കൊല്ലം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുഞ്ഞനന്തനെ കേസിൽ തെറ്റായി പ്രതി ചേർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞനന്തനെതിരെ കേസെടുത്തതും പ്രതി ചേർത്തതും യുഡിഎഫ് ഭരണകാലത്താണെന്ന് ഓർക്കണമെന്നു പറഞ്ഞ കോടിയേരി കേസിലെ മറ്റൊരു പ്രതിയായ കൊടി സുനി പാർട്ടി അംഗമല്ലെന്നും ആവർത്തിച്ചു. പേരിനൊപ്പം കൊടിയെന്നുള്ളതുകൊണ്ട് അയാൾ സിപിഎം അംഗമാണെന്ന് ആരൊക്കെയോ ചേർന്ന് തീരുമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read MoreCategory: Kollam
ബിജെപിയുടേത് മലർപൊടിക്കാരന്റെ സ്വപ്നം; കാലത്തെ പിന്നോട്ടു നയിക്കുന്ന പ്രതിലോമശക്തികളെ നേരിടാൻ സിപിഎമ്മിനേ കഴിയൂവെന്ന് ആർ ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് മാറ്റത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എൻഎസ്എസിന് രാഷ്ട്രീയമില്ലെങ്കിലും അതിലുൾപ്പെട്ടവർക്ക് ഏതു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം. കേരള നവോഥാനത്തിൽ മുഖ്യപങ്ക് എൻഎസ്എസിനും മന്നത്തു പത്മനാഭനുമുണ്ട്. ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി മുൻപന്തിയിൽ സമരം നയിച്ച വ്യക്തിയായിരുന്നു മന്നത്തു പത്മനാഭൻ കേരളത്തിൽ ഇടതുപക്ഷം ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാലത്തെ പിന്നോട്ടു നയിക്കുന്ന പ്രതിലോമശക്തികളെ നേരിടാൻ അവർക്കു മാത്രമെ കഴിയു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ മുന്നേറ്റം നടത്തും. മാവേലിക്കര, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ജനവിധി ഇടതു പക്ഷത്തിന് അനുകൂലമായിരിക്കും. കേരള കോൺഗ്രസ്(ബി)ക്ക് സ്വാധീനമുള്ള മേഖലകളിൽ ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ…
Read Moreകൊച്ചുമകളുടെ മാല മോഷ്ടിച്ച വല്യച്ഛൻ, അന്യസംസ്ഥാന തൊഴിലാളിയുടെ പണം മോഷ്ടിക്കൽ; ഒളിച്ചിരുന്ന് വീട്ടമ്മയുടെ തലയ്ക്കടിച്ച് മാല മോഷ്ടിച്ച ബാബുവിന്റെ മോഷണ കഥകൾ ഞെട്ടിക്കുന്ന്
കായംകുളം: വീട്ടമ്മയുടെ തലയ്ക്കടിച്ച ശേഷം മാല കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് അന്തിയത്ത് വീട്ടിൽ ബാബു(55)വിനെ ആണ് കായംകുളം സിഐ കെ. സദനും സംഘവും പിടികൂടിയത്. ഇയാൾ കായംകുളം പുതുപ്പള്ളി തെക്ക് ഇട്ടിയ്ക്കാത്തറ വടക്കതിൽ ധസുനില ഭവനം എന്ന വീട്ടിലാണ് ഇപ്പോൾ താമസമെന്ന് പോലീസ് പറഞ്ഞു. പുതുപ്പള്ളി തെക്ക് ചാലയിൽ തറ തെക്കതിൽ സുധാമണി (65)യെ തലക്കടിച്ച് പരിക്കേല്പിച്ച ശേഷം ഇവരുടെ കഴുത്തിലെ മാല അപഹരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒന്നിന് വൈകുന്നേരം ഏഴിന് വിളക്കു കത്തിച്ച ശേഷം വീടിനകത്തേക്കു കയറുന്പോഴായിരുന്നു സംഭവം. ഒളിച്ചുനിന്ന പ്രതി ഇരുന്പുപാര കൊണ്ട് വീട്ടമ്മയുടെ തലയുടെ പിന്നിൽ ശക്തിയായി അടിച്ച ശേഷം കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നു. മാലയുടെ രണ്ടു പവൻ വരുന്ന ഭാഗം മാത്രമേ പ്രതിക്കു കിട്ടിയിരുന്നുള്ളു. മക്കൾ വിദേശത്തായതിനാൽ സുധാമണി വിട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീട്ടയമ്മയെ തലയ്ക്കടിച്ച്…
Read Moreനാളീകേര ഉല്‍പ്പാദനം വീണ്ടെടുക്കാൻ സംസ്ഥാനത്ത് രണ്ടു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍
കൊല്ലം: സംസ്ഥാനത്ത് നാളീകേര ഉല്‍പ്പാദനം വീണ്ടെടുക്കാനായി രൂപീകരിച്ച നാളീകേര കാര്‍ഷിക വികസന കൗണ്‍സില്‍ വഴി 10 വര്‍ഷം കൊണ്ട് വാര്‍ഡുകള്‍ കേന്ദ്രികരിച്ചു രണ്ടു കോടി നാളീകേര തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പരവൂര്‍ നഗരസഭയുടെ കേരസമൃദ്ധി പദ്ധതിയുടെ ഭാഗമായി നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയില്‍ മാതൃകാ നാളികേര തോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അത്യുല്‍പ്പാദന ശേഷിയുള്ള 300 ടി/ഡി തൈകളാണ് നട്ടത്. 7.5 ലക്ഷം ഹെക്ടറിലായാണ് കേരളത്തില്‍ നാളികേരകൃഷി നടക്കുന്നത്. ഒരു ഹെക്ടറില്‍ നിന്നും 6976 നാളികേരമാണ് ലഭിക്കുന്നത്. 10 കൊല്ലംകൊണ്ട് കേരളത്തിന്റെ നാളീകേര ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 8500 എന്ന നിരക്കില്‍ എത്തിക്കുമെന്നും 9 ലക്ഷം ഹെക്ടറിലേക്ക് കൃഷി വിപുലപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്മാന് കെ.പി.കുറുപ്പ് അധ്യക്ഷനായി. പരവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആര്. ഷീബ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ…
