രാ​ജ്യ​ത്ത് 2,626 സൗ​രോ​ർ​ജ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 2,626 റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത്ര​യ​ധി​കം സ്റ്റേ​ഷ​നി​ൽ സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ റെ​യി​ൽ​വേ പു​രോ​ഗ​തി കൈ​വ​രി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഊ​ർ​ജ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു​ട​നീ​ളം കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ റെ​യി​ൽ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​മാ​റ്റം ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ്റ്റേ​ഷ​നു​ക​ളി​ൽ സൗ​രോ​ർ​ജ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​ത് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ്. ന​വം​ബ​ർ 30 വ​രെ മാ​ത്രം 318 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ സോ​ളാ​ർ ശൃം​ഖ​ല​യി​ൽ ചേ​ർ​ക്കാ​ൻ സാ​ധി​ച്ചു. ഈ ​കൂ​ട്ടി​ച്ചേ​ർ​ക്ക​ലോ​ടെ​യാ​ണ് സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 2,626 ആ​യി ഉ​യ​ർ​ന്ന​ത്.

2025 ന​വം​ബ​ർ ആ​യ​പ്പോ​ഴേ​ക്കും റെ​യി​ൽ​വേ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 898 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജം ക​മ്മീ​ഷ​ൻ ചെ​യ്തു. 2014 ൽ ​ഇ​ത് കേ​വ​ലം 3. 68 മെ​ഗാ​വാ​ട്ട് മാ​ത്ര​മാ​യി​രു​ന്നു. 2014 നെ ​അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം 244 മ​ട​ങ്ങ് വ​ർ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മൊ​ത്തം ക​മ്മീ​ഷ​ൻ ചെ​യ്ത ശേ​ഷി​യി​ൽ 629 മെ​ഗാ​വാ​ട്ട് ട്രാ​ക്ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് നേ​രി​ട്ട് ഇ​ലക്‌ട്രിക് ട്രെ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്നു.

ശേ​ഷി​ക്കു​ന്ന 269 മെ​ഗാ​വാ​ട്ട് ട്രാ​ക്ഷ​ൻ ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നു​ക​ളി​ലെ ലൈ​റ്റിം​ഗ്, വ​ർ​ക്ക് ഷോ​പ്പു​ക​ൾ, സ​ർ​വീ​സ് കെ​ട്ടി​ട​ങ്ങ​ൾ, റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. സൗ​രോ​ർ​ജ​ത്തി​ന്‍റെ ഈ ​സ​ന്തു​ലി​ത ഉ​പ​യോ​ഗം പ​ര​മ്പ​രാ​ഗ​ത ഊ​ർ​ജ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല ഇ​ത് റെ​യി​ൽ​വേ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ സ്റ്റേ​ഷ​നു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, റെ​യി​ൽ​വേ ഭൂ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ സോ​ളാ​ർ ഇ​ൻ​സ്റ്റാ​ളേ​ഷ​നു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ മ​ന്ത്രാ​ല​യം യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 2030 ഓ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​മാ​വ​ധി സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment