സംസ്ഥാനത്തെ ആദ്യ സൗജന്യ ഗാർഹിക കുടിവെള്ള കണക്ഷൻ  പദ്ധതി ഉദ്ഘാടനം നാളെ

കൊ​ല്ലം: അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ ഗാ​ര്‍​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കൊ​ല്ലം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ലു​ള്ള പ​തി​നാ​യി​രം ക​ണ​ക്ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ക​ട​പ്പാ​ക്ക​ട സ്‌​പോ​ട്‌​സ് ക്ല​ബി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് മേ​യ​ര്‍ അ​ഡ്വ. വി. ​രാ​ജേ​ന്ദ്ര​ബാ​ബു അ​റി​യി​ച്ചു.​

കേ​ന്ദ്ര സം​സ്ഥാ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പൊ​തു​ടാ​പ്പു​ക​ളെ​ല്ലാം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കും . ഇ​തോ​ടെ വാ​ട്ട​ര്‍ അ​തോ​റി​റ്റി​ക്ക് വെ​ള്ള ക​രം ഇ​ന​ത്തി​ല്‍ അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന 25 ല​ക്ഷം രൂ​പ പ്ര​തി​മാ​സം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യാ ഫ്രാ​ന്‍​സി​സ് പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാക്കം നി​ല്‍​ക്കു​ന്ന ദു​ര്‍​ബ​ല വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 11000 ക​ണ​ക്ഷ​നും ഉ​ള്‍​പ്പെ​ടെ 21000ല്‍ ​അ​ധി​കം ക​ണ​ക്ഷ​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും. ര​ണ്ടാം ഘ​ട്ട​ത്തി​ന്റെ പ​ട്ടി​ക ത​യ്യാ​റാ​ക്കി വാ​ട്ട​ര്‍ അ​തോ​റി​റ്റി​ക്ക് ന​ല്‍​കി ക​ഴി​ഞ്ഞു.

14.9 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഞാ​ങ്ക​ട​വ് പ​ദ്ധ​തി ഉ​റ​വി​ട​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി 2020ല്‍ ​പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും.

മാ​ലി​ന്യ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​പ്‌​റ്റേ​ജ് യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് മേ​യ​റോ​ട് പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ക്കാ​നാ​യി പ​രാ​തി പ​രി​ഹാ​ര സെ​ല്ലു​ക​ള്‍ എ​ല്ലാ ബു​ധ​നാ​ഴ്ച​യും ഉച്ചകഴിഞ്ഞ് മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും. പ​രാ​തി​ക​ള്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ണ്ടിന് മു​മ്പ് ന​ല്‍​ക​ണ​മെ​ന്ന് മേ​യ​ര്‍ അ​റി​യി​ച്ചു.

Related posts