Read Moreകൊല്ലം- തേനി ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചാരുംമൂട്: കൊല്ലം- തേനി ദേശീയപാതയിൽ കെഎസ്ആർടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. കൊല്ലം കിളികൊല്ലൂർ ശാസ്താനഗർ ശാലോം വീട്ടിൽ ജോണ്‍ ഹാരിസ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 .30 ഓടെ ചാരുംമൂടിനും താമരക്കുളത്തിനുമിടയിൽ ഗുരുനാഥൻ കുളങ്ങരയിലായിരുന്നു അപകടം. ചാരുംമൂട് ഭാഗത്തേക്ക് വരികയായിരുന്ന ജോണ്‍ ഹാരിസ് സഞ്ചരിച്ച ബുള്ളറ്റ് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കഐസ്ആർടിസി വേണാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് ബസിനടിയിൽപ്പെട്ടു. ഗുരുതര പരിക്കേറ്റ ജോണ്‍ ഹാരിസിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Read Moreബിഷപ് ജെറോമിന്റെ ദൈവദാസപദവി; രൂപതാ വിളംബരയാത്ര ഇന്നുമുതൽ
കൊല്ലം: ബിഷപ് ജെറോമിനെ ദൈവദാസ പദവിയിലേയ്ക്ക് ഉയർത്തുന്നതിന്റെ വരവറിയിച്ച് കൊല്ലം രൂപതയിലെ ഇടവകകളിലൂടെയും സ്ഥാപനങ്ങളിലൂടെയും കടന്നുപോകുന്ന വിളംബര യാത്ര ഇന്നുമുതൽ 21വരെ നടക്കും. തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ ഇന്ന് രാവിലെ ഏഴിന് കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. യാത്ര എട്ടിന് തോപ്പ്, 8.45ന് തില്ലേരി, 9.30ന് ബെൻസിഗർ ആശുപത്രി, 10.15 ചിന്നക്കട, 11ന് തുയ്യം, 11.40ന് ബിഷപ് ജെറോം നഗർ, 12ന് വേളാങ്കണ്ണി കുരിശടി, 12.30ന് ആശ്രാമം, 1.15ന് ബിഷപ് ജെറോം ഇൻസ്റ്റിട്യൂട്ട്, 1.30ന് ക്രിസ്തുരാജ്, ബാലികാമറിയം, 2.30ന് ഭാരതരാജ്ഞി, 3.15ന് വിമലഹൃദയ എച്ച്എസ്എസ്, വൈകുന്നേരം നാലിന് അയത്തിൽ, 4.45ന് പാലത്തറ എഫ്ഐഎച്ച് ജനറലേറ്റ്, 5.45ന് പോളയത്തോട്, 6.30ന് കാക്കത്തോപ്പ്, 7.15ന് ഇരവിപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തും. നാളെ രാവിലെ ഏഴിന് താന്നിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മയ്യനാട്, കാക്കോട്ടുമൂല,…
Read Moreശക്തികുളങ്ങര സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ സപ്തതി ആഘോഷത്തിന് തുടക്കമായി
ശക്തികുളങ്ങര: ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ശക്തികുളങ്ങര സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ സപ്തതി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. വർണശബളമായി നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10ന് കൊല്ലം മേയർ വി.രാജേന്ദ്രബാബു നിർവഹിക്കും. സ്കൂൾ മാനേജർ ഫാ.ലെജു ഐസക് ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രഥമധ്യാപിക റ്റി.എ. മേരിക്കുട്ടി റിപ്പോർട്ട് അവതരിപ്പിക്കും. കൊല്ലം കാത്തലിക്ക് സ്കൂൾ എഡ്യൂക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ് മുഖ്യപ്രഭാഷണം നിർവഹിക്കും. സ്കോളർഷിപ്പ് വിതരണവും അനുമോദനവും ഫാ.ജഗദീഷ് നിർവഹിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ ജെ.വൈ.ജോൺസണു യാത്രയയപ്പും അധ്യാപക-രക്ഷാകർത്തൃ സംഗമവും നടക്കും. മലയാളം-ഇംഗ്ലീഷ് മീഡിയം സ്കൂളായ ഈ വിദ്യാലയത്തിന് കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടാൻ കഴിഞ്ഞു. ഹൈസ്ക്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിൽ പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം, നൂറ് വിദ്യാർഥികൾക്ക് ഒരേ സമയം ആഹാരം കഴിക്കാൻ…
