വേനലിന്‍റെ ചുട്ടുപൊള്ളലിൽനിന്ന്  ആശ്വാസമേകാൻ വഴിയോരങ്ങൾ കൈയടക്കി തണ്ണിമത്തൻ

പ​ത്ത​നാ​പു​രം : വേ​ന​ലി​ന്‍റെ ചു​ട്ടു​പൊ​ള്ള​ലി​ന് ആ​ശ്വാ​സ​മേ​കി ത​ണ്ണി​മ​ത്ത​ന്‍ വി​പ​ണി.​ശ​രീ​ര​ത്തി​ലെ ജ​ല​ന​ഷ്ടം കു​റ​ച്ച് ചൂ​ടി​ന്‍റെ ആ​ധി​ക്യം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ത​ണ്ണി​മ​ത്ത​ന്‍ വാ​ങ്ങാ​നാ​യി ആ​വ​ശ്യ​ക്കാ​ര്‍ ഏറു​ന്നു.​വി​പ​ണി സ​ജീവ​മാ​യ​തോ​ടെ വ്യാ​പാ​രി​ക​ളും വ​ര്‍​ദ്ധി​ച്ചു.​ കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ്വ​മാ​യ ഈ ​മ​റു​നാ​ട​ൻ ഫ​ല​ത്തെ മ​ല​യാ​ളി​ക​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച് ക​ഴി​ഞ്ഞു.​ എ​ന്നാ​ൽ ഇ​ത്ത​വ​ണ ത​മി​ഴ്നാ​ട​ൻ ത​ണ്ണി​മ​ത്ത​നെ പി​ന്ത​ള്ളി വ​യ​നാ​ട്ടി​ൽ നി​ന്നു വ​രു​ന്ന ത​ണ്ണി​മ​ത്ത​നും വി​പ​ണി​യി​ൽ താ​ര​മാ​കു​ന്നു​ണ്ട്.​പ​ച്ച​യും ക​റു​പ്പും ത​ണ്ണി​മ​ത്ത​നു​ക​ൾ അ​ട​ക്കി ഭ​രി​ച്ചി​രു​ന്ന പ​ഴ​വി​പ​ണി​യി​ൽ ഇ​പ്പോ​ൾ മ​ഞ്ഞ മ​ത്ത​നും വ​ൻ ഡി​മാ​ന്റാ​ണ്.​ ക​ന​ത്ത​ചൂ​ടി​നാ​ശ്വാ​സ​മാ​ണ്ത​ണ്ണി​മ​ത്ത​ൻ.​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ജ​ല ന​ഷ്ടം ല​ഘൂ​ക​രി​ക്കാ​നും ചൂ​ട് കൂ​ടു​മ്പോ​ഴു​ള്ള ശാ​രീ​രി​ക അ​സ്വസ്ഥ​ത​ക​ൾ പ​രി​ഹ​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് ത​ണ്ണി​മ​ത്ത​ങ്ങ​ക​ൾ.​തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ലും ഈ ​ഫ​ല​ത്തി​ന്‍റെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.​ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തു​ന്ന മ​ത്ത​ൻ വേ​ഗ​ത്തി​ൽ ന​ശി​ക്കു​ന്ന​തും, മാ​ര​ക​മാ​യ രാ​സ​പ്ര​യോ​ഗ​ത്താ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്‌ അ​സു​ഖ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തും വി​പ​ണി​യി​ൽ നി​ന്നു പി​ന്ത​ള്ളാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യാ​ണു വി​ൽ​പ്പ​ന​ക്കാ​ർ…

Read More

പാരിപ്പള്ളിയിൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ൽ; വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോലീ​സിനായില്ല

