കൊല്ലം :സേവ് ആലപ്പാട് സമരം ഉയർത്തിയ പ്രശനങ്ങളോട് സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു. സമരക്കാരുടെയും പൊതുജനത്തിന്റെയും കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള നടപടികൾ മാത്രമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് . കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐ ആർ ഇ യുമായി ബന്ധപ്പെട്ട കാര്യമായിട്ട്പോലും പ്രദേശത്തെ ജനപ്രതിനിധി കൂടിയായ തന്നെ ചർച്ചയ്ക്ക് വിളിച്ചില്ല. യു ഡി എഫിന്റെ ഒരു തലത്തിലുമുള്ള ജനപ്രതിനിധികളെയും ചർച്ചയെ ക്കുറിച്ചു സർക്കാർ അറിയിച്ചിട്ടില്ല . ഐ ആർ ഇ യുടെ ഖനന അനുമതിയുടെ മറവിൽ അനധികൃതവും നിയമ വിരുദ്ധവുമായ ഒട്ടേറെ ഖനന പ്രവർത്തനങ്ങൾ ആലപ്പാട് നടന്നു വരുന്നതായും എംപി ആരോപിച്ചു. സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇത്തരം അനധികൃത ഖനനങ്ങൾ നിയമ വിധേയമായി നടത്തുന്നതിന് പരോക്ഷമായ സഹായം ചെയ്യുന്ന തരത്തിലാണ് . ഇത് അനുവദിക്കാൻ കഴിയില്ല .ഖനനത്തെ തുടർന്നുള്ള…
Read MoreCategory: Kollam
കേരളത്തിൽ ബിജെപിയെവളർത്തുന്നത് പിണറായി വിജയനെന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി
കുളത്തുപ്പുഴ:സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്. കുളത്തുപ്പുഴയില്‍ ആര്‍എസ്പി രാഷ്ട്രീയ പ്രചാരണ ജാഥ ഉദ്ഘടാനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രന്. ബിജെപിയെ കേരളത്തിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റിയെടുക്കുക എന്ന രാഷ്ട്രീയ ദൗത്യമാണ് സിപിഎമ്മും പിണറായി വിജയനും ഏറ്റെടുത്തിരിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന് ആരോപിച്ചു. ഇതിന്റെ പിന്നിലെ രാഷ്ടിയമെന്താണ് എന്ന് ചിന്തിക്കുന്ന എല്ലാവര്ക്കും മനസിലാകും. വര്‍ഗീയത വളര്‍ത്തി ബിജെപിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനെയും യുഡിഎഫിനേയും ദുര്‍ബലപ്പെടുത്തി മത ന്യുന പക്ഷങ്ങളുടെ പിന്തുണയോട് കൂടി തുടര്‍ഭരണം സ്ഥാപിക്കുക എന്ന പിണറായി വിജയന്റെ തന്ത്രമാണ് കേരളത്തില്‍ നടക്കുന്നത്. അല്ലെങ്കില്‍ ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം ഇത്രയും വഷളാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം എന്താണ് എന്നും പ്രേമചന്ദ്രന് ചോദിക്കുന്നു. സിപിഎമ്മിനും പിണറായി വിജയനുമെതിരെ സംസാരിക്കുന്നവരെയെല്ലാം സംഘികളും ആര്‍എസ്എസും ബിജെപിക്കാരും ആക്കിമാറ്റുന്നു. കേരളത്തില്‍ സവര്ണ്ണന് എന്നും അവര്ണ്ണന് എന്നും സാമുദായിക…
Read Moreകണക്കിൽപ്പെടാത്ത പണം , പരാതികൾ കെട്ടിക്കിടക്കുന്നു; പോലീസ് സ്റ്റേഷനുകളിലെ വിജിലൻസിന്റെ മിന്നിൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ
കൊല്ലം: ജില്ലയിലെ കുണ്ടറ,അഞ്ചല്‍,ചാത്തന്നൂര്‍ പോലിസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി കെ അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കുണ്ടറ പോലിസ് സ്റ്റേഷനില്‍ നിന്നും കണക്കില്‍പ്പെടാത്ത 18,782 രൂപ കണ്ടെത്തി. കൂടാതെ സ്റ്റേഷനില്‍ ലഭിച്ച 260 പരാതികളില്‍ നടപടി സ്വീകരിച്ചില്ലെന്നും റെയഡില്‍ കണ്ടെത്തി.