പുനലൂർ: വേനൽ ചൂട് കടുക്കുമ്പോൾ നഗരത്തിൽ സൂര്യാഘാതത്തിന് സാധ്യതയേറുകയാണ്. ഇന്നലെ നഗരത്തിൽ 40 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നഗരമധ്യത്ത് സ്ഥിതി ചെയ്തിരുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിടെനിന്നും താരതമ്യേനെ താഴ്ന്നതും വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടതുമായ കലയനാട് ആണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരവുമുണ്ട് ഇവിടേയ്ക്ക്. ഇവിടെ നിന്നുള്ളതാപനില കൃത്യതയില്ല എന്ന ആക്ഷേപവും നിലനിൽക്കെ40 ഡിഗ്രി എന്നു പറയുമ്പോൾ അതിലും മുകളിൽ താപനില കണക്കാക്കേണ്ടി വരും. നഗരത്തിൽ കയറി നിൽക്കാൻ ആവശ്യത്തിന് കാത്തിരിപ്പു കേന്ദ്രങ്ങളുടെ അഭാവം വളരെ കൂടുതൽ ആണ്. ചൂടിന്റെ കാഠിന്യം ഏറിയതോടെ നഗരത്തിൽ എത്തപ്പെടുന്നവർ കടത്തിണ്ണകളെ ആണ് ആശ്രയിക്കുന്നത്. പുറത്ത് പണിയെടുക്കുന്നവർക്കും ഇപ്പോഴത്തെ ചൂടിന്റെ കാഠിന്യത്താൽ അതിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്. എന്നാൽ മുൻ വർഷങ്ങളിലെ പോലെ തൊഴിൽശാലകളിലെ സമയക്രമത്തിലും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. പുറത്തെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികൾ ഏറെ പണിയെടുക്കുന്ന മേഖലയാണ്…
Read MoreCategory: Kollam
ബാലഭാസ്കർ വിടവാങ്ങിയിട്ട് 5 മാസം; ആദരവർപ്പിച്ച് കൊല്ലത്ത് സംഗീത അർച്ചന
കൊല്ലം: വയലിനിസ്റ്റ് ബാലഭാസ്കറിന് ആദരവർപ്പിച്ച് കൊല്ലത്ത് സംഗീത അർച്ചനനടന്നു .ബാലഭാസ്കർ കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സംഗീതാർച്ചന .നനഞ്ഞ കണ്ണുകളോടെ ഏവരും കാതോർത്തു . ആ സംഗീത വേദിയിലെ വയലിൻ നാദത്തിൽ ബാലഭാസ്കർ പ്രിയപ്പെട്ടവർക്ക് മരണമില്ലാത്തവനായി. ബാലഭാസ്കർ വിടവാങ്ങിയിട്ട് 5 മാസം പിന്നിടുമ്പോൾ ബലസ്മൃതി എന്ന പേരിലാണ് കൂട്ടായ്മ ഒരുങ്ങിയത്.ബാലഭാസ്കറിന്റെ ശിഷ്യനായ ബാലഗോപാലിന്റെയും അരവിന്ദ് ഹരിദാസിന്റെയും നേതൃത്വത്തിലായിരുന്നു സംഗീതാർച്ചന. സംവിധായൻ രാജീവ് അഞ്ചലും പിന്നണി ഗായകൻ അഫ്സലും ചേർന്ന് ബാലസ്മൃതി ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക,അവശ കലാകാരന്മാരെ സഹായിക്കുക, കലാവാസനയുള്ള കുട്ടികൾക്ക് വിദഗ്ധ പരിശീലനവും സാമ്പത്തിക പിന്നാക്കക്കാരെ കണ്ടെത്തി പരിപോഷിപ്പിക്കുക. റോഡപകടങ്ങളിൽ പെടുന്നവരെ സഹായിക്കുകയും അതിൽ അവശത അനുഭവിക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയും ചെയ്യുക അപകടങ്ങളിൽ പെടുന്ന നിർധനർക്ക് സാമ്പത്തിക സഹായം എത്തിക്കുക തുടങ്ങിയ കാര്യങ്ങളും സംഘടന ലക്ഷ്യമിടുന്നു. ബാലസ്മൃതിയുും ട്രാവൻകൂർ മെഡിക്കൽ കോളജും ചേർന്ന് നടപ്പാക്കുന്ന റോഡ്…
Read Moreകൊല്ലം -വേളാങ്കണ്ണി ട്രെയിൻ സമയം പുന:ക്രമീകരിക്കാൻ നടപടിയായതായി എംപി