Read Moreപ്രളയാനന്തര പുനര്‍നിര്‍മാണം: വായ്പയായി 3.34 കോടി രൂപ നല്കി കുടുംബശ്രീ
കൊല്ലം: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പലിശരഹിത വായ്പാ വിതരണത്തിലൂടെയും ആശ്വാസം പകര്‍ന്ന് കുടുംബശ്രീ.പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട 414 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 3.34 കോടി രൂപയാണ് പലിശരഹിത വായ്പയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.236 കോടി രൂപയും നല്കി. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3500 യുവജനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മേഖലകളില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. 1500 പേരെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്, ഡാറ്റാ എന്‍ട്രി, ഇലക്ട്രോണിക് റിപ്പയറിംഗ്, ഹൗസ് കീപ്പിംഗ്, ലോണ്ടറി ആന്റ് അയണിംഗ്, ഡേ കെയറിംഗ് മേഖലകളില്‍ അഞ്ചു ദിവസം മുതല്‍ ഒരു മാസം വരെയാണ് പരിശീലനം നല്‍കുക. ആളൊന്നിന് ഒരു പ്രവൃത്തിദിനം എന്ന തോതില്‍ അയ്യായിരത്തോളം ദിനങ്ങള്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ നീക്കിവച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവശ്യവസ്തുക്കള്‍ നല്‍കിയും ജീവനോപാധികള്‍ എത്തിച്ചും കൈത്താങ്ങായി. കൊല്ലത്തോടൊപ്പം ആലപ്പുഴ,…
Read Moreകേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മറ്റുമെന്ന് മന്ത്രി കെ.ടി. ജലീല്‍
കൊല്ലം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കഡാമി കൊല്ലം ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം കരിക്കോട് ടി.കെ.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചാണ് ഉയര്‍ന്ന നിലവാരത്തിലുള്ള പഠനത്തിന് സാഹചര്യം ഒരുക്കുന്നത്. ഇതുവഴി രാജ്യാന്തരതലത്തിലുള്ള സാധ്യതകളാണ് ഇവിടുത്തെ വിദ്യാര്‍ഥി സമൂഹത്തിന് തുറന്നു നല്‍കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ജെ. മേഴ്സിക്കുട്ടയമ്മ അധ്യക്ഷയായി. കഠിനാധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കില്‍ സിവില്‍ സര്‍വീസ് നേടിയെടുക്കാമെന്നു സദസിലുള്ള വിദ്യാര്‍ഥികളെ മന്ത്രി ഓര്‍മിപ്പിച്ചു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയാണ്. അതില്‍ ഒന്ന് സിവില്‍ സര്‍വീസ് അക്കാഡമിയും രണ്ടാമത്തേത് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്നതിനായിട്ടാണ് എന്നും മന്ത്രി പറഞ്ഞു.…
Read Moreജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ് മോദിയുടെ ഭരണമെന്ന് ജോസ് കെ.മാണി എംപി
പത്തനാപുരം: ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരിൽ അധികാരത്തിൽ വന്ന മോദി സർക്കാർ ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയും ഭരണഘടനയെ തിരുത്തുകയുമാണ് ചെയ്യുന്നതെന്ന് ജോസ്.കെ.മാണി എംപി.കേരള യാത്രയ്ക്ക് ജില്ലാ അതിർത്തിയായ പത്തനാപുരത്ത് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി എംപി. കോർപ്പറേറ്റുകളുടെയും അഴിമതിക്കാരുടെയും ഇടനിലക്കാരനായി പ്രധാനമന്ത്രി മാറി. പാർലമെന്റിലെ നിയമങ്ങളും ബില്ലുകളും അടിച്ചേല്പിക്കുന്നതിലുപരി പാർലമെന്റ് ദിനങ്ങളും വെട്ടിക്കുറച്ചു. മുൻപ് ഉണ്ടായിരുന്ന റെയിൽവേ ബജറ്റ് പോലും ഇല്ലാതാക്കി. ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രമേ രാജ്യത്ത് ജീവിക്കാൻ അവസരം നല്കു എന്ന നിലപാടിലേക്ക് സംവിധാനങ്ങൾ ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാടിന്റെ അധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗം യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു.കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള, നേതാക്കളായ എം.അബ്ദുൾ റഹ്മാൻ, കെ.അനിൽ, സജി…
Read More