കൊട്ടാരക്കര- പത്തനാപുരം മി​നി​ഹൈ​വേ​യി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാവുന്നു

പ​ത്ത​നാ​പു​രം: കൊ​ട്ടാ​ര​ക്ക​ര -പ​ത്ത​നാ​പു​രം മി​നി​ഹൈ​വേ​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.ത​ല​വൂ​ർ പ​റ​ങ്കി​മാം​മു​ക​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി.​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ട​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.​ത​ല​വൂ​ർ മേ​ലേ​പ്പു​ര​യി​ൽ താ​മ​സ​മാ​ക്കി​യ കു​ന്നി​ക്കോ​ട് കു​ഴി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ(35)​ആ​ണ് മ​രി​ച്ച​ത്. മൂ​ന്നാ​ഴ്ച മു​മ്പ് ഒ​രു കു​ട്ടി​യ​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​ത​ല​വൂ​ർ ര​ണ്ടാ​ലും​മൂ​ടി​നും കു​രാ​ജം​ഗ്ഷ​നും മ​ധ്യേ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്ക് സ​മീ​പം കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​ന്ന​ത്തെ അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ത​ല​വൂ​ർ ഞാ​റ​ക്കാ​ട് അ​വി​ട്ട​ത്തി​ൽ മ​നോ​ജ് – ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി വി​നാ​യ​ക് സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​ക​വേ പി​റ​കെ വ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച ഗ്രാ​മീ​ണ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. റോ​ഡ് ന​ന്നാ​ക്കി​യ ശേ​ഷം ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ദി​നം…

Read More

 ഏലായിൽ  ഒരേക്കർ  നെ​ൽ​കൃ​ഷി തീയിട്ടുനശിപ്പിച്ചതായി പരാതി;  ലക്ഷങ്ങളുടെ നഷ്ടം

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം ഏ​ലാ​യി​ലെ ഒ​രേ​ക്ക​ർ നെ​ൽ​പ്പാ​ടം തീ ​പി​ടി​ച്ചു ന​ശി​ച്ചു. പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ​ഒാ​ഫീ​സ​റാ​യ ഡോ.​ഇ​ന്ദ്രാ​ത്മ​ജ​ന്‍റെവീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വി​ള​വെ​ടു​ക്കാ​റാ​യ നെ​ൽ​കൃ​ഷി​ക്കാണ് തീ ​പി​ടി​ച്ച​ത്. തീ ​പ​ട​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ഒാ​ടി​ക്കൂ​ടി തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ​അ​യ​ൽ​വാ​സി​യു​ടെ മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡോ.​ഇ​ന്ദ്രാ​ത്മ​ജ​ൻ പാ​രി​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.​ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡ​യ​റി ഫാ​മി​ലെ ഗ​ർ​ഭി​ണി​യാ​യ പ​ശു​ക്ക​ളും നേ​ര​ത്തെ മേ​യു​ന്ന​തി​നി​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​രി​പ്പ​ള്ളി എ​സ് ഐ ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ഇ​ക്കാ​ര്യം ക​ല്ലാ​വാ​തു​ക്ക​ൽ കൃ​ഷി​ഭ​വ​നി​ൽ അ​റി​യി​ച്ച​താ​യും ഡോ.​ഇ​ന്ദ്രാ​ത്മ​ജ​ൻ പ​റ​ഞ്ഞു.

Read More

ഭൂലോക തട്ടിപ്പുകാരി, റീന സാമൂവേല്‍ കേരളം വിട്ടതായി സൂചന; യുവതിക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

