കുണ്ടറ: അഞ്ചുവർഷമായി ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അപകടകാരിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനമഹായാത്രയ്ക്ക് കുണ്ടറ മുക്കടയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം കൺവീനർ കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. കൊലയാളികളുടെ കൂട്ടമാണ് സിപിഎമ്മെന്നും അവർക്ക് കാലം മാപ്പ് നൽകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിന്ദു കൃഷ്ണ, രാജ്മോഹൻ ഉണ്ണിത്താൻ, പ്രഫ. ഇ. മേരിദാസൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. രാജൻ, ശൂരനാട് രാജശേഖരൻ, എൻ.കെ. പ്രേമചന്ദ്രൻ, പ്രയാർ ഗോപാലകൃഷ്ണൻ, എം.എം. നസീർ, പ്രതാപവർമ തന്പാൻ, ഭാരതീപുരം ശശി, ആന്റണി ജോസ്, രഘു പാണ്ഡവപുരം, നസീമുദീൻ ലബ്ബ, പി. ജർമിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Read MoreCategory: Kollam
മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആർടിസി ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
അഞ്ചൽ: മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആർറ്റിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ചടയമംഗലം കെഎസ്ആർറ്റിസി ഡിപ്പോയിലെ ബസ്സ് ഡ്രൈവർ പനവേലി അഖിൽ ഭവനിൽ ജോസ് എബ്രഹാ(40)മിന്റെ ലൈസൻസാണ് റദ്ദ് ചെയ്തത്. തിരക്കേറിയ അഞ്ചൽ ടൗണിലൂടെ മൊബൈലിൽ സംസാരിച്ച് യാത്രക്കാരുമായി ബസോടിച്ച് വരുന്നത് നേരിൽ കണ്ട പുനലൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി . ശ്രീജിത്ത്, നൗഷാദ് എന്നിവർ ബസ് തടഞ്ഞ് നിർത്തി സംഭവത്തിൽ കേസെടുക്കുകയായിരുന്നു. തുടർന്ന് ജോസ് എബ്രഹാമിന്റെ ഡ്രൈവിംഗ് ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കിയതായി പുനലൂർ ജോയിന്റ് ആർടിഒ എസ്. ബിജു അറിയിച്ചു.
Read Moreതെന്മലയിൽ തീയറ്ററും വാര്ട്ടര്തീം പാര്‍ക്കും ആരംഭിക്കുമെന്ന് മന്ത്രി കെ രാജു
കൊല്ലം : വിനോദ സഞ്ചാരിക്കള്‍ക്ക് പരിസ്ഥിതി ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനായി തെന്മലയില് ഫൈവ് ഡി തീയറ്ററും നെടുമണ്ണൂര്‍ക്കടവില്‍ വാട്ടര്‍ തീം പാര്‍ക്കും ആരംഭിക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. 77 ലക്ഷം രൂപ ചെലവിലാണ് ഫൈവ് ഡി തീയറ്റര്‍ നിര്‍മ്മിക്കുക. 3.2 കോടി ചെലവ് പ്രതീക്ഷിക്കുന്ന വാട്ടര്‍ തീം പാര്ക്കിന് ഉടന്‍ ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശെന്തുരുണി ഇക്കോ ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിയിരുന്നു അദ്ദേഹം.കുട്ടവഞ്ചി സവാരി, മുളം ചങ്ങാട യാത്ര, ബാംബു ഹട്ട്, പക്ഷി നിരീക്ഷണ ട്രക്കിംഗ് എന്നിവയാണ് പുതിയതായി തുടങ്ങിയ സംരംഭങ്ങള്‍. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ പള്ളംവെട്ടി റിസര്‍വോയറിലാണ് കുട്ടവഞ്ചി സവാരിയും മുളം ചങ്ങാടത്തിലുള്ള യാത്രയും സജ്ജീകരിച്ചിട്ടുള്ളത്. കളംകുന്ന് തുരുത്തിലാണ് മുള കൊണ്ടുള്ള കോട്ടേജ് നിര്മ്മിച്ചട്ടുള്ളത്. തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപമുള്ള കട്ടിളപ്പാറ പ്രദേശത്താണ് പക്ഷി നിരീക്ഷണത്തിനുള്ള…
Read Moreജനാധിപത്യ പൈതൃകം മോദി സർക്കാർ തകർത്തുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
പത്തനാപുരം :രാജ്യത്തെ ജനാധിപത്യ പൈതൃകം മോദി സർക്കാർ തച്ചുടച്ചെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന സർക്കാരായി മോദി ഭരണം മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് . ന്യൂനപക്ഷ സമുദായങ്ങൾക്കും പിന്നാക്ക സമുദായക്കാർക്കുമായി വാദിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടുകളാണ് ശരിയായതെന്നുും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. ജനമഹായാത്രയ്ക്ക് പത്തനാപുരത്ത് നല്കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത്പാവങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ ചാവേറുകള്‍ ആക്കുകയാണ് .യാതൊരു പ്രതീക്ഷയുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.