ഇവിടെ കേസില്‍ ഉള്‍പ്പെടാത്ത 166 ഓളം വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു. ചെക്കുകേസുകളില്‍ 16 ഓളം വാറണ്ടുകള്‍ നടപ്പാക്കിയിട്ടില്ല. എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് കയറുംമുമ്പ് അവരുടെ കൈവശമുള്ള പണം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്നതും പാലിക്കപ്പെട്ടിട്ടില്ലെന്നത് ഗുരുതര വീഴ്ചയായി പരിശോധക സംഘം വ്യക്തമാക്കി. ചാത്തന്നൂരില്‍ സ്റ്റേഷനില്‍ പ്രതികളായി എത്തുന്നവരുടെയും സ്റ്റേഷനിലെ ആവശ്യങ്ങള്‍ക്കായും ഏല്പ്പിരുന്ന തുകയില്‍ സ്റ്റേഷന് രജിസ്റ്റര്‍ പ്രകാരം 3104 രൂപക്ക് പകരം നാലായിരം രൂപയായി കണ്ടെത്തി. അഞ്ചലില്‍ 604 പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയില്ല. നിരവധി ക്രമക്കേടുകളും കണ്ടെത്തി. പരിശോധനയില്‍ പോലിസ് ഇന്‍സ്പെക്ടര്‍മാരായ രവികുമാര്‍,എം.എം…
Read Moreആലപ്പാട് കരിമണൽ ഖനനം; സമരം 81-ാം ദിവസത്തിലേക്ക്; സമരപന്തലിലേക്ക് ആളുകളുടെ പ്രവാഹം
കരുനാഗപ്പള്ളി : ആലപ്പാട് കരിമണല്‍ ഖനന വിരുദ്ധസമിതി നടത്തുന്ന സമരം 81-ാം ദിവസത്തിലേക്ക്. സമരപന്തലിലേക്ക് വനിതകള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ എത്തി. ഇന്നലെ നടന്ന സമരം കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന് ഉദ്ഘാടനം ചെയ്തു. സുനില്നമ്പ്യാര്ക്കും കുടുംബത്തിനും ഷാള്‍ അണിയിച്ചാണ് സമരം തുടങ്ങിയത്. ഖനനം നിര്‍ത്തൂ, കരയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആലപ്പാട്ട് കരിമണല്‍ ഖനനസമിതി നടത്തുന്ന ഈ സമരം സമന്വയത്തിലൂടെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഡോ.ശൂരനാട് രാജശേഖരന് ആവശ്യപ്പെട്ടു. ആലപ്പാട്ടെ ഗ്രാമത്തിലെ ഒരു ജനതയുടെ പ്രശ്നമാണ്. ഞാന്‍ ഈ സമരപന്തലില്‍ ഇരിക്കുമ്പോള്‍തന്നെ നൂറ് കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന സംഘമാണ് ഇവിടെ വരുന്നത്. ഇങ്ങനെ രാവിലെ മുതല്‍ രാത്രിവരെ ആയിരക്കണക്കിന് ആളുകള്‍ ഈസമരപന്തലിലേക്ക് വന്നെങ്കിലും ഗവണ്മെന്റ് ഇതിന് പുല്ലുവില പോലും കല്പിക്കാതെ മുമ്പോട്ടുപോകുന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read Moreലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന്
കൊല്ലം :പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുകയെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് പറഞ്ഞു. ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കലക്ട്രേറ്റില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ നടത്തിയ ആദ്യ യോഗത്തില്‍ പങ്കെടുവിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന് എല്ലാ പിന്തുണയും അറിയിച്ചു. പ്രചാരണ വസ്തുക്കളായി ഫ്ളെക്സുകള്‍, ബാനറുകള്‍ തുടങ്ങി ഗ്ലാസും പ്ലേറ്റും ഉള്‍പ്പടെ പ്ലാസ്റ്റിക് രഹിതമാക്കാനാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓരോ രാഷ്ട്രീയകക്ഷിയുടേയും ജില്ലാ നേതൃത്വം രേഖാമൂലമുള്ള അറിയിപ്പ് താഴെത്തട്ടിലേക്ക് നല്‍കണം. ബൂത്ത്തലത്തില്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം – കളക്ടര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെല്ലാം നിര്‍ദ്ദേശമനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്ന് കക്ഷിനേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.…