കൊല്ലം : വേളാങ്കണ്ണി തീവണ്ടി യാത്രക്കാരുടെ സൗകര്യാർത്ഥം സമയം പുനഃക്രമീകരിച്ച് എറണാകുളത്തേക്ക് നീട്ടി ഉത്തരവായതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലം വേളാങ്കണ്ണി തീവണ്ടി അനുവദിച്ചുവെങ്കിലും സമയക്രമം കൊല്ലത്ത് നിന്നുള്ള തീർത്ഥാടകർക്ക് സൗകര്യപ്രദമായിരുന്നില്ല. തീവണ്ടിയിൽ കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകർക്ക് പോകുവാനും മടങ്ങിവരാനും സൗകര്യപ്രദമായ വിധം പുനഃക്രമീകരിക്കണമെന്നും എറണാകുളത്തേക്ക് ദീർഘിപ്പിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമയം പുനഃക്രമീകരിക്കാമെന്നും എറണാകുളത്തേക്ക് ദീർഘിപ്പിക്കാമെന്നും റയിൽവേ ഉറപ്പ് നൽകിയിരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് ശനിയാഴ്ച രാവിലെ 10.15 ന് എറണാകുളത്ത് നിന്നും യാത്ര തിരിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്തും ഞായറാഴ്ച വെളുപ്പിന് 4.45 ന് വേളാങ്കണ്ണിയിലും എത്തിച്ചേരും. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവിടങ്ങളിൽ ട്രെയിന്‍ സ്റ്റോപ്പുണ്ട്. ഞായറാഴ്ച വൈകുന്നേരം 6.50 ന് വേളാങ്കണ്ണിയിൽ നിന്നും യാത്ര പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ…
Read Moreകൊട്ടിയത്ത് മർദനമേറ്റ പ്രവാസി മരിച്ച സംഭവം; മദ്യപസംഘത്തിൽ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യുന്നു
കൊല്ലം: മർദനമേറ്റ് പ്രവാസി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മദ്യപസംഘത്തിൽപ്പെട്ട ചിലരെ ചോദ്യം ചെയ്തുവരികയാണ്. ഉമയനല്ലൂർ പേരയം പുലരിയിൽ ഷൈൻ (47) ആണ് മരിച്ചത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ ചിലരാണ് ഇയാളെ മർദിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മദ്യപസംഘത്തിൽപ്പെട്ട ചിലരെക്കുറിച്ച് വിവരം ലഭിച്ചത്. മുഖത്തും തലയ്ക്കും പരിക്കേറ്റ ഷൈൻ ചികിത്സതേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു. അയൽവാസിയും മറ്റൊരു യുവാവും ചേർന്ന് ഷൈനെ മർദിച്ചതായി വീട്ടുകാരും പോലീസിന് മൊഴിനൽകിയിരുന്നു.
Read Moreഗൃഹനാഥന്റെ മരണം : ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവതി അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
ചവറ സൗത്ത്: ഗൃഹനാഥന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര കോയിവിള പാവുമ്പ വിഷ്ണുഭവനത്തില്‍ ഗോപാലകൃഷ്ണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തേവലക്കര കോയിവിള ഭരണിക്കാവില്‍ വാടകക്ക് താമസിക്കുന്ന ഷൈലജ (45) യെയാണ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതാം തീയതി ഷൈലജയുടെ വീടിന് മുന്നിലാണ് ഗോപാലകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് സ്കൂട്ടറും കന്നാസില്‍ ഡീസലും ലൈറ്ററും പോലീസ് കണ്ടെത്തിയിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയുണ്ടന്നാരോപിച്ചതിനാല് അസ്വാഭിക മരണത്തിന് പോലീസ് കേസെടുത്ത് അന്വഷണം നടത്തി വരുകയായിരുന്നു. പോലീസ് പറയുന്നത്: ഗോപാലകൃഷ്ണനും ഷൈലജയും തമ്മില്‍ സാമ്പത്തിക ഇടപെടുലുകള്‍ ഉണ്ടായിരുന്നു.ഗോപാലകൃഷ്ണന്റെ കൈയില്‍ നിന്ന് പലതവണയായി പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് തിരിച്ച് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഗോപാലകൃഷ്ണപിളളയെ ഷൈലജയുടെ വീടിന് മുന്നില്‍ മരണമടഞ്ഞതായി കണ്ടെത്തുകയായിരുന്നു. നേരത്തെ കോടതിയില്‍ ഷൈലജക്കെതിരെ ഗോപാലകൃഷ്ണന് സാമ്പത്തിക തട്ടിപ്പിനെതിരെ കേസ് നല്‍കിയിരുന്നു. ആത്മഹത്യ…