തൊഴിലാളി വര്‍ഗ്ഗത്തിനോട് യാതൊരു പ്രതിബദ്ധയും സര്‍ക്കാരിനില്ല. കശുവണ്ടി തൊഴിലാളികള്‍ കൂടുതല്‍ ഉളള ജില്ലയില്‍ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നം ജില്ലയിലാകമാനം വ്യാപിക്കും..പിണറായിയും മോദിയും ഭരണത്തില്‍ പരാജയപ്പെട്ട നേതാക്കന്മാരാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കൂട്ടിചേര്‍ത്തു.ജനമഹായാത്ര സ്വീകരണസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉല്‍ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചെമ്പനരുവി മുരളി അധ്യക്ഷത വഹിച്ചു. ജനമഹായാത്രയ്ക്ക് ജില്ലാതിര്‍ത്തിയായ കല്ലുംകടവില്‍ കൊല്ലം ജില്ല കമ്മിറ്റിയുടെ…
Read Moreകടയ്ക്കലിലെ കൊലപാതകം; പ്രതികൾ പിടിയിലായതായി സൂചന
കൊല്ലം: വീട്ടിൽ കയറി മക്കൾക്കുനേരെ മുളകുപൊടിയെറിഞ്ഞശേഷം വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപേർ പിടിയിലായതായി സൂചന. സംശയസാഹചര്യത്തിൽ കസ്റ്റഡിയിലുള്ള ചിലരെ സിഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തതിൽനിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കടയ്ക്കൽ പാങ്ങലുകാട് റാസി മൻസിലിൽ റംല (39) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ വീട്ടിൽ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘത്തിലൊരാൾ വീട്ടിൽ കയറി മുളകുപൊടി എറിഞ്ഞശേഷം മക്കളോടൊപ്പമിരുന്ന റംലയെ അടിച്ചുവീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ ഇവരെ ഉടൻ തന്നെ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമിസംഘമെത്തിയ ബൈക്കിനെക്കുറിച്ച് പോലീസ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. സിസി ടിവി കാമറയിൽനിന്ന് ഇത് സംബന്ധിച്ച് ദൃശ്യങ്ങളും ലഭിച്ചിരുന്നു.
Read Moreമാരകായുധങ്ങളുമായി ബൈക്കില്‍ കഞ്ചാവ് കടത്തിയ സംഘം പോലീസ് പിടിയിൽ
ആറ്റിങ്ങല്‍: മാരകായുധങ്ങളുമായി ബൈക്കില്‍ കഞ്ചാവ് കടത്തിയ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് അഴൂര്ഭഗവതീക്ഷേത്രത്തിന് സമീപം വിളവീട്ടില്‍ ആര്. രാജേഷ് (32), ഇടയ്ക്കോട് ഊരുപൊയ്ക തെക്കതില്‍ ക്ഷേത്രത്തിന് സമീപം പുളിയില്ക്കണ്ടിവീട്ടില് വിനീത് (25), ചെമ്പകമംഗലം വൈഎംഎ ജംഗ്ഷന് പ്രതീഷ്ഭവനില്‍ പ്രതീഷ് (20) എന്നിവരാണ് ആറ്റിങ്ങല്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ബൈക്കില്‍ കഞ്ചാവുമായി പോകുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഴൂര്‍ റെയിവേഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരില്‍ നിന്ന് അഞ്ച് നാടന്‍ബോംബ്, മഴു, വാക്കത്തി എന്നിവയും കണ്ടെടുത്തു. ആറ്റിങ്ങല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. രാജേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ്കുമാര്‍, ബിനുതാജുദ്ദീന്, സിഇഒമാരായ വിനു, ഹാഷിം, ബിനു, അജിത്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ചിറയിന്‍കീഴ് താലൂക്കിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നവരാണിവരെന്ന് അധികൃതര്‍…
Read Moreപൂര്‍വ വിദ്യാര്‍ഥികളുടെ സ്നേഹ വായ്പ്പിൽ സർക്കാർ സ്കൂളിലെ കുരുന്നുകള്‍ക്ക് കളിസ്ഥലമൊരുങ്ങി
കൊട്ടാരക്കര : പൂര്‍വവിദ്യാര്‍ഥികളുടെ സ്നേഹ വായ്പ്പില്‍ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളുടെ പാര്‍ക്ക് സഫലമായി. പൂര്വവിദ്യാര്ഥികളോടൊപ്പം പിറ്റിഎയും സുമനസുകളും കൈകോര്‍ത്തതോടെയാണ് കുട്ടികളുടെ പാര്‍ക്ക് എന്ന സ്വപ്നം പടിഞ്ഞാറ്റിന്‍കര ഗവ .യുപിഎസില്‍ സഫലമായത്. അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം പി.ഐഷാ പോറ്റി എംഎല്‍എ നിര്‍വഹിച്ചു. പാര്‍ക്കിന്റെ സമര്‍പ്പണം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി തങ്കപ്പന് പിള്ള നിര്‍വഹിച്ചു. സ്കൂള്‍ അങ്കണത്തില്‍ പിറ്റിഎ പണികഴിപ്പിച്ച പുസ്തക പുരയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബി.ശ്യാമളയമ്മ നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് എന്‍.രവീന്ദ്രന് പിള്ള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി ജെ .പദ്മകുമാര്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് സി .മുഖേഷ് , നഗരസഭ കൗണ്‍സിലര്‍മാരായ എസ്.ആര് രമേശ് , സൈനുലാബ്ദീന്, തോമസ് പി മാത്യു, അഞ്ജു, ഗീതാ സുധാകരന്, ശ്രീകല, സ്കൂള്‍ ഹെഡ്…