കൊ​ല്ലം : ഡോ​ക്ട​ർ ച​മ​ഞ്ഞ് വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് സം​ഘം അ​ന്യ​സം​സ്ഥാ​ന​ത്തേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ര​വാ​ലൂ​ർ സ്വ​ദേ​ശി​നി റീ​ന​ക്കെ​തി​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. വി​വാ​ഹി​ത​യും ര​ണ്ട് മ​ക്ക​ളു​ടെ മാ​താ​വു​മാ​യ റീ​ന ആ​ദ്യ​വി​വാ​ഹ​മെ​ന്നു പ​റ​ഞ്ഞ് കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​യാ​യ സൈ​നി​ക​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ത​മ്മി​ലു​ള്ള വി​വാ​ഹ​വും ന​ട​ന്നു. ഡോ.​അ​നാ​മി​ക എ​ന്ന​പേ​രാ​ണ് ഇ​വ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ത​നി​ക്ക് ബ​ന്ധു​ക്ക​ളാ​രു​മി​ല്ലെ​ന്നും എ​റ​ണാ​കു​ള​ത്തു​ള്ള ഒ​രു അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് വ​ള​ർ​ന്ന​തെ​ന്നും പ​റ​ഞ്ഞാ​ണ് സൈ​നി​ക​നു​മാ​യി അ​ടു​ത്ത​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​ക​നാ​ൾ ക​ഴി​യും​മു​ന്പേ ഇ​വ​ർ ചെ​ന്നൈ​യി​ലേ​ക്ക് പോ​യി. ചെ​ന്നൈ​യി​ലെ റെ​യി​ൽ​വേ ഹോ​സ്പി​റ്റ​ലി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി ജോ​ലി​ല​ഭി​ച്ച​താ​യി ഭ​ർ​തൃ​വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും പ​ല​ത​വ​ണ വീ​ട്ടി​ലെ​ത്തു​ക​യും ചെ​യ്തു. വീ​ട്ടി​ൽ ഡോ​ക്ട​റു​ടെ പേ​രെ​ഴു​തി​യ ബോ​ർ​ഡും സ്ഥാ​പി​ച്ചു. വീ​ട്ടി​ൽ​വ​രു​ന്ന സ​മ​ങ്ങ​ളി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​ർ സൈ​നി​ക​നി​ൽ​നി​ന്ന് പ​ല​പ്പോ​ഴാ​യി വ​ൻ​തു​ക​യും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ സൈ​നി​ക​ന്‍റെ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്;  ക്ര​മ​ക്കേ​ട്‍ ക​ണ്ടെ​ത്താ​ന്‍ കൊല്ലത്ത് 11 ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍

കൊല്ലം: വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ള്‍, മ​ദ്യം വി​ത​ര​ണം തു​ട​ങ്ങി​യ വി​വി​ധ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​‍​ത്താ​ന്‍ ജി​ല്ല​യി​ല്‍ 11 സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച​താ​യി ജി​ല്ലാ തിെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു. ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടീ​മി​ല്‍ ജി​ല്ലാ​ത​ല ഓ​ഫീ​സ​ര്‍​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​റും ഉ​‍​ണ്ടാ​യി​രി​ക്കും. സ്‌​പെ​ഷല്‍ ത​ഹ​സി​ല്‍​ദാ​ര്‍ എം.​പി പ്രേം​ലാ​ലി​ന്‍റെ (ഫോ​ണ്‍ 9446306739) നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ക. കു​​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ടീ​മി​നെ സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ പി. ​രാ​ജേ​ന്ദ്ര​ന്‍​പി​ള്ള(9497780425), ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ജെ. ​ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ്(9447763640), ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ടി. ​കു​മാ​രി(9496074294), പു​ന​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ആ​ര്‍.​എ​സ്. ബി​ജു​രാ​ജ്(8547618457), ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ സോ​മ​നാ​ഥ​ന്‍ നാ​യ​ര്‍(8547610501), പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രേ​മ​ച​ന്ദ്ര​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള  തു​ക മി​ൽ​മ ജീ​വ​ന​ക്കാ​ർ ന​ൽ​കി

കൊ​ല്ലം: എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​വ​യ്ക്കു​ന്ന​തി​നു​ള്ള തു​ക മി​ൽ​മ കൊ​ല്ലം ഡ​യ​റി​യി​ലെ ജീ​വ​ന​ക്കാ​ർ ന​ൽ​കി. മി​ൽ​മ കൊ​ല്ലം ഡ​യ​റി​യി​ലെ ഐ​എ​ൻ​റ്റി​യു​സി യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​പി​എ​ഫ് സം​ഗ​മ​ത്തി​ലും മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​ന് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ൻ.സം​ഗ​മ​വും സ്വീ​ക​ര​ണ​വും തി​രു​വ​ന​ന്ത​പു​രം മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ: ​ജി പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​ൻ ബോ​ർ​ഡ് അം​ഗം കെ. ​രാ​ജ​ശേ​ഖ​ര​ൻ, ജി. ​ബാ​ബു​നാ​ഥ്‌ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. പ്ര​സ​ന്ന​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തി​നാ​യു​ള്ള 25000 രൂ​പ​യും മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​ന് ഉ​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​തി​നു​ള്ള ഉ​പ​ഹാ​ര​വും മി​ൽ​മ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജി ​പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ കൈ​മാ​റി.…

Read More

ക​ടു​ത്ത​വേ​ന​ലും കാ​ലി​ത്തീ​റ്റ​യു​ടെ വി​ലവ​ർ​ധന​വും; ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

