ചവറയിൽ വി​ദ്യാ​ർ​ഥി മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വം; മ​ർ​ദ​നം മൂ​ല​മു​ള്ള ആ​ന്ത​രി​ക ര​ക്ത​സ്രാ​വമാണ് മ​ര​ണ​കാ​ര​ണ​മെന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീസ്​; സംഭവത്തിൽ  സിപിഎം പ്രാദേശിക നേതാവിനും പങ്കുള്ളതായി കോൺഗ്രസ്

ച​വ​റ : വി​ദ്യാ​ർ​ഥി മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച കേ​സി​ൽ ജ​യി​ല്‍ വാ​ര്‍​ഡ​ൻ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രി​ച്ച ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ ചി​റ​ക്കാ​ല​ക്കോ​ട്ട് കി​ഴ​ക്ക​തി​ല്‍ ര​ഞ്ജി​ത്തി ( 18 ) ന്‍റെ ബ​ന്ധു​ക്ക​ളും കോ​ൺ​ഗ്ര​സും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഭ​ര​ണ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കൊ​ല്ലം ജി​ല്ലാ ജ​യി​ല്‍ വാ​ര്‍​ഡ​ന്‍ തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ മ​ല്ല​ക​ത്ത് കി​ഴ​ക്ക​തി​ൽ വി​നീ​തി ( 30 )നെ ​ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൊ​ല​പാ​ത​ക​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് . സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വി​നീ​തി​നൊ​ടൊ​പ്പം എ​ത്ര പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് പോ​ലീ​സ് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല. ര​ഞ്ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ…

Read More

കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം മൂന്നിന് നാടിന് സമർപ്പിക്കും

കൊ​ല്ലം :റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ടം മൂന്നിന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി അ​റി​യി​ച്ചു. ബു​ക്കിം​ഗ് ഓ​ഫീ​സ്, സ​ർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ, ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് എ​ന്നി​വ​യാ​ണ് ര​ണ്ടാം ക​വാ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മ്മാ​ണ​ത്തി​ന് മൂ​ന്ന് കോ​ടി എ​ണ്‍​പ​ത്തി​യേ​ഴ് ല​ക്ഷം രൂ​പ​യും ബു​ക്കിം​ഗ് ഓ​ഫീ​സ്, സ​ർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ എ​ന്നി​വ​യു​ടെ നി​ർ​മ്മാ​ണ​ത്തി​ന് മൂ​ന്ന് കോ​ടി മു​പ്പ​ത്തി​യെ​ട്ട് ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വി​ട്ടി​ട്ടു​ള്ള​ത്. എം.​പി ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ഇ​രു​പ​ത്തി​ര​ണ്ട് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ഗേ​റ്റും ചു​റ്റു​മ​തി​ലും ഇ​ല്യു​മി​നേ​റ്റ​ഡ് ബോ​ർ​ഡും നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​ത്ത് നി​ന്നും എ​ത്തി​ച്ചേ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ബു​ക്കിം​ഗ് ഓ​ഫീ​സി​ൽ നി​ന്നും ടി​ക്ക​റ്റ് എ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ൽ​ന​ട​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പാ​ത​യും വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി റോ​ഡ് സൗ​ക​ര്യ​വും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​ല​വി​ൽ കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ൽ…

Read More

സംസ്ഥാനത്തെ ആദ്യ സൗജന്യ ഗാർഹിക കുടിവെള്ള കണക്ഷൻ  പദ്ധതി ഉദ്ഘാടനം നാളെ

കൊ​ല്ലം: അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ ഗാ​ര്‍​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കൊ​ല്ലം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ലു​ള്ള പ​തി​നാ​യി​രം ക​ണ​ക്ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ക​ട​പ്പാ​ക്ക​ട സ്‌​പോ​ട്‌​സ് ക്ല​ബി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് മേ​യ​ര്‍ അ​ഡ്വ. വി. ​രാ​ജേ​ന്ദ്ര​ബാ​ബു അ​റി​യി​ച്ചു.​ കേ​ന്ദ്ര സം​സ്ഥാ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പൊ​തു​ടാ​പ്പു​ക​ളെ​ല്ലാം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കും . ഇ​തോ​ടെ വാ​ട്ട​ര്‍ അ​തോ​റി​റ്റി​ക്ക് വെ​ള്ള ക​രം ഇ​ന​ത്തി​ല്‍ അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന 25 ല​ക്ഷം രൂ​പ പ്ര​തി​മാ​സം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യാ ഫ്രാ​ന്‍​സി​സ് പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാക്കം നി​ല്‍​ക്കു​ന്ന ദു​ര്‍​ബ​ല വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 11000 ക​ണ​ക്ഷ​നും ഉ​ള്‍​പ്പെ​ടെ 21000ല്‍ ​അ​ധി​കം ക​ണ​ക്ഷ​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും. ര​ണ്ടാം ഘ​ട്ട​ത്തി​ന്റെ പ​ട്ടി​ക ത​യ്യാ​റാ​ക്കി…