Read Moreനിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് അനധികൃത മത്സ്യബന്ധനം; മൂന്ന് ബോട്ടുകൾ പിടികൂടി മറൈൻ എൻഫോഴ്സ്മെന്റ്
നീണ്ടകര: ജില്ലയിലെ തീരപ്രദേശത്ത് ബോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് മത്സ്യ ബന്ധനം നടത്തിയ മൂന്ന് ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തു.അഴീക്കൽ സ്വദേശി രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള എസ് ഗോവിന്ദ, ശക്തികുളങ്ങര സ്വദേശികളായ ജഗേഷിന്റെ കൈരളി രണ്ട്, സ്റ്റാലിൻ ഫ്രാൻസിസിന്റെ സീ ബേർഡ് എന്നീ ബോട്ടുകളാണ് പിടിയിലായത്. കരയോട് ചേർന്ന ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നത് കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികളായ വള്ളക്കാർക്ക് മത്സ്യലഭ്യത കുറയുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്.പരവൂർ മുതൽ മഞ്ചേശ്വരം വരെ കരയിൽ നിന്നും 11 ഫാദം വെള്ളം കഴിഞ്ഞ് മാത്രമേ യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്താവൂ എന്നാണ് നിയമം. എന്നാൽ ഇത് ലംഘിച്ചാണ് മൂന്ന് ബോട്ടുകൾ മത്സ്യബന്ധനം നടത്തിയത്. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ബോട്ടുകൾ ഓരോന്നിനും കെഎംഎഫ് ആർ…
Read Moreഅഗ്മാര്‍ക്ക് മേളയിൽനിന്ന് മില്‍മയെ ഒഴിവാക്കിയത് നീതികരിക്കാനാകില്ലെന്ന് ഐഎന്‍ടിയുസി
കൊല്ലം: ദേശീയ അഗ്മാര്‍ക്ക് മേളയില്‍ കേരളത്തിലെ ക്ഷീര കര്‍ഷകരുടെ ചോരയും വിയര്‍പ്പുമായ മില്‍മയെ ഒഴിവാക്കിയത് നീതീകരിക്കാനാവുന്നതല്ലെന്ന് കേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ് (ഐഎന്‍.റ്റിയുസി. )സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ക്ഷീര കര്‍ഷകരുടെ യഥാര്‍ത്ഥ സ്ഥാപനമാണ് മില്‍മ. മില്‍മയെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കാലാകാലങ്ങളായി ഇടത് മുന്നണിയും ഇപ്പോള്‍ എന്ഡിഎസഖ്യവും കിണഞ്ഞ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കൊല്ലത്ത് കഴിഞ്ഞ ദിവസം നടന്ന അഗ്മാര്‍ക്ക് മേളയില്‍ മില്‍മയെ പങ്കെടുപ്പിക്കാതിരുന്നതെന്ന് ഐഎന്‍ടിയുസി ആരോപിച്ചു. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഒരുമെയ്യും ഒരുമനസ്സോടെയും വര്‍ഷങ്ങളോളം പ്രയത്നിച്ചതിന്റെ ഫലമാണ് മില്‍മ. കേരളത്തില്‍ ധവള വിപ്ലവം യാഥാര്‍ത്ഥ്യമാക്കിയത് മില്മയാണന്നും ആ മില്‍മയെ തകര്‍ക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെയും സ്വകാര്യ ഡയറികളെയും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണന്നും സംഘടന ആരോപിച്ചു. അഗ് മാര്‍ക്ക് മേളയില്‍ മില്‍മയെ ഒഴിവാക്കിയവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.കേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വടക്കേവിള…
Read Moreസ്കൂട്ടറിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു; മകൾ ആശുപത്രിയിൽ; അപകടം ആറ്റുകാൽ പൊങ്കാലയ്ക്കായി പോകുമ്പോൾ
കൊല്ലം : സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് അമ്മ മരിച്ചു. മകൾക്ക് പരിക്ക്. ഉളിയക്കോവിൽ കാവടിപ്പുറം സ്വദേശിനിയായ ജലജ (50) ആണ് മരിച്ചത്. മകൾ ആര്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 630ഓടെ കർബല ജംഗ്ഷന് സമീപമായിരുന്നു അപകടം. മകളുടെ സ്കൂട്ടറിന് പിറകിലിരുന്നു യാത്രചെയ്യുകയായിരുന്നു ജലജ. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . ഇരുവരും സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വച്ചിട്ട് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടാൻ പോകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം. ഈസ്റ്റ് പോലീസ് കേസെടുത്തു.
Read More