Read Moreകതിരണിഞ്ഞ ചോലയില്‍ പാടശേഖരത്ത് കൊയ്ത്തുത്സവം; കൊയ്ത്ത് അനുഭവങ്ങളിൽ പങ്കുചേർന്ന് വിദ്യാർഥികളും
കൊല്ലം : തേവലക്കരയിലെ ചോലയില്‍ പാടശേഖരത്തില്‍ വീണ്ടും നെല്‍ക്കൊയ്ത്ത്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് തരിശായി കിടന്ന രണ്ട് ഹെക്ടറില്‍ വിത്തിറക്കിയത്. പാകമായ കതിരുകള്‍ എന്‍. വിജയന്‍പിള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊയ്തെടുത്തു. അയ്യന്‍കോയിക്കല്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും എന്‍.എസ.്എസ് വോളന്റിയേഴ്സും നാട്ടുകാരും ചേര്‍ന്നാണ് കൊയ്ത്ത് ഉത്സവമാക്കിയത്. കൊയ്ത്തിന്റെ അനുഭവപാഠങ്ങളിലേക്ക് പുതുതലമുറയെ കൊണ്ടുവരുന്നതിന് കൂടി സഹായകമായി നെല്‍ക്കൊയ്ത്ത്. ആത്മ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട പത്തുപേരടങ്ങിയ സംഘം ഉമ ഇനത്തില്‍പ്പെട്ട വിത്തിറക്കി തുടങ്ങിയ കൃഷി നൂറുമേനിയാണ് വിളഞ്ഞത്. വിത്തും കൂലിച്ചിലവും വഹിച്ചത് ഗ്രാമപഞ്ചായത്ത്. കീട നിയന്ത്രണത്തിനായുള്ള മരുന്നുകള്‍ കൃഷിവകുപ്പ് ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപ്പിള്ള, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ശിഹാബ്, ജില്ലാപഞ്ചായത്ത് അംഗം സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുംതാസ്, മറ്റ് അംഗങ്ങള്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ്കുമാര്‍, കൃഷി ഓഫീസര്‍ ബിനീഷ, എന്‍.എസ.്എസ.് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Read Moreഗൃഹനാഥനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻശ്രമിച്ച യുവാവ് പിടിയിൽ; പഠനം പ്ലസ്ടുവിന്; മികവ് ബോംബ് നിർമ്മാണത്തിലെന്ന് പോലീസ്
ചാത്തന്നൂർ: മൈലാടുംപാറയിൽ ഗൃഹനാഥനെ നാടൻ ബോബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തുമ്പ സ്റ്റേഷൻ കടവ് പനച്ചിമൂട്ടിൽ അജയകുമാറിന്റെ മകൻ അഖിലിനെ (19) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസിയായ അഫ്സലിന് നേരെ മൈലാടുംപാറ – ഇ.എസ്.ഐ റോഡിൽ പ്രതി പിന്തുടർന്ന് നാടൻ ബോംബെറിയുകയായിരുന്നു. രാവിലെ നടക്കാനിറങ്ങുന്ന ഇരുവരും തമ്മിലുള്ള നിസാരവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ബോംബ് ദേഹത്ത് തട്ടാതെ റോഡിൽ വീണ് പൊട്ടിയതിനാൽ അഫ്സലിന് പരിക്കേറ്റില്ല. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. വിവരമറിഞ്ഞ് പാരിപ്പള്ളി എസ്.ഐ രാജേഷ്, എ.എസ്.ഐ സലിം, സി.പി.ഒ മിഥുൻ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ബോംബുകൾ പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് പരവൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പഠനം പ്ലസ്ടുവിന്; മികവ് ബോംബ് നിർമ്മാണത്തിൽ ചാത്തന്നൂർ: പാരിപ്പള്ളി മൈലാടുംപാറയിൽ ഗൃഹനാഥനെ…
Read Moreദേശീയ ജൂനിയർ വനിതാഹോക്കി ചാന്പ്യൻഷിപ്പ് നാളെ മുതൽ കൊല്ലത്ത്