മു​ള​വൂ​ർ സ​തീ​ഷ് ശാ​സ്താം​കോ​ട്ട: ക​ടു​ത്ത വേ​ന​ലും പ്ര​തി​ദി​നം കാ​ലി​ത്തീ​റ്റ​ക​ൾ​ക്കു​ണ്ടാ​കു​ന്ന വി​ല വ​ർ​ദ്ധ​ന​യും മൂ​ലം സം​സ്ഥാ​ന​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ൽ. ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ലം​ഓ​രോ ദി​ന​വും ത​ള്ളി നീ​ക്കാ​ൻ ക​ഴി​യാ​തെ​ക്ഷീ​ര​ക​ർ​ഷ​ക​ർ ഉ​ഴ​ലു​ക​യാ​ണ്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ ല​ഭ്യ​മാ​യി​കൊ​ണ്ടി​രു​ന്ന പ​ച്ച​പു​ല്ല് ല​ഭി​ക്കാ​തെ വ​രി​ക​യും പാ​ൽ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ വ​ലി​യ കു​റ​വ് ഉ​ണ്ടാ​യി ന​ഷ്ടം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പ്ര​തി​ദി​നം കാ​ലി​ത്തീ​റ്റ​ക​ളു​ടെ വി​ല വ​ർ​ദ്ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​മ്പ് വ​രെ 900 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന മി​ൽ​മ ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് ഇ​പ്പോ​ൾ 1045 രൂ​പ​യാ​ണ് വി​ല.​ഇ​തി​ൽ ത​ന്നെ 45 രൂ​പ​യു​ടെ വി​ല വ​ർ​ദ്ധ​ന ഉ​ണ്ടാ​യ​ത് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ലാ​ണ്. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ര​ള ഫീ​ഡ്സി​ന് 1025 രൂ​പ​യും മ​റ്റ് ഒ​ട്ട് മി​ക്ക സ്വ​കാ​ര്യ ക​മ്പ​നി​കാ​ലി​ത്തീ​റ്റ​ക​ൾ​ക്ക് ആ​യി​ര​ത്തി​നും ആ​യി​ര​ത്തി അ​ൻ​പ​തി​നും ഇ​ട​യി​ലാ​ണ് വി​ല. മി​ൽ​മ – കേ​ര​ള ഫീ​ഡ്സ് കാ​ലി​ത്തീ​റ്റ ക​ളു​ടെ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​കാ​ര്യ…

Read More

പോസ്റ്റ് വാടക കൂട്ടി കെഎസ് ഇബി; സർക്കിൾ ഓഫീസിലേക്ക് മാർച്ച് നടത്തി കേ​ബി​ൾ ടി.​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

കൊല്ലം :കേ​ബി​ൾ ടി.​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എ​സ് ഇ ​ബി സ​ർ​ക്കി​ൾ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ്ണ​യും സം​ഘ​ടി​പ്പി​ച്ചു.​ കേ​ബി​ൾ ടി​വി​യു​ടെ കെഎസ്ഇബി പോ​സ്റ്റ് വാ​ട​ക 17 രൂ​പ​യി​ൽ നി​ന്നും 448 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​വ​ർ​ദ്ധ​ന​വ് പി​ൻ​വ​ലി​ക്കു​ക., ചെ​റു​കി​ട കേ​ബി​ൾ ടി​വി നെ​റ്റ് വ​ർ​ക്കു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള പോ​സ്റ്റ് വാ​ട​ക​അ​മ്പ​ത് ശ​ത​മാ​നം ഇ​ള​വ് ന​ൽ​കു​ക, വാ​ർ​ഷി​ക വ​ർ​ദ്ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, റി​ല​യ​ൻ​സി​നോ​ടും, കു​ത്ത​ക​ക​ളോ​ടു​മു​ള്ള പ്രീ​ണ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വി​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​യി​രു​ന്നു സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.​മു​ൻ എം​പി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ത്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തെ ത​ട​യു​ന്ന സ​മീ​പ​ന​മാ​ണ് കു​ത്ത​ക​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് കെഎൻ ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. കു​ത്ത​ക​വ​ൽ​ക്ക​ര​ണ​ത്തി​നെതിരെ ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കും.കേ​ര​ള വി​ഷ​ന്‍റെ ഡേ​റ്റാ പ്ലാ​നാ​ണ് ഇ​ന്ന് പ​ര​ക്കെ കേ​ര​ള​ത്തി​ൽ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന തെ​ന്നും അ​ദ്ദേഹംപ​റ​ഞ്ഞു, കേ​ബി​ൾ ടി​വി​ശ്യം ഖ​ല​യെ ഇ​ല്ലാ​താ​ക്കു​ന്ന നി​ല​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും…

Read More

കരിക്കകത്ത് ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്തി​ന്  എ​ത്തി​ച്ച ആ​ന വി​ര​ണ്ടോടി;  പരിഭ്രാന്തിയിലായി നാട്ടുകാർ