ചാ​ത്ത​ന്നൂ​ർ: ര​ണ്ടാ​ഴ്ച​യോ​ളം മു​മ്പ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ മ​ത്സ്യ ലോ​റി ക​ണ്ടെ​ത്താ​ൻ പാ​രി​പ്പ​ള്ളി പോലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.ക​ഴി​ഞ്ഞ 19നാണ് ​പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ എ​ഴി​പ്പു​റം തു​ണ്ടു​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്തി​നെ (20)തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ത്സ്യ​വു​മാ​യി പോ​യ വാ​ഹ​നം പാ​രി​പ്പ​ള്ളി പോലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ വ​ച്ച് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.​ കോ​യ​മ്പ​ത്തൂ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ദേ​ശീ​യ​പ​താ​യി​ലൂ​ടെ ന​ട​ന്നു പോ​കു​യാ​യി​രു​ന്നു അ​വി​വാ​ഹി​ത​നാ​യ യു​വാ​വ്.​ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ നാ​ട്ടു​കാ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുകയായിരുന്നു. അവിടെനിന്നും പാരിപ്പള്ളി മെഡിക്കൽകോളജ് ശുപത്രിയിലേക്ക് രോഗിയെ മാറ്റി. ഇ​പ്പോ​ഴും യു​വാ​വ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ളേജ് ആശുപത്രിയിൽ മിക്കപ്പോഴും അ​ബോ​ധാ​വ​സ്ഥ​യി​ൽ കിടക്കുകയാണ്. ബോ​ധം വീ​ണ്ടെ​ടു​ക്കു​മ്പോ​ൾ അ​ക്ര​മാ​സ​ക്ത​നാ​കു​ന്ന​തി​നാ​ൽ യു​വാ​വി​ന്റെ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച നി​ല​യി​ലാ​ണ്. യു​വാ​വി​ന്‍റെഏ​ക വ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പാ​രി​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും വ​ഴി​യോ​ര​ങ്ങ​ളി​ലെ സി​സി​ടി​വി…

Read More

മേഞ്ഞുനടന്ന പ​ശു​വി​നെ സാമൂഹ്യവിരുദ്ധർ വെട്ടി പരിക്കേൽപ്പിച്ചു; പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഉടമ

കു​ള​ത്തൂ​പ്പു​ഴ: എ​ണ്ണ​പ്പ​ന​തോ​ട്ട​ത്തി​ൽ മേ​യാ​ൻ അ​ഴി​ച്ച് വി​ട്ടി​രു​ന്ന ക​റ​വ പ​ശു​വിൻെ​റ കാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​രോ വെ​ട്ടി മാ​ര​ക​മാ​യ് മു​റി​വേ​ൽ​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഡാ​ലി ക​ണ്ട​ൻ​ചി​റ കൊ​ല്ല​റ​കു​ഴി​യി​ൽ വീ​ട്ടി​ൽ അ​നി​യ​ൻ എ​ന്നു​വി​ളി​ക്കു​ന്ന കെ.​എ​സ് .കു​ര്യ​ൻെ​റ പ​ശു​ക്ക​ളി​ലൊ​ന്നി​നെ​യാ​ണ് കാ​ലി​ന് മു​റി​വേ​റ്റ് അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ൻ​ചി​റ ഒാ​യി​ൽ​പാം എ​സ്റ്റേ​റ്റി​നു​ള​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. തീ​റ്റ​തേ​ടി പോ​യ ക​ന്നു​കാ​ലി​ക​ളി​ലൊ​ന്ന് രാ​ത്രി​യാ​യി​ട്ടും മ​ട​ങ്ങി എ​ത്താ​ത്തതിനെതു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​റി​വേ​റ്റ് ര​ക്തം വാ​ർ​ന്ന് എ​ഴു​നേ​ൽ​ക്കാ​നാ​വാ​തെ കി​ട​ന്നി​രു​ന്ന പ​ശു​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​ൻ വ​രു​ത്തി ഇ​തി​നെ എ​ടു​ത്തു​ക​യ​റ്റി തൊ​ഴു​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ൻ കാ​ലി​ൻെ​റ മു​ട്ടി​ന് താ​ഴെ ‌ഞ​ര​മ്പു​ക​ൾ അ​റ്റ നി​ല​യി​ലാ​ണ്. മൂ​ർ​ച്ച​യേ​റി​യ ഏ​തോ ആ​യു​ധം കൊ​ണ്ട് വെ​ട്ടി​യാ​താ​കാ​മെ​ന്നാണ് കു​ള​ത്തൂ​പ്പു​ഴ വെ​റ്റി​ന​റി വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ണ്ണ​പ്പ​ന​യു​ടെ ഒാ​ല അ​ന​ധി​കൃ​ത​മാ​യ് ശേ​ഖ​ര​ിച്ച് ചൂ​ല് നി​ർ​മ്മി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ഉ​ട​മ പ​റ​യു​ന്ന​ത് .കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു അ​ന്വേഷ​ണ​വും ഉ​ണ്ടാ​യി​ട്ടില്ലെന്നും അ​വ​ർ പ​റ​യു​ന്നു.

