​റു​മ​ണ്ട​ൽ സ്വ​ദേ​ശി സ​ജി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ പൊ​ഴി​ക്ക​ര ഭാ​ഗ​ത്തെ എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചു​വ​ര​ഴെ​ഴു​ത്തു​ക​ളും പോ​സ്റ്റ​റു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് രാ​ത്രി​യി​ൽ​ത​ന്നെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ൽ​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രുന്നുവെന്ന് പരവൂർ പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കൊ​റ്റ​ൻ​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ  പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്ക് ഉ​ത്സ​വത്തിന് ഇ​ന്ന് സ​മാ​പനം വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ 

ച​വ​റ: ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്ക് ഉ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ലെ വ്ര​ത​ശു​ദ്ധി​യോ​ടെ കാ​ര്യ​സി​ദ്ധി​ക്കാ​യി വി​ള​ക്കെ​ടു​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്‌. ക​ണ്ണെ​ഴു​തി പൊ​ട്ട് തൊ​ട്ട് മു​ല്ല​പ്പൂ ചൂ​ടി കേ​ര​ളീ​യ വേ​ഷം ധ​രി​ച്ചാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ഭ​ക്തി​പൂ​ർ​വ്വം വി​ള​ക്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. എ​ല്ലാ ത​വ​ണ​യും പോ​ലെ ഇ​ത്ത​വ​ണ​യും ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ലും വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും താ​ൽ​ക്കാ​ലി​ക മേ​ക്ക​പ്പ് ശാ​ല​ക​ളും സ്റ്റു​ഡി​യോ​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​ല ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റ് ക​ണ​ക്കി​ന് ഭ​ക്‌​ത​രാ​ണ് ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മാ​യി എ​ത്തി​യ​ത്. രാ​ത്രി എ​ട്ട​ര​യോ​ടെ ക്ഷേ​ത്ര​പ​രി​സ​രം പു​രു​ഷാം​ഗ​ന​മാ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു ക​വി​ഞ്ഞു. വേ​ഷ​പ​ക​ർ​ച്ച​യി​ൽ കു​ട്ടി​ക​ൾ മു​ത​ൽ വൃ​ദ്ധ​ൻ​മാ​ർ വ​രെ വി​ള​ക്കെ​ടു​ക്കാ​നെ​ത്തി. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ത്തു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്. ഇ​തി​ൽ ഏ​റെ​യും സ്ഥി​ര​മാ​യി ച​മ​യ​വി​ള​ക്ക് എ​ടു​ക്കു​ന്ന​വ​രു​മു​ണ്ട്. ഗ​ൾ​ഫ് നാ​ടു​ക​ളി​ലും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ ച​മ​യ​വി​ള​ക്കെ​ടു​ക്കാ​ൻ മാ​ത്രം അ​വ​ധി​യെ​ടു​ത്തു എ​ത്തി​യ​വ​രും നി​ര​വ​ധി പേ​രാ​ണ്. കു​ട്ടി​ക​ള്‍…

Read More

മാ​ല​മോ​ഷ​ണം:​ നാ​ടോ​ടി​ സ്ത്രീകൾ പി​ടി​യി​ൽ; പഴ്സുമായി കടന്ന യുവതികളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു

ചാ​ത്ത​ന്നൂ​ർ: കൊ​ല്ലം റ​യി​ൽ​വേ​സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​ജേ​ന മാ​ല​മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ൾ പാ​രി​പ്പ​ള്ളി പോലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​തി​രു​പ്പൂ​ർ സ്വ​ദേ​ശി മു​നി​യ​മ്മ(30),തെ​ങ്കാ​ശി സ്വ​ദേ​ശി ദേ​വി​പ്രി​യ(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​വാ​യി​ക്കു​ള​ത്ത് നി​ന്ന് പാ​രി​പ്പ​ള്ളി​യി​ലേ​ക്ക് വ​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ൽ വ​ച്ച് ര​ണ്ടേ​കാ​ൽ പ​വ​ൻ സ്വ​ർ​ണ്ണ​മാ​ല​യും എ​ഴു​നൂ​റു രൂ​പ​യും അ​ട​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഉ​ഷാ​ദേ​വി​അ​മ്മ​യു​ടെ പ​ഴ്സ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ചു.​ പാ​രി​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ പ​ഴ്സു​മാ​യി ഇ​റ​ങ്ങി ഒാ​ടി​യ പ്ര​തി​ക​ളെ നാ​ട്ടു​കാ​രും പാ​രി​പ്പ​ള്ളി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ഇ​വ​രെ പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More