Read Moreഇടിച്ചിട്ട വാഹനം നിർത്താതെ പോയി; ആരും തിരിഞ്ഞുനോക്കിയില്ല; പരിക്കേറ്റയാൾ റോഡിൽ കിടന്നത് ഒരു മണിക്കൂർ; സംഭവം കുളത്തൂപ്പുഴയില്‍
കുളത്തൂപ്പുഴ: കുളത്തുപ്പുഴ പ്രദേശത്ത് അലഞ്ഞ് നടന്നിരുന്ന മാനസികവിഭ്രാന്തിയുളള മധ്യവയസ്കനെ ഇടിച്ചിട്ട വാഹനം നിർത്താതെ കടന്നു കളഞ്ഞു. ദേഹമാസകലം മുറിവേറ്റ് ഒടിഞ്ഞ് തൂങ്ങിയ കാലുമായി രക്തം വാർന്ന് റോഡിൽക്കിടന്ന മധ്യവയസ്കനെ ആശുപത്രിയിൽ എത്തിച്ചത് ഒരു മണിക്കൂറിനുശേഷം. കല്ലുവെട്ടാംകുഴി കാഞ്ഞിരവേൽ വീട്ടിൽ മോനി എന്നുവിളിക്കുന്ന യോഹന്നാനെയാണ് (50) ഇന്നുപുലർച്ചെ അമിതവേഗതയിൽ കടന്നുപോയ വാഹനം ഇടിച്ചിട്ടത്. ഇന്നലെ രാവിലെ ആറോടെ ഗണപതിയമ്പലത്തിന് സമീപം സ്വകാര്യ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ കുളത്തൂപ്പുഴ പോലീസ് ഇയാളുടെ ബന്ധുവിനെ വിളിച്ച് വരുത്തി. തുടർന്ന് അഞ്ചലിൽ നിന്ന് ആംബുലൻസ് വരുത്തി ഏഴിനുശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുളത്തൂപ്പുഴ പോലീസ്.
Read Moreപൊതുവിദ്യാഭ്യാസ സംരക്ഷണയജ്ജത്തിൽ ജില്ലയില്‍ ഹൈടെക്കായത് 3557 ക്ലാസ് മുറികള്‍
കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ജത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എട്ടു മുതല്‍ 12 വരെ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ജില്ലയില്‍ 3557 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി. ഇതില്‍ 384 ക്ലാസ് മുറികളില്‍ മൊബൈല്‍ രൂപത്തിലാണ് സംവിധാനമൊരുക്കിയത്. 170 സര്‍ക്കാര്‍ സ്കൂളുകളും 214 എയ്ഡഡ് സ്കൂളുകളും ഉള്‍പ്പടെ 384 സ്കൂളുകളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇതിനായി കിഫ്ബി സഹായത്തോടെ 29.93 കോടി രൂപ കൈറ്റ് ചെലവഴിച്ചു. 4716 ലാപ്ടോപ്പുകളും 3527 പ്രൊജക്ടറുകളും 3416 സ്പീക്കറുകളും 3362 മൗണ്ടിംഗ് കിറ്റുകളും ഹൈടെക്ക് ക്ലാസ് മുറികള്‍ക്കായി ലഭ്യമാക്കി. ഇതിനുപുറമേ 383 ടെലിവിഷന്‍, 384 ഡി.എസ്.എല്‍.ആര് ക്യാമറ, 384 ഫുള്‍ എച്ച്.ഡി വെബ് ക്യാം എന്നീ ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി നല്കി. സമഗ്ര വിഭവ പോര്‍ട്ടല്‍ ഉപയോഗിച്ച് ഹൈടെക്ക് ക്ലാസ് മുറികളില്‍ വിനിമയം നടത്താനുള്ള അധ്യാപക…
Read Moreശീതളപാനീയങ്ങൾക്ക് വിലയേറി; സോഡായ്ക്ക് ഏഴുരൂപയാകും
കുന്നത്തൂർ: സോഡായ്ക്കും മറ്റ് അനുബന്ധ ശീതളപാനീയങ്ങൾക്കും വില വർധിപ്പിച്ചു.വിവിധ കാരണങ്ങളാൽ വ്യവസായം നഷ്ടത്തിലായതിനാൽ വില വർധനവ് അനിവാര്യമായതായി കേരള സോഡാ സോഫ്റ്റ് ഡ്രിങ്ക്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കുന്നത്തൂർ താലൂക്ക് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. 300 മി.ലിറ്ററുള്ള 24 കുപ്പികളടങ്ങിയ ഒരു കെയ്സ് സോഡയ്ക്ക് 100 രൂപയാകും.നിലവിൽ അഞ്ച് രൂപ വിലയുണ്ടായിരുന്ന സോഡ ഏഴ് രൂപയാകും. 300 മി.ലിറ്റർ ലമൺ സോഡയ്ക്ക് 12 രൂപയും 200 മി.ലിറ്ററിന് 10 രൂപയും 200 മി.ലിറ്റർ മാംഗോ ജ്യൂസിന് 12 രൂപയുമാക്കി. സോഡാ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർധനവും ജിഎസ്ടി, ലേബർചാർജ്, വാട്ടർ പ്യൂരിഫിക്കേഷൻ ടെസ്റ്റ് ചാർജ്, ലൈസൻസ് ഫീസ് വർധനവ് തുടങ്ങിയ കാരണങ്ങളാണ് വില വർധനവിനായി ചൂണ്ടിക്കാണിക്കുന്നത്. കുന്നത്തൂർ താലൂക്കിൽ മാത്രം നൂറോളം സോഡാ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.ഇതിൽ തന്നെ ഭൂരിഭാഗവും കുടിൽ വ്യവസായമായും സ്വയം തൊഴിലായുമാണ്…
Read Moreപ്രേമചന്ദ്രൻ എംപിയുടെ പ്രവർത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു
കൊല്ലം :എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം അടങ്ങുന്ന വികസന രേഖ പ്രകാശനം ചെയ്തു. കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് സി.വി. പത്മരാജൻ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീന്‍ നൽകിയാണ് പ്രകാശനം ചെയ്തത്. ജനപ്രതിനിധികളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്നുളളതിന്റെ മാതൃകയാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ പ്രവർത്തനമെന്നും, മികവിന്റെ നേർക്കാഴ്ചയാണ് വികസന രേഖയെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. വികസന രേഖ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ബൈപാസ്, പുനലൂർ – ചെങ്കോട്ട ഗേജ്മാറ്റം, കൊല്ലം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം, ഇ.എസ്.ഐ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയുടെ സമഗ്ര വികസനം, കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിട സമുച്ചയം, എം.പി. ഫണ്ടിന്റെ സന്പൂർണ്ണ വിനിയോഗം തുടങ്ങി ഓരോ…
Read Moreആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ വിനീതിന് പിന്നാലെ യുവതിയും മരിച്ചു
കൊല്ലം :ഇരവിപുരം കാരിക്കുഴി ഏലായിലെ കുറ്റിക്കാട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ യുവതിയും മരിച്ചു. ഇരവിപുരം ഇടക്കുന്നം തൊടിയിൽ വീട്ടിൽ രേഷ്മ (27) ആണ് മരിച്ചത്. ഇവരോടൊപ്പം പൊള്ളലേറ്റ യുവാവ് വിനീത് (30) ഇന്നലെതന്നെ മരിച്ചിരുന്നു. രാത്രി ഒന്‍പതോടെ ഇരവിപുരം ഇടക്കുന്നത്ത് കോളനിക്കടുത്തുള്ള കാരിക്കുഴി ഏലായിലാണ് സംഭവം. ഉണങ്ങി പടർന്നുകിടക്കുന്ന വള്ളികൾക്കിടയിൽ കയറി ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വള്ളിക്കാട്ടിൽ തീപടർന്നുപിടിച്ചതോടെയാണ് പരിസരവാസികൾ വിവരം അറിഞ്ഞത്. ഫയർഫോഴ്സ് യൂണിറ്റെത്തി ഏറെ ശ്രമം നടത്തിയയശേഷമാണ് കുറ്റിക്കാട്ടിലെ തീകെടുത്താനായത്. പ്രദേശവാസികൾ ഇരുവരെയും കൊല്ലം ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും വിനീത് മരിച്ചിരുന്നു. ദേഹമാസകലം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. വിനീതിന്റെ മൃതദേഹം കൊല്ലം ജില്ലാആശുപത്രി മോർച്ചറിയിലും രേഷ്മയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിനീതിന്റെ ബന്ധുവും വിവാഹിതയുമാണ്രേഷ്മയെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.
Read More