Read More

ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പ്:  കൊല്ലയം ജി​ല്ല​യി​ല്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നിയോഗിക്കാൻ 20 ല​ക്ഷ​ത്തി​ലേ​റെ പേർ

കൊല്ലം: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത് 20 ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട​ര്‍​മാ​ര്‍. ജി​ല്ല​യി​ലെ 1947 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് ഏ​പ്രി​ല്‍ 23ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മേ​യ് 23 നാ​ണ് വോ​ട്ടെ​ണ്ണ​ല്‍. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍​വ​ന്നു.തിെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​കാ​രം 2023719 സ​മ്മ​തി​ദാ​യ​ക​ര്‍ ജി​ല്ല​യി​ലു​ണ്ട്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​തു​താ​യി പേ​ര് ചേ​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പൂ​ര്‍​ണ​മാ​യും വി.​വി പാ​റ്റ് ഉ​പ​യോ​ഗി​ച്ചാ​കും ജി​ല്ല​യി​ല്‍ വോ​ട്ടെ​ടു​പ്പ്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളും വി.​വി പാ​റ്റും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. 1005 പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More

നിർമാണം പൂർത്തിയാക്കാത്ത വയോജനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചു

പ​ത്ത​നാ​പു​രം:​പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മ്മി​ച്ച വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.​നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നെ​ത്തി​യ അ​ധി​കൃ​ത​രെ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം സ​ജു ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട​ഞ്ഞ​ത്.​ ആ​റു​ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ലി​ക്കാ​ട്ടൂ​ര്‍ വാ​ര്‍​ഡി​ലെ നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലാ​ണ് വ​യോ​ജ​ന കേ​ന്ദ്രം നി​ര്‍​മ്മി​ച്ച​ത്.​വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തീ​രു​മാ​നി​ച്ച​ത്.​എ​ന്നാ​ല്‍ കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍​മ്മാ​ണം ന​ട​ന്നെ​ങ്കി​ലും വാ​തി​ലു​ക​ളോ,ജ​ന​ലു​ക​ളോ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.​ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​കാ​തെ ഉ​ദ്ഘാ​ട​നം പ്ര​ഹ​സ​ന​മാ​ക്കാ​നു​ള്ള നി​ല​പാ​ടി​നെ​തി​രെ​യാ​ണ് ജ​ന​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ച​ത്.​തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്രം കൂ​ടി​യാ​യ ഇ​വി​ടം ക​ത​കു​ക​ളും ജ​ന​ലു​ക​ളും സ്ഥാ​പി​ക്കാ​തെ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍. ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും,സെ​ക്ര​ട്ട​റി​യും ഉ​ള്‍​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ത്താ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

കു​ള​ത്തു​പ്പു​ഴ ക​ഞ്ചാ​വ്  ലോ​ബി​ക​ളു​ടെ പി​ടി​യി​ൽ; കു​റ​ഞ്ഞ ചി​ല​വി​ല്‍ കൂ​ടു​ത​ല്‍ ല​ഹ​രിയെന്നതാണ് യുവാക്കളെ ഇതിലേക്ക്ആഘർഷിക്കുന്നത്