കൊല്ലം: ദേശീയ ജൂനിയർ വനിതാ ഹോക്കി ചാന്പ്യൻഷിപ്പ് നാളെ മുതൽ ഫെബ്രുവരി പത്തുവരെ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം നിർവഹിക്കും.മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രിമാരായ കെ.രാജു, ജെ.മേഴ്സിക്കുട്ടിയമ്മ, മേയർ വി.രാജേന്ദ്രബാബു, എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.മുകേഷ് എംഎൽഎ, ഹോക്കി അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, ബ്രാന്റ് അംബാസഡർ സുരേഷ് ഗോപി എംപി, അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.അയ്യപ്പൻ എന്നിവർ പ്രസംഗിക്കും. ഒളിന്പ്യൻ പി.ആർ.ശ്രീജേഷ് കായികതാരങ്ങൾക്കായി സത്യപ്രതിജ്ഞാ വാചകം ചൊല്ലും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, ഒളിന്പ്യൻ മാനുവൽ ഫെഡറിക്, ഹണി ബഞ്ചമിൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് സാംസ്കാരിക ഘോഷയാത്രയും നടക്കും. ഇരുത്തഞ്ചോളം സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികൾ അണിനിരക്കും. നിരവധി നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. ചിന്നക്കട വഴി ഹോക്കി…
Read Moreഅമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികനായ കെഎസ്ആർടിസി കണ്ടക്ടർക്ക് ദാരുണാന്ത്യം; രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോളായിരുന്നു അപകടം
കൊല്ലം: ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ കരീപ്ര സ്വദേശി ഷിഹാബുദീൻ (56) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കല്ലുംതാഴത്തായിരുന്നു അപകടം. ബൈപാസ് റോഡിലൂടെ അമിതവേഗതത്തിലെത്തിയ ടൂറിസ്റ്റ് ബസ് ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷിഹാബുദീൻ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. രാവിലെ ഡ്യൂട്ടിക്കുപോകാനായി വീട്ടിൽനിന്ന് കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലേക്ക് വരികയായിരുന്നു ഷിഹാബുദീൻ. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. പോലീസ് കേസെടുത്തു.
Read Moreകല്ലടയാറിന് കുറുകെയുള്ള കൊച്ചീക്കടവ് പാലം യാഥാർഥ്യമാകുന്നു; കെ.ബി ഗണേഷ്കുമാർ എംഎൽഎ സ്ഥലം സന്ദർശിച്ചു
പത്തനാപുരം :കല്ലടയാറിന് കുറുകെ ആറാമത്തെ പാലം യാഥാർത്ഥ്യമാകുന്നു.പത്തനാപുരം -പട്ടാഴി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊച്ചീക്കടവ് പാലത്തിൻറെ ഇൻവസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചു.തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് പാലത്തിന്റെ രൂപരേഖ തയാറാക്കുന്നത് .കെ.ബി ഗണേഷ്കുമാർ എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകി. നിലവിളക്ക് കൊളുത്തിയാണ് ഇൻവസ്റ്റിഗേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. 2019- 2020 സാമ്പത്തിക വർഷത്തിൽ പാലം നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രൂപരേഖ തയ്യാറാക്കി സർക്കാർ അംഗീകരിച്ച ശേഷമാകും ഫണ്ട് അനുവദിക്കുക. പത്തനാപുരം ഗാന്ധിഭവന് സമീപത്തെ കടവിനേയും മറുകരയേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കാതെ പത്തനാപുരം , പട്ടാഴി യാത്രകൾ വേഗത്തിലാകും. ആദ്യം തൂക്ക് പാലം നിർമ്മിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കോൺക്രീറ്റ് പാലമെന്ന ആശയത്തിൽ എത്തുകയായിരുന്നു. പൊതുമരാമത്ത് അസി.എഞ്ചിനീയർ ഭാമ,പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.നജീബ് മുഹമ്മദ് , പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ബി ശ്രീദേവി,…
Read More