തി​രു​വ​ന​ന്ത​പു​രം: ക​രി​ക്ക​ക​ത്ത് ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്തി​ന് എ​ത്തി​ച്ച ആ​ന വി​ര​ണ്ട പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​രി​ക്ക​കം മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യാ​ണ് വി​ര​ണ്ട​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം പ​ര​വൂ​ർ പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി​യു​ടെ ആ​ന​യാ​ണ് വി​ര​ണ്ട​ത്. ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കു​ന്ന​തി​നി​ടെ ആ​ന വി​ര​ണ്ട് വേ​ൾ​ഡ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ ആ​യി​രം​തോ​പ്പി​ലേ​ക്ക് ഓ​ടിക്ക​യ​റു​ക​യാ​യി​രു​ന്നു. ആ​ന​യെ ക​ണ്ട് നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. പേ​ട്ട പോ​ലീ​സും റ​വ​ന്യു അ​ധി​കൃ​ത​രും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും ആ​ന​യെ ത​ള​യ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Read More

തു​ഷാ​റി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ല; തൃ​ശൂ​രി​ൽ എ​ൻ​ഡി​എ പ​ച്ച​തൊ​ടി​ല്ലെ​ന്ന പ​രി​ഹാ​സവുമായി വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സി​നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കും ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ക​നും ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ച്ചാ​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി. എ​സ്എ​ൻ​ഡി​പി യോ​ഗം ഭാ​ര​വാ​ഹി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്ന മു​ൻ നി​ല​പാ​ടി​ൽ താ​ൻ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി ആ​രെ​ങ്കി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ത​ന്നെ അ​ത് ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​ച്ച ശേ​ഷ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന കാ​ര്യം ത​ന്നോ​ട്ട് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ എ​ൻ​ഡി​എ​യ്ക്ക് വി​ജ​യ സാ​ധ്യ​ത​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ സീ​റ്റി​ൽ എ​ൻ​ഡിഎ​യ്ക്ക് കി​ട്ടി​യ വോ​ട്ടും മ​റ്റു ര​ണ്ട് മു​ന്ന​ണി​ക​ൾ​ക്ക് കി​ട്ടി​യ വോ​ട്ടും താ​ര​ത​മ്യം ചെ​യ്താ​ൽ ത​ന്നെ ആ​ർ​ക്കും കാ​ര്യ​ങ്ങ​ൾ പി​ടി​കി​ട്ടു​മെ​ന്നാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രി​ഹാ​സം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ എ​ൻ​ഡി​എ​യു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളു​വെ​ന്ന് പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​ന​ത്തി​ന്…

Read More

എ​സ്​എ​സ്എ​ല്‍​സി പ​രീ​ക്ഷ നാ​ളെ മുതൽ; ജില്ലയിൽ 31685 വിദ്യാർഥികൾ പരീക്ഷയെഴുതും

കൊല്ലം: 2019-ലെ ​എ​സ്.​എ​സ്.​എ​ല്‍​സി പ​രീ​ക്ഷ നാ​ളെ മു​ത​ല്‍ 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.45 മു​ത​ല്‍ ന​ട​ക്കും. ജി​ല്ല​യി​ല്‍ പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യി ജി​ല്ല​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. റ​വ​ന്യൂ ജി​ല്ല​യി​ല്‍ കൊ​ല്ലം(112), കൊ​ട്ടാ​ര​ക്ക​ര(67), പു​ന​ലൂ​ര്‍(52) എ​ന്നീ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലാ​യി ആ​കെ 231 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ജി​ല്ല​യി​ല്‍ ആ​കെ 31685 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തും. ഇ​തി​ല്‍ 31647 പേ​ര്‍ റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​തി​ല്‍ 16482 ആ​ണ്‍​കു​ട്ടി​ക​ളും 15165 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 4596 പേ​രും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ 102 കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തും. പ​ട്ട​ത്താ​നം വി​മ​ല​ഹൃ​ദ​യ ഹൈ​സ്‌​കൂ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ള്ള​ത്(809). മൂ​ന്നു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​ഫീ​സ​ര്‍​മാ​രു​ടെ പ​രി​ധി​യി​ല്‍ പോ​ലീ​സ് കാ​വ​ലി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​ര്‍ പാ​ക്ക​റ്റു​ക​ള്‍ ഓ​രോ ദി​വ​സ​ത്തേ​ക്കു​മു​ള്ള​ത് പ​രീ​ക്ഷാ കേ​ന്ദ്രം അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ര്‍/​ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ര്‍ പ​രി​ശോ​ധി​ച്ച് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍…

Read More