കു​ള​ത്തൂ​പ്പു​ഴ: കൂ​ടു​ത​ല്‍ പ​ണം മു​ട​ക്കാ​തെ ഏ​റെ നേ​രം ല​ഹ​രി ക​ണ്ടെ​ത്താ​ന്‍ കു​റു​ക്കു വ​ഴി​ക​ള്‍ തേ​ടു​ന്ന യു​വ​ത്വ​ങ്ങ​ള്‍ ഒ​ന്നാ​കെ ക​ഞ്ചാ​വി​ന്‍റെ മാ​സ്മ​രി​ക ലോ​ക​ത്തേ​ക്ക്. യു​വാ​ക്ക​ളും മ​ദ്ധ്യ​വ​യ​സ്കരും ക​ഞ്ചാ​വി​ന് അ​ടി​മ​പ്പെ​ട്ട​തോ​ടെ വ​ന​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​യോ​ര കോ​ള​നി​ക​ളി​ലു​മെ​ല്ലാം ക​ഞ്ചാ​വ് ലോ​ബി പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​ദ്യ​ത്തി​ലും മ​റ്റ് ല​ഹ​രി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളി​ലും സു​ഖം ക​ണ്ടെ​ത്തി​യി​രു​ന്ന യു​വാ​ക്ക​ള​ാണ് ഇ​പ്പോ​ള്‍ ക​ഞ്ചാ​വി​ന്‍റെ പി​ടി​യി​ലാ​യി​ലാ​യി​രി​ക്കു​ന്ന​വ​രി​ല്‍ ഏ​റെ​യും. കു​റ​ഞ്ഞ ചി​ല​വി​ല്‍ കൂ​ടു​ത​ല്‍ ല​ഹ​രി ക​ണ്ടെ​ത്താ​മെ​ന്ന​താ​ണ് യു​വാ​ക്ക​ളെ ഒ​ന്നാ​കെ ഇ​തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. ക​ഞ്ചാ​വി​ന്‍റെ മാ​സ്മ​രി​ക ല​ഹ​രി​യി​ല്‍ സു​ഖം ക​ണ്ടെ​ത്തി എ​ന്നെ​ന്നേ​ക്കു​മാ​യി ജീ​വ​ച്ഛ​വ​ങ്ങ​ളാ​യി മാ​റു​ന്ന ദു​രി​ത പൂ​ര്‍​ണ്ണ​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് പു​തു ത​ല​മു​റേ​യെ മു​ഴു​വ​നെ​ത്തി​ക്കു​മെ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ് ഗ്രാ​മീ​ണ​ര്‍. ഏ​താ​നും നാ​ള്‍ മു​മ്പ് പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ നി​ന്നും ഹൃ​ദ​യ സ്തം​ഭ​ന​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ​ത്തി​ക്കു​ക​യും ഇ​യാ​ള്‍​ക്ക് ര​ക്തം ആ​വ​ശ്യ​മാ​യി വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ര​ക്തം ന​ല്‍​കാ​ന്‍ എ​ത്തി​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും…

Read More

കൊട്ടാരക്കരയിൽ  രാ​ത്രി​യി​ൽ പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം ; നാ​ലു​പേ​ർ പി​ടി​യി​ൽ; അറസ്റ്റിലാകുമ്പോൾ യുവാക്കൾ മദ്യലഹരയിലെന്ന് പോലീസ്

കൊ​ട്ടാ​ര​ക്ക​ര: രാ​ത്രികാ​ല പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി നി​ർ​വ്വ​ഹി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.​വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (20), രാ​ജേ​ഷ് (33) വി​ഷ്ണു (24) അ​ഭി​ലാ​ഷ് (31) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ദേ​ശീ​യ പാ​ത​യി​ൽ പു​ല​മ​ണി​ലെ ബാ​റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.​ച​ന്ത​മു​ക്കി​ൽ നി​ന്നും പു​ല​മ​ൺ ഭാ​ഗ​ത്തേ​ക്കു വ​ന്ന ഒ​രു കാ​ർ ഒ​രു ബൈ​ക്കി​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം നി​ർ​ത്താ​തെ വി​ട്ടു പോ​യി. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം കാ​റി​നെ പി​ന്തു​ട​രു​ക​യും ബാ​റി​നു സ​മീ​പം വെ​ച്ച് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ ഇ​തു ചെ​റു​ക്കു​ക​യും പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി യു​വാ​ക്ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു യു​വാ​ക്ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കൊ​ല്ലം -ചെന്നൈ എ​ഗ്മൂ​ർ അ​ന​ന്ത​പു​രി  എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ്

പരവൂർ : കൊ​ല്ലം -ചെ​ന്നൈ എ​ഗ്മൂ​ർ അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി അ​റി​യി​ച്ചു. അ​ന​ന്ത​പു​രി എ​ക്സ​പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര റെയി​ൽ​വേ മ​ന്ത്രി​യ്ക്കും റെയി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നും ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ എംപി ന​ൽ​കി​യി​രു​ന്നു. എംപി യു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. പ​ര​വൂ​രി​ലെ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം മു​ൻ​നി​ർ​ത്തി​യാ​ണ് അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​വാ​ൻ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മം ന​ട​ത്തി​യ​തെ​ന്നും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​തെ​ന്നും എംപി പ​റ​ഞ്ഞു.

Read More

വ​ര​ള്‍​ച്ച നേ​രി​ടാ​ന്‍ മു​ന്നൊ​രു​ക്ക​മാ​യി ; കു​ടി​വെ​ള്ള വി​ത​ര​ണം ശ​ക്തി​പ്പെ​ടു​ത്തും

കൊല്ലം :ജി​ല്ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം. ജി​ല്ലാ കളക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ളക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി​യ​ത്. ജ​ല​സം​ര​ക്ഷ​ണ മാ​ര്‍​ഗ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി പു​തി​യ സ്രോ​ത​സു​ക​ള്‍ ക​ണ്ടെ​ത്ത​ണം. ആ​വ​ശ്യാ​നു​സ​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തി ജ​ല​ത്തി​ന്റെ ദു​രു​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക എ​ന്ന പൊ​തു നി​ര്‍​ദേ​ശ​മാ​ണ് യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്ന​ത്. കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണം. ജ​ല​ക്ഷാ​മം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ല്‍ ജ​ന​കീ​യ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗ​ങ്ങ​ളാ​യി രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ലും പ്ര​വ​ര്‍​ത്തി​ക്ക​ണം – ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ല​യി​ല്‍ വ​ര​ള്‍​ച്ച​യു​ടെ ആ​ഘാ​തം നി​ല​വി​ല്‍ പ​രി​മി​ത​മാ​ണ്. എ​ന്നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ പ​ല​യി​ട​ത്തും ഇ​പ്പോ​ള്‍ ത​ന്നെ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​താ​യി ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എംഎ​ല്‍.​എ പ​റ​ഞ്ഞു.…

Read More

പ​ര​വൂ​രി​ൽ വീട്ടമ്മയുടെ  മാ​ല​പൊ​ട്ടി​ക്കാ​ൻ​ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യുവതിപി​ടി​യി​ൽ

പ​ര​വൂ​ർ : വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വ​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ഗൗ​ത​മി (35) ആ​ണ് പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ര​വൂ​ർ ഭൂ​ത​ക്കു​ളം വേ​ക്കു​ളം മാ​ട​ൻ​കാ​വ്ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. മാ​ല​പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ട​മ്മ ബ​ഹ​ളം വ​ച്ച​തോ​ടെ യു​വ​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം മോ​ഷ​ണ​സം​ഘ​ത്തി​ൽ മ​റ്റ് യു​വ​തി​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം .

Read More