കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബാക്കി മറ്റുമെന്ന് മന്ത്രി കെ.ടി. ജലീല്‍

കൊ​ല്ലം: കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഹ​ബ്ബാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ പ​റ​ഞ്ഞു. കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്ക​ഡാ​മി കൊ​ല്ലം ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​രി​ക്കോ​ട് ടി.​കെ.​എം ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ളേ​ജി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ച്ചാ​ണ് ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​ന​ത്തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​ത്. ഇ​തു​വ​ഴി രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ഇ​വി​ടു​ത്തെ വി​ദ്യാ​ര്‍​ഥി സ​മൂ​ഹ​ത്തി​ന് തു​റ​ന്നു ന​ല്‍​കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ട​യ​മ്മ അ​ധ്യ​ക്ഷ​യാ​യി. ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​ന്‍ മ​ന​സു​ണ്ടെ​ങ്കി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി​യെ​ടു​ക്കാ​മെ​ന്നു സ​ദ​സി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ര​ണ്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങു​ക​യാ​ണ്.

അ​തി​ല്‍ ഒ​ന്ന് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്ക​ാഡ​മി​യും ര​ണ്ടാ​മ​ത്തേത് ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി​ട്ടാ​ണ് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ല്‍ സെന്‍റ​ര്‍ ഫോ​ര്‍ ക​ണ്ടി​ന്യൂ​യിംഗ് എ​ഡ്യൂ​ക്കേ​ഷ​ന്‍ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി​യു​ടെ പ​ത്താ​മ​ത്തെ ഉ​പ​കേ​ന്ദ്ര​മാ​ണ് ടി​കെ​എം കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച​ത്.

എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ, മു​ന്‍ എം​പി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ടികെ​എം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഷ​ഹാ​ല്‍ ഹ​സ​ന്‍ മു​സ​ലി​യാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. എ​സ്. ഷാ​ജി​ത, കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ച്. ഹു​സൈ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്രഫ. എ. ​ഹാ​ഷി​മു​ദീ​ന്‍, സെ​ന്‍റര്‍ ഫോ​ര്‍ ക​ണ്ടി​ന്യൂ​യി​ങ് എ​ഡ്യൂ​ക്കേ​ഷ​ന്‍ കേ​ര​ള ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. അ​നി​ത ദ​മ​യ​ന്തി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts