കൊല്ലം: സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ മുന്നിലെത്തിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ ആത്മ സംഘടിപ്പിച്ച ജില്ലാ കിസാന്‍ മേളയായ ഉണര്‍വ് 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷിക വളര്‍ച്ച നെഗറ്റീവ് ഗ്രോത്ത് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആയിരം ദിവസംകൊണ്ട് കാര്‍ഷികവളര്‍ച്ച -4.6 ല്‍ നിന്നും +3.8ലേക്ക് എത്തിച്ചു. ഇത് ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. മൂന്നു മഹാ ദുരന്തങ്ങളെ അതിജീവിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഓരോ വാര്‍ഡിലും 75 വീതം പുതിയ തെങ്ങിന് തൈകള്‍ നട്ട് പത്തുവര്‍ഷത്തിനകം രണ്ടുകോടി തെങ്ങിന് തൈകള്‍ ഉത്പാദിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷനായി. എം. നൗഷാദ് എം എല്‍എ, കോര്‍പറേഷനിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എ. സത്താര്‍, വിജയ് രാജേന്ദ്രന്, ഷീബ ആന്റണി,…
Read MoreCategory: Kollam
റാങ്കിന്റെ തിളക്കത്തിലും സൗഹൃദത്തിന്റെ കെട്ടുറപ്പ്; എം ജി യൂണിവേഴ്സിറ്റിയുടെ ബിഎസ് സി സുവോളജി അക്വാകള്‍ച്ചര്‍ പരീക്ഷയ്ക്കാണ് ഒന്നും രണ്ടും റാങ്കുൾ കരസ്ഥമാക്കി നാടിന് അഭിമാനമായത്
പത്തനാപുരം: ബാല്യത്തിലെ സൗഹൃദം കൗമാരത്തിലും തിരി കെടാതെ കരുതിയ കൂട്ടുകാര്‍ക്ക് റാങ്കിന്റെ തിളക്കത്തിലും ഒരുമയുടെ പെരുമ. കാര്‍ത്തികയും പാര്‍വതിയും അങ്ങനെയാണ്. ഒരാള്ക്കൊരാള് എപ്പോഴും അടുത്തുണ്ടാകണം. കളിയും പഠനവും ഹോസ്റ്റല്‍ മുറിയിലെ താമസവുമൊക്കെ ഒരുമിച്ചാണ്. ഇപ്പോള്‍ ഡിഗ്രി പരീക്ഷയുടെ ഫലം വന്നപ്പോഴും ഒന്നും രണ്ടും റാങ്ക് നേടി സൗഹൃദത്തിന്റെ നൂലിഴ അവര്‍ ഉറപ്പിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബിഎസ് സി സുവോളജി അക്വാകള്‍ച്ചര്‍ പരീക്ഷാ ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് കാര്‍ത്തികയും രണ്ടാം റാങ്ക് പാര്‍വതിയും നേടി. നാട്ടകം ഗവ. കോളേജിനൊപ്പം നാട്ടിലും ഇവരുടെ സൗഹൃദം ഇപ്പോള്‍ ചര്‍ച്ചയാണ്. അഞ്ചാം ക്ലാസ് മുതലാണ് പത്തനാപുരം മാങ്കോട് നിരത്തുപാറ നിരവത്ത് വീട്ടില്‍ വിനോജിയുടെയും ശ്രീലേഖയുടെയും മകള്‍ കാര്‍ത്തികയും നിരത്തുപാറ മംഗലത്ത് പുത്തന്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെയും ഉഷാകുമാരിയുടെയും മകളായ പാര്‍വതി ബാലകൃഷ്ണനും ഒന്ന് ചേര്‍ന്നത്. പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളില്‍ അഞ്ച്…
Read Moreഎല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വനിതകളായ ഓഫീസര്‍മാര്‍ മാനസികപീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്
കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ വനിതകളായ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സിപിഎം ജനപ്രതിനിധികളില്‍ നിന്നും നേതാക്കളില്‍ നിന്നും ഉണ്ടാകുന്ന നിരന്തര പീഢനങ്ങളും അധിക്ഷേപങ്ങളും കേരളത്തിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തിയതായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു. ലിംഗസമത്വത്തിന് വേണ്ടിയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും നവോഥാന മുന്നേറ്റം സംഘടിപ്പിക്കാന്‍ വനിതാ മതില് നിര്‍മ്മിച്ച ഇടതു മുന്നണി സര്‍ക്കാരും അതിന് നേതൃത്വം നല്കിയ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവൃത്തികള്‍ സാംസ്ക്കാരിക കേരളത്തിന് യോജിച്ചതല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ദേവികുളം സബ് കളക്ടര്‍ രേണുരാജിനെതിരെ അവിടുത്തെ എംഎല്‍എ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. സ്ത്രീകളോടുള്ള മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്. കേരളത്തില്‍…
Read Moreസൾഫർ കരിക്കിനെ തേങ്ങായാക്കും; പച്ചതേങ്ങയിൽ രാസവസ്തു കലർത്തി വില്പന; കേസെടുക്കണമെന്ന് ഉപഭോക്തൃ വികസനസമിതി
കൊല്ലം: മനുഷ്യശരീരത്തിന് അതീവഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന രീതിയിൽ പച്ചതേങ്ങയിൽ രാസവസ്തു കലർത്തി വിപണനം നടത്തുന്നവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കേരള ഉപഭോക്തൃ വികസനസമിതി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചത്തേങ്ങ പൊതിച്ച് നാളികേര വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുകയും അവിടെ വച്ച് സൾഫർ എന്ന മാരകമായ രാസവസ്തു വിതറി ടാർപോളിൻ മൂടി പുകയ്ക്കുകയും ചെയ്യുന്നതിലൂടെ പച്ച തേങ്ങ വിളവുള്ള തേങ്ങയായി മാറ്റുന്ന ഇത്തരം നാളികേര സംഭരണ കേന്ദ്രങ്ങളിൽ ശക്തമായ പരിശോധന നടത്തി നടപടി സ്വീകരിക്കുവാൻ അധികാരികൾ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭക്ഷണത്തിൽ കൊള്ളലാഭത്തിനായി വിഷം ചേർക്കുന്ന നടപടി വ്യാപകമായിരിക്കുകയാണ്. ഇതുവഴി അനവധി മനുഷ്യജീവനുകൾക്ക് മരണംവരെ സംഭവിക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിവിൽ സപ്ലൈസ് വകുപ്പുമന്ത്രിക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പെരുംങ്കുളം സുരേഷ്…
Read Moreമലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി ഓര്‍മയായിട്ട് ഇന്ന് മൂന്ന് വര്‍ഷം
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: മലയാളികളുടെ പ്രിയപ്പെട്ട കവി ഒ.എന്‍.വി. കുറുപ്പ് ഓര്‍മയായിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മറക്കാത്ത കാവ്യ – സംഗീത വരികൾ നമുക്കേകിയാണ് അദ്ദേഹം വിടവാങ്ങിയത്. ഒഎന്‍വി എന്ന മൂന്നക്ഷരം കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ ആറ് പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രകൃതിയുടെയും മണ്ണിന്റേയും ജീവാംശമുള്ള ആ ഭാഷാ സൗന്ദര്യം മലയാളിയുടെ അഭിമാനമായി ഇന്നും ജനമനസിൽ കുടിക്കൊള്ളുന്നു. മലയാളിയുടെ ഹൃദയത്തിൽ എന്നും മൂളിപ്പാടുവാൻ അനവധി ചലച്ചിത്ര – നാടക ഗാനങ്ങള്‍. ആ അക്ഷരസപര്യക്ക് നമ്മുടെ രാജ്യം നല്‍കിയത് പത്മശ്രീ, പത്മവിഭൂഷണ്‍ മുതല്‍ ജ്ഞാനപീഠം വരെ അനേകം പുരസ്കാരങ്ങള്‍. ഒപ്പം കേന്ദ്ര -കേരള സാഹിത്യ അക്കാദമികളുടെ ആദരവും. 1937 മെയ് 27ന് കൊല്ലം ചവറയില്‍ ജനിച്ച ഒഎന്‍വി 1950 കള്‍ മുതല്‍ മരണം വരെയും കാവ്യരംഗത്ത്…
Read Moreജില്ലാ സെക്രട്ടറി ആരെന്ന തർക്കം മുറുകുന്നു; സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് മന്ത്രി രാജു ഇറങ്ങിപ്പോയി
കൊല്ലം: സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് മന്ത്രി കെ.രാജു ഇറങ്ങിപ്പോയി. മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതിന് ഇടയിലാണ് ഇറങ്ങിപോയത്. മന്ത്രി രാജു സംസാരിക്കുന്നത് ഒരു വിഭാഗം എതിർത്തതാണ് ഇറങ്ങിപ്പോക്കിന് കാരണം. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരനു കൊല്ലം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകുന്നത് എതിർപ്പിന് കാരണമാക്കിയിരുന്നു. ഇതിന്റെ പേരിൽ വാക്കേറ്റങ്ങളും നടന്നിരുന്നു. രത്നാകരനെ നിയമിക്കാനുള്ള നീക്കം ഏകപക്ഷീയമാണെന്ന് പ്രകാശ് ബാബു- കെ ഇസ്മായിൽ വിഭാഗം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് എൻ.അനിരുദ്ധനെ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാൻ തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് ഭിന്നതകൾ നിലനിൽക്കെ മുല്ലക്കര രത്നാകരനെ താത്കാലിക സെക്രട്ടറിയായി നടപടി ചർച്ച ചെയ്യാനാണ് ഇന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. സംസ്ഥാന…
Read Moreവാഹനമോടിക്കുമ്പോൾ അല്ല ജീവത്തിലാണ് ഹീറോയിസം കാണിക്കേണ്ടതെന്ന് ഷാഹിദ കമാൽ
കൊല്ലം: അതീവ ശ്രദ്ധയോടും ട്രാഫിക് നിയമങ്ങൾ പാലിച്ചും വേണം വാഹനം ഓടികേണ്ടതെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ. ഹീറോയിസം കാണിക്കേണ്ടത് നമ്മുടെ ജീവിതത്തിൽ ആണ്. മദ്യപിച്ചു ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുമ്പോൾ നിരപരാധികളാണ് പലപ്പോഴും ബലിയാടാകുന്നത്. കൊല്ലം മോട്ടോർവാഹന വകുപ്പും ട്രാക്കും ,കൊട്ടിയം ഹോളിക്രോസ് ആശുപത്രിയും ചേർന്ന് നടത്തിയ നേർവഴി ഗതാഗത ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വനിതാകമ്മീഷനംഗം. ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി ആരംഭിച്ച നേർവഴി ട്രാഫിക് ബോധവൽക്കരണവും അപകട രക്ഷാ പരിശീലനവും നടത്തി. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷ സന്ദേശം ആർടിഒ സജിത് നൽകി. അഗ്നിശമന സേന കൊല്ലം സ്റ്റേഷൻ ഓഫിസർ ഹരികുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രൻ, ട്രാക്ക് വൈസ് പ്രസിഡന്റ് സത്യൻ, ട്രാക്ക് ജോ. സെക്ര. ഡോ. ആതുരദാസ് എന്നിവർ പ്രസംഗിച്ചു.
Read Moreകേന്ദ്ര – സംസ്ഥാന സർക്കാരുകൾ കശുവണ്ടി തൊഴിലാളികളെ ദുരിതത്തിലാക്കിയെന്ന് എ.എ. അസീസ്
കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൻമേൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗത കശുവണ്ടി തൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കുന്നതിന് കാരണമായിതീർന്നുവെന്ന് എ.എ. അസീസ് ആരോപിച്ചു.കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ്(ഐഎൻറ്റിയുസി) യുടെയും എഐയുഡബ്ല്യുസി യുടെയും നേതൃത്വത്തിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികൾ എത്രയും പെട്ടന്ന് തുറന്ന് പ്രവർത്തിപ്പിക്കുവാൻ വേണ്ട സാഹചര്യങ്ങൾ സർക്കാർ ഒരുക്കിയില്ലെങ്കിൽ ഫാക്ടറി പടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സവിൻസത്യൻ പറഞ്ഞു. പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറേറ്റ് ഓഫീസുമായി ബന്ധപ്പെട്ട കശുവണ്ടി തൊഴിലാളികൾക്കുണ്ടായിട്ടുളള ബുദ്ധിമുട്ടുകൾ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി ഷാനവാസ് ഖാൻ, എഴുകോണ്‍ നാരായണൻ, പ്രഫ. മേരീദാസൻ, നെടുങ്ങോലം രഘു, തൊടിയൂർ…
Read Moreഅഞ്ചലിൽ വന്യ മൃഗവേട്ട സജീവമാകുന്നു ; കാട്ടുപന്നിയുടെ ഇറച്ചിയുമായി യുവാവിനെ വനപാലകര്‍ പിടികൂടി
വിളക്കുപാറ: അഞ്ചല്‍ ഫോറെസ്റ്റ് റേഞ്ച് പരിധിയില്‍ കാട്ടുപന്നിയുടെ ഇറച്ചിയുമായി യുവാവിനെ വനപാലകര്‍ പിടികൂടി. ആയിരനെല്ലൂര്‍ എട്ടാം ബ്ലോക്കില്‍ ജയകുമാറിനെയാണ് വനപാലക സംഘം പിടികൂടിയത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരുകിലോയോളം പന്നിയിറച്ചിയും വനപാലക സംഘം പിടികൂടി. ആര്‍പിഎല്‍, ഓയില്‍പാം തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് വന്യ മൃഗവേട്ട സജീവമാകുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചല്‍ റേഞ്ച് ഓഫീസര്‍ ബി.ആര് ജയന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫീസറുടെ നിര്‍ദേശ പ്രകാരം ആയിരനെല്ലൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ടി അഭിലാഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എസ് ബിനു, ജോന്സന് വി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കാട്ടുപന്നിയെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് വേട്ടയാടുകയും ഇറച്ചി വന്‍ വിലക്ക് വില്‍ക്കപ്പെടുകയുമാണ് പതിവ്. കേസിലെ പ്രധാന പ്രതികളും ആര്‍പിഎല്‍ തൊഴിലാളികളുമായ ശിവകുമാര്‍, പരംജ്യോതി,…
Read Moreബാധ ഒഴിപ്പിക്കൽ; യുവതി കൊല്ലപ്പെട്ട കേസിൽ മന്ത്രവാദിക്ക് ജീവപര്യന്തം തടവ്
കൊല്ലം: മനോരോഗചികിത്സയ്ക്കായി മന്ത്രവാദവും ബാധ ഒഴിപ്പിക്കലും നടത്തി യുവതിയെ ദാരുണമായി കൊലചെയ്ത കേസില്‍ ഒന്നാംപ്രതി മന്ത്രവാദിക്ക് ജീവപര്യന്തം തടവ്. മാവേലിക്കര പാലമേല്‍ ആദിക്കാട്ടുകുളങ്ങര ബിസ്മി മന്‍സിലില്‍ സിറാജുദീന്‍ എന്ന് വിളിക്കുന്ന മുഹമ്മദ് സിറാജിനെ(40)യാണ് ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി-ആറ് ജഡ്ജി എം മനോജ് ശിക്ഷിച്ചത്. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ വീട്ടില്‍ ഹസന്റെ മകള്‍ ഹസീന(27) ആണ് കൊല്ലപ്പെട്ടത്. 2014 ജൂലൈ 12ന് രാത്രിയിലായിരുന്നു കേസിനാസ്പദായ സംഭവം. 14 വര്‍ഷമായി മനോരോഗചികിത്സയിലായിരുന്നു ഹസീന. ചികിത്സിച്ച് രോഗം ഭേദമാക്കാമെന്ന് പറഞ്ഞെത്തിയ ഒന്നാംപ്രതി തുടര്‍ച്ചയായ മന്ത്രവാദ ചികിത്സയ്ക്ക് ശേഷം രാത്രി 12 ഓടെ യുവതിയെ വീട്ടിലെ ഹാള്‍മുറിയില്‍ തറയില്‍ കമിഴ്ത്തിക്കിടത്തി കാല്‍മുട്ടുകള്‍ ഹസീനയുടെ നട്ടെല്ലുഭാഗത്ത് വച്ച് അമര്‍ത്തുകയും തല…
Read More