Read More

ഓൺലൈൻ സംവിധാനത്തിന് മുൻപ്  റേ​ഷ​ന്‍ കാ​ര്‍​ഡി​നാ​യി നേ​രി​ട്ട് സ​മ​ര്‍​പ്പി​ച്ച  അ​പേ​ക്ഷ​ക​ള്‍ കാ​ണാ​നി​ല്ല; പരാതിയുമായി അപേക്ഷകർ

കു​ള​ത്തൂ​പ്പു​ഴ: പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക് സ​പ്ളൈ ഓ​ഫീ​സി​ല്‍ നേ​രി​ട്ട് സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ പ​ല​തുംകാ​ണാ​നി​ല്ലെ​ന്ന് ആ​ക്ഷേ​പം. പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു മു​മ്പാ​യി പു​ന​ലൂ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓഫീ​സു​ക​ളി​ല്‍ നേ​രി​ട്ട് സ്വീ​ക​രി​ച്ച​വ​യി​ല്‍ പ​ല അ​പേ​ക്ഷ​ക​ളും കാ​ണാ​നി​ല്ലെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റെ നാ​ള്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് അ​പേ​ക്ഷ സ്വീ​ക​ര​ണ​വും വി​ത​ര​ണ​വും ഇ​ക്ക​ഴി​ഞ്ഞ 2018 ജൂ​ലൈ മു​ത​ലാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ മു​ഖേ​നെ ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു മു​മ്പാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​പ്ലൈ ഓ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​നും പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ക​യും അ​ത​നു​സ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി സ്വ​ന്ത​മാ​യി റേ​ഷ​ന്‍ കാ​ര്‍​ഡി​ല്ലാ​തെ വ​ല​ഞ്ഞി​രു​ന്ന പൊ​തു​ജ​നം പെ​ട്ടെ​ന്ന് കാ​ര്‍​ഡു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഏ​റെ ക​ഷ്ട​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സം​ഘ​ടി​പ്പി​ച്ചാ​ണ്…

Read More

ആളുമാറി വിദ്യാർഥിയെ മർദിച്ചു കൊന്ന സംഭവത്തിലെ ജയിൽ വാർഡൻ പോലീസ് പിടിയിൽ

കൊ​ല്ലം: ആ​ളു​മാ​റി മ​ർ​ദ​ന​മേ​റ്റ പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ജി​ല്ലാ ജ​യി​ൽ വാ​ർ​ഡ​ൻ വി​നീ​താ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം അ​രി​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് കഴിഞ്ഞ ദിവസം മ​രി​ച്ച​ത്. ഫെ​ബ്രു​വ​രി 16നാ​ണ് വീ​ടി​നു​ള്ളി​ല്‍ പ​ഠി​ച്ചു കൊ​ണ്ടി​രു​ന്ന ര​ഞ്ജി​ത്തി​നെ ഒ​രു സം​ഘം പി​ടി​ച്ചി​റ​ക്കി മ​ര്‍​ദിച്ച​ത്. പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​നീ​തി​നെ​തി​രേ കൊ​ല​പാ​ത​ക കു​റ്റം പോലീസ് ചു​മ​ത്തി​യി​ട്ടു​ണ്ട്. ര​ഞ്ജി​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം വൈ​കീ​ട്ട് ജി​ല്ലാ ജ​യി​ലി​ല്‍ എ​ത്തി​യ പോ​ലീ​സി​ന് വി​നീ​തി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Read More

മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു നി​യ​മ​ന ഉ​ത്ത​ര​വി​റ​ങ്ങി;  അ​നി​ൽ​കാ​ന്ത് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: അ​നി​ൽ​കാ​ന്തി​നെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യി​രു​ന്ന ബി.​എ​സ്. മു​ഹ​മ്മ​ദ് യാ​സി​ൻ ഇന്ന് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് അ​നി​ൽ​കാ​ന്തി​ന്‍റെ നി​യ​മ​നം. ആ​റു​മാ​സ​ത്തേ​ക്കാ​ണ് അ​നി​ൽ​കാ​ന്തി​ന് പു​തി​യ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി ത​സ്തി​ക സൃ​ഷ്ടി​ച്ച് പോ​ലീ​സ് ത​ല​പ്പ​ത്തെ ഘ​ട​ന​യി​ൽ സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഇ​തോ​ടെ ദ​ക്ഷി​ണ​മേ​ഖ​ല എ​ഡി​ജി​പി​യാ​യി​രു​ന്ന അ​നി​ൽ​കാ​ന്തി​നെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു റേ​ഞ്ച് ഡി​ഐ​ജി​മാ​ർ, ര​ണ്ട് മേ​ഖ​ലാ ഐ​ജി​മാ​ർ എ​ന്നി​വ​രെ​യും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ട്ടു​മാ​സം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന മു​ഹ​മ്മ​ദ് യാ​സി​ൻ ഇ​ന്ന് വി​ര​മി​ക്കും. ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ യാ​സി​ൻ 33 വ​ർ​ഷ​ത്തെ സ​ർ​വീ​സി​ന് ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. 1986 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ദ്ദേ​ഹം.

Read More

മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ അക്രമത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്ക്; സാരമായ പരുക്കോടെ  നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

​കൊല്ലം അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ അ​ടി​യേ​റ്റ് നാ​ല് ബി​ജെ​പി​ക്കാ​ർക്ക് പ​രി​ക്ക് .ക​ണ്ട​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി, അ​നു, അ​ജ​യ​ൻ, സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രി​ൽ ര​ണ്ടു​പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ട​ച്ചി​റ​യി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​വി​വ​രം .മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​വി​വ​രം. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

അ​റ​വ് ശാലകളിലെ മാലിന്യം  ക​നാ​ലി​ൽ ത​ള്ളു​ന്നതായി പരാതി; കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ത​ക്കു​ഴി​യി​ൽ നി​ന്നും തു​രു​ത്തി​ക്ക​ര​യി​ലേ​ക്ക് പോ​കു​ന്ന ക​നാ​ലി​ൽ അ​റ​വ് മാ​ലി​ന്യ​വും, കോ​ഴി​ഫാ​മി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​ത് മൂ​ലം നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ.​ഈ​ഴീ​രേ​ത്ത് മു​ക്ക് മു​ത​ൽ ച​വു​രി​ക്ക​ല​ഴി​ക​ത്ത് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ​ചാ​ക്ക് ക​ണ​ക്കി​ന് കോ​ഴി​വേ​സ്റ്റാണ് ത​ള്ളു​ന്ന​ത്. ഇ​ത് പ​രു​ന്ത്, കാ​ക്ക, തെ​രി​വ് നാ​യ്ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക്ഷി​മൃ​ഗാ​ധി​ക​ൾ കൊ​ത്തി​വ​ലി​ച്ച് , കി​ണ​റ്റി​ലും,വീ​ടി​ന് ചു​റ്റും കൊ​ണ്ടി​ടു​ന്ന​ത് മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണ്.​ദു​ർ​ഗ​ന്ധ​വും, തെ​രി​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും കാ​ര​ണം മു​തി​ർ​ന്ന​വ​ർ​ക്കും, കു​ട്ടി​ക​ൾ​ക്കും വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​വാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. നി​ര​വ​ധി പ​രാ​തി​ക​ൾ കെ.​ഐ.​പി.​അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​നാ​ൽ ജ​ലം വൃ​ത്തി​കേ​ടാ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​ൻ ഇ​വ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.​തു​രു​ത്തി​ക്ക​ര​യി​ലും സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​തു​മാ​യ കോ​ഴി​ക്ക​ട​ക​ളി​ലെ വേ​സ്റ്റാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വ​ൻ​കി​ട ക​മ്പ​നി​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​ട്ടു​ള​ള ഭൂമി തിരിച്ചുപിടിച്ച്  ഭൂരഹിതർക്ക് നൽകണം

കു​ള​ത്തൂ​പ്പു​ഴ : വ​ൻ​കി​ട ക​മ്പ​നി​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​ട്ടു​ള​ള 5.5 ല​ക്ഷം ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് അ​ഡ്വ .എ​സ്.​ഇ.​സ​ഞ്ജ​യ്ഖാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​രി​പ്പ സ​മ​ര​ഭൂ​മി​യി​ൽ പ്രാ​ദേ​ശി​ക ഭൂ​സ​മ​ര ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഭൂ​സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പി​ണ​റാ​യി വി​ജ​യ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ വ​ൻ​കി​ട ക​മ്പ​നി​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി നി​കു​തി സ്വീ​ക​രി​ച്ച് വി​ട്ടു ന​ൽ​കു​ന്ന​ത് ഭൂ​ര​ഹി​ത​രോ​ടു​ള​ള ക​ടു​ത്ത വ​ഞ്ച​ന​യാ​ണ്. തെ​ൻ​മ​ല​യി​ൽ ഹാ​രി​സ​ൺ ക​മ്പ​നി റി​യ എ​സ്റ്റേ​റ്റി​ന് മ​റി​ച്ചു​വി​റ്റ 300 ഏ​ക്ക​ർ ഭൂ​മി​ക്ക് നി​കു​തി സ്വീ​ക​രി​ച്ച് സ​ർ​ക്കാ​ർ വി​ട്ടു ന​ൽ​കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഇ​തി​നെ​തി​രെ ഭൂ​ര​ഹി​ത​രെ സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ഡ്വ . സ​ഞ്ജ​യ്ഖാ​ൻ പ്ര​സ്താ​വി​ച്ചു. ചോ​ഴി​യ​ക്കോ​ട് ബ​ദ​റു​ദ്ദീ​ൻ, ലീ​ലാ​മ്മ, ചോ​ഴി​യ​ക്കോ​ട് ഷാ​ജ​ഹാ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Read More

ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്‍റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന്  മുല്ലപ്പള്ളി  രാമചന്ദ്രൻ

പ​ര​വൂ​ർ :ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി പൂ​ർ​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​താ​യി കെ.​പി.​സി.​സി. പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​പി.​എം. ന​ട​ത്തി​യ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും അ​ടി​ച്ച​മ​ർ​ത്ത​ൽ ഭ​ര​ണ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ആ ​പാ​ർ​ട്ടി ഇ​ല്ലാ​താ​യ​ത്. ആ ​സ്ഥി​തി കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി ചൂ​ണ്ട ികാ​ട്ടി.അ​ദാ​നി​ക്ക് കോ​ണ്‍​ട്രാ​ക്ട് കൊ​ടു​ക്കു​ന്ന ഭ​ര​ണ​മാ​യി കേ​ന്ദ്ര​ഭ​ര​ണം അ​ധ​പ​തി​ച്ചി​രി​ക്കു​ന്ന​താ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ചൂ​ണ്ട ിക്കാ​ട്ടി. സ്വീ​ക​ര​ണ​സ​മ്മേ​ള​നം മു​ൻ കെ.​പി.​സി.​സി. പ്ര​സി​ഡ​ന്‍റ് സി.​വി.​പ​ത്മ​രാ​ജ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു. ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി.​സി.​സി.​പ്ര​സി​ഡ​ന്‍റ് അ​ഡ്വ: ബി​ന്ദു​കൃ​ഷ്ണ, കൊ​ടി​കു​ന്നി​ൽ സു​രേ​ഷ് എം.​പി, എ​ൻ.​പീ​താം​ബ​ര​കു​റു​പ്പ്, ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി, കെ.​പി.​അ​നി​ൽ കു​മാ​ർ, ഡോ.​ജി.​പ്ര​താ​പ​വ​ർ​മ്മ​ത​ന്പാ​ൻ, പ​ഴ​കു​ളം മ​ധു, അ​ഡ്വ.​ഷാ​ന​വ​സ് ഖാ​ൻ, നെ​ടു​ങ്ങോ​ലം ര​ഘു, എം.…

Read More